കട്ടപ്പന വാർത്തകൾ

  • Home
  • കട്ടപ്പന വാർത്തകൾ

കട്ടപ്പന വാർത്തകൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കട്ടപ്പന വാർത്തകൾ, Media/News Company, .

വിജയ്‌യുടെ ആദ്യ പ്രതികരണം 👇"തീർത്തും തകർന്ന അവസ്ഥയിലാണ് എൻ്റെ ഹൃദയം; വാക്കുകൾക്ക് അതീതമായ, സഹിക്കാനാവാത്ത വേദനയിലും ദുഃഖ...
27/09/2025

വിജയ്‌യുടെ ആദ്യ പ്രതികരണം 👇

"തീർത്തും തകർന്ന അവസ്ഥയിലാണ് എൻ്റെ ഹൃദയം; വാക്കുകൾക്ക് അതീതമായ, സഹിക്കാനാവാത്ത വേദനയിലും ദുഃഖത്തിലുമാണ് ഞാൻ.

കരൂരിൽ ജീവൻ നഷ്ടപ്പെട്ട എൻ്റെ പ്രിയ സഹോദരീ സഹോദരൻമാരുടെ കുടുംബങ്ങളെ എൻ്റെ അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു." 🙏

തമിഴ്നാട്ടിൽ വിജയുടെ പാർട്ടിയുടെ കരൂർ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 31 പേർ മരണപ്പെട്ടു നിരവധിപേർ ഗുരുതരാവസ്ഥയിൽ ആശ...
27/09/2025

തമിഴ്നാട്ടിൽ വിജയുടെ പാർട്ടിയുടെ കരൂർ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 31 പേർ മരണപ്പെട്ടു
നിരവധിപേർ ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ
മരണസംഖ്യ ഇനിയും ഉയരും എന്നാണ് അറിയാൻ കഴിയുന്നത്

*പപ്പായ പറിക്കുന്നതിനിടയിൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന പാസ്റ്റർ മരിച്ചു*ഇടുക്കി :വൈദ്യുതി കമ...
27/09/2025

*പപ്പായ പറിക്കുന്നതിനിടയിൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന പാസ്റ്റർ മരിച്ചു*

ഇടുക്കി :വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന പാസ്റ്റർ മരിച്ചു..വെള്ളത്തൂവൽ ശല്യാംപാറ സ്വദേശി ജോണിക്കുട്ടിയാണ് മരിച്ചത്..കഴിഞ്ഞ ദിവസം പപ്പായ പറിക്കുന്നതിനിടയിൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.. നെടുമ്പാശ്ശേരി അത്താണി ശാരോൺ ഫെലോഷിപ്പ് ചർച്ചിലെ പാസ്റ്റർ ആയിരുന്നു...സംസ്ക്കാരം പിന്നീട് നടക്കും...ഭാര്യ സുനിമോൾ, ജെഫിൻ, ഫെബിയ എന്നിവർ മക്കളാണ്..

ഈകുഞ്ഞ് നെടുങ്കണ്ടം മൈനർസിറ്റിയിൽ നിന്നും ഇന്ന് രാവിലെ (27/09/2025...ശനിയാഴ്ച 10മണി)മുതൽ കാണാതെ ആയിരിക്കുന്നു. കൈയിൽ നീല...
27/09/2025

ഈകുഞ്ഞ് നെടുങ്കണ്ടം മൈനർസിറ്റിയിൽ നിന്നും ഇന്ന് രാവിലെ (27/09/2025...ശനിയാഴ്ച 10മണി)മുതൽ കാണാതെ ആയിരിക്കുന്നു. കൈയിൽ നീല ബാഗിൽ തുണിയും ഉണ്ട് മഴന്നനഞ്ഞ് വന്ന കുട്ടിയെ മാതാവ് വഴക്ക് പറഞ്ഞതിൻ്റെ പേരിൽ വീട്ടിൽ നിന്ന് ഇറങ്ങി പോയി. ആരെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ അപേക്ഷിക്കുന്നു..
Updating .27-9-2025 സമയം 12:15

ഇടുക്കി കുമളിയില്‍ കാറപകടത്തില്‍ മരണപ്പെട്ട കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കെ വൈ വര്‍ഗീസിന്റെ കുടുംബത്തിന് നിര്‍മിച്ചു നല്...
26/09/2025

ഇടുക്കി കുമളിയില്‍ കാറപകടത്തില്‍ മരണപ്പെട്ട കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കെ വൈ വര്‍ഗീസിന്റെ കുടുംബത്തിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം ഡീന്‍ കുര്യാക്കോസ് എം പി നിര്‍വഹിച്ചു. കോണ്‍ഗ്രസ് കുമളി മണ്ഡലം പ്രസിഡന്റ് പി പി റഹീമിന്റെ നേതൃത്വത്തിലാണ് 17 ലക്ഷം ചെലവില്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തിലായിരുന്നു വീടിന്റെ താക്കോന്‍ദാനം

കനത്ത മഴ; നാളെ നടക്കാനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചുഒക്ടോബർ നാല് ലേക്ക് മാറ്റി
26/09/2025

കനത്ത മഴ; നാളെ നടക്കാനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചു
ഒക്ടോബർ നാല് ലേക്ക് മാറ്റി

മന്ത്രി റോഷി അഗസ്റ്റിന്റെ ചെറുതോണിയിലെ ഓഫീസിലേക്ക്യൂത്ത് കോൺഗ്രസ്സ് മിനിസ്റ്റർ ഓഫീസ് മാർച്ച്‌2025 സെപ്റ്റംബർ 29 തിങ്കൾ ര...
26/09/2025

മന്ത്രി റോഷി അഗസ്റ്റിന്റെ ചെറുതോണിയിലെ ഓഫീസിലേക്ക്
യൂത്ത് കോൺഗ്രസ്സ് മിനിസ്റ്റർ ഓഫീസ് മാർച്ച്‌

2025 സെപ്റ്റംബർ 29 തിങ്കൾ രാവിലെ 11 മണി ചെറുതോണി

ജീവന് കാവലായി മാലാഖമാർ ആതുര സേവനം യാഥാർത്യമാക്കിയവർ നാടിൻ്റെ അഭിമാനം..... ഇന്ന് ഉച്ചകഴിഞ്ഞ് കുമളി ചെങ്കര ബാങ്കിന് സമീപത്...
25/09/2025

ജീവന് കാവലായി മാലാഖമാർ ആതുര സേവനം യാഥാർത്യമാക്കിയവർ നാടിൻ്റെ അഭിമാനം.....

ഇന്ന് ഉച്ചകഴിഞ്ഞ് കുമളി ചെങ്കര ബാങ്കിന് സമീപത്ത് ഒരു 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് കുഴഞ്ഞുവീണു കിടക്കുന്നത് കണ്ടപ്പോൾ കുറച്ചു പേര് പെട്ടെന്ന് കുമളി ഗവൺമെന്റ് ഹോസ്പിറ്റലിൽ കൊണ്ടുപോയി. അവിടെ ചെല്ലുമ്പോൾ ഹാർട്ട് ബീറ്റ് മാത്രമേ ഉള്ളായിരുന്നു. തമിഴ്നാട് സ്വദേശി യുവാവ് ആയിരുന്നു. ബൈസ്റ്റാൻഡർ ഒന്നും കൂടെ ഇല്ലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കു വേണ്ടിയിട്ട് അടിയന്തരമായി തേനിയിലേക്ക് കൊണ്ടുപോകണമായിരുന്നു. അതി നിർണായകമായ ഒരു അവസ്ഥ ആയതിനാൽ ബൈസ്റ്റാൻഡർ ഇല്ലാത്തത് മൂലം കുമളി ഗവൺമെന്റ് ഹോസ്പിറ്റലിൽ ഒരു ഡോക്ടറും രണ്ട് നേഴ്സുമാരും കൂടെ ഈ യുവാവിന്റെ ജീവൻ രക്ഷിക്കുവാൻ കൂടെ പോയി തേനിക്ക്. കുമളിയിൽ നിന്നും വെറും 45 മിനിറ്റ് കൊണ്ട് യുവാവിനെ തേനി മെഡിക്കൽ കോളേജിലേക്ക് എത്തിച്ച് നമ്മുടെ രാജേഷ് കണ്ണൻ ഡോക്ടറുടെ ക്ലിനിക്കിലെ ആംബുലൻസും ഡ്രൈവർ സിജുവും.

സാധാരണ നമ്മുടെ ഹോസ്പിറ്റലിലെ ഡോക്ടർമാരും നേഴ്സുമാരും ഒന്നും കൂടെ പോകുന്നതല്ല. ഒരു അവസ്ഥയിൽ ആ യുവാവിന്റെ ജീവൻ രക്ഷിക്കുവാൻ ആയിട്ട് ഡോക്ടറും ഒപ്പം നേഴ്സുമാരും ആംബുലൻസിൽ കയറി തേനിക്കു പോയി. ഇപ്പോൾ അവിടെ യുവാവിന്റെ തുടർ ചികിത്സകൾക്കുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്.

ചെങ്കര ശങ്കരാഗിരി വളവിൽ വീണ്ടും അപകടം.. കട്ടപ്പനയിൽ നിന്ന് വന്ന പിക് ആപ് വാഹനം ആണ് അപകടത്തിൽ പെട്ടത്.. വാഹനത്തിൽ ഉള്ളവർ ...
25/09/2025

ചെങ്കര ശങ്കരാഗിരി വളവിൽ വീണ്ടും അപകടം.. കട്ടപ്പനയിൽ നിന്ന് വന്ന പിക് ആപ് വാഹനം ആണ് അപകടത്തിൽ പെട്ടത്.. വാഹനത്തിൽ ഉള്ളവർ നിസ്സാര പരുക്കുകൾ..സമീപത്തു ഉണ്ടായിരുന്ന ഒരു പശുവിന്റെ ദേഹത്തേക്കാണ് വണ്ടി മറിഞ്ഞത്.. നിരന്തരം അപകടം തുടർകഥ ആയിരിക്കുകയാണ് ഈ വളവിൽ.. രണ്ടു മാസം മുൻപ് ഇവിടെ അപകടത്തിൽ ഒരാൾ മരണപെട്ടിരുന്നു...

കട്ടപ്പന പുളിയൻമലയിലുണ്ടായ ബൈക്ക് അപകടത്തിൽ ക്രൈസ്റ്റ് കോളേജിലെ അധ്യാപകനായ കുമളി സ്വദേശി ജോയ്സ് മരണപ്പെട്ടു
25/09/2025

കട്ടപ്പന പുളിയൻമലയിലുണ്ടായ ബൈക്ക് അപകടത്തിൽ ക്രൈസ്റ്റ് കോളേജിലെ അധ്യാപകനായ കുമളി സ്വദേശി ജോയ്സ് മരണപ്പെട്ടു

കട്ടപ്പന വള്ളക്കടവ് റോയി മാത്യു (54) തുണ്ടത്തിൽ നിര്യാതനായി ആദരാഞ്ജലികൾ .....
24/09/2025

കട്ടപ്പന വള്ളക്കടവ് റോയി മാത്യു (54) തുണ്ടത്തിൽ നിര്യാതനായി ആദരാഞ്ജലികൾ .....

Address


Website

Alerts

Be the first to know and let us send you an email when കട്ടപ്പന വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share