17/10/2023
MARGIN MONEY GRANT TO NANO UNITS
ലോറന്‍സ് മാത്യു
9446367985
കേരളത്തിലാരംഭിക്കുന്ന പ്രൊപ്രൈറ്ററി വിഭാഗത്തിലുള്ള നാനോ സംരംഭങ്ങൾക്ക് ആവശ്യമായ ഇന്‍സെന്‍റീവ് കൊടുക്കുന്ന ഒരു ലോണ്‍ ലിങ്ക്ഡ് പദ്ധതിയാണ് ‘മാർജിന്‍ മണി ഗ്രാന്‍റ് ടു നാനോ യൂണിറ്റ്’ എന്നത്.
ആർക്ക് വേണ്ടിയാണ് പദ്ധതി
പത്ത് ലക്ഷം രൂപ വരെ ആകെ പദ്ധതി ചിലവ് പ്രതീക്ഷിക്കുന്ന എല്ലാ പുതിയ ഉല്‍പ്പാദന, ജോബ് വർക്ക്, മൂല്യ വർദ്ധനയുള്ള സേവന വിഭാഗത്തില്‍പ്പെട്ട സംരംഭങ്ങൾ എന്നിവക്ക് ഈ സഹായം ലഭ്യമാണ്.
മുന്‍ഗണന ആർക്കൊക്കെ
എസ് സി, എസ് ടി വിഭാഗത്തില്‍പ്പെട്ടവർ
വനിതകൾ
40 വയസ്സില്‍ താഴെ ഉള്ളവർ
ഭിന്ന ശേഷിയുള്ളവർ
വിമുക്ത ഭടന്‍മാർ
ഈ പദ്ധതിയില്‍ 30 ശതമാനം ഗുണഭോക്താക്കളും വനിതകളായിരിക്കണം.
മറ്റ് നിബന്ധനകൾ എന്തൊക്കെ
സ്ഥലം, സ്ഥലം ഒരുക്കല്‍, ഡോക്യുമെന്‍റേഷന്‍ ഇവ ആകെ പദ്ധതി തുകയുടെ 10 ശതമാനത്തില്‍ കൂടുവാന്‍ പാടുള്ളതല്ല.
കെട്ടിടച്ചിലവ് ആകെ പദ്ധതി തുകയുടെ 25 ശതമാനത്തില്‍ കൂടുവാന്‍ പാടില്ല
പ്രൊജക്ട് റിപ്പോർട്ട് ഉൾപ്പെടെയുള്ള പ്രാരഭ ചിലവുകൾ ആകെ പദ്ധതി തുകയുടെ 10 ശതമാനത്തില്‍ കൂടുവാന്‍ പാടില്ല
Contingence Allowance പദ്ധതി തുകയുടെ 10 ശതമാനത്തില്‍ കൂടുവാന്‍ പാടില്ല.
പ്രവർത്തന മൂലധനം പദ്ധതി തുകയുടെ 40 ശതമാനത്തില്‍ കൂടുവാന്‍ പാടുള്ളതല്ല.
പ്ലാന്‍റ്, യന്ത്ര സാമഗ്രികൾ, ലാബിലുള്ള ഉപകരണങ്ങൾ, ജനറേറ്റർ, മാലിന്യ നിയന്ത്രണ സംവിധാനങ്ങൾ, വയറിങ്ങ് തുടങ്ങിയവയ്ക്കെല്ലാം ഈ പദ്ധതി പ്രകാരം ഗ്രാന്‍റ് ലഭ്യമാണ്.
ഏതൊക്കെ സംരംഭങ്ങൾക്ക് അപേക്ഷിക്കാം
• മീന്‍, ഇറച്ചി സംസ്കരണ, പാക്കിങ്ങ് യൂണിറ്റുകൾ
• പഴം പച്ചക്കറി സംസ്കരണ പാക്കിങ്ങ് യൂണിറ്റുകൾ
• എംബ്രോയഡറി ചെയ്യുന്ന യൂണിറ്റുകൾ
• മെറ്റല്‍, ഫാബ്രിക്കേറ്റഡ മെറ്റല്‍ ജോലി ചെയ്യുന്ന യൂണിറ്റുകൾ
• കമ്പ്യൂട്ടർ, മൊബൈല്‍ ഫോണ്‍, ടി വി, പ്രൊജക്ടർ, എ സി, വിഡിയോ ക്യാമറ, വാച്ച്, ക്ലോക്ക് തുടങ്ങിയ ഇലക്ടോണിക് ഉല്‍പ്പന്നങ്ങൾ നന്നാക്കുന്ന യൂണിറ്റുകൾ
• ഇലക്ട്രിക് വെല്‍ഡിങ്ങ്, സോൾഡറിങ്ങ് എന്നിവ ചെയ്യുന്ന യൂണിറ്റുകൾ
• ലോണ്‍ഡ്രി, ഡ്രൈ ക്ലീനിങ്ങ് യൂണിറ്റുകൾ
• ഫോട്ടോ കോപ്പി സ്ഥാപനങ്ങൾ
• മോട്ടോർ വാഹനങ്ങൾ നന്നാക്കുന്ന സ്ഥാപനങ്ങൾ
• ടയർ റി ട്രേഡിങ്ങ് സ്ഥാപനങ്ങൾ
• അപ്ഹോൾസ്റ്ററി വർക്ക്
• മീന്‍ പിടുത്തത്തിനുള്ളതും അല്ലാത്തതുമായ ബോട്ടുകളുടെ സർവീസ്
• സ്ട്ക്ചറല്‍ ഉല്‍പ്പന്നങ്ങളുടെ സർവീസ്
• പൈപ്പുകളുടേയും പൈപ്പ് ലൈനുകളുടേയും മെയിന്‍റനന്‍സ് ജോലികൾ
• പമ്പുകളുടേയും മറ്റ് യന്ത്രങ്ങളുടേയും സർവീസ്
• എല്ലാത്തരത്തിലുമുള്ള മാലിന്യ നിർമ്മാർജ്ജന സംരംഭങ്ങൾ
• മറ്റ് വിവര സാങ്കേതിക സേവനം നല്‍കുന്ന സ്ഥാപനങ്ങൾ
• റി സൈക്കിൾ യൂണിറ്റുകൾ
• വർക്ക് ഷോപ്പുകൾ
•
ഇത് കൂടാതെ സമാന സ്വഭാവമുള്ള മൂല്യ വർദ്ധിത സേവനങ്ങൾ യോഗ്യതയുള്ളവയെന്ന് കണ്ടെത്തിയാല്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജർക്ക് ഗ്രാന്‍റ് അനുവദിക്കാവുന്നതാണ്.
സാമ്പത്തിക സഹായം എങ്ങനെ
• പദ്ധതി ചിലവിന്‍റെ 40 ശതമാനം ബാങ്ക് വായ്പയായിരിക്കും. ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, കേരളാ ഫിനാന്‍ഷ്യല്‍ കോർപ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നും വായ്പ ലഭ്യമാണ്.
• ആകെ പദ്ധതി ചിലവിന്‍റെ 30 ശതമാനം സംരംഭകന്‍റെ വിഹിതമാണ്.
• 30 ശതമാനം ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി ഗ്രാന്‍റായി അനുവദിക്കപ്പെടും
എന്നാല്‍ മുന്‍ഗണനാ വിഭാഗത്തില്‍ വരുന്ന സംരംഭകർക്ക് സംരംഭകന്‍റെ വിഹിതം പദ്ധതി ചിലവിന്‍റെ 20 ശതമാനവും ജില്ലാ വ്യവസായ കേന്ദ്രം വഴി നല്‍കുന്ന ധനസഹായം 40 ശതമാനവും ആയിരിക്കും. സർക്കാർ ധന സഹായം സ്വീകരിച്ചതിന് ശേഷം 3 വർഷമെങ്കിലും യൂണിറ്റ് പ്രവർത്തിക്കേണ്ടതുണ്ട്.
എങ്ങനെ ലഭിക്കാം
ഈ സ്കീമില്‍ ധന സഹായം ലഭിക്കുവാനായി സംരംഭകന്‍ താലൂക്ക് വ്യവസായ ഓഫീസുകളില്‍ നിന്നും ലഭിക്കുന്നതായ ടെക്നിക്കല്‍ ഫീസിബിലിറ്റി റിപ്പോർട്ട് സഹിതം പ്രൊജക്ട് റിപ്പോർട്ട് ധന കാര്യ സ്ഥാപനത്തില്‍ കൊടുക്കേണ്ടതുണ്ട്. സംരംഭകന്‍റെ വിഹിതം ബാങ്കില്‍ അടച്ചതിന് ശേഷം ബാങ്കില്‍ നിന്നും ലഭിക്കുന്ന അനുമതി പത്രം സഹിതം താലൂക്ക് വ്യവസായ ഓഫീസുകൾ വഴി അതാത് ജില്ലാ വ്യാവസായ കേന്ദ്രം ജനറല്‍ മാനേജർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷയില്‍ എന്തൊക്കെ വേണം
നിശ്ചിത ഫോമിലുള്ള അപേക്ഷ
പ്രൊജക്ട് റിപ്പോർട്ട്
ആധാരത്തിന്‍റെ പകർപ്പ് (സ്ഥലം സ്വന്തമാണെങ്കില്‍)
വാടക കരാർ
യന്ത്ര സാമഗ്രികകളുടെയും, വയറിങ്ങ് സാധനങ്ങളുടെയും കൊട്ടേഷന്‍
സിവില്‍ ജോലി ഉണ്ടെങ്കില്‍ അപ്രൂവലുള്ള എഞ്ചിനിയറുടെ വാല്യുവേഷന്‍
ബാങ്കിന്‍റെ ലോണ്‍ അനുമതി പത്രം
ജില്ലാ വ്യവസായ കേന്ദ്രം ആവശ്യപ്പെടുന്ന മറ്റ് രേഖകൾ
കൂടുതല്‍ വിവരങ്ങൾക്ക് താലൂക്ക് വ്യവസായ ഓഫീസുകളുമായോ, ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലുള്ള വ്യവസായ വികസന ഓഫീസർമാരുമായോ ബന്ധപ്പെടുക