Rooha Media ܝܘܼܕܵܥܵܐ ܕܪܘܼܚܵܐ

  • Home
  • Rooha Media ܝܘܼܕܵܥܵܐ ܕܪܘܼܚܵܐ

Rooha Media ܝܘܼܕܵܥܵܐ ܕܪܘܼܚܵܐ Rooha Media is an online platform initiated by the young volunteers of the Syro Malabar Church to uphold the ancient traditions and liturgy of Nasranis.
(1)

Greetings on the great feast of Resurrection of our Lord Iso Mshiha!
19/04/2025

Greetings on the great feast of Resurrection of our Lord Iso Mshiha!

മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ ഇന്ത്യയിലെ നസ്രാണി സഭയുടെ തനിമയിലും പാരമ്പര്യങ്ങളിലും വിശ്വാസത്തിലും പൈതൃകത്തിലും ചരിത്...
18/12/2024

മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ ഇന്ത്യയിലെ നസ്രാണി സഭയുടെ തനിമയിലും പാരമ്പര്യങ്ങളിലും വിശ്വാസത്തിലും പൈതൃകത്തിലും ചരിത്രത്തിലും അവബോധമുള്ള തലമുറകളെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ സിറോ മലബാർ സഭയിലെ വിവിധ രൂപതാംഗങ്ങളായ യുവജനങ്ങൾ രൂപംകൊടുത്ത റൂഹാ മീഡിയ സഭാ സേവനത്തിന്റെ പത്താം വാർഷികത്തിലേയ്ക്ക് കടക്കുകയാണ്. കടന്നുപോയ വർഷങ്ങളിൽ ചെയ്യാൻ സാധിച്ച നന്മകളെയോർത്ത് നന്ദി പറയുന്നു.

പൗരാണികമായ മാർത്തോമ്മാ സ്ലീവാകൾ കണ്ടെടുക്കപ്പെട്ട സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് "മാർത്തോമ്മാ സ്ലീവാ - ഒരു ചരിത്ര യാത്ര" എന്ന ഡോക്കുമെന്ററി പുറത്തിറക്കിക്കൊണ്ട് 2015 ഡിസംബർ 18 ന് റൂഹാ മീഡിയ പ്രവർത്തനമാരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ നടത്തിയ സുറിയാനി സംഗീത മത്സരങ്ങളും, പ്രസംഗ, കഥ പറച്ചിൽ മത്സരങ്ങളും വെബ്ബിനാറുകളും ഡോക്യുമെന്ററികളും സോഷ്യൽ മീഡിയ വിശ്വാസ പരിശീലനത്തിനായി ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഉദാത്ത മാതൃകകളായി നിലകൊള്ളുന്നു.

സുറിയാനി ഭാഷയും സംഗീതവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റെക്കോർഡ് ചെയ്ത പൗരസ്ത്യ സുറിയാനി ക്രമത്തിലെ വി. കുർബാന ഗീതങ്ങളും കരോക്കെയും "സോഗിസ" എന്ന പേരിൽ ആൽബമായും സിറോ മലബാർ സഭയുടെ കബറിടക്ക ശുശ്രൂഷാ ഗീതങ്ങൾ സുറിയാനിയിലും മലയാളത്തിലുമായി റെക്കോർഡ് ചെയ്തു "ല് നുഹ്‌റാ" എന്ന പേരിൽ ആൽബമായും ഇക്കാലയളവിൽ പുറത്തിറക്കാൻ സാധിച്ചുവെന്നത് ചാരിതാർഥ്യം നൽകുന്നു. ഇതോടൊപ്പം തന്നെ ചെറുതും വലുതുമായ ഒട്ടനവധി സുറിയാനി ഗീതങ്ങളും പാട്ടുകളും റെക്കോർഡ് ചെയ്ത് പുറത്തിറക്കാൻ സാധിച്ചു. സുറിയാനി പാരമ്പര്യത്തിൽ മെത്രാന്മാരെ സ്വീകരിക്കാനായി പാടുന്ന സ്ലോസാക് ആവൂൻ എന്ന ഗീതത്തിന് നമ്മുടെ സഭയിൽ വലിയ പ്രചാരം ലഭിക്കുവാൻ സോഗീസാ ആൽബം കാരണമായിത്തതീർന്നതിൽ അതിയായ സന്തോഷമുണ്ട്.

നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും സ്നേഹത്തോടെയും താല്പര്യത്തോടെയും കൂടെയുണ്ടായിരുന്ന സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് എമിരിത്തൂസ് അഭി. ആലഞ്ചേരി പിതാവിനെയും മറ്റ് മെത്രാന്മാരെയും വൈദികരെയും അല്മായരെയും നന്ദി പൂർവ്വം ഓർക്കുന്നു. വിശിഷ്യാ റൂഹാ മീഡിയായുടെ പ്രവർത്തനങ്ങൾക്ക് സ്പോണ്സര്ഷിപ്പിലൂടെ സഹായിച്ച എല്ലാവരെയും, എല്ലാ മത്സരാര്ഥികളെയും, വിഡിയോകൾ കണ്ടും, പാട്ടുകൾ ആസ്വദിച്ചും അവ പങ്കുവെച്ചും ഞങ്ങളുടെ പ്രവർത്തനങ്ങളെ വലിയ വിജയമാക്കിത്തീർത്ത എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കട്ടെ. നമ്മുടെ സഭയുടെ മഹത്തായ പൈതൃകങ്ങൾ സംരക്ഷിക്കുവാനും പരിപോഷിപ്പിക്കുവാനും വരും തലമുറകൾക്ക് കൈമാറുവാനുമുള്ള പ്രവർത്തനങ്ങളിൽ തുടർന്നും എല്ലാവരുടെയും പ്രാർത്ഥനകളും സഹകരണങ്ങളും അഭ്യർത്ഥിച്ചുകൊണ്ട്

ടീം റൂഹാ മീഡിയ

06/12/2024

ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത സഭാ സമൂഹമാണ് മാർത്തോമ്മാ നസ്രാണികൾ എന്നറിയപ്പെടുന്ന സിറോ മലബാർ സഭയിലെ അംഗങ്ങൾ...

🕊️ Farewell to Rev. Dr. Raju Parakottu: A Champion of the Syriac Language 🕊️Rooha Media joins the Syriac fraternity in m...
23/11/2024

🕊️ Farewell to Rev. Dr. Raju Parakottu: A Champion of the Syriac Language 🕊️

Rooha Media joins the Syriac fraternity in mourning the passing of Rev. Dr. Raju Parakottu, an eminent Syriac scholar, author, and esteemed professor at St. Ephrem's Ecumenical Research Institute, Kottayam.

Among the revered Syriac scholars that the St. Thomas Christian community of India had given birth to, Rev. Dr. Raju Parakottu stood apart for his unparalleled contributions to both East and West Syriac. While many scholars excelled in one tradition, Raju Achan bridged both with ease, demonstrating meticulous attention to detail. As a teacher par excellence, he mentored countless students, but his most profound legacy lies in his seminal works: the "Reading Aid" and "Learning Aid" series for both West and East Syriac. These four books in Malayalam were enthusiastically embraced by Syriac language enthusiasts, simplifying complex grammar and making Syriac reading accessible and engaging for all learners.

Even during his personal struggles, he remained committed to teaching and mentoring. His ability to distill the beauty and intricacies of the Syriac language made him an inspiring guide for generations of students and scholars.

As we bid farewell, we take solace in the hope that he now joins the heavenly liturgy, singing the eternal Kandish Kandish Kandishath. His work will continue to inspire generations, strengthening our roots in the rich East Syriac tradition.

Our heartfelt condolences to his family, colleagues, students, and all who were touched by his life and teachings.

Happy East Syriac Language Day🥳East Syriac (Aramaic) : Our Identity❣️
15/11/2024

Happy East Syriac Language Day🥳

East Syriac (Aramaic) : Our Identity❣️

ܐܲܒ̣ܘܼܢ ܕܒܲܫܡܲܝܵܐ | ആവൂന്‍ ദ് വശ്മയ്യ |Lord's Prayer Aramaic | East Syriac | Rooha Media https://youtu.be/6evDXuOrBUshtt...
12/11/2024

ܐܲܒ̣ܘܼܢ ܕܒܲܫܡܲܝܵܐ | ആവൂന്‍ ദ് വശ്മയ്യ |Lord's Prayer Aramaic | East Syriac | Rooha Media
https://youtu.be/6evDXuOrBUs
https://youtu.be/6evDXuOrBUs

***World East Syriac Day 2024 Special***

ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത സഭാ സമൂഹമാണ് മാർത്തോമ്മാ നസ്രാണികൾ എന്നറിയപ്പെടുന്ന സിറോ മലബാർ സഭയിലെ അംഗങ്ങൾ . മ്ശീഹാ ലോകത്തെ ജീവന്റെ മാർഗം പഠിപ്പിച്ച അതേ ഭാഷയിൽ തന്നെ ദൈവാരാധന നടത്തുവാൻ ഭാഗ്യം ലഭിച്ച സമൂഹമാണ് നമ്മുടേത് .

മാറൻ ഈശോ മ്ശീഹാ നേരിട്ട് നമ്മെ പഠിപ്പിച്ച ഏക പ്രാർത്ഥന "ആവൂൻ ദ് വശ്മയ്യാ" അഥവാ "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ "എന്ന പ്രാർത്ഥനയാണ്. ഈശോ പഠിപ്പിച്ച ആറാമായ അഥവാ പൗരസ്ത്യ സുറിയാനി ഭാഷയിൽ ആ പ്രാർത്ഥന ചൊല്ലുവാൻ ഭാഗ്യം ലഭിച്ച സഭാ സമൂഹമാണ് നമ്മുടേത്. ആവൂൻ ദ് വശ്മയ്യ എന്നാരംഭിക്കുന്ന ഈ പ്രാർത്ഥന നമ്മുടെ പൂർവികർ മനപ്പാഠം ആക്കിയതും എപ്പോഴും ചൊല്ലിയിരുന്നതുമാണ്.
പരിശുദ്ധ കുർബാന സ്വീകരണത്തിന് മുൻപായി ചൊല്ലുന്ന കർതൃ പ്രാർത്ഥനയ്ക്ക് തൊട്ടു മുൻപ് കാർമ്മികൻ ചൊല്ലുന്ന സ്ലോസാ അവസാനിക്കുന്നത് ഇങ്ങനെയാണ്, "നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ എന്നുപദേശിച്ചു കൊണ്ട് നീ ശിഷ്യന്മാരെ പഠിപ്പിച്ച വിശിഷ്ടമായ ഈ പ്രാർത്ഥന നിന്നിൽ നിന്ന് ലഭിച്ച മനോവിശ്വാസത്തോടെ ആവർത്തിക്കാൻ ഞങ്ങളെ യോഗ്യരാക്കണമേ" . സുറിയാനി ഭാഷയിൽ തന്നെ കർത്തൃ പ്രാർത്ഥന ചൊല്ലുമ്പോൾ 2000 വർഷങ്ങൾക്ക് മുമ്പ് ഈശോ പഠിപ്പിച്ച വിശിഷ്ടമായ ഈ പ്രാർത്ഥന അതേപോലെ ആവർത്തിക്കാൻ, അതേ ഭാഷയിൽ ആവർത്തിക്കാൻ നമുക്ക് ഭാഗ്യം കൈവരുന്നു . സാധിക്കുന്നിടത്തോളം പരിശുദ്ധ കുർബാനയിൽ, കുർബാന സ്വീകരണത്തിന് മുമ്പുള്ള കർത്തൃപ്രാർത്ഥന ആവൂൻ ദ് വശ്മയ്യ എന്ന് -കർത്താവ് പഠിപ്പിച്ച അതേ ഭാഷയിൽ- ആറാമായ സുറിയാനിയിൽ തന്നെ നമുക്ക് ചൊല്ലാം. ഇതിൽ പരം ഭാഗ്യം എന്താണുള്ളത്!

വിവിധ ദേശങ്ങളിൽ വസിക്കുകയും വിവിധ ഭാഷകൾ സംസാരിക്കുകയും ചെയ്യുന്ന സുറിയാനി സഭാ മക്കൾക്ക് ഈശോ മിശിഹായുമായും ഈശോ മ്ശിഹാ ഈ ഭൂമിയിൽ ജീവിക്കുകയും പഠിപ്പിക്കുകയും ചെയ്ത സാഹചര്യങ്ങളുമായും അടുപ്പം നിലനിർത്താനും സിറോ മലബാർ സഭാമക്കളെ മുഴുവൻ ഒരുമിപ്പിക്കാനും ഈ പ്രാർത്ഥന സുറിയാനിയിൽ തന്നെ ചൊല്ലുന്നതു ഉപകരിക്കും എന്നത് തീർച്ചയാണ്.

https://youtu.be/6evDXuOrBUs
https://youtu.be/6evDXuOrBUs

ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത സഭാ സമൂഹമാണ് മാർത്തോമ്മാ നസ്രാണികൾ എന്നറിയപ്പെടുന്ന സിറോ മലബാർ സഭയിലെ അംഗങ്ങൾ...

Prayerful greetings to Mar Geevarghese Yakov Koovakkad, Titular Archbishop-Elect of Nisibis
27/10/2024

Prayerful greetings to Mar Geevarghese Yakov Koovakkad, Titular Archbishop-Elect of Nisibis

The theme for East Syriac language week 2024 (November 9–15) is ‘From Words to Ways: East Syriac Culture in Everyday Lif...
09/10/2024

The theme for East Syriac language week 2024 (November 9–15) is ‘From Words to Ways: East Syriac Culture in Everyday Life.'

https://youtu.be/iydVtnHYvSQ?si=R9_BjU8uudFjHAVC
17/08/2024

https://youtu.be/iydVtnHYvSQ?si=R9_BjU8uudFjHAVC

ല് നുഹ്റാ ܠܢܘܼܗܪܵܐ (പ്രകാശത്തിലേക്ക് ) സിറോ മലബാർ സഭയുടെ അന്നീദാ ശുശ്രൂഷയിൽ (മൃതസംസ്കാര ശുശ്രൂഷ) നിന്നുള്ള ഗീതങ്ങൾ...

17/08/2024

https://youtu.be/YIdPZIUMBws
https://youtu.be/YIdPZIUMBws
L'Nuhra | ല് നുഹ്‌റാ | ܠܢܘܼܗܪܵܐ | (പ്രകാശത്തിലേക്ക് ) സിറോ മലബാർ സഭയുടെ അന്നീദാ ശുശ്രൂഷയിൽ നിന്നുമുള്ള ഗീതങ്ങൾ | ആറാമായ (സുറിയാനി)-മലയാളം Bilingual Hymns ... RELEASING SOON...
SUBSCRIBE https://www.youtube.com/

Prayerful wishes on the feast of Dukrana of our father, Mar Thoma Shleeha.
03/07/2024

Prayerful wishes on the feast of Dukrana of our father, Mar Thoma Shleeha.

Address


Alerts

Be the first to know and let us send you an email when Rooha Media ܝܘܼܕܵܥܵܐ ܕܪܘܼܚܵܐ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rooha Media ܝܘܼܕܵܥܵܐ ܕܪܘܼܚܵܐ:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share