12/07/2025
Document of Indian Communist movement ..... .എൻ പി ദാമോദരൻ പഠന കേന്ദ്രത്തിൽ ................... ഏതെങ്കിലും ഒരു പാർട്ടിയെ കുറിച്ചോ, സംഭവങ്ങളെക്കുറിച്ചോലോക ചരിത്രത്തിൽ ഇത്രയും ബൃഹത്തായ ഒരു കൃതി അപൂർവ്വമായ അനുഭവമായിരിക്കും... ഒരു ജനത വിമോചനത്തിനായി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം മാത്രമല്ല;
മനുഷ്യാവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കാൻ നടത്തിയ ഉജ്ജ്വല സമരങ്ങളുടെ ചരിത്രം കൂടിയാണത്... ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നത് സാമ്രാജ്യത്വ വിരുദ്ധമെന്നതു പോലെ കർഷകരുടെയും തൊഴിലാളികളുടെയും മുഴുവൻ ബഹുജനങ്ങളുടെയും വിപ്ലവ സംഘടനയായി തീർന്നതിൻ്റെ, ചോരയും കണ്ണീരും വീണ നാൾവഴികൾ 27 വാള്യങ്ങളിലെ 27000ത്തിൽ അധികം പേജുകളിലായി വിശദീകരിക്കുന്നു..
സ്തോഭജനകവും, നിർദ്ദയമായ അടിച്ചമർത്തലിൻ്റെയും ചോരകിനിയുന്ന ചരിത്രം മനസ്സുല യാതെ വായിച്ചു പോകാൻ കഴിയില്ല ... ഭരണ വർഗ്ഗത്തിൻ്റെയും, വർഗ്ഗ ശത്രുക്കളുടെയും വേട്ടയാടലുകൾ അതിജീവിച്ച് ഒരു ജനതയുടെ ജീവിതത്തിലേക്ക് ഒരു വിപ്ളവ പാർട്ടിപടർന്നു കയറിയതിൻ്റെ അനുഭവങ്ങൾ ,ഉദ്വേഗഭരിതമായ സംഭവ പരമ്പരകൾ തെളിവുകളുടെ പിൻബലത്തോടെ മൂർച്ചയേറിയ വാക്കുകൾ കൊണ്ട് വരച്ചിടുന്നു.
ഒരു പാർട്ടിയുടെ മാത്രമല്ല; ഒരു നാടിൻ്റെ ചരിത്രം കൂടിയാണിത്. .ലോക രാഷ്ട്രീയത്തിലെ സ്ഥൂലവും സൂക്ഷ്മവുമായ സംഭവ പരമ്പരകളെയും ഈ മഹാഗ്രന്ഥം അടയാളപ്പെടുത്തുന്നു.1917 മുതൽ 1990 കളുടെ ആദ്യ പകുതി വരെയുള്ള ചരിത്രമാണിതിലുള്ളത് ...
ചരിത്ര വിദ്യാർത്ഥികൾക്ക് അധ്യാപകർക്ക്,പാർട്ടി പ്രവർത്തകർക്ക്, ബഹുജനങ്ങൾക്കാകെ തന്നെ ആധികാരികമായ വിവരങ്ങളും അറിവും നൽകാൻ ഈ പുസ്തകത്തിന് കഴിയുo: .....
ഇന്ത്യൻ വിപ്ളവ പ്രസ്ഥാനത്തിലെ സൂര്യതേജസ്സ് സ: ജ്യോതി ബസു ചീഫ് എഡിറ്ററായുള്ള സമിതിയാണ് അപൂർവ്വമായ ഈ ചരിത്ര ഗ്രന്ഥo രചിച്ചത്