
23/05/2024
ഏലൂർ നഗരസഭ 7, 9 വാർഡുകളിൽ സ്ഥിതി ചെയ്യുന്ന വലിയ ചാൽ പാടം നികത്തുന്നതിനെതിരെ കർഷക കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ. പ്രതിഷേധ ധർണ്ണ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീ.മധു പുറക്കാട് ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് ശ്രീമതി ജാസ്മിൻ മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ശ്രീ. മുഹമ്മദ് നിലയിടത്ത്, മുൻ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശ്രീ. ഷാജഹാൻ കവലയ്ക്കൽ, INTUC റീജിയണൽ ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ. സനോജ് മോഹൻ, UCWUC വർക്കിംങ് പ്രസിഡൻ്റ് ശ്രീ. ബിജിത്ത് ധരൻ, കർഷക കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ശ്രീ. വിനു ശ്രീധരൻ, കൗൺസിലർ ശ്രീമതി ബിജി സുബ്രമണ്യൻ , ട്രഷർ നവാസ് നൂറക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. പി.പി. മുരളി, അലിക്കുഞ്ഞ്, സാജൻ ജോസഫ്, അഫ്സൽ കൂട്ടുങ്കൽ, ഡൊമനിക്ക് , കലാധരൻ, ആർജിത്ത് ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.