14/09/2022
Kerala christian terrorist group
വട്ടായിലച്ചൻ്റെ കുറിപ്പ് വന്നിട്ടുണ്ട്. അച്ചൻ കാസയോട് ഒപ്പം ഉറച്ചുനില്ക്കുന്നത്രേ! ഷെക്കീന ടിവിക്ക് എഡിറ്റോറിയൽ പോളിസി ഉണ്ടത്രേ (സമാനം എന്ന് ഊഹിക്കാം).
ഈ കുറിപ്പിൽ, പക്ഷേ, വട്ടായിലച്ചൻ TGയെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് അന്വേഷിച്ചിട്ടില്ലെന്നോ ഞാൻ വെളിപ്പെടുത്തിയ മറുപടി എനിക്കു തന്നിട്ടില്ലെന്നോ പറഞ്ഞിട്ടില്ല. പറയാൻ കഴിയില്ല.
കെവിൻ പീറ്ററിനു വധഭീഷണി ഉണ്ടായെങ്കിൽ, അതിന് കെവിനെ സംരക്ഷിക്കും എന്നു പറഞ്ഞാൽ പോരേ? 'കാസ ഒറ്റയ്ക്കല്ല' എന്നു പറഞ്ഞാൽ കാസ ചെയ്യുന്ന സകല തോന്യാസത്തിനും കൂടെയുണ്ട് എന്നല്ലേ അർത്ഥം? അങ്ങനെ ഒരു ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു കൊടുത്തതിൽ ഉറച്ചു നില്ക്കുന്നു എന്നാണ് അദ്ദേഹം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ദൈവം തന്നെ അദ്ദേഹത്തെ കാക്കട്ടെ!
എൻ്റെ കുറിപ്പിൽ അച്ചനെ പരാമർശിച്ച ഭാഗങ്ങൾ താഴെ നല്കുന്നു (ഇതിൽ ഏതാണ് വട്ടായിലച്ചൻ തള്ളിക്കളഞ്ഞത് എന്നറിയാൻ താല്പര്യമുണ്ട്):
*വട്ടായിലച്ചനും TGയും കാസയും*
രാഷ്ട്രീയ വിഷയങ്ങളിൽ അല്പംപോലും അവഗാഹമില്ലാത്ത സേവ്യർ വട്ടായിലച്ചനെ കൂടെനിന്ന ചിലർ ചതിക്കുകയായിരുന്നു എന്നു വ്യക്തമാണ്. ആർഎസ്എസിൻ്റെ ബൗദ്ധിക-മാധ്യമ താരമായ റ്റി.ജി. മോഹൻദാസിൻ്റെ ഒരു വീഡിയോ പ്രദർശിപ്പിച്ചുകൊണ്ട് വട്ടായിലച്ചൻ നടത്തിയ ഒരു ഇടപെടൽ അദ്ദേഹത്തിൻ്റെ സെമിനാരിക്കാല സുഹൃത്തായ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. അതു കണ്ട ഉടനെതന്നെ ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു സംസാരിച്ചു. റ്റി.ജി.യെക്കുറിച്ച് അദ്ദേഹത്തിനുള്ള ധാരണയെന്താണ് എന്ന് ആരാഞ്ഞ എനിക്ക് ലഭിച്ച ഉത്തരം 'ഒന്നും അറിഞ്ഞുകൂടാ' എന്നതായിരുന്നു!
അച്ചൻ്റെ അജ്ഞതയെ മുതലെടുത്ത, കുരിശു വരയ്ക്കുന്ന കാവി നിക്കറുകാർ സീറോ-മലബാർ സഭ കാവിയിലേക്ക് നീങ്ങുന്നു എന്നു ചിന്തിക്കാൻ ഇടയാക്കി. മാത്രമല്ല, വെറുപ്പിൽ സ്വയം വേരുറക്കുകയും ഹിന്ദുത്വശക്തികളോട് കൈകോർക്കുകയും ചെയ്തിരിക്കുന്ന ഒരു പ്രസ്ഥാനത്തെ പരസ്യമായി പിന്തുണയ്ക്കാൻ അച്ചനെ ഇക്കൂട്ടർ പ്രേരിപ്പിക്കുകയും അതിൽ അവർ വിജയിക്കുകയും ചെയ്തു എന്നതും കൂട്ടിവായിക്കേണ്ടതാണ്. ''കാസ ഒറ്റയ്ക്കല്ല'' എന്നാണ് അച്ചനെക്കൊണ്ട് അവർ പറയിച്ചത് (ലിങ്ക് കമൻ്റ് ബോക്സിൽ).
ഇക്കാലഘട്ടത്തിലെ സഭയുടെ ധാർമികസ്വരവും മുഖവുമായ സൂസൈപാക്യം പിതാവിനെയും തിരുവനന്തപുരം അതിരൂപതയെയും അവഹേളിക്കുന്നതിലും പാവപ്പെട്ട തീരദേശവാസികളെ അപഹസിക്കുന്നതിലും വരെ എത്തി നില്ക്കുന്ന, വെറുപ്പിൻ്റെ കയ്പുനിറഞ്ഞ കാസയോടൊത്ത് ഇപ്പോൾ അദ്ദേഹം ഉണ്ടാകും എന്ന് അദ്ദേഹത്തിൻ്റെ സഭാസ്നേഹം നന്നായി അറിയാവുന്ന ആരും വിശ്വസിക്കുകയില്ല. തൻ്റെ ആ വാവിട്ട വാക്കുകളെപ്രതി അദ്ദേഹം ഇപ്പോൾ ദു:ഖിക്കുന്നുണ്ടാകും...