11/07/2025
ലോകത്തിലെ തന്നെ പ്രമുഖ streaming സൈറ്റുകളിൽ ഒന്നായ യൂട്യൂബ് അവരുട മോണറ്റൈസേഷൻ പോളിസിയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരുന്നു. അതായത് ഇനി മുതൽ നമ്മൾ ഇടുന്ന എല്ലാ വീഡിയോകൾക്കും പൈസ തരില്ല. ഇനി പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.
ഇതിൽ ആദ്യത്തെ കാര്യം ഇനി മുതൽ സ്വന്തം ക്രിയേറ്റിവിറ്റി വച്ചുള്ള വീഡിയോ മാത്രം ഉപയോഗിക്കുക എന്നത് ആണ്. അതായത് മറ്റൊരാളുടെ വീഡിയോ നമ്മളുടെ വീഡിയോയിൽ അതേ പോലേ കോപ്പി അടിച്ചു ഉണ്ടാക്കുകയോ അല്ലെങ്കിൽ ആ വീഡിയോ തന്നെ മുറിച്ചു പരിധിയിൽ കൂടുതൽ ഉപയോഗിക്കുകയോ ചെയ്യരുത്. അതായത് ഇപ്പൊൾ റിയാക്ഷൻ വീഡിയോ ഒക്കെ ചെയ്യുന്ന ആളുകൾ മറ്റ് ആളുകളുടെ വീഡിയോ എടുത്ത് അതിനു ഒപ്പം സ്വന്തം ആയി ചില ഡയലോഗ് ഒക്കെ ചേർത്ത് പുതിയ വീഡിയോ ആക്കാറൂണ്ട്. എന്നൽ ഇനി മുതൽ അത്തരം വീഡിയോയിൽ മറ്റ് ആളുകളുടെ വീഡിയോ ചെറിയ ഭാഗം മാത്രം ഉപയോഗിച്ച് നമ്മളുടെ ഭാഗം കൂടുതൽ ആയി ഉപയോഗിക്കേണ്ടി വരും. ഇപ്പൊൾ മറ്റ് ആളുകളുടെ വീഡിയോ ഏത് പരിധി വരെ ഉപയോഗിക്കാം എന്നത് ഈ പോളിസി വന്ന് കഴിഞ്ഞു മാത്രമേ അറിയുവാൻ സാധിക്കുക ഉള്ളൂ.copy right Aayush MEDIA
ഇനി അടുത്ത വലിയ മാറ്റം മറ്റൊരാളുടെ വീഡിയോ, അല്ലെങ്കിൽ അതിലെ വിഷയം ഒരു മാറ്റവും ഇല്ലാതെ അതേ പോലേ ക്രിയേറ്റ് ചെയ്യുക എന്നത് ആണ്. ഉദാഹരണം പറഞാൽ ഒരു കുക്കിംഗ് വീഡിയോ ഒരാൾ ചെയ്തു എന്നിരിക്കട്ടെ. മറ്റൊരാൾ അതേ വീഡിയോ തന്നെ ഒരു മാറ്റവും ഇല്ലാതെ റീ ക്രിയേറ്റ് ചെയ്ത് ഇടുക ആണെന്ന് വിചാരിക്കുക. അത് യൂട്യൂബ് AI സിസ്റ്റം വളരെ എളുപ്പത്തിൽ കണ്ട് പിടിക്കാൻ പറ്റും. എന്നൽ നമ്മൾ അതേ വീഡിയോ മറ്റൊരു രീതിയിൽ ചെയ്താൽ ഈ പ്രശ്നത്തിൽ നിന്നും രക്ഷപെടാം. ഉദാഹരണം ഇപ്പോൾ ഒരാൾ തൻ്റെ അടുക്കളയിൽ വച്ച് ബീഫ് ഫ്രൈ ഉണ്ടാക്കുന്ന ഒരു വീഡിയോ വള്ളി പുള്ളി തെറ്റാതെ അതേ പോലേ നമ്മളുടെ അടുക്കളയിൽ വച്ച് അതേ സമയത്തിൽ അതേ രീതിയിൽ അതേ ആങ്കിളിൽ ഷൂട്ട് ചെയ്താൽ അത് AI സിസ്റ്റം പിടിക്കാൻ ചാൻസ് കൂടുതൽ ആണ്.എന്നാൽ അതേ ഐറ്റം അതേ റസീപ്പി വച്ച് നമ്മൾ ഔട്ട് ഡോർ ഷൂട്ട് ചെയ്താൽ അത് ഫ്രഷ് കണ്ടൻ്റ് ആവും. ആ വീഡിയോ സേഫ് ആകും.
പോളിസിയിൽ ഏറ്റവും വലിയ മാറ്റം റീ യൂസ്ഡ് ക്ലിപ്സ് ആണ്. അതായത് നമ്മൾ എടുത്ത് വച്ച ഒരു വീഡിയോ ക്ലിപ്പ് തന്നെ വീണ്ടും വീണ്ടും നമ്മളുടെ തന്നെ മറ്റ് വീഡിയോയിൽ കാണിക്കുന്നത് പിടിക്കപ്പെടും എന്നത് ആണ്. ഇപ്പോള് കൃഷിയുടെ ഒക്കെ വീഡിയോ ചെയ്യുന്ന ആളുകൾ നല്ല വിളവ് ഉണ്ടായി നിൽക്കുന്ന വീഡിയോ കയ്യിൽ ഉണ്ടെങ്കിൽ അത് നമ്മളുടെ തന്നെ മറ്റ് വീഡിയോകളിൽ ഉപയോഗിക്കാറുണ്ട്. ഞാനും ചെയ്യാറുണ്ട്. ഇപ്പൊൾ തക്കാളി കൃഷിയുമായി ബന്ധപ്പെട്ട് ഞാൻ പത്തിലധികം വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്. ചിലപ്പോൾ ഫിഷ് അമിനോ ആസിഡ് ഉപയോഗം, കീട നിയന്ത്രണം, പ്രൂണിംഗ് ഇങ്ങനെ പല വിഷയങ്ങൾ ആണ്. പക്ഷേ ഇതിൽ ഉളള കോമൺ തക്കാളി ആയത് കൊണ്ട് തന്നെ നന്നായി തക്കാളി ഉണ്ടായി നിൽക്കുന്ന ഒരേ വീഡിയോ ക്ലിപ്പ് ഒക്കെ നമ്മൾ പല വീഡിയോക്ക് അകത്ത് ഉൾപെടുത്താറുണ്ട്. പക്ഷേ പുതിയ പോളിസി അങ്ങനെ വീണ്ടും ഉപയോഗിക്കുന്ന രീതിക്ക് പണി തരാൻ സാധ്യത ഉണ്ട്. അപ്പോൾ മറ്റൊരു സംശയം ബാക്കി നിൽക്കും. മിക്കവാറും ചാനലുകൾ intro ക്ലിപ്‌സ് ഉപയോഗിക്കാറുണ്ട് . അങ്ങനെ വരുമ്പോൾ അതും റിപ്പിറ്റ് ആകില്ലേ എന്ന്. ആ സംശയം മാറണം എങ്കിൽ ഈ പോളിസി പ്രാബല്യത്തിൽ വന്ന് കഴിഞ്ഞു നമ്മളുടെ വീഡിയോയുടെ അവസ്ഥ എന്താണ് എന്ന് നോക്കി തന്നെ മനസ്സിലാക്കണം.
ഇനി മറ്റൊരു പ്രധാന മാറ്റം റിപ്പീറ്റ് കണ്ടൻറ് ആണ്. അതായത് ഒരേ വിഷയം തന്നെ വീണ്ടും വീണ്ടും ഇടുമ്പോൾ ആ വീഡിയോക്ക് റീച്ചോ വരുമാനമോ കിട്ടാത്ത അവസ്ഥ. ഇപ്പോൾ ഒരു പെറ്റ്സ് ഷോപ്പ് സംബന്ധമായ വീഡിയോ ചെയ്യുന്ന ആൾ ഒരു ദിവസം ബേർഡ്സ് സ്റ്റോക്ക് കാണിക്കുന്നു. അടുത്ത ദിവസവും അതേ ബേർഡ്സ് സ്റ്റോക്ക് കാണിക്കുന്നു. ചെറിയ മാറ്റങ്ങൾ ഉണ്ടാവാം. പക്ഷേ പിന്നെയും അതേ പോലേ തന്നെ ഉളള വീഡിയോ തന്നെ തുടർച്ചയായി ഇടുക ആണെങ്കിൽ ആ വീഡിയോക്ക് റീച്ചും വരുമാനവും ഇല്ലാത്ത അവസ്ഥ. ഇപ്പൊൾ എൻ്റെ ഈ ചാനൽ തന്നെ ഒരു ഫർണിച്ചർ ഷോപ്പിൻ്റെ സ്റ്റോക്ക് കാണിക്കുന്നു. അടുത്ത ദിവസം അതേ ഷോപ്പിൻ്റെ തന്നെ മറ്റൊരു സ്റ്റോക്ക് കാണിക്കുന്നു. അതിനടുത്ത ദിവസം അടുത്ത സ്റ്റോക്ക് കാണിക്കുന്നു. അങ്ങനെ വന്നാൽ ഒരേ വിഷയം തന്നെ വീണ്ടും ആവർത്തിക്കുന്നതിനാൽ റീച്ച്, വരുമാനം എന്നിവ കുറയും എന്നാണ് പറയുന്നത്. പക്ഷേ അതും എങ്ങനെ പ്രാബല്യത്തിൽ വരും എന്ന് കണ്ടറിയണം. കാരണം പല ചാനലുകളും ഓരോ വിഷയത്തിൽ കേന്ദ്രീകരിച്ച് വീഡിയോ ചെയ്യുന്ന ആളുകൾ ആണ്. പ്രത്യേകിച്ച് ടെക്ക് ചാനലുകൾ. അവർ മൊബൈൽ പോലെയുള്ളവയുടെ റിവ്യൂ ചെയ്യുമ്പോൾ എല്ലാം ഒരേ വിഷയങ്ങൾ ആണ് വരിക. ഇപ്പോൾ ഒരു മൊബൈലിൻ്റെ റിവ്യൂ എത് ചാനൽ ചെയ്താലും ഏതാണ്ട് ഒറ്റ റൂട്ടിൽഓടുന്ന ബസ് പോലെയാണ്.. പിന്നെ ഇടക്ക് ഡ്രൈവർ മാറുമ്പോൾ സ്പീഡിൽ അല്പം മാറ്റം വരും എന്ന് മാത്രം. അതേ പോലേ ഇത്തരം ചാനലുകളിൽ മറ്റ് വിഷയങ്ങൾ വരുമ്പോൾ ആളുകൾ അത് എങ്ങനെ സ്വീകരിക്കും എന്നും പറയാൻ പറ്റില്ല.
ഇപ്പോള് കോപ്പി അടി വീഡിയോ, അടിച്ചു മാറ്റ് വീഡിയോകൾ , ഒരേ വീഡിയോ ക്ലിപ്പ് തന്നെ വീണ്ടും മറ്റ് വീഡിയോകളിൽ ഉപയോഗിക്കുന്നത് ഒക്കെ നിർത്തിക്കുന്നത് നല്ല കാര്യമാണ്. എന്നാല് റിപ്പിറ്റ് കോണ്ടൻ്റ് പോളിസി ഒക്കെ എങ്ങനെ ആണ് വർക്ക് ചെയ്യുന്നത് എന്ന് ജൂലൈ 15 നു ശേഷമേ അറിയുവാൻ പറ്റൂ. എങ്കിലും കഴിവതും നമ്മൾ സ്വന്തം ആയി ഉണ്ടാക്കിയ വീഡിയോ പബ്ലിഷ് ചെയ്യുക, പരമാവധി വെറൈറ്റി വീഡിയോ കൊണ്ട് വരാൻ നോക്കുക. ഷോർട്ട് വീഡിയോ ഒക്കെ ചെയ്യുന്നവർ മിക്കവാറും പിന്നിൽ പോകാൻ സാധ്യത ഉണ്ട്. അത് കൊണ്ട് തന്നെ നമ്മളുടെ കഴിവ് ഉപയോഗിച്ച് നല്ല വീഡിയോകൾ ചെയ്ത് ചാനൽ ഗ്രോത്ത് ചെയ്ത് പൈസ ഉണ്ടാക്കുക