Our Ponnani - നമ്മുടെ പൊന്നാനി

  • Home
  • Our Ponnani - നമ്മുടെ പൊന്നാനി

Our Ponnani - നമ്മുടെ പൊന്നാനി പൊന്നാനിയുടെ ഓരോ ചലനങ്ങളും.. വേഗത്തി?

ബിയ്യം കായൽ ജലോത്സവം 2025പറക്കുംകുതിര ജേതാക്കളായി 🏆ഓണം ടൂറിസം വാരാഘോഷം 2025, ബിയ്യം കായലിൽ നടന്ന വള്ളംകളിയിൽ മേജർ വള്ളങ്...
06/09/2025

ബിയ്യം കായൽ ജലോത്സവം 2025
പറക്കുംകുതിര ജേതാക്കളായി 🏆

ഓണം ടൂറിസം വാരാഘോഷം 2025, ബിയ്യം കായലിൽ നടന്ന വള്ളംകളിയിൽ മേജർ വള്ളങ്ങളുടെ മത്സരത്തിൽ പറക്കുംകുതിര ജേതാക്കളായി, രണ്ടാം സ്ഥാനം കായൽ കൊമ്പനും മൂന്നാം സ്ഥാനം കെട്ടുകൊമ്പനും കരസ്ഥമാക്കി.
മൈനർ വിഭാഗത്തിൽ യുവരാജ ഒന്നാം സ്ഥാനക്കാരായി. രണ്ടാം സ്ഥാനം കായൽകുതിരയും
മൂന്നാംസ്ഥാനം നാട്ടു കൊമ്പനും കരസ്ഥമാക്കി.
മത്സരവേദിയിൽ നന്ദകുമാർ എംഎൽഎ, പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, പൊന്നാനി തഹസിൽദാർ ടി. സുജിത്ത്, തിരൂർ ഡിവൈഎസ്പി ജോൺസൺ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.

ചിത്രങ്ങൾ: അജയഘോഷ് വാംസൺ സ്റ്റുഡിയോ

ഇതാ ഒരുങ്ങുന്നു'നായർതോട് പാലം മലപ്പുറം ജില്ലയിലെ തവനൂർ നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമാകാൻ ഇ...
30/08/2025

ഇതാ ഒരുങ്ങുന്നു
'നായർതോട് പാലം

മലപ്പുറം ജില്ലയിലെ തവനൂർ നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമാകാൻ ഇനി അധികനാളുകളില്ല. പുറത്തൂർ പഞ്ചായത്തിലെ കാവിലക്കാടിനെയും പടിഞ്ഞാറക്കര നായർ തോടിനെയും ബന്ധിപ്പിച്ച് തിരൂർ - പൊന്നാനി പുഴയ്ക്ക് കുറുകെ നായർതോട് പാലം ഒരുങ്ങുകയാണ്.

ദീർഘകാലമായി കടത്തുതോണിയെ ആശ്രയിച്ചിരുന്ന ജനങ്ങളുടെ ചിരകാല അഭിലാഷമാണ് ഇവിടെ യാഥാർത്ഥ്യമാകാൻ പോകുന്നത്. പുറത്തൂർ പഞ്ചായത്തിലെ പടിഞ്ഞാറക്കര നിവാസികൾക്ക് മഴക്കാലമായാൽ പതിനഞ്ച് കിലോമീറ്ററിലധികം ചുറ്റിവേണം പുറത്തൂരിലേക്കെത്താൻ. പാലം വരുന്നതോടെ ഈ യാത്രാദുരിതത്തിനാണ് അറുതിയാവുന്നത്.

56.85 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പാലത്തിൻ്റെ 85 ശതമാനം പ്രവൃത്തിയും പൂർത്തിയായി.

ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി
പി എ മുഹമ്മദ് റിയാസ്

 #നമ്മുടെപൊന്നാനി
19/08/2025

#നമ്മുടെപൊന്നാനി

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ആഗസ്റ്റ് 23ന് പൊന്നാനിയിൽനാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി...
19/08/2025

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ആഗസ്റ്റ് 23ന് പൊന്നാനിയിൽ

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ആഗസ്റ്റ് 23ന് മലപ്പുറം പൊന്നാനിയില്‍ നടക്കും. പൊന്നാനി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 10.00 മുതല്‍ വൈകിട്ട് 03.00 വരെ നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന്* പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയര്‍) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്.

അപേക്ഷ നല്‍കുന്നതിന് എല്ലാ പാസ്പോര്‍ട്ടുകളും, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സേവിങ്സ് ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നിവയാണ് പൊതുരേഖയായി ആവശ്യമുളളത്. ചികിത്സാസഹായത്തിന് പൊതു രേഖകള്‍ക്കൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഡിസ്ചാര്‍ജ് സമ്മറി, മെഡിക്കല്‍ ബില്ലുകള്‍ എന്നിവയും മരണാനന്തര ധനസഹായത്തിന് ഡെത്ത് സര്‍ട്ടിഫിക്കറ്റ്, പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ പേര് ഒരേ റേഷന്‍ കാര്‍ഡില്‍ ഇല്ലെങ്കില്‍ ഫാമിലി മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. മക്കളുടെ മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷകര്‍ ലീഗല്‍ ഹയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

വിവാഹ ധനസഹായത്തിന് പൊതു രേഖകള്‍ക്കൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. മുന്‍പ് അപേക്ഷ നല്‍കിയവരും, നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാള്‍ക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല. താത്പര്യമുളളവര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആഗസ്റ്റ് 21ന് മുന്‍പായി അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ(24x7) നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടുക. ഫോണ്‍: +91-8281004910, +91-701260960

Ksmart സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾക്ക് ഇടാക്കാവുന്ന ഫീസ്
07/08/2025

Ksmart സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾക്ക് ഇടാക്കാവുന്ന ഫീസ്

കർക്കിടകവാവ് ബലിതർപ്പണം കുറ്റിക്കാട്, പൊന്നാനി 24/07/25പൊന്നാനി കുറ്റിക്കാട് കർമ്മറോഡ് ഭാരതപ്പുഴയോരത്ത് ഇന്ന് നടന്ന കർക്...
24/07/2025

കർക്കിടകവാവ് ബലിതർപ്പണം
കുറ്റിക്കാട്, പൊന്നാനി
24/07/25

പൊന്നാനി കുറ്റിക്കാട് കർമ്മറോഡ് ഭാരതപ്പുഴയോരത്ത് ഇന്ന് നടന്ന കർക്കിടകവാവ് ബലിതർപ്പണം. പിതൃമോക്ഷ പുണ്യം തേടി നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തിയത്, ഇവർക്കായി വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയത്.

ചിത്രങ്ങൾ ©
ബിനേഷ് ചന്ദ്ര

19/07/2025

Address


Website

Alerts

Be the first to know and let us send you an email when Our Ponnani - നമ്മുടെ പൊന്നാനി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share