11/04/2025
രാജ്യത്തിന്റെ അഖണ്ഡത തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് സർക്കാറുകൾ വിട്ടു നിൽക്കണം : കിസ്സപ്പാട്ട് അസോസിയേഷൻ
എടപ്പാൾ
വിശ്വാസങ്ങളിലെയും ചിന്താധാരകളിലെയും വൈവിധ്യവും വ്യത്യസ്തതകളെ അനുധാവനം ചെയ്യാനുള്ള സ്വാതന്ത്ര്യവുമാണ് രാജ്യത്തിൻ്റെ പാരമ്പര്യമെന്നും
പാരമ്പര്യത്തിനെതിരായി ഭരണ കൂടങ്ങൾ നീങ്ങരുതെന്നും
ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. വഖഫ് നിയമ ഭേദഗതി ഉൾപ്പെടെ മുസ്ലിം സമുദായത്തിനു നേരെയുള്ള നിയനിർമാണവും ആരാധനാ സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളികളും
രാജ്യത്തിൻ്റെ പൈതൃകത്തിനെതിരാണെന്നും അത്തരം നീക്കങ്ങളിൽ നിന്ന് കേന്ദ്ര-സംസ്ഥാന ഭരണകുടങ്ങൾ പിന്തിരിയണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ലഹരി എന്ന മാരക വിപത്തിനെതിരെ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി
പാടിയും പറഞ്ഞും
ബോധവൽക്കരണ സംഗമങ്ങൾ സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
മാപ്പിള കലകളിലെ വിധി നിർണയ പരിശീലനത്തിന്
ഏകദിന ജഡ്ജിമെൻ്റ് ശിൽപശാല സംഘടിപ്പിക്കാനും
ഇശലുകളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി മാപ്പിളപ്പാട്ടിലെ വ്യത്യസ്ത ഇശലുകൾ
യൂടൂബ്ചാനലിലൂടെ പരിപാടി പ്രചരിപ്പിക്കാനും തീരുമാനിച്ചു. പ്രശസ്ത കാഥികൻ കെപിഎം അഹ്സനി കൈപ്പുറം ഉദ്ഘാടനം ചെയ്തു. ഓൾ കേരള കിസ്സപ്പട്ട് അസോസിയേഷൻ പ്രസിഡൻ്റ് കണ്ടമംഗലം ഹംസ മുസ്ലിയാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി അബൂ മുഫീദ താനാളൂർ, സെക്രട്ടറിമാരായ പിടിഎം ആനക്കര, റഷീദ് കുമരനല്ലൂർ, ഉമർ സഖാഫി മാവുണ്ടിരി,
അബ്ദുൽ കാദർ കാഫൈനി, അബൂ ആബിദ്, മുർശിദി,
കോന്നാലി കോയ എന്നിവർ സാരിച്ചു.