പ്രിയമുള്ളവരെ
മതവും ജാതിയും അത് ഇന്ത്യ രാജ്യത്ത് പിന്നെ ചില പ്രത്യേക രാജ്യങ്ങളിലും ഉള്ള ഒരു വിഷയമാണ്
ശരീരത്തിൻറെ കളറും മറ്റും ചില രാജ്യങ്ങളിൽ വിഷയവുമാണ്
ഇന്ത്യയിൽ തന്നെ ജോലിയുമായി ബന്ധപ്പെട്ട് ജോലിയുടെ ഭാഗമായി വളരെ വകതിരിവുണ്ട്
പിന്നെ മതവുമായി ബന്ധപ്പെട്ട ലോകത്ത് പല വിഷയങ്ങളും നടക്കുന്നുണ്ട് ഇത് സർവത്രയും മനുഷ്യൻ തന്നെ സ്വയം ക്രിയേറ്റ് ചെയ്യുന്ന ഒരു വിഷയം മാത്രമാണ് .......
മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ ഒരു സത്യം
അങ്ങനെ ഒരു സത്യം മനസ്സിലാക്കിക്കൊണ്ട് തൻറെ വിശ്വാസങ്ങൾ താൻ കൊണ്ടുനടക്കുന്നു എന്നതൊഴികെ മറ്റുള്ളവരുടെ മേലെ അടിച്ചേൽപ്പിക്കാതെ ജീവിക്കുന്ന ഒരു മനുഷ്യൻ അദ്ദേഹത്തിൻറെ പേരാണ്
ജോസഫ് ചെമ്പകശ്ശേരി
അദ്ദേഹത്തിൻറെ തൊട്ട് തെക്കേ അയൽപക്കക്കാരനാക്കാൻ എനിക്ക് സാധിച്ചു ...... അദ്ദേഹവും അതായത് ജോസഫ് ചെമ്പകശ്ശേരിയും അദ്ദേഹത്തിൻറെ സഹധർമ്മിണി ആനി ചേച്ചിയും എന്റെ അയല്പക്കകാരിയാണ്
അവരുടെ മകൻ പോൾ വിവാഹം കഴിക്കുകയുണ്ടായി മറ്റൊരു രാജ്യമായ ലുദിയാനിയിലെ ലുംർത്തി മരിയ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു രാജ്യാന്തര വിവാഹമായിരുന്നു അത്
അതിന് .
നമ്മുടെ ദേശത്ത് ഇരിഞ്ഞാലക്കുടയിൽ അവരുടെ വസതിയിലും ഇരിഞ്ഞാലക്കുട വെസ്റ്റ് ഡോളേഴ്സ് ചർച്ചിൽ കുർബാനയും കൂടാതെ എം സി പി ഹാളിൽ അവരുടെ വിവാഹ സംബന്ധമായ ചടങ്ങുകളിലും പങ്കെടുക്കുവാൻ എനിക്ക് സാധിക്കുകയുണ്ടായി
പോളിനും പോളിന്റെ സഹധർമ്മിണി മരിയക്കും എല്ലാവിധ ആശംസകളും അവരുടെ ജീവിതത്തിൽ സർവ്വ നന്മകളും ഉണ്ടാകട്ടെ എന്ന് വീണ്ടും വീണ്ടും ആശംസിക്കുന്നു
*Benet Thoundassery*
22/03/2023
🌲അന്നും ....🌿.... ഇന്നും🌲
ബസ്സ് കാത്തു നിൽക്കുന്നവർക്ക് ഇരിപ്പിടം ഒരുക്കി കൊണ്ട് പാലമരവും അതിൽ ഇരിക്കുന്നവർക്ക് തണൽ നൽകാൻ നടുക്ക് ഒരു പുളിമരവും കടുത്ത വേനൽ ചൂടിൽ നിന്നു രക്ഷനേടുന്നതിനും തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന്റ ആരംഭത്തിൽ പ്രകൃതിസ്നേഹികളായ ആരെങ്കിലും നട്ടുവളർത്തിയത്കാം എൻറെ മൊബൈൽ ക്യാമറയ്ക്ക് വിരുന്നായപ്പോൾ
വടക്കേച്ചിറ ബസ്റ്റാൻഡ് പുതുക്കി പണിതപ്പോൾ ഞാൻ മുകളിൽ വിവരിച്ച പാല മരം ഒറ്റയ്ക്കായി പുളിമരത്തിന്റ ചെറിയ അവശിഷ്ടം മാത്രം ഉണ്ടെന്നു തോന്നുന്നു .
30/09/2022
*പോഷൺ മാസാചരണതോടനുബന്ധിച്ച് എടക്കുളം എസ്.എൻ.ജി.എസ്.എസ് എൽ.പി സ്കൂളിൽ ഫുഡ്ഫെസ്റ്റ് സംഘടിപ്പിച്ചു*
Be the first to know and let us send you an email when Irinjalakuda News HUB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.