24/07/2025
ഒരു നേതാവ് മരണപ്പെടുമ്പോള്‍ അയാളോട് ഭയങ്കര എതിര്‍പ്പുളളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാതെ മിണ്ടാതിരിക്കും, ചിലര്‍ എതിര്‍പ്പുണ്ടേലും ആള് മരിച്ചതല്ലേ എന്നുകരുതി ആദരാഞ്ജലികള്‍ നേരും. ചിലര്‍ നേരിട്ടുപോയി കാണും. ഇങ്ങനെയൊക്കെ ആയിരുന്നു 2014 വരെ കേരളത്തിന്‍റെ രാഷ്ട്രീയ മര്യാദ.
2014 ല്‍ ഏതോ എതിര്‍ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവ് ( M.V രാഘവനും, ഗോപിനാഥ് മുണ്ടെയുമാണ് ആ കാലത്ത് മരണപ്പെട്ട പ്രമുഖര്‍ ) ആരാണന്ന് ഓര്‍മ്മയില്ല, അദ്ദേഹത്തിന്‍റെ മരണം നടന്ന ദിവസം സ്വരാജ് ഒരു പോസ്റ്റിട്ടു..
''De Mortuis nil nisi bonum'' എന്ന് പറഞ്ഞുതുടങ്ങുന്ന പോസ്റ്റില്‍...
''മരണം ആരെയും വിശുദ്ധനാക്കില്ല. വാഴ്ത്തപ്പെട്ടവനുമാക്കില്ല. സത്യവും ചരിത്രവും എക്കാലത്തും അങ്ങനെതന്നെയായിരിക്കും. ഒരു ചിതയിലെ അഗ്നിക്കും ചരിത്രത്തെ ചാരമാക്കാനാവില്ല. ആയിരം ഇടവപ്പാതികൾ തോരാതെ പെയ്താലും രക്തം വെള്ളമായി മാറില്ല. ചില കനലുകൾ കെട്ടുപോവുകയുമില്ല''
ഇങ്ങനെ പറഞ്ഞാണ് നിര്‍ത്തുന്നത്..
ഇതിന്‍റെയൊരു പിന്തുടര്‍ച്ചയായി പല നേതാക്കളുടേയും ജീവനില്ലാത്ത ശരീരം അപമാനിക്കപ്പെട്ടു. എന്തിന് ആര്‍ക്കുമൊരു ദ്രോഹവും ചെയ്യാത്ത , മറ്റുളളവരെ തന്നെക്കൊണ്ട് സഹായിക്കാവുന്നതിന്‍റെ മാക്സിമം ചെയ്ത സുഷമ സ്വരാജ് അസുഖം ബാധിച്ച് മരണപ്പെട്ടപ്പോള്‍ പോലും പഴയ രാഷ്ട്രീയ മര്യാദ കാണിക്കാതെ, വെറുപ്പിന്‍റെ സ്വരാജിസമാണ് നടന്നത്.
PT തോമസ്, ഉമ്മന്‍ ചാണ്ടി, മനോഹര്‍ പരീക്കര്‍, അരുണ്‍ ജയ്റ്റ്ലി, ഷീല ദീക്ഷിത്, KM മാണി തുടങ്ങി എല്ലാവരും ഇതിന്‍റെ ഇരകളാണ്. ഇതൊരു പ്രതിഭാസമായതോടെ കമ്മ്യുണിസ്റ്റ് നേതാക്കളും അപമാനിക്കപ്പെട്ടു. ആദ്യത്തെ ഇര TP കേസിലെ കുഞ്ഞനന്ദന്‍ ആണ്. അന്ന് സ്വരാജിന്‍റെ പോസ്റ്റ് ഒരുപാട് ഷെയര്‍ചെയ്യപ്പെട്ടു. പിന്നീട് ബുദ്ധദേവ് ഭട്ടാചാര്യ , കൊടിയേരി, തുടങ്ങിയവരും സ്വരാജിസത്തിന്‍റെ ഇരകളായി.
നമ്മുടെ രാജ്യത്തിന്‍റെ സൈനീക മേധാവി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ സ്വരാജിന്‍റെ വാക്കുകള്‍ വീണ്ടും ഛര്‍ദ്ദിക്കപ്പെട്ടൂ. ചാനലുകളില്‍ cpim സ്പോക് പേഴ്സണായിരുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ രശ്മിതയെ ഓര്‍മ്മയില്ലേ. അവരന്ന് ആ മരണത്തെ ആഘോഷിക്കുന്നത് കണ്ടിരുന്നു. വിപിന്‍ റാവത്തൊക്കെ cpim ന് എതിരെ എന്ത് ചെയ്തെന്നുപോലും അറിയില്ല..
ഇപ്പോള്‍ VS അച്ചുതാനന്ദന്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹം പണ്ട് ചെയ്ത കാര്യങ്ങള്‍ കുത്തിപ്പൊക്കിയും, സ്വരാജിന്‍റെ വാക്കുകള്‍ കടമെടുത്തും ആളുകള്‍ ഈ പ്രതിഭാസത്തിനൊപ്പം സഞ്ചരിക്കുകയാണ്.
അടുത്തതായി ഏതേലും BJP - കോണ്‍ഗ്രസ് നേതാവ് മരിക്കാന്‍ കാത്തിരിക്കുകയാവും VS ന്‍റെ ആളുകള്‍ ഇതിന് പകരം ചോദിക്കാന്‍.
2014 ല്‍ സ്വരാജിന്‍റെ പോസ്റ്റിനുതാഴെ എന്‍റെയൊരു സുഹൃത്ത് കമന്‍റായി ഇട്ടൊരു ചോദ്യമുണ്ടായിരുന്നു.. ''നിങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ ചിരഞ്ജീവികളാണന്ന് കരുതിയാണോ ഇങ്ങനൊക്കെ എഴുതിവിടുന്നത് '' അവന്‍ പറഞ്ഞത് ഒരു ബട്ടര്‍ഫ്ലൈ ഇഫക്റ്റുപോലെ 2025 ലും തുടര്‍ന്നുകൊണ്ടിരിക്കുന്നു..
കേരളത്തിന്‍റെ രാഷ്ട്രീയ സംസ്കാരം സ്വരാജിന് മുന്‍പും, പിന്‍പും എന്ന് നിര്‍വചിക്കണം.
***de