19/07/2025
കാപ്പനെ വെല്ലുവിളിക്കാൻ മാത്രം ടോബിൻ വളർന്നിട്ടില്ല. തരപ്പടിയല്ലെങ്കിലും പറയാൻ പലതുള്ളതു കൊണ്ട് ഞാൻ തയ്യാർ.
എം.പി കൃഷ്ണൻ നായർ
കെ.ഡി.പി സംസ്ഥാന സെക്രട്ടറി .
ടോബിൻ വെറും പയ്യൻ നിയോജക മണ്ഡലം പ്രസിഡന്റ്
ആർക്കോ വേണ്ടി തിളയ്ക്കുന്നു. പക്വതയാകാത്തതിന്റെ ലക്ഷണമാ.
കാപ്പൻ പയറ്റിത്തെളിഞ്ഞ് വന്നതാ. നിങ്ങളുടെ പാർട്ടിക്കാർ പറയുന്നത് വീട്ടുസാധനങ്ങൾ എത്തിച്ചു കൊടുത്താണ് താൻ നിയോജക മണ്ഡലം പ്രസിഡന്റായതെന്നാണ്. കാപ്പൻ
നല്ല ഭംഗിയായി കളിച്ചു വളർന്നവനാ . രാഷ്ട്രീയം മാത്രമല്ല. വോളിബോളും സിനിമയും ഒക്കെ . നടനായി, നിർമ്മാതാവായി, സംവിധായകനായി. എന്നു വേണ്ടാ. മാണി സാറിനോട് അന്തസായി മത്സരിച്ച് മൂന്ന് പ്രാവശ്യം തോറ്റ്, ഓരോ പ്രാവശ്യവും ഭൂരിപക്ഷം കുറച്ച് കൊണ്ടുവന്നാണ് അദ്ദേഹത്തിന്റെ മരണശേഷം
ജയിച്ചത്. സീറ്റ് മോഹിയായിരുന്ന താനും അന്ന് കാപ്പനെ സഹായിച്ച കഥ പറഞ്ഞാൽ പാവം ജോസ് ടോം സഹിക്കില്ല. അങ്ങ് പണ്ടേ അങ്ങനെയാണെന്നാ കൂട്ടുകാർ പറയുന്നത്. കൂടത്തിൽ നിൽക്കുന്നവർക്കിട്ട് പണി കൊടുത്താണ് പണി പഠിച്ചിരിക്കുന്നത്. ജാത്യാലുള്ളത് തൂത്താൽ പോവില്ല. പാലായിൽ മത്സരിക്കാൻ താനാണ് യോഗ്യൻ എന്ന് പടച്ചുവിട്ട് അടുത്ത കാലത്ത് തട്ടു കിട്ടിയതിന്റെ ക്ഷീണം തീർക്കാനായിരിക്കും കാപ്പന്റെ മുതുകത്ത് കയറ്റം. സർക്കാർശമ്പളം വാങ്ങി സ്കൂളിൽ കയറാതെ റീത്തും കൊണ്ടോടി ഔട്ടായപ്പോൾ
കാപ്പനെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നു. തന്റെ നേതാവിനെ 15000 ൽ പരം വോട്ടിനു തോല്പിച്ച് എം.എൽ.എ ആയ കാപ്പനെ.. നാണമില്ലല്ലോ? കളി തരപ്പടിക്കാരനോട് വേണം.നിങ്ങളുടെ പൊന്നാപുരം കോട്ടയിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ദയനീയമായി തോറ്റ താങ്കൾക്ക് കാപ്പനെ വെല്ലുവിളിക്കാൻ നാണമില്ലല്ലോ ?
സംവാദത്തിന് ഞാൻ തയ്യാർ. കാപ്പൻ ചെയ്ത കാര്യങ്ങളെ കുറിച്ച് സംവദിക്കാനാണെങ്കിൽ താനും തന്റെ പാർട്ടിയിലെ ഏതു മൂത്തവനും പോരെ തയ്യാർ. എന്തിനാണ് സംവാദം. ? അപ്രോച്ച് റോഡില്ലാതെ കളരിയാമാക്കൽ പാലം പണിതത് കാപ്പനാണോ? അങ്ങയുടെ വീടിനടുത്ത് പണിതിട്ടും പണി തീരാത്ത മിനി സിവിൽ സ്റ്റേഷൻ കാപ്പന്റെ വകയാണോ? അങ്ങയുടെ നാട്ടിൽ 4 കാലിൽ തൂങ്ങിയാടുന്ന കാറ്ററിംഗ് കോളേജ് കാപ്പൻ പണിതതാണോ? ആർക്കും പ്രയോജനമില്ലാതെ കാടുകയറി നശിക്കുന്ന ലണ്ടൻ ബ്രിഡ്ജ് കാപ്പന്റെ സൃഷ്ടിയാണോ? 50 കൊല്ലം എം.എൽ.എ. അതിൽ പാതി മന്ത്രി. എന്നിട്ട് പാലായ്ക്ക് എന്തു കിട്ടി? കിട്ടിയത് കാണണമെങ്കിൽ തൊടുപുഴയിൽ പോകണം.. ഇവിടെ ഒരു ബൈപാസ് തുടങ്ങിയിട്ട് പൂർത്തിയാക്കിയത് കാപ്പൻ.
തൊടുപുഴയിൽ ബൈപാസ് 9 എണ്ണം. LDF എം.എൽഎ ആയിരുന്ന ഒന്നര കൊല്ലം കൊണ്ട് 147 കോടി രൂപയുടെ വികസനമാണ് കാപ്പന്റെ വക . അതു കണ്ടിട്ട് അങ്ങോട്ട് ചാടി ചെന്നതു കൊണ്ട് നേതാവ് തോറ്റ് കണ്ടം വഴി ഓടി. നഷ്ടം പാലാക്കാർക്കാണ്. തിന്നുകയുമില്ല. തീറ്റിക്കുകയുമില്ല. എന്തിനും ഏതിനും ഏടാകൂടവുമായി തിരുവനന്തപുരത്താണ് . നേരിട്ടും അശരീരിയുമായി അള്ള് വെക്കലാണ് പണി. ഭരണത്തിലെ സ്വാധീനം നാടിനെ മുടിപ്പിക്കാനാണെങ്കിൽ കാപ്പനെന്തു ചെയ്യും ? ഇടുന്ന ലോക്കെല്ലാം പൊട്ടിച്ച് ഇത്രയുമെങ്കിലും ഒപ്പിക്കുന്നല്ലൊ എന്നാണ് എൽ.ഡി.എഫ്, യു.ഡി.എഫ് സുഹൃത്തുക്കൾ പറയുന്നത്.
പതിനഞ്ച് വർഷം മുമ്പ് തുടങ്ങിയ സയൻസ് സിറ്റിയും ട്രിപ്പിൾ ഐടിയും. ഇതു പറയാൻ തുടങ്ങിയിട്ട് വർഷമെത്രയായി. ഇപ്പോഴും എംപിയാണല്ലൊ. എന്ത്യേ ഇപ്പോൾ ഒന്നും കാണാത്തത്. അന്ന് സ്വന്തം അപ്പൻ ധനകാര്യ മന്ത്രി. കേന്ദ്രത്തിൽ കോൺഗ്രസ്, കേരളത്തിലും കോൺഗ്രസ്. പാലാഴി ടയർ കമ്പനി തുടങ്ങാൻ നാട്ടുകാരുടെവക പണവും സ്ഥലവും . എന്തായി. ? അവിടെ നാട്ടുകാർ പഠിക്കുന്നില്ലെങ്കിലും നാട്ടുകാരുടെ സ്ഥലം കൈവശപ്പെടുത്തി ട്രിപ്പിൾ ഐറ്റി. 25 വർഷം അപ്പൻ മന്ത്രിയായതിന്റെ വക മകന്റെ സംഭാവന. കൊള്ളാം. ഇരിക്കട്ടെ. ഇനി സയൻസ് സിറ്റി. സർക്കാർ വക സ്ഥലം കൊടുക്കാനുണ്ടായിരുന്നതു കൊണ്ട് സയൻസ് സിറ്റി. മൻമോഹൻ സിങ്ങ് മുതൽ കെ.പി മോഹനൻ വരെ സഹായിച്ചതു കൊണ്ട് ഉണ്ടായി. കൊള്ളാം നല്ല കാര്യം .അവരെ കണ്ടുപഠിക്കണം. പാലായിൽ ഒരു വക സമ്മതിക്കില്ല. തന്നെ തോൽപ്പിച്ച പാലാക്കാരെ പാഠം പഠിപ്പിക്കുമെന്ന നേതാവിന്റെ കയ്യിലിരുപ്പ് മാറ്റാൻ സംവാദം കൊണ്ട് പ്രയോജനമില്ലല്ലൊ......
പിന്നെ എന്താ ? കാപ്പൻ നിയമസഭയിൽ പോകാതെ ഒളിച്ചിരിക്കുന്നു പോലും. അദ്ദേഹം ഒരു സ്വതന്ത്ര എം. എൽ.എ. അദ്ദേഹത്തിന് നിയമസഭയിൽ സംസാരിക്കാൻ 1 മിനിട്ടാണ് അനുവദിച്ചിരിക്കുന്നത്. കേരള കോൺഗ്രസിന് 2 മിനിട്ട് . അനൂപ് ജേക്കബിന് 1 മിനിറ്റ് .കെ.കെ രമക്കും ഒരു മിനിട്ട് ആണ് അനുവദിച്ചിരിക്കുന്ന സമയം. പാലായുടെ കാര്യം പറയാൻ മറ്റാരെങ്കിലും സഹായിക്കണം . ഒറ്റയാൾ മെമ്പർമാർ പരസ്പരം സമയം അഡ്ജസ്റ്റ് ചെയ്താണ് സഭയിൽ മണ്ഡലത്തിന്റെ കാര്യങ്ങൾ മുഴുവൻ അവതരിപ്പിക്കുന്നത്. അഞ്ചു പേരും കൂടി ആലോചിച്ച് 5 മിനിട്ട് ലഭിക്കുമ്പോൾ അനുവദിക്കുന്ന സമയം മുഴുവൻ ഉപയോഗിച്ച് കൃത്യമായും വ്യക്തമായും കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ കാപ്പൻ മാതൃകയാണെന്ന് നിയമസഭാ സ്പീക്കറും ചെയറിലിരിക്കുന്ന ഭരണ, പ്രതിപക്ഷ എം.എൽ.എമാരും പരസ്യമായി അഭിനന്ദിക്കുന്നത് രാഷ്ട്രീയ തിമിരം ബാധിച്ച അങ്ങ് കണ്ടിട്ടില്ലെങ്കിലും നാട്ടുകാർക്ക് ബോധ്യമുള്ള കാര്യമാണ്. വീട്ടിലുള്ളപ്പോഴും ജനക്കൂട്ടമില്ലെങ്കിൽ ഒളിച്ചിരിക്കുന്ന പരിപാടി കാപ്പനില്ല..
കാപ്പൻ വീട്ടിലുണ്ടെങ്കിൽ രാവിലെ 7 നു തന്നെ വരുന്നവരെ കാണും. പറ്റുന്നത് ചെയ്യും. നേരിൽ കണ്ട് വണങ്ങണമെന്നില്ല. എം.എൽ.എയുടെ ഓഫീസിൽ ചെന്ന് ആവശ്യങ്ങൾ അറിയിക്കാം. സാധിക്കുന്നവയെല്ലാം നടത്തിത്തരുന്ന നല്ല ഒരു ഓഫീസും സ്റ്റാഫും ആശുപത്രിക്കവലയിലുണ്ട്.
അതുകൊണ്ട് വെറുതെ സംവാദത്തിന് നേരമില്ല. ഇനിയുമുണ്ടെങ്കിലും പക്വതയും പാകതയുമുള്ളവരുമായി പാലായിൽ ചെയ്ത കാര്യങ്ങൾ, ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ, എന്നിവയെക്കുറിച്ച് സംവാദമാവാം. ജോസ് കെ.മാണി തയ്യാറെങ്കിൽ അദ്ദേഹവുമായിട്ടും ആവാം. . പക്ഷേ പാലായിലെ വികസന കാര്യങ്ങൾ തകിടം മറിച്ച കഥകൾ പറയേണ്ടി വരും.റെഡി എങ്കിൽ അറേഞ്ച് ചെയ്യാം. ഒരഞ്ചു വർഷം ഭരണപക്ഷത്തിരിക്കാൻ നല്ലവരായ പാലാക്കാർ അനുവദിച്ചാൽ വികസനമെന്താണെന്ന് നമ്മുടെ നാട് നേരിട്ടറിയും.
കുറച്ചു സംസാരം. കൂടുതൽ അദ്ധ്വാനം. അതാണ് കാപ്പൻ . തെളിവിന് ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽകല്ലും ഉണ്ടല്ലൊ. കാപ്പൻ കോപ്പ് കൂട്ടുന്നത് നല്ല നാളേക്ക് , നല്ല പാലായ്ക്ക്.
കടപ്പാട്