
29/07/2025
അട്ടപ്പാടി സെഹിയോൻ ആദ്യവെള്ളി അഭിഷേകാഗ്നി ഏകദിന കൺവെൻഷൻ 2025 ആഗസ്റ്റ് 01 ന്.
റൂഹാ മൗണ്ട്: ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നേതൃത്വം നൽകുന്ന ആദ്യവെള്ളി അഭിഷേകാഗ്നി ഏകദിന കൺവെൻഷൻ 2025 ആഗസ്റ്റ് 01 ന് അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുന്നു.
രാവിലെ 08:00 മണിയ്ക്ക് ജപമാലയോട് കൂടി ആരംഭിക്കുന്ന കൺവെൻഷൻ ഉച്ചകഴിഞ്ഞ് 03:00 മണിയ്ക്ക് ആരാധനയോട് കൂടി സമാപിക്കുന്നു. ജപമാല, വചന പ്രഘോഷണം, ദൈവസ്തുതിപ്പുകൾ, വിശുദ്ധ കുർബാന, വിടുതൽ ശുശ്രൂഷകൾ, വെഞ്ചരിപ്പ് ശുശ്രൂഷകൾ, പരിശുദ്ധ കുർബാനയുടെ ആരാധന തുടങ്ങിയ ശുശ്രൂഷകളാണ് ആദ്യവെള്ളി കൺവെൻഷനിൽ നടത്തപ്പെടുന്നത്. കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും പ്രത്യേക സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
പൊതുവായ ശുശ്രൂഷകൾക്ക് ശേഷം ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനെയും മറ്റു വൈദികരെയും കണ്ടു പ്രാർത്ഥിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.ശുശ്രൂഷകൾ സംബന്ധിച്ച വിവരങ്ങൾക്ക് ബന്ധപ്പെടുക : 8281473647, 7907989002