Times of Thrissur

  • Home
  • Times of Thrissur

Times of Thrissur TIMES OF THRISSUR, interactive digital news portal from Vihaari Internet.
(2)

14 വയസ്സ് പ്രായമുള്ള അതിജീവിതയെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ  30 കൊല്ലവും 3 മാസവും കഠിന തടവിനും 2,45,500/- രൂപ പി...
16/08/2025

14 വയസ്സ് പ്രായമുള്ള അതിജീവിതയെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ 30 കൊല്ലവും 3 മാസവും കഠിന തടവിനും 2,45,500/- രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു.
തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ നമ്പർ 2 കോടതി ജഡ്ജ്, ശ്രീമതി. ജയ പ്രഭു 15-05-2025 തിയ്യതിയാണ് ശിക്ഷ വിധിച്ചത്.

കയ്പമംഗലം : 14 വയസ്സ് പ്രായമുള്ള അതിജീവിതയെ പീഡിപ്പിച്ച കേസിൽ കൈപ്പമംഗലം സ്വദേശി വെട്ടുകാട്ടിൽ വീട്ടിൽ
രഘു 51 വയസ്സ് എന്നയാളെയാണ് 30 കൊല്ലവും 3 മാസവും കഠിന തടവിനും 2,45,500/- രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചത്. പിഴ തുക അടക്കുകയാണെങ്കിൽ അതിജീവിതക്ക് നൽകുന്നതിനും വിധിയിൽ വ്യവസ്ഥ വച്ചിട്ടുണ്ട്.

അന്നത്തെ കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ്.ഐ സൂരജ്.സി.എസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർ ഷാജഹാൻ.എം, ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ നിഷി ആയിരുന്നു അന്വേഷണത്തിന് അസിസ്റ്റ് ചെയ്തത്.

പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന് പതിമൂന്നോളം സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു.

പോക്സോ കേസിൽ യുവാവ് റിമാന്റിൽഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ഗൗരവതരമായ പ്രവേശിത ലൈഗിക...
16/08/2025

പോക്സോ കേസിൽ യുവാവ് റിമാന്റിൽ

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ഗൗരവതരമായ പ്രവേശിത ലൈഗിക അതിക്രമം നടത്തിയ കേസിൽ പുതുക്കാട് സ്വദേശി അർജുൻ 19 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അർജുൻ പുതുക്കാട് പോലീസ് സ്റ്റേഷനിൽ അടിപിടിക്കേസിൽ പ്രതിയാണ്.

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽകയ്പമംഗലം : ഉച്ചക്ക് 01.00 മണിയോടെ നടത്തിയ പരിശോധനയിൽ  കയ്പമംഗലം പള്ളിത്താനം സ്വദേശി തേപറ...
16/08/2025

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കയ്പമംഗലം : ഉച്ചക്ക് 01.00 മണിയോടെ നടത്തിയ പരിശോധനയിൽ കയ്പമംഗലം പള്ളിത്താനം സ്വദേശി തേപറമ്പിൽ വീട്ടിൽ സനൂപ് (29) എന്നയാളുടെ വീട്ടിൽ നിന്നാണ് നിരോധിത മാരക രാസലഹരിയായ M**A പിടിച്ചെടുത്തത്. തുടർന്ന് സനൂപിനെ അറസ്റ്റ് ചെയ്തു. കയ്പമംഗലം പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.

സനൂപ് കാട്ടൂർ പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലെ പ്രതിയാണ്.

വിശിഷ്ടസേവനത്തിനുള്ള ഇന്ത്യൻ പ്രസിഡണ്ടിൻെറ മെഡൽ പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയിൽനിന്നും ഏറ്റുവാങ്ങിവിശിഷ്ട സേവനത്തിൻേറയ...
16/08/2025

വിശിഷ്ടസേവനത്തിനുള്ള ഇന്ത്യൻ പ്രസിഡണ്ടിൻെറ മെഡൽ പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയിൽനിന്നും ഏറ്റുവാങ്ങി

വിശിഷ്ട സേവനത്തിൻേറയും സമർപ്പണത്തിൻേറയും രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച തൃശൂർ സിറ്റിയിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരായ തൃശൂർ സിറ്റി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഷീൻ തറയിൽ, കുന്നംകുളം അസിസ്റ്റൻറ് കമ്മീഷണർ സി ആർ സന്തോഷ്, തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻ എന്നിവരാണ് ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങിയത്.

തൃശൂർ സിറ്റി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഷീൻ തറയിലിന് 2024 വർഷത്തെ റിപ്പബ്ളിക് ദിനത്തിനോടനുബന്ധിച്ചുള്ള പുരസ്കാരവും, കുന്നംകുളം അസിസ്റ്റൻറ് കമ്മീഷണർ സി ആർ സന്തോഷിന് 2023 ലെ സ്വാതന്ത്രിദിനത്തിലെ പുരസ്കാരവും, തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരന് 2024 നെ റിപ്പബ്ളിക് ദിനത്തിനോടനുബന്ധിച്ച പുരസ്കാരവുമാണ് മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങിത്.

കുപ്രസിദ്ധ മയക്ക്മരുന്ന് കച്ചവടക്കാരൻ കിങ്ങിണി ഷിജോയെ PIT NDPS നിയമപ്രകാരം ഒരു വർഷത്തേക്കാണ്  തടങ്കലിലാക്കി. മയക്ക് മരുന...
16/08/2025

കുപ്രസിദ്ധ മയക്ക്മരുന്ന് കച്ചവടക്കാരൻ കിങ്ങിണി ഷിജോയെ PIT NDPS നിയമപ്രകാരം ഒരു വർഷത്തേക്കാണ് തടങ്കലിലാക്കി.

മയക്ക് മരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വയ്ക്കാവുന്നതിനുമുള്ള നിയമമാണ് Prevention of Illicit Trafficking in Narcotic Drugs and Psychotropic Substance Act (PIT NDPS Act).

കിങ്ങിണി ഷിജോ എന്നറിയപ്പെടുന്ന മന്ദാമംഗലം മരോട്ടിച്ചാൽ സ്വദേശി തെക്കേയിൽ വീട്ടിൽ ഷിജോ 31 വയസ് എന്നയാൾ 2016 മുതൽ 2025 വരെ എട്ട് മയക്ക് മരുന്ന് ലഹരിക്കേസുകളിൽ പ്രതിയായി ഉൾപ്പെട്ടതിനെ തുടർന്നാണ് ഇയാളെ തടങ്കലിൽ ആക്കുന്നതിനായി കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ പോലീസ് ഷിജോയെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടങ്കലിലാക്കി ഉത്തരവ് നടപ്പിലാക്കുന്നതിനായി കൊണ്ട് പോയിട്ടുള്ളതാണ്.

ഷിജോയ്ക്ക് കൊടകര, മാള, പുതുക്കാട്, ഒല്ലൂർ, നെടുപുഴ, തൃശ്ശൂർ ഈസ്റ്റ്, പനമരം എന്നീ പോലീസ് സ്റ്റേഷനുകളിലും കുന്നത്ത് നാട് എക്സൈസ് സർക്കിൾ ഓഫീസിലുമായി കഞ്ചാവ് കടത്തിയതിന് എട്ട് ക്രിമിനൽക്കേസുകളുണ്ട്. 2017 ലെ നെടുപുഴ പോലീസ് സ്റ്റേഷനിലെ കേസിൽ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിക്കുകയും ഈ കേസ്സിൽ അപ്പീൽ ജാമ്യത്തിലിറങ്ങിയതിന് ശേഷം വീണ്ടും കഞ്ചാവ് കടത്ത് കേസുകളിൽ പ്രതിയായി ഉൾപ്പെട്ടിരുന്നു. 2025 ൽ പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പാലിയേക്കര ഓവർബ്രിഡ്ജിന് താഴെ വെച്ച് ലോറിയിൽ കടത്തുകയായിരുന്ന 125 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലും പ്രതിയാണ് ഷിജോ.

ഈ കേസുകൾ കൂടാതെ ലഹരിക്കടിമപ്പെട്ട് പൊതുജനശല്യം സൃഷ്ടിച്ചതിനും, വിയ്യൂർ ജയിലിലേക്ക് മൊബൈൽ, ബീഡി, കഞ്ചാവ് എന്നിവ കടത്തിയതിനും മറ്റുമുള്ള ഏഴ് ക്രമിനൽക്കേസുകളിലും കൂടി ഷിജോ പ്രതിയാണ്.

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ തൃശ്ശൂർ റൂറൽ അഡീഷണൽ എസ്.പി സിനോജ്.ടി.എസ് തിരുവന്തപുരത്ത് വെച്ച് നടന്ന...
16/08/2025

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ തൃശ്ശൂർ റൂറൽ അഡീഷണൽ എസ്.പി സിനോജ്.ടി.എസ് തിരുവന്തപുരത്ത് വെച്ച് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വെച്ച് സംസ്ഥാന മുഖ്യ മന്ത്രിയിൽ നിന്നും സ്വീകരിച്ചു.

നിരവധി കേസുകളിലെ പ്രതിയും കൂട്ടാളിയും മയക്കുമരുന്നുമായി പിടിയിൽ തൃശൂർ ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്രി...
16/08/2025

നിരവധി കേസുകളിലെ പ്രതിയും കൂട്ടാളിയും മയക്കുമരുന്നുമായി പിടിയിൽ

തൃശൂർ ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അരണാട്ടുകര സ്വദേശിയായ ചേന്ത്രവീട്ടിൽ രാകേഷ് രാജ് (27), കൂട്ടാളിയായ എൽതുരുത്ത് സ്വദേശിയായ അരിമ്പൂപറമ്പിൽ വീട്ടിൽ റിജോയ് (42) എന്നിവരെയാണ് 08.49 ഗ്രാം ഹാഷിഷ് ഓയിലും, നൈട്രോസൻ ഗുളികകളുമായി വെസ്റ്റ് പോലീസ് എൽതുരുത്തിൽ നിന്നും പിടികൂടിയത്.

പ്രതികൾ സ്കൂൾ കോളേജ് കുട്ടികൾക്ക് ലഹരിമരുന്നുകൾ വിതരണം ചെയ്യുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വെസ്റ്റ് സബ് ഇൻസ്പെക്ടർ സെസിൻ ക്രിസ്ത്യൻരാജ് കോളേജ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പരിശോധനയിൽ ഹാഷിഷ് ഓയിലും എട്ട് നൈട്രോസൻ ഗുളികകളും കണ്ടെടുത്തു.

ഒന്നാം പ്രതിയായ റിജോയ് എരുമപ്പെട്ടി സ്റ്റേഷൻ പരിധിയിൽ 2013 കാലഘട്ടങ്ങളിൽ കേസുള്ളതും രണ്ടാം പ്രതിയായ രാകേഷ് രാജന് ടൌൺ ഈസ്റ്റ് വെസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളുമുള്ളതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

വെസ്റ്റ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ആയ അബ്ദുൾ റഹ്മാന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ സിസിൽ ക്രിസ്ത്യൻ രാജ് , അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഹരിഹരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ടോണി വർഗീസ്, അഖിൽ വിഷ്ണു, സുജിത്ത്, സത്യജിത്ത് സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

16/08/2025

തൃശൂർ എംപി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എംപിയുടെ പ്രതീകമായി വാഴ പ്രതിഷ്ഠിച്ച് ഡിവൈഎഫ്ഐ

16/08/2025

കേരളത്തിലെ എല്ലാ കല്യാൺ സിൽക്സ് ഷോറൂമുകളിൽ നിന്നും പർച്ചേസ് ചെയ്തവരിൽ നിന്നും ബലേനോ കാറും , 25 പവൻ സ്വർണ്ണവും നറുക്കെടുപ്പിലൂടെ നൽകുന്നു.

തൃശ്ശൂരിലെ പ്രധാന മാർക്കറ്റ് ആയ  അരിയങ്ങാടിയിൽ ചരക്ക്  നീക്കം മണിക്കൂറുകളോളം  സ്തംഭിച്ചു. ലോറികളുടെ പേട്ട വാടക കൂട്ടിയതു...
16/08/2025

തൃശ്ശൂരിലെ പ്രധാന മാർക്കറ്റ് ആയ അരിയങ്ങാടിയിൽ ചരക്ക് നീക്കം മണിക്കൂറുകളോളം സ്തംഭിച്ചു. ലോറികളുടെ പേട്ട വാടക കൂട്ടിയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കാരണം. കോർപ്പറേഷന്റെ കരാറുകാരൻ പുതുക്കിയ നിരക്കുമായി ബന്ധപ്പെട്ട കോടതി ഉത്തരവുമായി എത്തിയതോടെയാണ് തർക്കം ആരംഭിച്ചത്. വാഹന ഉടമകൾ കരാറുകാരനെ പുതുക്കിയ നിരക്ക് നൽകാൻ തയ്യാറാകാതെ വന്നതോടെയാണ് ചരക്ക് സ്തംഭിച്ചത്. ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി തർക്കം പരിഹരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ പോലീസും കോർപ്പറേഷൻ അധികൃതരും വാഹന ഉടമകളും കടക്കാരും ഉൾപ്പെടെ നടത്തിയ ചർച്ചയിൽ വിശദമായി പ്രശ്നം ചർച്ച ചെയ്യാമെന്ന് ഉറപ്പിന്മേൽ ഉച്ചയോടെയാണ് ചരക്ക് നീക്കം പുനരാരംഭിച്ചത്. നേരത്തെ 16 ചക്രം ലോറിക്ക് 140 രൂപ മാത്രമാണ് നൽകിയിരുന്നത്. എന്നാൽ പുതുക്കിയ നിരക്ക് പ്രകാരം 649 രൂപ നൽകണം. 12 ചക്രത്തിന് 80 രൂപ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 265 നൽകണം. സമാന രീതിയിൽ തന്നെയാണ് മറ്റു വാഹനങ്ങൾക്കും വാടക വർദ്ധനവ്. ഇതോടെയാണ് തർക്കങ്ങൾ ഉടലെടുത്തത്.

സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്  നടത്തിയ പ്രതിഷേധ മാർച്ചിനിടെ ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബി...
16/08/2025

സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബിന്റെ തലയിൽ ലാത്തി കൊണ്ട് അടിച്ച സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്കും തൃശൂർ റേഞ്ച് ഡിഐജിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി ബിജെപി. ഒരു പ്രകോപനവും ഇല്ലാതെ ജസ്റ്റിൻ ജേക്കബിന്റെ തലയ്ക്ക് അടിച്ച ഉദ്യോഗസ്ഥനെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

16/08/2025

മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയിൽ രൂക്ഷമായ ഗതാഗത കുരുക്ക്. ചാലക്കുടി പട്ടണം ഗതാഗത കുരുക്കിൽ. പട്ടണത്തിൻ്റെ എല്ലാ വഴികളിലും ദേശിയ പാതയിൽ നിന്നുള്ള വാഹനങ്ങൾ വന്ന് പാതകൾ ഗതാഗത കുരുക്കിലാണ്.

Address


Website

Alerts

Be the first to know and let us send you an email when Times of Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Times of Thrissur:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share