12/01/2024
ബദരീ പുരാണം
🌹🌹🌹🌹🌹
11/1/24
ഹരിദ്വാറിൽ നിന്ന് 320 കി.മീറ്റർ.
ചാമോലി ഡിസ്ട്രിക്ട്..
യുഗങ്ങൾക്കു മുൻപ് -സത്യം യുഗം മുതൽ-ആരംഭിക്കുന്നു.ഉത്തരാഘണ്ഡ് പ്രദേശം മുഴുവൻ അക്കാലത്ത് പരമശിവന്റെ ആസ്ഥാനം ആയിരുന്നു... ഇവിടെ "ബദരി "
എന്ന ഒരു തരം വൃക്ഷങ്ങളാൽ നിബിഡമായ കാനന വൃക്ഷങ്ങൾ ആയിരുന്നു... നിരവധി ഋഷിമാരും,യോഗികളും ദേവകിന്നരന്മാരും ഉൾക്കൊള്ളുന്ന ദേവഭൂമി.പരമശിവന്റെ ചൈതന്യ പരിധിയിലായിരുന്നു ഈ ദേവഭൂമി...
ആത്മീയതയും ചൈതന്യവും കൊണ്ട് ഈരേഴുലോകങ്ങളിലും പ്രശസ്തമായ സ്ഥലം.
പരമശിവന്റെ ഐശ്വര്യ പ്രതാപങ്ങളിലും പ്രശസ്തിയിലും അസൂയാലുവായത് സാക്ഷാൽ മഹാവിഷ്ണു ആയിരുന്നു എന്നാണ് പുരാണം.എങ്ങനേയും ശിവാസ്ഥാനമായിരുന്ന ബദരി തന്റെ അധീനതയിലാക്കി അവിടെ യോഗതപസ്സനുഷ്ടിക്കാൻ മഹാവിഷ്ണുവിന് ഉൽക്കടമായ ആഗ്രഹം.ഈ ദുരാഗ്രഹത്തിന് കാരണക്കാരൻ നാരദനായിരുന്നു എന്നും ഐതീഹ്യം.. ഏതായാലും ബദരീപ്രദേശം തട്ടിയെടുക്കാൻ വിഷ്ണു തീർച്ചയാക്കി.ഓമനത്തമുള്ള ഒരുശിശുവിന്റെ രൂപത്തിൽ ശിവപാർവ്വതിമാരുടെ മുൻപിൽ പ്രത്യക്ഷനായി.ഓമനത്തവും തേജസ്സും ഉള്ള കുഞ്ഞിനെ കണ്ട ഉടൻ പാർവതി വാരി എടുത്താശ്ളേഷിച്ചു...അവർ ആ കുഞ്ഞിനെ വാസസ്ഥലത്തേക്ക് കൊണ്ടു പോയി...
അനാഥനായ ആ കുഞ്ഞിനെ സ്വന്തമാക്കാൻ പാർവതി ആഗ്രഹിച്ചു...അപ്പോൾ കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന പാർവ്വതിക്ക് കുഞ്ഞിനെ ഒത്തിരി ഇഷ്ടമായി... പക്ഷേ ജ്ഞാന ദൃഷ്ടിയിൽ സത്യാവസ്ഥ മനസ്സിലാക്കിയ ശിവൻ എതിർത്തിട്ടും പാർവതി വഴങ്ങിയില്ല.. സ്വന്തം ശയ്യാഗൃഹത്തിൽ കിടത്തി അവർ സ്നാനത്തിന് പോയി മടങ്ങി വന്നു.. തിരിച്ചു വന്നപ്പോൾ അകത്തുനിന്നും ശയ്യാഗൃഹം അടച്ചിരുന്നു..പരമശിവൻ സംഭവത്തിന്റെ പൊരുൾ പാർവ്വതിക്ക് വിശദീകരിച്ചു..
മഹാവിഷ്ണുവിനെ കുടിയിറക്കാൻ വിസമ്മതിച്ച ശിവഭഗവാൻ ഹിമവാന്റെ മറ്റൊരു പ്രദേശമായ കേദാർമേഖലയിലേക്ക് പാർവതിയോടൊപ്പം വാസസ്ഥാനം മാറ്റി.
അങ്ങനെ ബദരിയിൽ കുടിയേറിയ മഹാവിഷ്ണുവിന് പശ്ചാത്താപം തോന്നി അവിടെ യോഗനിദ്രയിലാണ്ടു.
ആ സ്ഥലമാണത്രെ ഇന്നത്തെ ബദരീനാഥക്ഷേത്രം...ബദരീനാഥിൽ ബദരീവൃക്ഷങ്ങൾ വംശം അറ്റുപോയിരിക്കുന്നു.യോഗസ്ഥനായ മഹാവിഷ്ണുവിന് തണലേകാൻ മഹാലക്ഷ്മി
തന്നെ ബദരീമരമായി മാറിയെന്ന് ഐതിഹ്യങ്ങളിൽ പറയുന്നു... നമ്മുടെ ഞാവൽവൃക്ഷത്തിന്റെ വർഗ്ഗമത്രേ ബദരീ വൃക്ഷവും.ബദരീ ഫലങ്ങളുടെ സുഗന്ധം നിറഞ്ഞ വനപ്രദേശങ്ങളുള്ള പർവ്വതം ആയതിനാൽ പുരാണങ്ങളിൽ ഇവിടം ഗന്ധമദനപർവ്വതം എന്നും ഈ പർവ്വതവിഭാഗത്തിന് പേരുള്ളതായി മഹാഭാരതത്തിലെ വനപർവ്വത്തിൽ പരാമർശിച്ചിട്ടുണ്ട്.ബദരീനാഥക്ഷേത്രത്തിൽ
6 മാസം മനുഷ്യരും 6മാസം ദേവന്മാരും പൂജ നടത്തുന്നതാണെന്നാണ് സങ്കല്പം.നവംബർ മുതൽഏപ്രിൽ വരെ ഹിമപാതകാലം ആയതിനാൽ നടയടച്ച് ജോഷിമഠത്തിലേക്ക് താമസം മാറുന്ന റാവൽജിയും പരിവാരങ്ങളും
ബദരീനാഥ് സങ്കല്പത്തിൽ അവിടെ യാണ് പൂജ നടത്തുന്നത്...
ബാക്കി ഇനിയും ഒരവസരത്തിൽ പ്രതിപാദിക്കാം...
കടപ്പാട് എന്റെ ഭർത്താവിനോട്...
Radha P S