Scottish Malayali

  • Home
  • Scottish Malayali

Scottish Malayali നിങ്ങളോടൊപ്പം ഞങ്ങളും............സ്കോട്ടിഷ

മലയാള സിനിമ ഇതുവരെ അവതരിപ്പിക്കപ്പെട്ടതില്‍ ഏറ്റവും വലിയ കാന്‍വാസുകളിലൊന്നിലാണ് ബ്ലെസി- പൃഥ്വിരാജ് ടീമിന്‍റെ ആടുജീവിതം എ...
01/04/2024

മലയാള സിനിമ ഇതുവരെ അവതരിപ്പിക്കപ്പെട്ടതില്‍ ഏറ്റവും വലിയ കാന്‍വാസുകളിലൊന്നിലാണ് ബ്ലെസി- പൃഥ്വിരാജ് ടീമിന്‍റെ ആടുജീവിതം എത്തിയത്. മരുഭൂമി പ്രധാന കഥാപശ്ചാത്തലമാവുന്ന ചിത്രം സംവിധായകന്‍റെ ചിന്തയില്‍ നിന്ന് ബി​ഗ് സ്ക്രീനിലെ ആദ്യ ഷോയിലേക്ക് എത്താന്‍ നീണ്ട 16 വര്‍ഷങ്ങള്‍ എടുത്തു. വിഎഫ്എക്സ് ഏറ്റവും കുറച്ച് മാത്രം ഉപയോ​ഗിച്ച് യഥാർത്ഥമായി ഷൂട്ട് ചെയ്യാനെടുത്ത തീരുമാനവും അതിനായുള്ള പ്രയത്നവുമാണ് കാണികളില്‍ നിന്ന് ഏറ്റവുമധികം കൈയടി നേടിക്കൊടുക്കുന്നത്. അതേസമയം ഇത്രയധികം തയ്യാറെടുപ്പുകളും കാലദൈര്‍ഘ്യവും വേണ്ടിവന്ന ചിത്രത്തിന് വേണ്ടിവന്ന ചെലവ് എത്രയായിരിക്കും? ഇപ്പോഴിതാ ആ കണക്ക് പുറത്തെത്തിയിരിക്കുകയാണ്.സംവിധായകന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മലയാള സിനിമ ഇതുവരെ അവതരിപ്പിക്കപ്പെട്ടതില്‍ ഏറ്റവും വലിയ കാന്‍വാസുകളിലൊന്നിലാണ് ബ്ലെസി- പൃഥ്വിരാജ് ടീമിന്‍.....

വനിതാ തടവുകാരുടെ കാലുകൾ കഴുകി മുത്തം നൽകി മാർപാപ്പ. പെസഹ ദിനത്തിലാണ് റോമിലെ റെബിബ്ബിയ ജയിലിൽ കഴിയുന്ന 12 സ്ത്രീകളുടെ കാല...
31/03/2024

വനിതാ തടവുകാരുടെ കാലുകൾ കഴുകി മുത്തം നൽകി മാർപാപ്പ. പെസഹ ദിനത്തിലാണ് റോമിലെ റെബിബ്ബിയ ജയിലിൽ കഴിയുന്ന 12 സ്ത്രീകളുടെ കാലുകൾ പോപ്പ് ഫ്രാൻസിസ് കഴികുകയും പാദങ്ങളിൽ മുത്തമിടുകയും ചെയ്തത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ വീൽചെയറിലിരുന്നാണ് മാർപാപ്പ വനിതാ തടവുകാരുടെ പാദങ്ങൾ കഴുകിയത്. മാർപാപ്പയുടെ സൗകര്യാർത്ഥം സ്ത്രീകളെ ഉയർന്ന പീഠങ്ങളിൽ ഇരുത്തിയാണ് ചടങ്ങുകൾ നടത്തിയത്. ചടങ്ങിൽ പങ്കെടുത്ത സ്ത്രീകളിൽ പലരും വികാരധീനരായി കരഞ്ഞു.

വനിതാ തടവുകാരുടെ കാലുകൾ കഴുകി മുത്തം നൽകി മാർപാപ്പ. പെസഹ ദിനത്തിലാണ് റോമിലെ റെബിബ്ബിയ ജയിലിൽ കഴിയുന്ന 12 സ്ത്രീ....

പ്രവാസി ആയിരുന്ന നജീബിന്റെ യഥാർത്ഥ അനുഭവം ആണ് എഴുത്തുകാരൻ ബെന്യാമിൻ 'ആടുജീവിതം' എന്ന നോവല്‍ ആക്കി മാറ്റിയത്.ഈ നോവലിനെ ആധ...
30/03/2024

പ്രവാസി ആയിരുന്ന നജീബിന്റെ യഥാർത്ഥ അനുഭവം ആണ് എഴുത്തുകാരൻ ബെന്യാമിൻ 'ആടുജീവിതം' എന്ന നോവല്‍ ആക്കി മാറ്റിയത്.ഈ നോവലിനെ ആധാരമാക്കിയാണ് ബ്ലെസി 'ആടുജീവിതം' എന്ന സിനിമ നിർമിച്ചത്. സിനിമ വ്യാഴാഴ്ച ആണ് റിലീസ് ആയത്. 250-ഓളം പതിപ്പുകള്‍ പുറത്തിറങ്ങിയ ആടുജീവിതം സിനിമയാക്കിയപ്പോള്‍ നോവലിലെ വൈകാരിക രംഗങ്ങളുമായി എത്രത്തോളം സിനിമ നീതി പുലർത്തി എന്ന തരത്തിലുള്ള ചർച്ചകള്‍ നിരവധി നടക്കുന്നുണ്ട്. എന്നാല്‍ സിനിമയെന്നത് സംവിധായകന്റെ മാത്രം കലയാണെന്നുള്ള വാദങ്ങളും ഉയർന്നുവരുന്നുണ്ട്.ഇപ്പോഴിതാ നോവല്‍ സിനിമയായപ്പോള്‍ അതില്‍ നിന്നും കുറേഭാഗങ്ങള്‍ മാറ്റേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ.

പ്രവാസി ആയിരുന്ന നജീബിന്റെ യഥാർത്ഥ അനുഭവം ആണ് എഴുത്തുകാരൻ ബെന്യാമിൻ 'ആടുജീവിതം' എന്ന നോവല്‍ ആക്കി മാറ്റിയത്.ഈ .....

ഒരു ചെക്കിൽ ഒപ്പിടുമ്പോൾ നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കും??? ഒന്നും ശ്രദ്ധിക്കാതെ ഒപ്പിടുന്നവർ ചിലപ്പോൾ ഉണ്ടാകാം....
23/03/2024

ഒരു ചെക്കിൽ ഒപ്പിടുമ്പോൾ നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കും??? ഒന്നും ശ്രദ്ധിക്കാതെ ഒപ്പിടുന്നവർ ചിലപ്പോൾ ഉണ്ടാകാം.... എന്നാൽ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉള്ളതിനാൽ ഒരു ചെക്കിൽ ഒപ്പിടുന്നതിന് മുൻപ് ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ഒരു ഒപ്പിട്ട ചെക്ക് ദുരുപയോഗം ചെയ്താൽ അത് സാമ്പത്തിക നഷ്ടങ്ങൾക്കുമാത്രമല്ല,തർക്കങ്ങൾക്കും കാരണമാകും. ഒരു ചെക്ക് ലീഫിൽ ഒപ്പിടും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കയെന്ന് ഇന്നത്തെ ഈ വിഡിയോയിൽ നോക്കാം.

ഒരു ചെക്കിൽ ഒപ്പിടുമ്പോൾ നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കും??? ഒന്നും ശ്രദ്ധിക്കാതെ ഒപ്പിടുന്നവർ ചിലപ്പ.....

ഒരിക്കല്‍ നിയമസഭയില്‍ താമര വിരിയിച്ച നേമം മണ്ഡലം ഉള്‍പ്പെടുന്ന തിരുവനന്തപുരത്ത് ബിജെപിയുടെ പോരാട്ടം കനപ്പിച്ചത് കഴിഞ്ഞ ത...
22/03/2024

ഒരിക്കല്‍ നിയമസഭയില്‍ താമര വിരിയിച്ച നേമം മണ്ഡലം ഉള്‍പ്പെടുന്ന തിരുവനന്തപുരത്ത് ബിജെപിയുടെ പോരാട്ടം കനപ്പിച്ചത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനം കിട്ടിയതിന്റെ ഒരു പ്രതീക്ഷയിലാണ് . മലയാളിയായ കേന്ദ്രമന്ത്രി ഇമേജില്‍ ഏഷ്യാനെറ്റ് മുതലാളിയെ തിരുവനന്തപുരത്തേക്ക് നൂലില്‍ കെട്ടിയിറക്കിയത് വിശ്വ പൗരന്‍ ഇമേജില്‍ നില്‍ക്കുന്ന ശശി തരൂരിനെ വെട്ടാനുള്ള ഉറച്ച ആഗ്രഹത്തിന്റെ പുറത്താണ്. കഴിഞ്ഞ കുറി മൂന്നാം സ്ഥാനത്തായ ഇടത് പക്ഷം സിപിഐയുടെ പന്ന്യന്‍ രവീന്ദ്രനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് കഴിഞ്ഞ കുറി സി ദിവാകരനിലൂടെ മൂന്നാം സ്ഥാനത്തായി പോയതിന്റെ നാണക്കേട് തീര്‍ക്കാന്‍ കൂടിയാണ്. നരേന്ദ്ര മോദി വരെ ഇറങ്ങിയ പ്രചാരണത്തിന്റെ ചൂടില്‍ നില്‍ക്കുന്ന തിരുവനന്തപുരo കേരളത്തിലെ മറ്റേതൊരു മണ്ഡലങ്ങളേക്കാളപ്പുറം ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലമെന്ന് ഉറപ്പിച്ചു പറയാം.

കേരളത്തിന്റെ തലസ്ഥാന നഗരം തീ പാറുന്ന ത്രികോണ പോരാട്ടത്തിലാണ്. കേന്ദ്രമന്ത്രിയെ ഇറക്കി പോരാട്ടത്തിന് ബിജെപി ക...

ശ്രീലക്ഷ്മി സതീഷെന്ന പേര് മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത് വിഖ്യാത സംവിധായകൻ‌ രാം ​ഗോപാൽ വർമയിലൂടെയാണ്. ഇന്‍സ്റ്റഗ്രാം ഇന...
17/03/2024

ശ്രീലക്ഷ്മി സതീഷെന്ന പേര് മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത് വിഖ്യാത സംവിധായകൻ‌ രാം ​ഗോപാൽ വർമയിലൂടെയാണ്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവെന്‍സറും മോഡലുമാണ് ശ്രീലക്ഷ്മി സതീഷ്. കൂടാതെ ചില പരസ്യ ചിത്രങ്ങളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഒന്നരലക്ഷത്തോളം ഫോളോവേഴ്സുള്ള ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ശ്രീലക്ഷ്മിയുടെ മിക്ക ഫോട്ടോഷൂട്ടുകളും സാരിയിലാണ്. അങ്ങനെയൊരു വീഡിയോ ശ്രദ്ധയിൽപ്പെട്ടാണ് രാം ​ഗോപാൽ വർമ ശ്രീലക്ഷ്മിയുടെ ആരാധകനായി മാറുന്നതും സിനിമയിലേക്ക് അവസരം വെച്ച് നീട്ടുന്നതും. സിനിമാ മോഹം ഉള്ളിൽ കൊണ്ടുനടക്കുന്ന ആർക്കും ആർജിവി എന്ന് അറിയപ്പെടുന്ന രാം ​ഗോപാൽ വർമ മുന്നോട്ട് വെച്ച ഓഫർ ലോട്ടറിയാണ്. അതുകൊണ്ട് തന്നെ ശ്രീലക്ഷ്മിയും ആർജിവി വെച്ച് നീട്ടിയ സിനിമ സ്വീകരിച്ചു. നടിയായി അരങ്ങേറാനുള്ള തയ്യാറെടുപ്പുകളുടെ ഭാ​ഗമായി പേരിൽ വരെ മാറ്റം വരുത്തി ശ്രീലക്ഷ്മി. ​ ​ ​ ​

ശ്രീലക്ഷ്മി സതീഷെന്ന പേര് മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത് വിഖ്യാത സംവിധായകൻ‌ രാം ​ഗോപാൽ വർമയിലൂടെയാണ്. ഇന്‍സ...

സാന്ത്വനത്തിന് രണ്ടാം ഭാ​ഗമോ... ഇത് പ്രതീക്ഷിച്ചില്ല'; റീ‌ യൂണിയൻ വിശേഷവുമായി അച്ചു , കമന്റുകളുമായി ആരാധകർ!
14/03/2024

സാന്ത്വനത്തിന് രണ്ടാം ഭാ​ഗമോ... ഇത് പ്രതീക്ഷിച്ചില്ല'; റീ‌ യൂണിയൻ വിശേഷവുമായി അച്ചു , കമന്റുകളുമായി ആരാധകർ!

മലയാളം മിനിസ്ക്രീന്‍ പരമ്പരകളില്‍ പ്രേക്ഷക പ്രീതിയില്‍ ഏറെ മുന്നിൽ നിന്നിരുന്ന സീരിയലായിരുന്നു ഏഷ്യാനെറ്റി...

തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് പൂരം കൊടിയേറിയിട്ട് നാളുകൾ ഏറെയായി. കേരളത്തിൻ്റെ സാംസ്‌കാരിക തലസ്ഥാനം പിടിച്ചെടുക്കാനും കെെവിടാ...
13/03/2024

തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് പൂരം കൊടിയേറിയിട്ട് നാളുകൾ ഏറെയായി. കേരളത്തിൻ്റെ സാംസ്‌കാരിക തലസ്ഥാനം പിടിച്ചെടുക്കാനും കെെവിടാതിരിക്കാനും മൂന്ന് മുന്നണികളും കടുത്ത ശ്രമത്തിലാണ്... സീറ്റ് നിലനിർത്താൻ സർപ്രെെസ് സ്ഥാനാർത്ഥിയെ ഇറക്കി കോൺഗ്രസും മണ്ഡലത്തിലെ സുപരിചിതനായ സ്ഥാനാർത്ഥിയെ നിർത്തി ഇടതു മുന്നണിയും കാര്യമായ പ്രചാരണങ്ങൾ നടത്തി ബിജെപിയും മത്സരത്തിൻ്റെ മാറ്റ് കൂട്ടുന്നു.

തൃശൂരിൽ മികച്ച സ്വാധീനമുള്ള ജനകീയനായ നേതാവാണ് സുനിൽ കുമാർ.അതേ പോലെ തൃശ്ശൂരിൽ കോൺഗ്രസിൻ്റെ വിശ്വസ്ഥ സ്ഥാനാർത്...

ഒരു ദിവസം എനിക്ക് സമാധാനമുള്ളതായി മാറണമെങ്കില്‍ എന്റെ പ്രശ്‌നക്കാരനായ ഭര്‍ത്താവിനെ ഞാന്‍ ഉപേക്ഷിക്കണം എന്ന് പറഞ്ഞാണ് നടി...
12/03/2024

ഒരു ദിവസം എനിക്ക് സമാധാനമുള്ളതായി മാറണമെങ്കില്‍ എന്റെ പ്രശ്‌നക്കാരനായ ഭര്‍ത്താവിനെ ഞാന്‍ ഉപേക്ഷിക്കണം എന്ന് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്.

ഇത് സൂചിപ്പിക്കുന്ന തരത്തിലുള്ള ഇംഗ്ലീഷ് പാട്ടിന്റെ വരികള്‍ നടി പാടുകയും ചെയ്യുന്നുണ്ട്. എനിക്ക് നിങ്ങളുടെ സ്‌നേഹം ആവശ്യമില്ലെന്നും, ഇപ്പോള്‍ തന്നെ ഒരുപാട് വിഷമിച്ചുവെന്നുമൊക്കെയാണ് പാട്ടിലൂടെ അര്‍ഥമാക്കുന്നത്.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഷെമി മാര്‍ട്ടിന്‍. ചെറിയ പ്രായത്തിലെ മിനിസ്‌ക്രീനില്‍ ....

വീണ്ടും മലയാളത്തില്‍ ബിഗ് ബോസ് തരംഗം തുടങ്ങിയിരിക്കുകയാണ്. ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറെ കാലമായി കാത്തിരുന്ന ബിഗ് ബോസ് മലയാ...
11/03/2024

വീണ്ടും മലയാളത്തില്‍ ബിഗ് ബോസ് തരംഗം തുടങ്ങിയിരിക്കുകയാണ്. ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറെ കാലമായി കാത്തിരുന്ന ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണാണ് ഇന്നലെ മുതല്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഇത്തവണയും നടന്‍ മോഹന്‍ലാല്‍ തന്നെ അവതാരകനായിട്ടെത്തുന്ന പരിപാടിയിലെ മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ഏവരും.
എന്തിനാണ് ഈ രീതിയിലൊരു സെലെക്ഷൻ എന്ന് എല്ലാവരും കരുതുന്നുണ്ടാകും....

വീണ്ടും മലയാളത്തില്‍ ബിഗ് ബോസ് തരംഗം തുടങ്ങിയിരിക്കുകയാണ്. ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറെ കാലമായി കാത്തിരുന്ന ബി...

വീണ്ടുമൊരു ബിഗ് ബോസ് കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഒപ്പം ബിഗ് ബോസുമായി ബന്ധപ്പെട്ട ചര്‍ച്ചകളും. ബിഗ് ബോസ് മലയാളം സീസ...
10/03/2024

വീണ്ടുമൊരു ബിഗ് ബോസ് കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഒപ്പം ബിഗ് ബോസുമായി ബന്ധപ്പെട്ട ചര്‍ച്ചകളും. ബിഗ് ബോസ് മലയാളം സീസണ്‍ 6 നാണ് ഇന്ന് ആരംഭം കുറിക്കുക. ബിഗ് ബോസിനെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ ആരാധകരുടെ മനസിലേക്ക് കടന്നു വരുന്ന പേരുകളിലെന്നാണ് റോബിന്‍ രാധാകൃഷ്ണന്റേത്. ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍. എന്നാല്‍ ഇന്നും റോബിന്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.ഇതിനിടെ ഇപ്പോഴിതാ റോബിനുമായി ബന്ധപ്പട്ട മറ്റൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്.

വീണ്ടുമൊരു ബിഗ് ബോസ് കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഒപ്പം ബിഗ് ബോസുമായി ബന്ധപ്പെട്ട ചര്‍ച്ചകളും. ബിഗ് ബോസ് ...

മലയാളത്തിലെ മഹാ നടന്മാരായ മമ്മൂട്ടിയും മോഹൻലാലുമായി നമ്മുടെയൊക്കെ പ്രിയങ്കരനായ ശ്രീനിവാസന് ചെറിയ നീരസമൊക്കെ ഒക്കെ ഉണ്ട്....
09/03/2024

മലയാളത്തിലെ മഹാ നടന്മാരായ മമ്മൂട്ടിയും മോഹൻലാലുമായി നമ്മുടെയൊക്കെ പ്രിയങ്കരനായ ശ്രീനിവാസന് ചെറിയ നീരസമൊക്കെ ഒക്കെ ഉണ്ട്... അത് പരസ്യമായി രഹസ്യമാണ്...അതിൽ മമ്മൂട്ടിയുമായി ഉണ്ടായ പിണക്കത്തെ കുറിച്ച് തുറന്നു പറയുകയാണ് ശ്രീനിവാസന്‍. താന്‍ പല കാര്യങ്ങളും തുറന്നു പറഞ്ഞിട്ടും മോഹന്‍ലാലിന് തന്നോട് നീരസം തോന്നിയിട്ടില്ല. എന്നാല്‍ മമ്മൂട്ടിയുമായി പലപ്പോഴും ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ട് എന്നാണ് ശ്രീനിവാസന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മലയാളത്തിലെ മഹാ നടന്മാരായ മമ്മൂട്ടിയും മോഹൻലാലുമായി നമ്മുടെയൊക്കെ പ്രിയങ്കരനായ ശ്രീനിവാസന് ചെറിയ നീരസമൊക്ക...

Address


Alerts

Be the first to know and let us send you an email when Scottish Malayali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share