
16/07/2025
കേരളത്തിൽ ബിജെപിയുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയിലും ഓരോ തിരഞ്ഞെടുപ്പ് കഴിയും തോറും വോട്ട് ശതമാനത്തിൽ ഉണ്ടാകുന്ന വർദ്ധനവിലും എൽഡിഎഫ് യുഡിഎഫ് മുന്നണികളെ പോലെ തന്നെ ഇവരുടെയൊക്കെ പാദസേവകരായ മാധ്യമങ്ങൾക്കും ഉറക്കം നഷ്ടപ്പെട്ടിട്ട് വർഷങ്ങളായി എന്ന് നമുക്കറിയാം.
കഴിഞ്ഞദിവസം ബിജെപി കേരള ഘടകം പുതിയ ഭാരവാഹികളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മുതൽ ഇക്കൂട്ടർ ഓവർടൈം പണിയെടുക്കുകയാണ്!!
അക്കൂട്ടത്തിൽ കമ്മ്യൂണിസം എന്ന ആശയത്തെയും നേതാക്കളെയും വെളുപ്പിച്ച് വെളുപ്പിച്ച് ക്ഷീണിച്ച് തലയിലെ മുടി പോലും നഷ്ടപ്പെട്ട ഒരു സിഐടിയു മാധ്യമ പുംഗവന്റെ പുതിയൊരു കണ്ടുപിടിത്തമാണ്...
ബിജെപിയുടെ നിയമിക്കപ്പെട്ട സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായ ശ്രീ അനൂപ് ആന്റണി ഡൽഹിയിലെ പെട്ടി പിടുത്തക്കാരനാണ് പോലും!
ഉന്നത വിദ്യാഭ്യാസ വകുപ്പിൽ സർക്കാർ അധ്യാപകനായ ഈ പുംഗവൻ ഒരേസമയം സ്വകാര്യ മാധ്യമ സ്ഥാപനത്തിലും പ്രവർത്തിക്കുന്നതിനു വേണ്ടി പല മൂത്ത കമ്മികളുടെയും പെട്ടിയും വട്ടിയും മറ്റും പിടിച്ചതിന്റെ യും കുഴലൂത്ത് നടത്തിയതിന്റെയും അനുഭവം വച്ചിട്ടാകും മറ്റുള്ളവരും അങ്ങനെ ആയിരിക്കുമെന്ന് ഈ വിദ്വാൻ അങ്ങ് തീരുമാനിച്ചത്...
എന്നാൽ ആ മാധ്യമ മലരൻ ഒരു കാര്യം മാത്രം മനസ്സിലാക്കിക്കൊള്ളൂ... താൻ മാധ്യമപ്രവർത്തനം തുടങ്ങുന്നതിനും മുന്നേ കേരളത്തിൽ സംഘടനാ പൊതുപ്രവർത്തനങ്ങൾ ഒരുമിച്ച് തുടങ്ങിയ വ്യക്തിയാണ് ശ്രീ അനൂപ് ആന്റണി... അദ്ദേഹം കേരളത്തിൽ മുഴക്കിയ മുദ്രാവാക്യത്തിന്റെ നൂറിലൊരു അംശം താങ്കൾ വിവിധ മാധ്യമങ്ങളിൽ വിടുവായത്തമായി പോലും വിളിച്ചിട്ടില്ല...
കൃത്യമായി പറഞ്ഞാൽ 20 കൊല്ലത്തിൽ അധികമായി മൂപ്പർ ഈ പണി തുടങ്ങിയിട്ട് എന്ന് ചുരുക്കം...
ചുരുങ്ങിയ പക്ഷം ശ്രീ അനൂപ് ആന്റണി ആരാണെന്ന് അദ്ദേഹം ഏറ്റവും കൂടുതൽ പ്രവർത്തനം നടത്തുന്ന തിരുവല്ല നിയോജക മണ്ഡലത്തിലെങ്കിലും പോയി ഒന്ന് അന്വേഷിച്ചിട്ട് താങ്കൾ ഈ വിടുവായത്തം വിളമ്പിയിരുന്നെങ്കിൽ അതിനും ഒരു അന്തസ്സ് ഉണ്ട്...
ഒരു എസി മുറിയിൽ തന്റെ വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നുള്ള നിലവാരത്തിൽ അധരവ്യായാമം നടത്തുന്ന തന്നെപ്പോലുള്ള മാധ്യമ ചെറ്റകളെ പൊതുജനം എന്നേ തള്ളിക്കളഞ്ഞതാണ്...
അതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല...
തന്റെ തൽപരകക്ഷികൾക്ക് വേണ്ടിയുള്ള പാദസേവ ഇനിയും തുടരുക...
കുഴലൂത്ത് കേമമാകുമ്പോൾ പദവികൾ കൂമ്പാരമാകും എന്ന തത്വം തന്റെ ചാനലിന്റെ പഴയ വാർത്താ മുതലാളി തെളിയിച്ചിട്ടുള്ളതാണല്ലോ... താങ്കളും ആ പാത തന്നെ പിന്തുടരുക...