22/10/2025
ബിയ്യം ഫെസ്റ്റ് സംഘടിപ്പിച്ചു.
പൊന്നാനി: മനുഷ്യർ പരസ്പരം അകന്നു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ സൗഹൃദത്തിന്റെയും, കൂട്ടായ്മയുടെയും സന്ദേശം വിളിച്ചോതി ബിയ്യം ഫെസ്റ്റ് സംഘടിപ്പിച്ചു. ബിയ്യം പ്രദേശവാസികളുടെ ഒത്തുചേരലിന് അവസരം ഒരുക്കിയായിരുന്നു ഫെസ്റ്റ് നടന്നത്. വിവിധ കലാ പരിപാടികളും ഫെസ്റ്റിൻ്റെ ഭാഗമായി നടന്നു. ഗിറ്റാർ ലൈവ് ഷോ, പുല്ലാങ്കുഴൽ സംഗീതം, സ്വാഗത നൃത്തം, ദഫ് പ്രദർശനം , തിരുവാതിര, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്, മുട്ടിപ്പാട്ട് തുടങ്ങിയ ഫെസ്റ്റിന് മിഴിവേകി.
വാർഡ് കൗൺസിലർ ഫർഹാൻ ബിയ്യത്തിന്റെ നേതൃത്വത്തിലാണ് ബിയ്യം ഫെസ്റ്റ് സംഘടിപ്പിച്ചത്. നജീബ് കാന്തപുരം എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. തിരൂർ സബ്കളക്ടർ ദിലീപ് കെ കൈനിക്കര മുഖ്യാതിഥിയായി പങ്കെടുത്തു. ഫർഹാൻ ബിയ്യം അധ്യക്ഷത വഹിച്ചു.എം പി യൂസഫ് അമീർ, ഷബീർ ബിയ്യം, രാജീവ്, സലിം കളക്കര,ഇബ്രാഹീം മാസ്റ്റർ,ഡോ മേഡ ഡേവീസ്, എം പി സലാം എന്നിവർ സംസാരിച്ചു. പരിപാടിയിൽ വിവിധ മേഖലകളിൽ കഴിവ് തെളീയിച്ചവരെ ആദരിച്ചു