Kavibasha കവിഭാഷ.

  • Home
  • Kavibasha കവിഭാഷ.

Kavibasha കവിഭാഷ. അക്ഷരങ്ങളെ അത്രമേല്‍ സ്നേഹിക്കുന്ന? Kavibasha കവിഭാഷ.

തളിര്
12/08/2025

തളിര്

ഉറവ മാസിക
01/08/2025

ഉറവ മാസിക

വിദ്യാസാഹിതി കവിഭാഷ മാസിക ലക്കം 30 ഇഴ പ്രശസ്ത സാഹിത്യകാരന്‍ കെ.വി.മണികണ്ഠന്‍ പ്രകാശനം ചെയ്യുന്നുവീഡീയോ കാണാംhttps://yout...
21/06/2025

വിദ്യാസാഹിതി കവിഭാഷ മാസിക ലക്കം 30 ഇഴ പ്രശസ്ത സാഹിത്യകാരന്‍ കെ.വി.മണികണ്ഠന്‍ പ്രകാശനം ചെയ്യുന്നു
വീഡീയോ കാണാം
https://youtu.be/9xXWYA1V9yI?si=gUCZd86RHVlcuXr
--------------------------------------- '
ഇഴ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫ്ലിപ്പ് ബുക്കായി വായിക്കാം
https://online.anyflip.com/cdhdf/dqhz/mobile/index.html
----------------------------------------
കവിഭാഷ മാസിക
പത്രാധിപര്‍ ശിവപ്രസാദ് പാലോട്
മുഖചിത്രം സുരേഷ് കാട്ടിലങ്ങാടി
രചനകള്‍ അയക്കാന്‍ [email protected]
----------------------------------------
പിഡിഎഫ് കോപ്പിക്കായി 9249857148

29/05/2025
അധ്യാപക ലോകംഫെബ്രുവരി 2025
27/03/2025

അധ്യാപക ലോകം
ഫെബ്രുവരി 2025

*പരോളിൽ ഇറങ്ങുന്ന സ്വപ്നങ്ങൾ*നിരാശയുടെജീവപര്യന്തത്തിനുംഅവഗണനയുടെകഠിന തടവിനുംകൊലയ്ക്കു മുമ്പത്തെദയാഹർജിയിയിലുംസ്വപ്നങ്ങൾക...
18/02/2025

*പരോളിൽ ഇറങ്ങുന്ന സ്വപ്നങ്ങൾ*

നിരാശയുടെ
ജീവപര്യന്തത്തിനും
അവഗണനയുടെ
കഠിന തടവിനും
കൊലയ്ക്കു മുമ്പത്തെ
ദയാഹർജിയിയിലും
സ്വപ്നങ്ങൾക്ക്
പരോൾ ലഭിക്കും.

ചിലതിൽ
അറ്റുപോയ ചിറകുകളിൽ
പിന്നെയും വസന്തം പറക്കും

പെരുവിരൽ
നുണഞ്ഞിറക്കി
നിഗൂഢാനന്ദത്തിൽ
മയങ്ങും ശിശുവാകും

ചിലത് ഉടലാകെ
മുള്ളു വാക്കുകൾ
പൂവിടും കള്ളിമരം,

അവശേഷിച്ച
സൂര്യനെ
മഞ്ഞുതുള്ളിയിൽ
ഗർഭം ധരിച്ച പുൽക്കൊടി ,

തുറുങ്കിലേക്ക്
തിരികെ നടക്കുമ്പോൾ
വിഷാദം വാടിയ ചെമ്പരത്തിപ്പൂ

തിരിച്ചു കയറാതെ
പിടികൊടുക്കാതെ
വേദനയുടെ ഉൾക്കാട്ടിലേക്ക്
കാറ്റിനും കോളിനും
പായ വിരിക്കും
ആശകളുടെ കടലിലേക്ക്
ഒളിച്ചു പോകുന്നവ

ഓർമയുടെ വിഷം മോന്തി
ആത്മാഹുതി ചെയ്യുന്നവ

പരോളിലിറങ്ങുന്നവയെ
കാത്തിരിക്കുന്നത്
പല വാരിക്കുഴികളെന്ന്
ജീവിതന്യായസംഹിത.

*വാക്കുകൾ ഉപ്പിലിട്ടത്/ ശിവപ്രസാദ് പാലോട്*ഇന്ന് കണക്കെടുത്തപ്പോൾഎത്ര വാക്കുകളാണെന്നോഎൻ്റെ ഭാഷയിലേക്ക് കുടിയേറിയിരിക്കുന്...
10/02/2025

*വാക്കുകൾ ഉപ്പിലിട്ടത്/ ശിവപ്രസാദ് പാലോട്*

ഇന്ന് കണക്കെടുത്തപ്പോൾ
എത്ര വാക്കുകളാണെന്നോ
എൻ്റെ ഭാഷയിലേക്ക് കുടിയേറിയിരിക്കുന്നത് ?

വന്നു വന്ന്
നാട്ടിലെ വാക്കിന് വിലയില്ലാതായി
തൊഴിലില്ലാതായി
പട്ടിണിയും പരിവട്ടവുമായി
കുറെ വാക്കുകൾ
അകാല ചരമം പ്രാപിച്ചു

കുറെയെണ്ണം
കാലത്തിൻ്റെ പൊട്ടക്കിണറ്റിൽ
ആത്മാഹുതി ചെയ്തു

ദയാവധത്തിൻ്റെ വരിയിൽ
കൂനി നിന്ന് പതം പറയുന്ന
എൻ്റെ വാക്കുകൾ

വരവു ഭാഷയുടെ
ധൃതരാഷ്ട്രപ്പച്ച മൂടി
വറ്റിപ്പോയ ഉറവകൾ
കുറ്റിയറ്റ ചിനപ്പുകൾ

വാക്കിൻ്റെ ബലിക്കല്ലിൽ
ചോരയൊലിപ്പിച്ച് നിരത്തിലരഞ്ഞ്
കാക്ക കൊത്തി
എത്രയോ വാക്കുകൾ

നുഴഞ്ഞു കയറിയ
ഒരൊറ്റ വാക്കിനും
പൗരത്വ രേഖയില്ല
മണ്ണിൻ്റെ മണമില്ല
കരളടുപ്പമില്ല

ഒറ്റയടിക്ക്
ഒന്നിച്ച്
കൈയ്യാമം വച്ച്
കാൽച്ചങ്ങലയിട്ട്
ഇത്രയും വാക്കുകളെ
കുടിയൊഴിപ്പിക്കാൻ
എവിടെന്നു കിട്ടും
യുദ്ധവിമാനം?

അതിനാൽ
കുടിയേറിയ വാക്കുകളേ
നിങ്ങളെ ഞാനെൻ
നാട്ടുഭാഷയോടൊപ്പം
കരുണം മേയാൻ വിടുന്നു

വരളുമ്പോൾ
നാവിലിറ്റിക്കാൻ
യാത്രയാവുമ്പോൾ
ചെവിയിൽ മൂളാൻ
ചുണ്ടുകളിലൊട്ടി നിൽക്കാൻ
കുറച്ചു വാക്കുകളെ
ഞാൻ ഉപ്പിലിട്ടു
വയ്ക്കുന്നു

*ബൈ സ്റ്റാൻഡർ / ശിവപ്രസാദ് പാലോട്*ആശുപത്രിയിൽബൈ സ്റ്റാൻഡർഒരു അന്യഗ്രഹ ജീവി,ഐസിയുവിൻ്റെ മുന്നിലെ ഇരുമ്പു കസേരകളിൽഉണ്ടുറങ്...
10/02/2025

*ബൈ സ്റ്റാൻഡർ / ശിവപ്രസാദ് പാലോട്*

ആശുപത്രിയിൽ
ബൈ സ്റ്റാൻഡർ
ഒരു അന്യഗ്രഹ ജീവി,

ഐസിയുവിൻ്റെ മുന്നിലെ
ഇരുമ്പു കസേരകളിൽ
ഉണ്ടുറങ്ങി,
ഓപ്പറേഷൻ തിയറ്ററിന് മുന്നിൽ
ചെവിയും കണ്ണും ഉന്നം പിടിച്ച്
ഫാർമസിക്കരുകിൽ
നുള്ളിപ്പെറുക്കി,
കാൻ്റീൻ്റെ തിരക്കിൽ
അവരുടെ
വിശപ്പു കെട്ടു പോകും

പരസ്പരം ദൈന്യം
വിളമ്പുന്നവർക്ക്
യുദ്ധത്തടവുകാരുടെ,
സാക്ഷികൂടിൽ
കയറി നിൽക്കുന്ന
പാവയുടെ മുഖഛായ

അവരുടെ ഇരിപ്പോ
നിൽപ്പോ, കിടപ്പോ
ഒരു വേദപുസ്തകത്തിലും
കുത്തിക്കുറിക്കാത്തതിനാൽ
ഉദിക്കാനും
അസ്തമിക്കാനും
സൂര്യനില്ലാതായി പോകുന്നു

ഓർമ്മകളുടെ
കപ്പൽപ്പായകൾ
കാറ്റോ തീരമോ
പിടിക്കുകയേ ചെയ്യുന്നില്ല

കൊഴിഞ്ഞു വീഴുന്ന
ഓരോ നക്ഷത്രത്തെയും
എടുത്തോമനിച്ച്
ആതുരാലയത്തിൻ്റെ
ഘടികാര സൂചികകളെ
ആയാസപ്പെട്ട് തള്ളിനീക്കി

വാർഡുകളിൽ നിന്ന്
മുറികളിലേക്കും
കൂടുതൽ കൂടുതൽ
അത്യാസന്ന നിലകളിലേക്കും
അവർ പറിച്ചു നടപ്പെടുന്നു

ഒരേ സമയം
സ്വയം തിരിഞ്ഞ്
കല്ലു മുള്ളുകളും
ചോരയും ചലവും നിറഞ്ഞ
ഭാഷയില്ലാത്ത
പരിക്രമണ പാതയിലൂടെ
രോഗിയെ
വട്ടം ചുറ്റുന്നു

കൂട്ടത്തിനുള്ളിലും
അവരുടെ പേരുകൾ
ഒറ്റ എന്നു മാത്രമാകുന്നു

വിദ്യാസാഹിതി കവിഭാഷ മാസികലക്കം 29 ചുരുൾദേശീയ അധ്യാപക അവാർഡ് ജേതാവും ചിത്രകാരനുമായ ജിനു ജോർജ്  പ്രകാശനം ചെയ്യുന്നുhttps:/...
07/01/2025

വിദ്യാസാഹിതി കവിഭാഷ മാസിക
ലക്കം 29 ചുരുൾ
ദേശീയ അധ്യാപക അവാർഡ് ജേതാവും ചിത്രകാരനുമായ ജിനു ജോർജ് പ്രകാശനം ചെയ്യുന്നു
https://youtu.be/iivnT9PgNSE?si=AptAebhDsSjIrKM
==================
മാസിക ഫ്ലിപ്പ് ബുക്കായി വായിക്കാൻ
https://online.anyflip.com/cdhdf/wowa/mobile/index.html
====================
കവിഭാഷ മാസിക
പത്രാധിപർ:
ശിവപ്രസാദ് പാലോട്
മുഖചിത്രം:
ജിനു ജോർജ്
=====================
രചനകൾ അയക്കാൻ
[email protected]
=====================
പിഡിഎഫ് കോപ്പി ലഭിക്കാൻ
9249857148

*സമസ്യ**ശിവപ്രസാദ് പാലോട്*പുതിയ പത്രക്കാരനാണ്ക്രിക്കറ്റ് ബൗളറെവെല്ലും കൃത്യതയാണ്ഒറ്റയേറിന്പെരുവഴിയിൽ നിന്നുംവാതിൽക്കൽ വന...
25/12/2024

*സമസ്യ*

*ശിവപ്രസാദ് പാലോട്*

പുതിയ പത്രക്കാരനാണ്
ക്രിക്കറ്റ് ബൗളറെ
വെല്ലും കൃത്യതയാണ്

ഒറ്റയേറിന്
പെരുവഴിയിൽ നിന്നും
വാതിൽക്കൽ
വന്നു വീഴും പത്രം

അടുത്ത കാലം മുതൽക്കാണ്
ഇത് സംഭവിച്ചു തുടങ്ങുന്നത്‌

ഏറു തുടങ്ങും നിമിഷം
പത്രം പൊടിഞ്ഞു പൊടിഞ്ഞു
അദൃശ്യമാകുന്നു

കാൽച്ചുവട്ടിൽ
വീഴുമ്പോൾ
ധൂളിയത്രയും
ചതുരവടിവിൽ
നിമിഷാർധം കൊണ്ട്
രൂപപ്പെടുന്നു

യുദ്ധവർണ്ണനയും
വില വർധനയും
പല പൊടി ചേർന്ന്
പ്രധാന വാർത്തയാകുന്നു

അംഗപ്രത്യംഗം വന്നു വീണ്
സുന്ദരിമാരുടെ
പരസ്യച്ചിത്രങ്ങളുണ്ടാകുന്നു

കുന്തിരിക്കത്തിൻ്റെ മണമുള്ള പേജിൽ
ഓരോ അക്ഷരവും വന്നു പിറക്കുന്നു
മരിച്ചയാളുകളെല്ലാം
കണ്ണു തുറക്കുന്നു

ആർത്തു പൊങ്ങുന്ന
പൊടിക്കിടയിൽ
സകലമാന കളിക്കാരും
പേജിൽ വന്നൊട്ടി നിൽക്കുന്നു

എന്താണിങ്ങനെയെന്ന്
ചോദിക്കാനായി
അയാളുടെ അടുത്തേക്കെത്തുന്നതും

അയാളും,
ഹെൽമെറ്റും
വന്ന മോട്ടോർ സൈക്കിളും
അതിൻ്റെ മുരളലും
പൊടിഞ്ഞിറങ്ങി
അപ്രത്യക്ഷമാകുന്നു

നോക്കി നിൽക്കേ
മുറ്റവും
ചവിട്ടിയ കാലും
പൊടിഞ്ഞു തുടങ്ങുന്നുണ്ടോ
എന്ന ശങ്കയിൽ
ധൃതി പിടിച്ചോടിയാണ്
ഇപ്പോളിതെഴുതുന്നത്

എന്നാലും,
പരമാണുക്കളായി
പത്രമിങ്ങനെ
പിരിഞ്ഞു പോവുന്നതെങ്ങനെ?

പിരിഞ്ഞവ ചേർന്ന്
പത്രമാവുന്നതെങ്ങനെ?

പത്രക്കാരനും
മോട്ടോർ സൈക്കിളും
അപ്രത്യക്ഷമായതെങ്ങിനെ?

പൊ
ടി
ഞ്ഞു
പോ
കാ
ത്ത

രു

ത്ത
രം


യാ
മോ?

ആദിമാതാവ്പെറ്റു കൂട്ടിമണ്ണിലുംവെള്ളത്തിലും.ഇലയും വേരും, കാലും വാലുംചിറകും പല്ലുംബാലപാഠങ്ങൾമുളച്ചുംചവച്ചുംമേഞ്ഞുംഅയവെട്ടി...
24/12/2024

ആദിമാതാവ്
പെറ്റു കൂട്ടി
മണ്ണിലും
വെള്ളത്തിലും.

ഇലയും വേരും,
കാലും വാലും
ചിറകും പല്ലും
ബാലപാഠങ്ങൾ

മുളച്ചും
ചവച്ചും
മേഞ്ഞും
അയവെട്ടിയും
വിഴുങ്ങിയും
തുടർവിദ്യാഭ്യാസം

വേടനു കൊല്ലാനും,
ഇരക്ക് പൊരുതാനും
നീരുംനിണവുമൂറ്റാനും
തൊഴിൽ പരിശീലനം

തമ്മിൽ കൊല്ലാനും
തിന്നാനും,
വാക്കുള്ളവന്,
ഊക്കുള്ളവന്
നിലനിൽപ്പെന്നും
മാതൃ ഭരണഘടന

മക്കളന്യോന്യം
പുലരാൻ മത്സരിച്ച്
വീഴുന്നതും
വാഴുന്നതും

ഒന്നിൻ പരമാണുക്കൾ
മറ്റൊന്നിൽ ചേരുന്നതും
കണ്ടുകണ്ടങ്ങിരിക്കും
മാതൃവിനോദ സംഹിത

വീഴുന്നവയെ
ചീയിക്കുവാൻ
അഗോചര
മാതൃ പരീക്ഷണശാല

ഇതെഴുതുമ്പോൾ വരെ
വായിക്കുമ്പോൾ വരെ

ഞാനും നീയും
കൊന്നും ചത്തും
തിന്നുമിരിക്കുന്നത്

കണ്ടിരിക്കുന്നുണ്ട്
ആദിമാതാവ്,

വെറുങ്ങലിച്ച കാലം
കൊണ്ടുള്ള മെത്തയിൽ

Address


Alerts

Be the first to know and let us send you an email when Kavibasha കവിഭാഷ. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share