FlashnewZ

FlashnewZ Political news page

22/03/2021

ലോകോത്തരവും ഐശ്വര്യ പൂർണ്ണവുമായ ഒരു കേരളം സൃഷ്ടിക്കാനുള്ള രൂപരേഖയാണ് യു.ഡി.എഫ് ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്ന ജനകീയ മാനിഫെസ്റ്റോ.
കേരളത്തിന്റെ സമഗ്രവികസനവും സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും ആവശ്യങ്ങളും പരിഹരിക്കാനുള്ള പദ്ധതിയാണ് യു.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവ നടപ്പിലാക്കാനുള്ള ജനവിധിയാണ് യു.ഡി.എഫ് കേരള ജനതയോട് അഭ്യർത്ഥിക്കുന്നത്.
വിവിധ മേഖകളെ സമഗ്രമായി സ്പർശിക്കുന്നതാണ് പ്രകടനപത്രിക. ജനങ്ങളിൽ നിന്ന് ആശയം സ്വീകരിച്ച് അവരുടെ അഭിലാഷങ്ങൾക്കനുസരിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി, 3000 രൂപ പ്രതിമാസ ക്ഷേമ പെൻഷൻ, ഭക്ഷ്യ കിറ്റുകൾ, വിവിധ മേഖലയിലുള്ളവർക്ക് സാമ്പത്തിക-വായ്പാ സഹായം, സുതാര്യമായ ഭരണസംവിധാനം, കേരളത്തിന്റെ സമഗ്രവികസനം തുടങ്ങിയവ യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നു.
പ്രകടനപത്രികയിലെ ഏതാനും വാഗ്ദാനങ്ങൾ ഇതോടൊപ്പം പങ്കുവയ്ക്കുന്നു.

സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഉള്ള Udf പ്രകടന പത്രിക.
◆ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും
◆എല്ലാ ഉപഭോക്താക്കൾക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി
◆ഇന്ധന സബ്‌സിഡി നൽകും
◆ ന്യായ പദ്ധതിയിൽ ഉൾപ്പെടാത്ത വീട്ടമ്മമാർക്ക് മാസം 2000 രൂപ
◆ന്യായ് പദ്ധതി വഴി പാവപ്പെട്ടവർക്ക് മാസം 6000
◆കേരളത്തിൽ എങ്ങും ബിൽ രഹിത ആശുപത്രികൾ
◆ക്വാളിറ്റി ടെസ്റ്റിന് ശേഷം മായമില്ലാത്ത കൂടുതൽ ഉൽപന്നങ്ങൾ ഉൾപ്പെടുത്തി സൗജന്യകിറ്റ്
◆5ലക്ഷം ആളുകൾക്ക് വീട് വെച്ചു നൽകും
◆ഭിന്നശേഷിയുള്ള ആളുകൾക്ക് വാഹനം വാങ്ങാൻ പ്രത്യേക ധനസഹായം നൽകും
◆ldf നിർത്തലാക്കിയ കാരുണ്യ പദ്ധതി തിരിച്ചു കൊണ്ടു വരും
◆മതേതര മണ്ണിൽ എല്ലാ മതങ്ങളെയും സംരക്ഷിക്കും. ആചാര സംരക്ഷണത്തിന് നിയമം കൊണ്ട് വരും
◆സൗജന്യ റേഷൻ പുനഃസ്ഥാപിക്കും. വെള്ള കാർഡ്‌ ഉള്ളവർക്ക് 5 കിലോഅരി സൗജന്യമായി നൽകും
◆പട്ടികജാതി /വർഗ , മൽസ്യതൊഴിലാളി കൾക്ക് ഭവന നിർമാണതുക 4ലക്ഷത്തിൽ നിന്ന് 6 ലക്ഷം ആകും
Udf പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പിലാക്കുക തന്നെ ചെയ്യും കരുണ്യയും, തൊഴിലുറപ്പ് ,ഭവന പദ്ധതി ക്ഷേമപെൻഷൻ അടക്കം നിരവധി പദ്ധതികൾ നടപ്പിലാക്കി കാണിച്ച സർക്കാരാണ് UDF /UPA സർക്കാർ.
നാട് നന്നാകാൻ,
നാട്ടിൽ വികസനം വരാൻ
Udf ഭരണപക്ഷത്തും ldf പ്രതിപക്ഷത്തും ഉണ്ടാകണം ...
യു.ഡി.എഫ് പ്രകടന പത്രിക (2021)
ഹൈലൈറ്റ്‌സ്
---------
1. പ്രളയംകൊണ്ടും മഹാമാരികൊണ്ടും പൊറുതിമുട്ടുന്ന സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ (മാസം 6000 രൂപ) വരെ ഉറപ്പുവരുത്തുന്ന രാഹുല്‍ഗാന്ധിയുടെ വാഗ്ദാനമായ ന്യായ് പദ്ധതി (ന്യുനതം ആയ് യോജന, മിനിമം വരുമാന ഉറപ്പ് പദ്ധതി) നടപ്പിലാക്കും . സംസ്ഥാനത്തു നിന്നും ദാരിദ്യം തുടച്ചു നീക്കാന്‍ ഈ പദ്ധതിക്ക് സാധിക്കും .
2. സംസ്ഥാനത്തു അര്‍ഹരായ വ്യക്തികള്‍ക്ക് പെന്‍ഷന്‍ ഉറപ്പ് നല്‍കുന്നതിനായി നിയമം നടപ്പിലാക്കും. ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും. ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും.
3. അര്‍ഹരായവര്‍ക്കെല്ലാം പ്രയോറിറ്റി റേഷന്‍ കാര്‍ഡ്; എല്ലാ വെള്ളക്കാര്‍ഡുകാര്‍ക്കും അഞ്ചു കിലോ സൗജന്യ അരി.
4. അര്‍ഹരായ അഞ്ചു ലക്ഷം പേര്‍ക്ക് വീട്.ലൈഫ് പദ്ധതിയിലെ അഴിമതികള്‍ അന്വേഷിക്കും.ലൈഫ് പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ചു കൊണ്ട് സമഗ്രമായ ഭവന പദ്ധതി നടപ്പിലാക്കും.
5. കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കും.
6. എസ് സി , എസ് ടി വിഭാഗങ്ങള്‍ക്കും , മത്സ്യത്തൊഴിലാളികള്‍ക്കും ഭവന നിര്‍മ്മാണത്തിനായി നീക്കിവച്ചിരിക്കുന്ന തുക 6 ലക്ഷമായി ഉയര്‍ത്തും.
7. 40 വയസ്സ് മുതല്‍ 60 വയസ്സുവരെയുള്ള തൊഴില്‍രഹിതരായ ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കും.
8. സര്‍ക്കാര്‍ ജോലികള്‍ക്ക് വേണ്ടി പരീക്ഷ എഴുതുന്ന അമ്മമാര്‍ക്ക് 2 വയസ് ഇളവ് അനുവദിക്കും.
9. 100% സുതാര്യതയും തൊഴിലന്വേഷകരോടുള്ള പ്രതിബദ്ധതയും ഉറപ്പാക്കുന്നതിന് പിഎസ്സിയുടെ സമ്പൂര്‍ണ്ണ പരിഷ്‌കരണം നടപ്പിലാക്കാന്‍ നിയമം കൊണ്ടുവരും.
10. പി.എസ്.സി. നിയമനങ്ങളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അപ്പോയിന്റ്മെന്റ് ഉപദേശ മെമ്മോകള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കും.
12. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന വര്‍ക്കെതിരേയും , യോഗ്യതയുള്ളവരെ നിയമിക്കാന്‍ കാലതാമസം വരുത്തുന്ന വകുപ്പുകള്‍ക്കെതിരേയും കര്‍ശന അച്ചടക്കനടപടി സ്വീകരിക്കുന്നതിനുള്ള നിയമം നടപ്പിലാക്കും.
13. കോവിഡ് കാരണം മരണമടഞ്ഞ പ്രവാസികള്‍ ഉള്‍പ്പടെയുള്ള അര്‍ഹരായ വ്യക്തികള്‍ക്ക് ധനസഹായം ലഭ്യമാക്കും.
14. കോവിഡ് കാരണം തകര്‍ന്നുപോയ കുടുംബങ്ങള്‍, വ്യവസായങ്ങള്‍ , തൊഴിലാളികള്‍ എന്നിവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ കോവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപീകരിക്കും.
15. കോവിഡ് കാരണം തകര്‍ന്നടിഞ്ഞ കേരളത്തെ ഉത്തേജിപ്പിക്കാന്‍ സ്റ്റിമുലസ് പാക്കേജ് നടപ്പിലാക്കും. തൊഴില്‍ രഹിതരായ ഒരു ലക്ഷം യുവതി യുവാക്കള്‍ക്ക്(50:50) ഇരുചക്ര വാഹന സബ്സിഡി , ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ക്ക് ഒറ്റത്തവണ 5000 രൂപ ലഭ്യമാക്കും
16. കോവിഡ് കാരണം വിദ്യാഭ്യാസം മുടങ്ങിയ കുട്ടികള്‍ക്ക് വിദ്യാഭ്യാസം പുനരാംഭിക്കാന്‍ സഹായം ലഭ്യമാക്കും.
17. നോ ബില്‍ ഹോസ്പിറ്റലുകള്‍ :(No Bill Hospital) സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കും.
18. ശബരിമല വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പിലാക്കും.
19. റബ്ബറിന് കിലോയ്ക്ക് 250 രൂപ താങ്ങുവില നല്‍കും ; നെല്ലിന് താങ്ങുവില 30 രൂപയാക്കും ; നാളികേരത്തിന്റെ താങ്ങുവില 40 രൂപയാക്കും.എല്ലാ നാണ്യവിളകള്‍ക്കും ഉത്പാദന ചെലവ് കണക്കിലെടുത്ത് താങ്ങുവില നിശ്ചയിക്കും.
20. പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിച്ച് നടപ്പിലാക്കും.
21. കൃഷി മുഖ്യ വരുമാനമായിട്ടുള്ള അഞ്ചു ഏക്കറില്‍ കുറവ് കൃഷിയുള്ള അര്‍ഹരായ കൃഷിക്കാര്‍ക്ക് 2018 പ്രളയത്തിന് മുന്‍പുള്ള രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും.
22. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നല്‍കിവരുന്ന എസ്.സി.പി./ ടി.എസ്.പി മാതൃകയില്‍ ഫിഷറീസ്, ആര്‍ട്ടിസാന്‍സ്, മണ്‍പാത്ര തൊഴിലാളി സബ് പ്ലാന്‍ നടപ്പിലാക്കും.
23. കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിക്കും.
24. മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍, പെട്രോള്‍ മണ്ണെണ്ണ സബ്സിഡി ലഭ്യമാക്കും.
25. പട്ടയം ലഭ്യമല്ലാത്ത എല്ലാ തീരദേശ നിവാസികള്‍ക്കും പട്ടയം ലഭ്യമാക്കും.
26. സര്‍ക്കാര്‍ മുറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക വേതന സഹായം ലഭ്യമാക്കും.
27. ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള രോഗങ്ങള്‍ കാരണം മരണമടയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കും.
28. മത്സ്യബന്ധന ബോട്ടുകള്‍ , കെ എസ് ആര്‍ ടി സി അടക്കമുള്ള യാത്രാ ബസ്സുകള്‍ , ഓട്ടോറിക്ഷ , ഉടമസ്ഥര്‍ ഓടിക്കുന്ന ടാക്‌സികള്‍് എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്‌സിഡി ലഭ്യമാക്കും.
29. ആഗോളതലത്തില്‍ ആകര്‍ഷകമാക്കുന്നതിനായി വിദ്യാഭ്യാസ മേഖലയെ നവീകരിക്കാന്‍ സമയബന്ധിതമായ ഹൈ പവ്വര്‍ റിവ്യൂ കമ്മിറ്റി.
30. ഇന്ത്യയിലും വിദേശത്തും പഠിക്കാന്‍ അര്‍ഹതനേടുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പും ലോണ്‍ സ്‌കോളര്‍ഷിപ്പും. എസ് സി, എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍
31. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഡിജിറ്റല്‍ വിഭജനം(Digital Divide) ഇല്ലാതാക്കാന്‍ പദ്ധതി.
32. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് വിദേശ സര്‍വ്വകലാശാലകളുമായും മെന്ററിംഗ് സ്ഥാപനങ്ങളുമായും പങ്കാളിത്തം.
33. പത്താംതരം പഠിച്ചിറങ്ങുന്ന കുട്ടികളില്‍ മിനിമം ലേര്‍ണിംഗ് ലെവല്‍ ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.
34. അര്‍ഹതയുള്ള സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും.
35. കടുത്ത വൈകല്യങ്ങളുള്ള (80%) കുട്ടികള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ് നല്‍കും.
36. കേരളത്തെ അറിവിന്റെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റും.
37. വിദേശ സര്‍വ്വകലാശാലകളുമായും , നോബല്‍ സമ്മാന ജേതാക്കള്‍, വിവിധ മേഖലകളില്‍ ലോകപ്രശസ്തരായ വ്യക്തികള്‍ എന്നിവരുമായും വിദ്യാര്‍ത്ഥികള്‍ക്ക് ഇടപഴകാനുള്ള അവസരങ്ങള്‍ ലഭ്യമാക്കും.
38. എംഫില്‍, പി എച് ഡി പഠനം പൂര്‍ത്തിയാക്കിയ തൊഴില്‍ രഹിതരായ വിദ്യാര്‍ത്ഥിനികള്‍ക്ക് 3 വര്‍ഷം യഥാക്രമത്തില്‍ 7000, 10,000 രൂപ നല്‍കും.
39. ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയില്‍ കേരളത്തിന്റെ സ്ഥാനം ഗണ്യമായി മെച്ചപ്പെടുത്തുതിനുള്ള നടപടികള്‍ സ്വീകരിക്കും.
40. 30 ദിവസം കൊണ്ട് ഒരു ചെറുകിട സംഭരംഭം ആരംഭിക്കാവുന്ന രീതിയില്‍ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കും.
41. വനിതാ സംരംഭകര്‍ക്ക് ഫാസ്റ്റ് ട്രാക്ക് ക്ലിയറന്‍സോടെ പ്രത്യേക വായ്പ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
42. ആഗോള അനുഭവാധിഷ്ഠിത ടൂറിസം (Experienced based Tourism Destination) ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനുള്ള പദ്ധതികള്‍.
43. പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിക്കും.
44. പൗരന്മാര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം നടത്തും.
45. വ്യവസായങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസം മേഖലയ്ക്കും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും
46. കോവിഡ് മൂലം തകര്‍ന്നുപോയ കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കും
47. ടൂറിസം/വ്യാപാര മേഖലയിലെ നിക്ഷേപരുടെ വായ്പകളുടെ തിരിച്ചടവിനു സാവകാശം നല്‍കാനും അവരുടെ സിബില്‍ റേറ്റിംഗ് നഷ്ടപ്പെടാതിരിക്കാനുമുള്ള ഇടപെടലുകള്‍ നടത്തും.
48. തിരുവനന്തപുരം, കോഴിക്കോട് മെട്രോ / ലൈറ്റ് മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കും.
49. മിയവാക്കി മാതൃകയില്‍ ചെറു വനങ്ങള്‍ സൃഷ്ടിച്ച് പട്ടണങ്ങളില്‍ ഹരിത കവര്‍ മെച്ചപ്പെടുത്തുതിനുള്ള നടപടികള്‍ സ്വീകരിക്കും
50. സംസ്ഥാനത്തെ പ്ലാന്‍ ഫണ്ടിന്റെ ഒരു ശതമാനം കല സംകാരിക രംഗത്തിന്റെ ഉന്നമനത്തിനായി നീക്കിവയ്ക്കും
51. കുട്ടികള്‍ക്കെതിരെയുള്ള പീഡന കേസുകളില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തു ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിയമ നിര്‍മ്മാണം നടത്തും.
52. കുട്ടികള്‍ക്കെതിരെയുള്ള പീഡന കേസുകള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുന്നതിനു ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിക്കും.
53. ആദിവാസി സമൂഹത്തിന്റെ വനാവകാശം സംരക്ഷിക്കുതിനു യു പി എ സര്‍ക്കാര്‍ 2006 ല്‍ പ്രാബല്യത്തില്‍ വരുത്തിയുടെ വനാവകാശ നിയമം പൂര്‍ണമായും നടപ്പിലാക്കുകയും.
54. സര്‍ക്കാര്‍ ജോലിയില്ലാത്ത എസ് ടി വിഭാഗത്തിലെ അമ്മമാര്‍ക്ക് പ്രസവാനന്തരം ആറു മാസക്കാലം മൂവായിരം രൂപ അലവന്‍സ് ലഭ്യമാക്കും
55. ആദിവാസികളുടെ ഭൂമി നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കും
56. എസ് സി എസ് ടി വിഭാഗള്‍ക്ക് ഭവന പദ്ധതി പുനരാരംഭിക്കും .
57. സംസ്ഥാനത്തു ആയുര്‍വ്വേദം, സ്പോര്‍ട്സ് യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കും
58. കടുത്ത വൈകല്യങ്ങളുള്ള (80%) കുട്ടികള്‍ക്കും , കിടപ്പ് രോഗികളുടെയും രക്ഷകര്‍ത്താക്കളുടെ രണ്ടു ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളുവാനുള്ള നടപടികള്‍ സ്വീകരിക്കും.
59. 1960 ലെ ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍വന്ന , 1964,1993 ഭൂപതിവ് ചട്ടങ്ങളില്‍ പ്രകാരം ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍മ്മാണ നിരോധനം പിന്‍വലിക്കും.
60. മലയോര മേഖലയില്‍ ഇനിയും കൈവശ ഭൂമിക്കു പട്ടയം ലഭിക്കാന്‍ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
61. വനയോര മേഖലകളിലെ ജനവാസ പ്രദേശങ്ങളെയും കൃഷി ഇടങ്ങളെ ബഫര്‍ സോണ്‍ മേഖലയില്‍ നിന്നും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.
62. വാര്‍ഡ് തലത്തില്‍ യു ഡി എഫ് ആരംഭിച്ച സേവാഗ്രാം കേന്ദ്രങ്ങള്‍ എല്ലായിടത്തും ആരംഭിച്ച് പൊതുജനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണങ്ങളുടെ സേവനം വാര്‍ഡ് തലത്തില്‍ എത്തിക്കും
63. അഴിമതി സര്‍വ്വ തലത്തിലും ഇല്ലാതാക്കും. അതിന്റെ ഭാഗമായി State Vigilance Commission രൂപീകരിക്കും.
64. സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും അറുതി വരുത്തുവാന്‍ രാജസ്ഥാന്‍ മാതൃകയില്‍
Peace and Harmony Department രൂപീകരിക്കും.
65. നിരവധി കമ്മീഷനുകളും അന്വേഷണ ഏജന്‍സികളും സര്‍ക്കാരിന്റേതാണെന്ന് തെളിവുകള്‍ നിരത്തി സംശയാതീതമായി കണ്ടെത്തിയതും വിദേശ-സ്വദേശ കമ്പനികള്‍ അനധികൃതമായി കൈവശം വെച്ചു വരുന്നതുമായ ഏകദേശം 5.5 ലക്ഷത്തോളം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് നിയമനിര്‍മാണം നടത്തും. ഇപ്രകാരം ഏറ്റെടുക്കുന്ന ഭൂമി നിയമാനുസൃതമായി ദളിത് ആദിവാസികള്‍ക്കും മറ്റു അര്‍ഹരായ ഭൂരഹിതര്‍ക്കും നല്‍കും.
66. സംസ്ഥാനത്തു 700 രൂപ മിനിമം കൂലി നടപ്പിലാക്കും.
67. പഞ്ചായത്തുകള്‍ക്ക് പ്ലാന്‍ ഫണ്ട് തിരിച്ചുപിടിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ നടപടികള്‍ അവസാനിപ്പിക്കും; പ്ലാന്‍ ഫണ്ട് തടസ്സമില്ലാതെ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും ...
നാട് നന്നാകാൻ,
നാട്ടിൽ വികസനം വരാൻ
Udf ഭരണപക്ഷത്തും ldf പ്രതിപക്ഷത്തും ഉണ്ടാകണം ...

22/03/2021
19/02/2020

ഈ നിലക്ക് വികസിപ്പിച്ചാ ഇന്ത്യയൊട്ടുക്കും മറ കെട്ടേണ്ടി വരൂല്ലോയെന്റെ ഭഗവാനേ......

ഇപ്പോഴാണേ വികസിച്ച ഗുജറാത്തിൽ മാത്രം മറ കെട്ടിയാമതീല്ലോ..

01/11/2019

വാളയാറും, ടയറും, വനിതാ നൻമരത്തേയും കുഴിച്ചുമൂടാൻ ബിനീഷിനേയും അനിൽ രാധാകൃഷ്ണനേയും ചട്ടുകങ്ങളാക്കിയതാണല്ലേ.... ഒരുമണിക്കൂർ ചെയർമാൻ സഖാവാണ്...

29/10/2019

വേണ്ടപ്പെട്ടവരാണേൽ ജിഷ്ണുവുമില്ല.... വാളയാറിലെ പെൺകൊടികളുമില്ല.... എന്നാലും (പ് )എരട്ടചങ്കനെന്ന വിളിയാ ബാക്കി⛔️🤯 എന്താചെയ്യാ...🍆🖕🏽

16/04/2019

Sശബരിമല വിഷയം ഇവിടെ കത്തി നിൽക്കുമ്പോൾ സുരേഷ് ഗോപി പാർലിമെന്റിൽ BJP യുടെ രാജ്യസഭ MP ആണ് ! പാർലിമെന്റിൽ ശബരിമലയെ കുറിച്ച് ഒരു ശ്രദ്ധ ക്ഷണിക്കൽ എങ്കിലും ആ മഹാൻ അവതരിപ്പിച്ചോ? ശബരിമലയെ കുറിച്ച് സഭയിൽ ഒരു ചോദ്യമെങ്കിലും ഉന്നയിച്ചോ? സുരേഷ് ഗോപി പോകട്ടെ, BJP ക്ക് കേരളത്തിൽ നിന്ന് വേറെയും രണ്ട് രാജ്യസഭാ MP മാരും ഒരു കേന്ദ്ര മന്ത്രിയും ഉണ്ടല്ലോ?! ആരെങ്കിലും പാർലിമെന്റിൽ ശബരിമലയെ കുറിച്ച് ക.. മാ.. എന്ന് മിണ്ടിയോ? എന്തെങ്കിലും ചോദ്യം ഉന്നയിക്കലോ ശ്രദ്ധ ക്ഷണിക്കലോ നടത്തിയോ? കേന്ദ്രത്തിൽ ഒരു പ്രമേയം അവതരിപ്പിക്കാൻ സമ്മർദ്ധം ചെലുത്തിയോ? രാഷ്ട്രപതിയെ കൊണ്ട് ഒരു ഓർഡിനൻസ് അവതരിപ്പിക്കാൻ എന്തെങ്കിലും നിയമവഴികൾ ആരാഞ്ഞോ? BJP ശരിക്കും ശബരിമല വിഷയത്തിൽ വിശ്വാസികളെ പച്ചക്ക് പറ്റിക്കുകയായിന്നു.... പിള്ളേച്ചൻ പറഞ്ഞത് പോലെ 4 വോട്ട് ചാക്കിലാക്കാനുള്ള ഒരു സുവർണ്ണാവസരം..അത്രയേ ഉള്ളൂ BJP ക്ക് ശബരിമല...

16/04/2019

ശബരിമലയെയും അത് വഴി കേരളത്തെയും തകർക്കാൻ ശ്രമിച്ച BJP ക്കു വോട്ടു ചെയ്യണം എന്നോ ? ശബരിമലയിൽ സ്ത്രീ പ്രവേശനം വേണം എന്ന് സുപ്രീം കോടതിയിൽ കേസ് കൊടുത്തത് സംഘിണി ചൗക്കിദാർ പ്രേരണ കുമാരി.
മൃഗീയ ഭൂരിപക്ഷം ഉള്ള കേന്ദ്ര സർക്കാർ ഒരു പ്രമേയം ആയിട്ട് ഒരു കടലാസ്സു പോലും കൊണ്ട് വന്നിട്ടില്ല. ഇവിടുത്തെ ബിജെപി നേതാക്കൾ ഒരു ഹർജി കൊടതീയിൽ കൊടുത്തിട്ടില്ല. ഇവിടെ നാടകം കളിച്ചു കലാപഭൂമി ആക്കി. ഇരുമുടികെട്ടു പോലും ഉള്ളി സുര താഴെ ഇടുന്ന കാഴ്ച കണ്ടു.
വിശ്വാസികളോടൊപ്പം നിന്നത് പ്രയാർ ഗോപാല കൃഷ്‌ണൻ ...അദ്ദേഹം ബിജെപിയല്ലതാനും.....

12/04/2019

അടിച്ചു മാറ്റിയ ഡിഗ്രി തിരിച്ചേല്പിച്ചു ചൗക്കീദാർ സ്മൃതീ മാതൃകയായീ.....🤗
ഇനിയെപ്പോഴാണാവോ പ്രധാൻ ചൗക്കീദാർ ഡിഗ്രീയും, മാസ്റ്റർ ഡിഗ്രീയും തിരിച്ചേൽപ്പിക്കുക ആവോ
കട്ട വെയ്റ്റിഗ്🤭🤫🙄😲

11/04/2019

ഇന്ത്യയ്ക്കു വെളിയിൽ സൂക്ഷിച്ചിരിക്കുന്ന സകല കള്ളപ്പണവും പിടിച്ചു എന്ന് സങ്കൽപ്പിക്കൂ..

സങ്കൽപ്പിച്ചു.

അതിൽ നിന്ന് 15 ലക്ഷം രൂപ വീതം നിങ്ങളുടെയെല്ലാം അക്കൗണ്ടുകളിലേക്ക് ഇട്ടു തന്നു എന്ന് സങ്കൽപ്പിക്കൂ..

അതും സങ്കൽപ്പിച്ചു.

പെട്രോളിന് 50 രൂപയും ഡീസലിന് 40 രൂപയുമാണെന്ന് സങ്കൽപ്പിക്കൂ..

എപ്പോഴേ സങ്കൽപ്പിച്ചു.

വർഷം 2 കോടി പേർക്കുവീതം 5 വർഷം കൊണ്ട് 10 കോടി ആളുകൾക്ക് തൊഴിൽ നൽകി എന്ന് സങ്കൽപ്പിക്കൂ..

ആയിക്കോട്ടേ..സങ്കൽപ്പിച്ചു.

നോട്ടു നിരോധനം മൂലം രാജ്യത്തെ ഭീകരാക്രമണങ്ങൾ എല്ലാം അവസാനിച്ചു എന്ന് സങ്കൽപ്പിക്കൂ..

സങ്കൽപ്പിച്ചു.

ഭീകരർക്ക് കടന്നു കയറാത്ത വിധം നമ്മുടെ പട്ടാള ക്യാമ്പുകളെല്ലാം സുരക്ഷിതമാണെന്ന് സങ്കൽപ്പിക്കൂ..

സങ്കൽപ്പിച്ചു.

റാഫേൽ ഇടപാടിൽ അഴിമതിയില്ലെന്ന് സങ്കൽപ്പിക്കൂ..

അതും സങ്കൽപ്പിച്ചു.

രാജ്യത്തു നിന്നും അഴിമതിയെയും അക്രമത്തേയും തുടച്ചു നീക്കിയെന്ന് സങ്കൽപ്പിക്കൂ..

സങ്കൽപ്പിച്ചു.

രാജ്യത്തെ ദളിതരെല്ലാം സുരക്ഷിതരാണെന്ന് സങ്കൽപ്പിക്കൂ..

സങ്കൽപ്പിച്ചു.

രാജ്യത്തെ കുട്ടികൾക്കെല്ലാം വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് സങ്കൽപ്പിക്കൂ..

സങ്കൽപ്പിച്ചു.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചു എന്ന് സങ്കൽപ്പിക്കൂ..

ഇതും സങ്കൽപ്പിച്ചു.

ശബരിമല യുവതീ പ്രവേശനത്തിനെതിരേ നിയമമുണ്ടാക്കിയതായി സങ്കൽപ്പിക്കൂ..

പിന്നേം സങ്കൽപ്പിച്ചു.

പ്രളയ ദുരിതാശ്വാസമായി തന്ന അരിയ്ക്കും മണ്ണെണ്ണയ്ക്കും പണം വാങ്ങിയില്ല എന്ന് സങ്കൽപ്പിക്കൂ..

ശരിയ്ക്കും സങ്കൽപ്പിച്ചു.

പ്രളയ രക്ഷാപ്രവർത്തനത്തിനേർപ്പെട്ട വ്യോമസേനയുടെ കൂലി ചോദിച്ചില്ലെന്ന് സങ്കൽപ്പിക്കൂ...

അതും സങ്കൽപ്പിച്ചു.

മാസം തോറും എല്ലാ റേഷൻ കാർഡുടമകൾക്കും റേഷൻ പഞ്ചസാര കിട്ടുന്നുണ്ടെന്ന് സങ്കൽപ്പിക്കൂ..

ഉറപ്പായും സങ്കൽപ്പിച്ചു.

മോദി ഭരണത്തിൽ രാജ്യം വൻ സാമ്പത്തിക ശക്തിയായി വളർന്നു എന്ന് സങ്കൽപ്പിക്കൂ..

സങ്കൽപ്പിച്ചു.

ഇനി പറയൂ.. ഇത്രയൊക്കെ പുരോഗതിയുണ്ടാക്കിയ മോദി ജി ഇനി ഒരു തവണ കൂടി ഇന്ത്യ ഭരിയ്ക്കാൻ വോട്ടു നൽകേണ്ട കടമ നിങ്ങൾക്കില്ലേ..?

പ്രിയ സംഘമിത്രമേ.. ഞാൻ പോളിംഗ് ബൂത്തിൽ ചെന്നതായും BJP സ്ഥാനാർത്ഥിയ്ക്ക് വോട്ടു ചെയ്തതായും വെറുതേയൊന്നു സങ്കൽപ്പിച്ചേ..!

അതു സങ്കൽപ്പിച്ചാൽ മാത്രം പോരാ.. വോട്ടു ചെയ്യണം.

അപ്പോൾ ഇത്രേം നേരം താങ്കൾ പറഞ്ഞതൊക്കെ എന്നെപ്പോലുള്ളവർ വെറുതേ സങ്കൽപ്പിച്ചാൽ മതിയോ..? അധികാരത്തിൽ കയറി 5 വർഷം ഇരുന്ന് സുഖിച്ചിട്ടും ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാത്ത BJPക്ക് ഞാൻ വോട്ട് നൽകുമെന്ന് ഒരുത്തരും സങ്കൽപ്പിക്കുക പോലും ചെയ്യരുത്.

ുടെ_സങ്കൽപ്പ_പത്ര്_2019

05/04/2019

ഇന്ന് അക്കൗണ്ട് ചെക്ക് ചെയ്തപ്പോഴാണ്
പതിനഞ്ച് ലക്ഷം രൂപ എന്റെ ബാങ്ക് അക്കൗണ്ടിൽ കിടക്കുന്ന കാര്യം അറിഞ്ഞത് .
അങ്ങനെ ആ പതിനഞ്ച് ലക്ഷത്തിൽ നിന്ന് ആയിരം രൂപയെടുത്ത് വണ്ടിക്ക് പെട്രോൾ അടിക്കാൻ പോയപ്പോഴാണ് ഒരു ലിറ്റർ പെട്രോളിന് 40 രൂപയായി കുറഞ്ഞ കാര്യം അറിഞ്ഞത്..
അങ്ങനെ നാനൂറ് രൂപയ്ക്ക് പത്ത് ലിറ്റർ പെട്രോളടിച്ച് വണ്ടി ഫുൾ ടാങ്ക് ആക്കി
നേരെ ശാഖയിലേക്ക് പോയി

കള്ളപ്പണക്കാരായിരുന്ന ഔസേപ്പും അബ്ദുള്ളയും വിജയനുമൊക്കെ കവലയിൽ ചായക്കടയും തട്ടുകടയും നടത്തി ജീവിക്കുന്നത് കാണുമ്പോൾ
മനസ്സിനൊരു കുളിർമ്മ.. ഹൊ...

ഭക്ഷ്യസാധനങ്ങൾക്കൊക്കെ വിലക്കുറവ് ആയതിൽ പിന്നെ കുമാരേട്ടന്റെ മകനൊന്ന്
വണ്ണം വെച്ചിട്ടുണ്ട്.. നല്ല തീറ്റയല്ലേ.. ചെക്കനെ ശാഖയിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ഒന്ന് ഉഷാറാക്കണം...

മെയ്ക് ഇൻ ഇന്ത്യ നടപ്പിലാക്കിയതുമൂലം
മുക്കിന് മുക്കിന് ഐടി കമ്പനികളും വ്യവസായ സ്ഥാപനങ്ങളും ഉയർന്നുവന്നതിനാൽ
പ്രവാസികളായിരുന്ന മലയാളികളൊക്കെ
നാട്ടിൽ തിരിച്ചെത്തി നാട്ടിൽ തന്നെ ജോലി ചെയ്ത് സുഖമായി ജീവിക്കുന്നത് കണ്ടപ്പോൾ ആശ്വാസം..

കണാരേട്ടന്റെ മോൻ പട്ടാളക്കാരൻ ഇന്ന് ശാഖയിൽ വന്നിരുന്നു.. അതിർത്തിയിലിപ്പൊ യുദ്ധമൊന്നും ഇല്ല.
പഴയപോലെ വെടിവെപ്പോ നുഴഞ്ഞുകയറ്റമോ കൊലപാതകമോ ഒന്നും നടക്കുന്നില്ല.. സുഖം...

നോട്ട് നിരോധിച്ചതിന് ശേഷം കള്ളപ്പണമൊക്കെ കത്തിച്ചുകളയേണ്ടി വന്നതില്പിന്നെ മാനസിക നിലതെറ്റി ഭ്രാന്തായിപ്പോയ ഹക്കീം ഇന്നലെ ഭ്രാന്താശുപത്രിയിൽ നിന്ന് റിലീസായി വന്നു...

ജി.എസ്.ടി വന്നതില്പിന്നെ സാധാരണക്കാരന്റെ മേൽ അടിച്ചേൽപ്പിക്കുന്ന കൊള്ളലാഭങ്ങൾ കുറഞ്ഞതിനാൽ സർക്കാരിനും പൊതുജനങ്ങൾക്കും സന്തോഷവും സമാധാനവും

സമ്പൂർണ കക്കൂസ് രാജ്യമായി ഇന്നലെ ഇന്ത്യയെ പ്രഖ്യാപിച്ചതിന്റെ വാർത്ത ജന്മഭൂമിയിൽ മുൻ പേജിൽ തന്നെയുണ്ട്.. ഒരു വീട്ടിൽ ഒന്നല്ല രണ്ടും മൂന്നും കക്കൂസ് നിർമ്മിച്ചുകൊടുത്തതിന്റെ അവാർഡ് നേടിയ സംസ്ഥാനം ഗുജറാത്താണ്..

ഓരോ വീട്ടിലും ഗോമാതാ എന്ന പദ്ധതിയിലൂടെ
എല്ലാ ഹിന്ദുക്കളുടെ വീട്ടിലും ഒന്നിലധികം പശുക്കിടാങ്ങളെ വിതരണം ചെയ്യുന്ന പരിപാടി
നാളെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്നതിന്റെ ഒരുക്കങ്ങളെപറ്റി അറിയാൻ
പഞ്ചായത്ത് പ്രസിഡന്റായ നമ്മുടെ ശാഖാശിക്ഷക് ജഡിലശ്രീ ജഗന്നാഥൻ നമ്പ്യാർ വിളിച്ചു..
എല്ലാത്തിനും സംഘബന്ധുക്കൾ സജീവമായി ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്ന് പറഞ്ഞു...

ബീഫ് നിരോധനം വന്നതില്പിന്നെ പെരുന്നാളിനും വെള്ളിയാഴ്ചയുമൊക്കെ മട്ടൻ വെച്ച് കഴിക്കേണ്ട അവസ്ഥ വന്ന മാപ്പിളാരെ കാണുമ്പോൾ പെരുത്ത് സന്തോഷം തന്നെ... അങ്ങനെത്തന്നെ വേണം...!!

ഗുജറാത്തിലും ഉത്തർപ്രദേശിലുമൊക്കെ
ബീഫിന്റെ പേരും പറഞ്ഞ് എതിരാളികളെ തല്ലിക്കൊല്ലുന്ന പരിപാടി‌ ഞങ്ങളങ്ങ് നിർത്തി
പകരം ബീഫ് തിന്നവന്മാരെക്കൊണ്ട് ഗോമാതാവിന്റെ ചാണകം തീറ്റിച്ചും ഗോമൂത്രം കുടിപ്പിച്ചും പാഠം പഠിപ്പിക്കാനാണ് തീരുമാനം...!

ഉത്തരേന്ത്യകളിലൊക്കെ സമ്പൂർണ സാക്ഷരത നടപ്പിലാക്കി സ്കൂളുകളെല്ലാം ഹൈടെക്ക് ആക്കി
ഇപ്പൊ വിജയശതമാനം കേരളത്തേക്കാൾ ഉയർന്നതാക്കാനുള്ള മത്സരം നടക്കുകയാണ്...
ഇത്തവണ കേരളം തോൽക്കും ഉറപ്പ്...!!

തമിഴ്നാട്ടിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി
കേരള മുഖ്യമന്ത്രിയായ ജഡിലശ്രീ കുമ്മനം രാജശേഖരൻ തമിഴ്നാട് മുഖ്യമന്ത്രിയുമായി
കൂടിക്കാഴ്ച നടത്തി മുല്ലപ്പെരിയാർ വിഷയത്തിൽ
അണക്കെട്ട് പൊളിച്ചുകളഞ്ഞ് പ്രശ്നങ്ങൾ തീർക്കാൻ ധാരണയാക്കിയിട്ടുണ്ട്...!!!

ഇത്രയും കണ്ടതും ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു...
പിന്നെ കിടക്കപ്പായയിൽ നിന്നും ആഞ്ഞ് വിളിച്ചു.....

ജയ് സംഘശക്തി
ജയ് ബിജെപി ജയ്ഹിന്ദ്....

29/03/2019

30 വർഷം കഷ്ടപ്പെട്ടിരുന്ന ജനത(അംബാനി,അഡാനി, മല്ല്യ, പിന്നെ കുറേയേറെ മോഡിമാർ) കഴിഞ്ഞ 4 അഞ്ച് വർഷമായി ആഘോഷിക്കുകയാണ്-മോഡി

26/03/2019

കോപ്പിയടി പിടിച്ച ടീച്ചർമാരെ കണ്ടിട്ടുണ്ടാവും നിങ്ങൾ.... കോപ്പിയടിച്ചേന് പിടിക്കപ്പെട്ട ടീച്ചറെ കണ്ടിട്ടുണ്ടോ നിങ്ങൾ😆😱😱😱
ക്ലൂതരാം....കവിതയെഴുതുന്ന (അടിച്ചുമാറ്റുന്ന) ആളാണ് ടീച്ചർ.. വല്ല്യരാഷ്ട്രീയക്കാരിയാ പുള്ളിക്കാരി

23/03/2019

എന്താണ് യഥാർത്ത അമേത്തി..?
സഖാക്കളും സംഘികളും പ്രചരിപ്പിക്കുന്നപ്പോലെ വികസനമെത്താത്ത, കുടിലുകൾ മാത്രമുള്ള നിരക്ഷരരും ദ്രരിദ്രരും മാത്രം അതിവസിക്കുന്ന സ്ഥലമാണോ?
അല്ലാ എന്ന് മനസ്സിലാക്കാൻ അമേത്തിവരെ പോകണമെന്നില്ല. കയ്യിലുള്ള ഫോണിൽ ഒന്ന് സെർച്ച് ചെയ്താൽ മതി.
ഉത്തർപ്രദേശിലെ മറ്റ് പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായ് ജനങ്ങൾ ഏറ്റവും സന്തോഷത്തോടേയും സമാധാനത്തോടേയും കഴിയുന്ന സ്ഥലമാണ് അമേത്തി .
പ്രധാനമായും കൃഷിയേ ആശ്രയ്ച്ച് കഴിയുന്ന ജനങ്ങൾ ഉള്ള അമേത്തിയിലെ കാർഷിക രംഗത്തെ വികസനം നമുക്കും മാതൃകയാണ്.
144683 ഹെക്ടർ കൃഷിഭൂമിയുള്ള അമേത്തിയിൽ 129766 ഹെക്ടറിലും കൃഷിക്കാർക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.
കൂടാതെ കർഷകർക്ക് എളുപ്പത്തിൽ സഹായം ലഭ്യമാക്കാൻ ഇന്ത്യൻ ഫാം ഫോറസ്ട്രീ ഡവലപ്പ്മെന്റ് ലിമിറ്റഡ് എന്ന പൊതു മേഘലാ കമ്പനിയുടെ 9 സെന്ററുകൾ പ്രവർത്തിക്കുന്നു. ഒപ്പം നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ അനിമൽ ബ്രീഡിംഗ് സെൻററും 107 ഡയറി ഫാമുകളും കർഷിക രംഗത്തെ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുന്നു.

വിദ്യാഭ്യാസ രംഗത്ത് മറ്റേത് സ്ഥലത്തോടും കിടപിടിക്കുന്ന കുതിപ്പുണ്ടാക്കാൻ ഇവിടം പ്രതിനിധാനം ചെയ്ത കോൺഗ്രസ്‌ എം.പിമാർക്ക് കഴിഞ്ഞിട്ടുണ്ട്.
1716 പ്രൈമറി സ്കൂളുകൾ,
437 സെക്കൻഡറി സ്കൂളുകൾ,
കുടാതെ സൈനിക് സ്കൂൾ,
40 ഡിഗ്രി കോളേജുകൾ,

കൂടാതെ ഉന്നത വിദ്യാഭ്യാസ രംഗത്ത് രാജ്യാന്തര ശ്രദ്ധയാകർഷിച്ച മറ്റ് സ്ഥാപനങ്ങൾ,
1. ഇന്ദിരാഗാന്ധി നാഷണൽ സ്കൂൾ & കോളേജ് ഓഫ് നേഴ്സിംഗ്
2.ഫൂട്ട് വേർ ഡിസൈൻ & ഡവലപ്പ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട്
3.രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി
4.രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ ടെക്നോളജി
5. ഇന്ദിരാഗാന്ധി നാഷണൽ യുറാൻ അകാഡമി
6. CRPF ട്രെയിനിംഗ് സെന്റർ തുടങ്ങി ഇന്ത്യയിലെ ഏതൊരു പ്രദേശത്തിനും സ്വപ്നം കാണാൻ മാത്രം കഴിയുന്ന പുരോഗമനം. വ്യാവസായിക മേലലയിൽ
1. ഭാരത് ഹെവി ഇലട്രികൽ ലിമിറ്റഡ്
2.സ്റ്റീൽ അദോരിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ്
3. റയിൽ നീർ ലിമിറ്റഡ്
4. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡ്
5.ഓർഡനൻസ് ഫാക്ടറി
കൂടാതെ ഒട്ടനവധി സ്വകാര്യ വ്യാവസായിക സ്ഥാപനങ്ങൾ.
ആരോഗ്യരംഗത്തും രംഗത്തും അമേത്തി മുൻപന്തിയിൽ തന്നെയാണ്
43 PHSc
13 CHSc
271 സബ് സെൻററുകൾ
കൂടാതെ അമേത്തി ജില്ലാ ആശുപത്രി ഉത്തർപ്രദേശിലെ തന്നെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നാണ്. കുടാതെ
1. സഞ്ചയ് ഗാന്ധി മെമ്മോറിയൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
2.ഇന്ദിരാഗാന്ധി ഐ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ
3. ഐ ക്യാമ്പസ് കുടാതെ മറ്റ് സ്വകാര്യ മെഡിക്കൽ കോളേജുകളും ആശുപത്രികളും. പ്രവർത്തിക്കുന്നു.
ട്രാൻസ്പോർട്ട് രംഗത്ത്
6 നാഷണൽ ഹൈവേകളും ഒട്ടനവധി സംസ്ഥാന ഹൈവേകളും അമേത്തിയിലൂടെ കടന്ന് പോകുന്നു. കൂടാതെ
5 പ്രധാന റയിൽവേ സ്റ്റേഷനുകൾ എന്നിവയും പ്രവർത്തിക്കുന്നു.

ഈ വികസനങ്ങളേ വയനാടുമായ് താരതമ്യം ചെയ്യുക ഓരോ സമ്മതിദായകനും കാർഷികരംഗം തകർന്നുകൊണ്ടിരിക്കുന്ന വയനാടിന്, മെഡിക്കൽ കോളേജും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും റയിൽവേയുമെല്ലാം സ്വപ്നമായ് തുടരുന്ന നമ്മുടെ മലനാടിന് വികസനത്തിന്റെ പുതിയ വെളിച്ചം വീശാൻ ഇന്ത്യൻ ജനാധിപത്യത്തിന്റെ രാജകുമാരന് കഴിയുമെന്ന കാര്യത്തിൽ സംശയമേതുമില്ല.
്പാട്

21/03/2019

മണിയാശാനെ വൈദ്യുതി അമൂല്യമാണ്...🤓
പക്ഷേ പാർട്ടിയാപ്പീസിൽ നിന്ന് ആളുകൾ മുഴുവൻ പോകുന്നതിനുമുമ്പേ വെളിച്ചം കെടുത്തല്ലേ 😳😳😳

18/02/2019

കൊലപാതകത്തിൽ ഉൾപ്പെട്ട പാർട്ടി പ്രവർത്തകർക്കെതിരെ പാർട്ടി അന്വേഷിച്ചു ശിക്ഷിക്കുമെന്ന്.... കോടിയേരി

ശശി MLA ക്ക് കൊടുത്തത്രക്ക് കടുത്ത ശിക്ഷ തന്നെ കൊടുക്കും ല്ലേ

Address


Website

Alerts

Be the first to know and let us send you an email when FlashnewZ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share