
12/02/2022
മഹാവീര്യർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി : നിവിൻ പോളി ചിത്രം മഹാവീര്യറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എബ്രിഡ് ഷൈൻ ആണ് സംവിധായകൻ . എം മുകുന്ദന്റെ കഥയാണ് എബ്രിഡ് ഷൈൻ സിനിമയാക്കുന്നത്. നിവിൻ പോളിയും പി എസ് ഷംനാസും ആണ് നിർമ്മാതാക്കൾ. നിവിൻ പോളി , ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മഹാവീര്യർ ഫാന്റസി , ടൈം ട്രാവലർ
രീതിയിലുള്ള സിനിമയാണ് . കോവിഡ് പ്രതിസന്ധികൾക്കിടയിൽ ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബഡ്ജറ്റ് സിനിമയാണ് മഹാവീര്യർ.
1983 , ആക്‌ഷൻ ഹീറോ ബിജു എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം എബ്രിഡ് ഷൈനും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാവീര്യർ. കേരളത്തിലും രാജസ്ഥാനിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ലാൽ , ലാലു അലക്സ് , സിദ്ധിഖ് , ഷാൻവി ശ്രീവാസ്തവ , വിജയ് മേനോൻ , മേജർ രവി , മല്ലിക സുകുമാരൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. ഇഷാൻ ചാബ്രയാണ് സംഗീതം. മനോജ് ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് .