Yatratech TV

Yatratech TV Yatratechtv.com is a News Channel to Know all about People, Places & Culture.

yatratechtv.com is a Visual Travelogue to Explore the World of Travel &Technology. It Educates all about People, Places & Culture. യാത്രകളിലൂടെ വിവിധ സംസ്കാരങ്ങളെയും ജീവിതങ്ങളെയും, ടെക്ക്നോളജിയെയും തെട്ട് അറിയാനുള്ള ചാനൽ. Business Enquiries: [email protected]


Whatsapp: +919847203280 Instagram: https://instagram.com/yatratechtv/ page: https://.facebook.com/yatratechtv/ Website: yatratechtv.com
Donate for the All Kerala Journey: http://paypal.me/SandyStephen

🏆Champions 🎊Smile :✨Christone Mon & Jerosh kuts ✨Winners of School Badminton 🏸Championship 2025 ( St.Therasa's Bethany c...
15/09/2025

🏆Champions 🎊Smile :✨Christone Mon & Jerosh kuts ✨Winners of School Badminton 🏸Championship 2025 ( St.Therasa's Bethany convent Higher secondary school, Mallappally Pathanamthitta )

05/09/2025
കല്ലൂപ്പാറ:  പഞ്ചായത്തും, മൃഗസംരക്ഷണ വകുപ്പും ചേർന്ന് സംഘടിപ്പിച്ച ആനിമൽ ഹെൽത്ത്‌ ക്യാമ്പ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ...
26/08/2025

കല്ലൂപ്പാറ: പഞ്ചായത്തും, മൃഗസംരക്ഷണ വകുപ്പും ചേർന്ന് സംഘടിപ്പിച്ച ആനിമൽ ഹെൽത്ത്‌ ക്യാമ്പ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത്‌ അംഗം രതീഷ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബെൻസി അലക്സ്‌, ഡോ. അനീഷ് രാജൻ, ഡോ. ദീപ തുടങ്ങിയവർ പ്രസംഗിച്ചു.

കല്ലൂപ്പാറ:  പഞ്ചായത്തും, മൃഗസംരക്ഷണ വകുപ്പും ചേർന്ന് സംഘടിപ്പിച്ച ആനിമൽ ഹെൽത്ത്‌ ക്യാമ്പ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ...
26/08/2025

കല്ലൂപ്പാറ: പഞ്ചായത്തും, മൃഗസംരക്ഷണ വകുപ്പും ചേർന്ന് സംഘടിപ്പിച്ച ആനിമൽ ഹെൽത്ത്‌ ക്യാമ്പ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം രതീഷ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബെൻസി അലക്സ്‌, ഡോ. അനീഷ് രാജൻ, ഡോ. ദീപ തുടങ്ങിയവർ പ്രസംഗിച്ചു.

കടമാൻകുളം:  മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ജെബി മേത്തർ എം പി നയിക്കുന്ന മഹിളാ സാഹസ് യാത്രയുടെ കല്ലൂപ്പാറ മണ്ഡ...
18/08/2025

കടമാൻകുളം: മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ജെബി മേത്തർ എം പി നയിക്കുന്ന മഹിളാ സാഹസ് യാത്രയുടെ കല്ലൂപ്പാറ മണ്ഡലത്തിലെ സ്വീകരണ യോഗം കെപിസിസി മുൻ നിവാഹക സമിതി അംഗം അഡ്വ റെജി തോമസ് ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കുഞ്ഞുമോൾ കുര്യാക്കോസ് അദ്ധ്യക്ഷതവഹിച്ചു.

ജില്ലാ പ്രസിഡൻ്റ് രജനി പ്രദിപ് മുഖ്യപ്രഭാക്ഷണം നടത്തി. എ ഐ സി സി അംഗം മാലേത്ത് സരളാദേവി എക്സ് എം എൽ എ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എലിസബത്ത് അബു, കോശി പി സക്കറിയ, സജി കൊട്ടക്കാട്ട്,

കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട്,
ജയലക്ഷമി ദത്തൻ, ലാലി ജോൺ , അനിത , സുധ നായർ, വിബിത ബാബു, മഞ്ജു വിശ്വനാഥ് , ആശാ തങ്കപ്പൻ, , ജ്ഞാനമണി മോഹൻ , ഷൈബി ചെറിയാൻ, റെയ്‌ചെൽ വി മാത്യു, ചെറിയാൻ മണ്ണഞ്ചേരി, അമ്പിളി പ്രസാദ്, സൂസൻ തോംസൺ, അനിൽ തോമസ്, റെജി ചാക്കോ, ഗീത ശ്രീകുമാർ, അന്നമ്മ ഐസക്ക്, ലിസ സാനോ , ജോളി സുനിൽ, അജിത കുട്ടപ്പൻ, മീര മനോജ്‌, ഡെയ്സി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു

മല്ലപ്പള്ളി: വോട്ടർ പട്ടിക അട്ടിമറിയിൽ പ്രതിഷേധിച്ച രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രത...
12/08/2025

മല്ലപ്പള്ളി: വോട്ടർ പട്ടിക അട്ടിമറിയിൽ പ്രതിഷേധിച്ച രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌
എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.

ഡിസിസി അംഗം സുരേഷ് ബാബു പാലാഴി, എ ഡി ജോൺ, റെജി പണിക്കമുറി, അനിൽ തോമസ്, സാം പട്ടേരി, സുനിൽ നിരവുപുലം, എം കെ സുബാഷ് കുമാർ, ലിൻസൺ പറോലിക്കൽ, മണിരാജ് പുന്നിലം, ചെറിയാൻ മണ്ണഞ്ചേരി, തോമസ് തമ്പി, കെ ജി സാബു, ഡോ. ബിജു റ്റി ജോർജ്, വിനീത് കുമാർ, റെജി ചാക്കോ, രാമചന്ദ്രൻ കലായിൽ, മോഹനൻ കോടമല, റെജി പമ്പഴ, കെ പി സെൽവകുമാർ, അനിൽ എബ്രഹാം ചെറിയാൻ, സജി തേവരോട്ട്, കൃഷ്ണൻകുട്ടി മുള്ളൻകുഴി, സജി തോട്ടത്തിമലയിൽ, ശ്രീജിത്ത്‌ തുളസിദാസ്, അനീഷ് കെ മാത്യു, അനു ഊത്തുകുഴിയിൽ, മനോജ്‌ കവിയൂർ തുടങ്ങിയവർ പ്രസംഗിച്ചു.

മല്ലപ്പള്ളി :സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രവാസി പെൻഷനും തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസ പദ്ധതികൾക്കും കേന്ദ്രസർക...
04/08/2025

മല്ലപ്പള്ളി :

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രവാസി പെൻഷനും തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസ പദ്ധതികൾക്കും കേന്ദ്രസർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് കേരള പ്രവാസി സംഘം മല്ലപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ സർക്കാർ പ്രവാസികള്‍ക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും പ്രവാസി ക്ഷേമനിധി, നോർക്ക റൂട്ട്സ്, ലോക കേരള സഭ തുടങ്ങിയ മാതൃകാപരമായ ഒട്ടേറെ പദ്ധതികൾ നടപ്പാക്കി പ്രവാസികൾക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന ഈ സർക്കാരിന് കൂടുതൽ കരുത്ത് നൽകേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്ക് കഴിഞ്ഞ വർഷം (2023-24) മാത്രം 2.24 ലക്ഷം കോടി രൂപയാണ് പ്രവാസി പണമായി എത്തിയത്. ഇത് രാജ്യത്തെ മൊത്തം പ്രവാസി വരുമാനത്തിന്റെ 19.7% ആണ്. കോവിഡ് കാരണവും, ജോലി നഷ്ടപ്പെട്ടും നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളിൽ ഭൂരിഭാഗത്തിനും കാര്യമായ സമ്പാദ്യമില്ല. ഇത്തരം മനുഷ്യരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് കേരള പ്രവാസി സംഘം മുന്നോട്ട് പോകുന്നത്.

ഏരിയ പ്രസിഡന്റ് സ്കറിയ ജോൺ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട സംഘടന റിപ്പോര്‍ട്ടും, ഏരിയ സെക്രട്ടറി നജീബ് കോട്ടാങ്ങല്‍ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പീറ്റര്‍ മാത്യു, ജില്ലാ പ്രസിഡന്റ് ജേക്കബ് മാത്യു, ജില്ലാ ട്രഷറര്‍ അഡ്വ. സുരേഷ് പരുമല, വനിത വിംങ്ങ് ജില്ലാ സെക്രട്ടറി സജിത സ്കറിയ, വര്‍ഗീസ് കുഴിവേലില്‍, മനീഷ് കുഴിവേലിൽ, ബിനു കുറിച്ചിയിൽ എന്നിവർ സംസാരിച്ചു.
സമ്മേളനം ഏരിയ ഭാരവാഹികളായി സ്കറിയ ജോൺ (പ്രസിഡന്റ്), വർഗീസ് കുഴിവേലിൽ (സെക്രട്ടറി), ബിനോജ് എബ്രഹാം (ട്രഷറർ) എന്നിവരുള്‍പ്പടെ 21 അംഗ ഏരിയ കമ്മറ്റിയെ തെരഞ്ഞെടുത്തു.

ഇന്ന് രാവിലെ ഏഴരയോടെ എഴുമറ്റൂർ ചാലാപ്പള്ളി റോഡിന് ഇടയുള്ള അരീക്കലിൽ വച്ച് ടിപ്പർ ലോറി ബസിന് സൈഡ് കൊടുത്തപ്പോൾ ഉണ്ടായ അപക...
04/08/2025

ഇന്ന് രാവിലെ ഏഴരയോടെ എഴുമറ്റൂർ ചാലാപ്പള്ളി റോഡിന് ഇടയുള്ള അരീക്കലിൽ വച്ച് ടിപ്പർ ലോറി ബസിന് സൈഡ് കൊടുത്തപ്പോൾ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ.റോഡിന് സൈഡിൽ ഉള്ള മണ്ണിന് ബലമില്ലാത്തതിനാൽ ആണ് ലോറി വശങ്ങളിലേക്ക് ചരിഞ്ഞു മറിഞ്ഞത്.ടിപ്പർ ഡ്രൈവർ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത് .അതിനാൽ ഇതുവഴി പോകുന്ന വാഹനങ്ങൾ വളരെ ശ്രദ്ധയോടെ വേണം സഞ്ചരിക്കുവാൻ...

ഛത്തീസ്ഗഡിൽ മത പരിവർത്തനം എന്ന വ്യാജ ആരോപണം ഉന്നയിച്ച് അന്യായമായി അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകൾ ആയ സിസ്റ്റർ വന്ദന ...
02/08/2025

ഛത്തീസ്ഗഡിൽ മത പരിവർത്തനം എന്ന വ്യാജ ആരോപണം ഉന്നയിച്ച് അന്യായമായി അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകൾ ആയ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ മേരി എന്നിവരുടെ അറസ്റ്റിനെതിരെ മല്ലപ്പള്ളിയിലെ സംയുക്ത ക്രൈസ്തവസഭകളുടെ നേതൃത്വത്തിൽ നടന്ന സംയുക്ത മൗന പ്രതിഷേധ ജാഥ...

01/08/2025

ഛത്തീസ്ഗഡിൽ മതപരിവർത്തനം എന്ന പേരിൽ കള്ളക്കേസിൽ കുടുക്കി അന്യായമായി കന്യാസ്ത്രീകളെ ജയിലടച്ച ഭരണകൂട ഭീകരതയ്ക്കെതിരെ മല്ലപ്പള്ളി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളിയിൽ നടന്ന പ്രതിഷേധ ജാഥ (കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ )അഡ്വക്കേറ്റ്.റെജി തോമസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.(മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ) പ്രസിഡൻറ് എബി മേക്കരിങ്ങാട്,ബ്ലോക്ക് മെമ്പർ സിന്ധു സുഭാഷ്,മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റെജി പണിക്കമുറി,അഡ്വക്കേറ്റ് സാം പട്ടേരി തുടങ്ങിയവർ പ്രതിഷേധ ജാഥയ്ക്ക് നേതൃത്വം നൽകി.

Address

Mallappally East Po

Alerts

Be the first to know and let us send you an email when Yatratech TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yatratech TV:

  • Want your business to be the top-listed Media Company?

Share