Newswayanad

Newswayanad Mediawings

വയനാട്ടിലെ വാഴകർഷകരുടേതാണ്.
24/07/2026

വയനാട്ടിലെ വാഴകർഷകരുടേതാണ്.

17/05/2026

എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയുമുണ്ടാകണമെന്ന് നിയുക്ത മന്ത്രി അഡ്വ. ടി. സിദ്ദീഖ്.

അവയവക്കച്ചവട റാക്കറ്റ് തകർത്തു : മുഖ്യപ്രതിയടക്കം ഏഴുപേർ  അറസ്റ്റിൽഅവയവദാനത്തിന്റെ മറവിൽ വ്യാജരേഖ ചമച്ച് അവയവ കച്ചവടം നട...
12/05/2026

അവയവക്കച്ചവട റാക്കറ്റ് തകർത്തു : മുഖ്യപ്രതിയടക്കം ഏഴുപേർ അറസ്റ്റിൽ

അവയവദാനത്തിന്റെ മറവിൽ വ്യാജരേഖ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതിയടക്കം വൻ സംഘം എറണാകുളം റൂറൽ പോലീസിന്റെ പിടിയിൽ.

എറണാകുളം, കൊല്ലം, കാസർഗോഡ് സ്വദേശികളാണ് അറസ്റ്റിലായത്.

എം.എൽ.എമാർ, എം.പിമാർ എന്നിവരുടെ വ്യാജ ബ്ലാങ്ക് ലെറ്റർപാഡുകൾ, പ്രമുഖ ആശുപത്രികളിലെ ഡോക്ടർമാരുടെ വ്യാജ സീലുകൾ, ഒപ്പ് എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു.

പള്ളിക്കര കമ്മ്യൂണിക്കേഷൻ എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു വ്യാജരേഖാ നിർമ്മാണം.

വൃക്ക ദാതാക്കളുടെ സമ്മതപത്രങ്ങളും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി (PCC) പോലീസിന്റേതെന്ന വ്യാജേനയുള്ള കത്തുകളും ഇവർ തയ്യാറാക്കിയിരുന്നു.

ചിത്രപ്പുഴ പൊഞ്ഞാശ്ശേരിയിലെ ഡിജിറ്റൽ സ്റ്റുഡിയോയിൽ നടത്തിയ പരിശോധനയിൽ വ്യാജ സീലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും ഹാർഡ് ഡിസ്കുകളും പിടിച്ചെടുത്തു.

എറണാകുളത്തെ വടക്കേക്കരയിലെ ഒരു വീട്ടിലും പെരിങ്ങാലയിലെ അപ്പാർട്ട്മെന്റിലും നടത്തിയ റെയ്ഡിലാണ് കൊല്ലം സ്വദേശികളായ പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മുഖ്യപ്രതി കാസർഗോഡ് സ്വദേശിയെ പ്രത്യേക അന്വേഷണസംഘം ഉത്തർപ്രദേശ് ഖാസിയാബാദിൽ നിന്ന് പ്രത്യേക ഓപ്പറേഷനിലൂടെയാണ് കസ്റ്റഡിയിലെടുത്തത്.

എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ നേതൃത്വത്തിൽ ആറ് ടീമുകളായാണ് അന്വേഷണം നടത്തിയത്.

13/04/2026

കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്‌ളവർ ഷോ ഗ്രൗണ്ടിൽ . മെയ് 5 വരെ.

10/04/2026

ഈ തിരഞ്ഞെടുപ്പിൽ മുഴുവൻ സമയവും സി.പി.എം നടത്തിയത് വ്യക്തിഹത്യയാണന്ന് ടി സിദ്ദീഖ് എം എൽ . എ.

07/04/2026

കാഞിരത്തിനാൽ കുടുംബം മാനന്തവാടി മണ്ഡലത്തിലാണ്. മുമ്പൊരു തവണ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ പോയപ്പോൾ സമരപന്തലിൽ സ്ഥാനാർത്ഥികൾ വന്നിരുന്നു. പിന്നെ . ഞങ്ങളുടെ സമരപന്തലിൽ കയറിയിട്ടില്ല.

03/04/2026

Misty Lights Season 6 Vythiri Park, Wayanad. Best of India Record Women Influencers Meet.

03/04/2026

പെസഹാ വ്യാഴം ആചരിച്ചു.

എൽഡിഎഫിനു  തുടർഭരണം അനിവാര്യമാണന്നു ബി ജെ പി ആഗ്രഹിക്കുകയാണന്ന് വെൽഫെയർ  പാർട്ടി സംസ്ഥാന സെക്രട്ടറി അബ്ദുൽ നാസർ കീഴുപറമ്...
01/04/2026

എൽഡിഎഫിനു തുടർഭരണം അനിവാര്യമാണന്നു ബി ജെ പി ആഗ്രഹിക്കുകയാണന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി അബ്ദുൽ നാസർ കീഴുപറമ്പ് പറഞ്ഞു. വെൽഫെയർ പാർട്ടി മാനന്തവാടി നിയോജകമണ്ഡലംതെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
മുൻ ഐ പി എസ് ഓഫീസർ സെൻകുമാർ അടക്കമുള്ളവർ അതിനുവേണ്ടിയാണ് പണിയെടുക്കുന്നത് കോൺഗ്രസ് പരാജയപ്പെടണമെന്ന് എൽഡിഎഫും ബിജെപിയും പരസ്പര ധാരണയിലാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലം കേരള പോലീസ് ആരോപണ വിധേയരാണ് നിഷ്പക്ഷമായ പ്രവർത്തനമല്ല സംഘപരിവാറിന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെട്ട കാലമായിരുന്നു പിണറായി വിജയന്റെ ഭരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടാൻ യുഡിഎഫിനെ പിന്തുണക്കാനാണ് വെൽഫെയർ പാർട്ടി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ടി ഖാലിദ് അധ്യക്ഷത വഹിച്ചു മാനന്തവാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു രാജ്യത്ത് സഹോദരര്യംനിലനിൽക്കാൻ അവരെ വിജയിപ്പിക്കാൻ അവർ ആവശ്യപ്പെട്ടു സ്ഥാനാർത്ഥിയെ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് സെയ്ത് കുടുവ ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിം അമ്പലവയൽ യുഡിഎഫ് മാനന്തവാടി നിയോജകമണ്ഡലം ജനറൽ കൺവീനർ എനിക്ക് വർഗീസ് എന്നിവരും സംസാരിച്ചുകെ എം റഫീഖ് സ്വാഗതവും ഉസ്മാൻ വി നന്ദിയും പറഞ്ഞു മാനന്തവാടി മുൻസിപ്പൽ കൗൺസിലർ സി കുഞ്ഞബ്ദുള്ള തുടങ്ങിയവരും സന്നിഹിതനായിരുന്നു

മലബാർ ഗ്രാൻഡ് ഫെസ്റ്റ് കൽപ്പറ്റ ബൈപ്പാസ് ഫ്ളവർ ഷോ ഗ്രൗണ്ടിൽ .
01/04/2026

മലബാർ ഗ്രാൻഡ് ഫെസ്റ്റ് കൽപ്പറ്റ ബൈപ്പാസ് ഫ്ളവർ ഷോ ഗ്രൗണ്ടിൽ .

Address


Alerts

Be the first to know and let us send you an email when Newswayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Media Company?

Share