Abu Dhabi 24seven

ദുബായ് ഗ്ലോബൽ വില്ലേജ് ഒക്ടോബർ 14-ന് തുറക്കുന്നു; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു.ദുബായിലെ പ്രശസ്തമായ ഗ്ലോബൽ വില്ലേജ് ...
08/10/2026

ദുബായ് ഗ്ലോബൽ വില്ലേജ് ഒക്ടോബർ 14-ന് തുറക്കുന്നു; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു.
ദുബായിലെ പ്രശസ്തമായ ഗ്ലോബൽ വില്ലേജ് (Global Village) അതിന്റെ 31-ാമത് സീസണിനായി ഒക്ടോബർ 14-ന് വീണ്ടും തുറക്കുന്നു. ഇതിന്റെ മുന്നോടിയായി ടിക്കറ്റ് നിരക്കുകളും പ്രവർത്തന സമയങ്ങളും അധികൃതർ പ്രഖ്യാപിച്ചു. 31-ാമത് സീസണിനായി ഒക്ടോബർ 14 ബുധനാഴ്ച വൈകുന്നേരം 6 മണി മുതൽ ഗ്ലോബൽ വില്ലേജ് സന്ദർശകരെ സ്വാഗതം ചെയ്തുതുടങ്ങും. പ്രവൃത്തിദിനങ്ങളിൽ ഒരാൾക്ക് 25 ദിർഹമാണ് ടിക്കറ്റ് നിരക്ക് . വാരാന്ത്യങ്ങൾ (വെള്ളി മുതൽ ഞായർ വരെ) & പൊതു അവധി ദിവസങ്ങളിൽ 30 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയോ അല്ലെങ്കിൽ ഓപ്പണിംഗ് ദിവസം മുതൽ നേരിട്ട് ഗേറ്റിൽ നിന്നോ ടിക്കറ്റുകൾ ലഭ്യമാകും. ഞായർ മുതൽ ബുധൻ വരെ: വൈകുന്നേരം 4 മണി മുതൽ അർദ്ധരാത്രി 12 മണി വരെയും, വ്യാഴം മുതൽ ശനി വരെ & പൊതു അവധികൾ: വൈകുന്നേരം 4 മണി മുതൽ പുലർച്ചെ 1 മണി വരെയും ആണ് പ്രവർത്തന സമയങ്ങൾ.

തിരിച്ചെത്തിയ പ്രവാസികൾക്ക് ഇനി നോർക്ക തിരിച്ചറിയൽ കാർഡ് ; രജിസ്ട്രേഷൻ പോർട്ടൽ ഇന്ന് മുതൽ ലഭ്യമാകും.പ്രവാസം അവസാനിപ്പിച്...
08/10/2026

തിരിച്ചെത്തിയ പ്രവാസികൾക്ക് ഇനി നോർക്ക തിരിച്ചറിയൽ കാർഡ് ; രജിസ്ട്രേഷൻ പോർട്ടൽ ഇന്ന് മുതൽ ലഭ്യമാകും.
പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ മലയാളികളുടെ ദീർഘകാല ആവശ്യത്തിന് ഒടുവിൽ സാക്ഷാത്കാരം; വിദേശത്തോ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ പ്രവാസികളായിരുന്നവർക്കായി പ്രത്യേക തിരിച്ചറിയൽ രേഖ നൽകുന്ന ‘നോർക്ക റിട്ടേണി ഐ.ഡി കാർഡ്’ പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കാണ് ഈ കാർഡിന് അർഹതയുള്ളത്. പദ്ധതിക്കായുള്ള ഔദ്യോഗിക വെബ് പോർട്ടൽ ഒക്ടോബർ 8 ന് വ്യാഴാഴ്ച രാവിലെ 11 മണി മുതൽ പൊതുജനങ്ങൾക്കായി ലഭ്യമാകും. നോർക്ക റൂട്ട്സ് വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ച് ഓൺലൈനായോ, കേരളത്തിലെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങൾ വഴിയോ പ്രവാസികൾക്ക് കാർഡിനായി അപേക്ഷ സമർപ്പിക്കാം. മൂന്നുവർഷത്തെ കാലാവധിയുള്ള ഐ.ഡി കാർഡിന് 200 രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. . കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററുമായി ബന്ധപ്പെടാം. ഇന്ത്യയിൽ നിന്നുള്ളവർക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലും, വിദേശത്തു നിന്നുള്ളവർക്ക് +91 8802012345 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ അടിച്ചും സേവനം പ്രയോജനപ്പെടുത്താമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.

08/10/2026

ദുബായിലെ 44-ൽ അധികം പ്രദേശങ്ങളിലെ കെട്ടിടങ്ങളിലും വില്ലകളിലും ഷെയറിങ് അക്കോമഡേഷന് അനുമതി നൽകി മുൻസിപ്പാലിറ്റി.

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണയും വിപണിയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ‘അവ്വൽ’ (AWWAL) ഗ്ലോബൽ ഫുഡ് വീക്കിൽ അവതരിപ്പിച്ച് ലുലു.

അബൂദബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ 800 ടാക്സികൾ കൂടി സർവീസ് നടത്തുന്നു.

ഗ്ലോബല്‍ ഫുഡ് വീക്കിന് അബൂദബിയില്‍ തുടക്കമായി. ഒക്ടോബര്‍ എട്ടുവരെ അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്‍ററിലാണ് പരിപാടി നടക്ക...
06/10/2026

ഗ്ലോബല്‍ ഫുഡ് വീക്കിന് അബൂദബിയില്‍ തുടക്കമായി. ഒക്ടോബര്‍ എട്ടുവരെ അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്‍ററിലാണ് പരിപാടി നടക്കുന്നത്.
അബൂദബി കാര്‍ഷിക-ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുമായി ചേര്‍ന്ന് അഡ്‌നെക് ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്.രാവിലെ 9 മുതൽ 6 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. ലോകമെമ്പാടുമുള്ള ഭക്ഷ്യ-കാര്‍ഷിക മേഖലകളിലെ പ്രമുഖര്‍, നിക്ഷേപകര്‍, ഗവേഷകര്‍, സംരംഭകര്‍ എന്നിവര്‍ പരിപാടിയില്‍ ഭാഗമായി. യു.എ.ഇയുമായുള്ള ശക്തമായ ബന്ധത്തിന്‍റെയും ആഗോള ഭക്ഷ്യ സംവിധാനങ്ങളിലും കാര്‍ഷിക നവീകരണത്തിലും വര്‍ദ്ധിച്ചുവരുന്ന പങ്കിന്‍റെയും അടയാളമായി ഇന്ത്യയാണ് ഇത്തവണത്തെ അത്ഥിരാജ്യം. ഈ വര്‍ഷത്തെ ഗസ്റ്റ് ഓഫ് ഓണര്‍ ആയി പങ്കെടുക്കും. ‘ഷോപ്പ് അറ്റ് ദി ഷോ’ റീട്ടെയില്‍ പ്ലാറ്റ്ഫോമിലൂടെ സന്ദര്‍ശകര്‍ക്ക് പങ്കെടുക്കുന്ന പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകളില്‍ നിന്ന് ഭക്ഷണം, പാനീയങ്ങള്‍, തേന്‍, ഈന്തപ്പഴം, കാര്‍ഷിക ഉൽപന്നങ്ങള്‍ എന്നിവ നേരിട്ട് വാങ്ങാനാകും. പ്രശസ്ത ഷെഫുകള്‍ നയിക്കുന്ന തത്സമയ പാചക പ്രദര്‍ശനമായ വേള്‍ഡ് ഗൗര്‍മെറ്റ് ഷോ, സന്ദര്‍ശകര്‍ക്ക് പുതിയ ബ്രാൻഡുകളും രുചികളും ട്രെന്‍ഡുകളും കണ്ടെത്താന്‍ സഹായിക്കുന്ന ബീവറേജ് സെക്ടര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഹണി ടേസ്റ്റിങ് സ്റ്റേഷനില്‍ യു.എ.ഇയില്‍ നിന്നും ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ള തേന്‍ രുചിക്കാനും അവയുടെ ഉത്ഭവത്തെയും ഉൽപാദനത്തെയും കുറിച്ച് മനസ്സിലാക്കാനും അവസരമുണ്ട്. ഫാര്‍മേഴ്‌സ് മാര്‍ക്കറ്റില്‍ യു.എ.ഇ യിലെ കര്‍ഷകരില്‍നിന്നും ഉൽപാദകരില്‍നിന്നും നേരിട്ട് പുതിയ ഉൽപന്നങ്ങളും പ്രാദേശികമായി നിർമിച്ച സാധനങ്ങളും വാങ്ങാംനും അവസരമുണ്ട്.

യുഎഇയിലെ സ്കൂളുകളിൽ ഫോട്ടോ എടുക്കുന്നതിന് വിലക്ക് ; രക്ഷിതാക്കൾക്കുള്ള പ്രധാന നിർദേശങ്ങളറിയാം.മുമ്പ് പകർത്തിയ ചിത്രങ്ങൾ ...
06/10/2026

യുഎഇയിലെ സ്കൂളുകളിൽ ഫോട്ടോ എടുക്കുന്നതിന് വിലക്ക് ; രക്ഷിതാക്കൾക്കുള്ള പ്രധാന നിർദേശങ്ങളറിയാം.
മുമ്പ് പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് ഉടൻ നീക്കം ചെയ്യാൻ നിർദേശം.

യുഎഇയിലെ സ്കൂൾ ക്യാമ്പസുകളിൽ നിന്ന് ഫോട്ടോകളും വീഡിയോകളും പകർത്തുന്നതിനും അവ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കുവെക്കുന്നതിനും രക്ഷിതാക്കൾക്ക് കർശന വിലക്ക്. വിദ്യാർഥികളുടെ സ്വകാര്യതയും സുരക്ഷയും മുൻനിർത്തി ദുബൈയിലെയും ഷാർജയിലെയും പ്രമുഖ സ്കൂളുകൾ രക്ഷിതാക്കൾക്കായി പുതിയ സർക്കുലർ പുറപ്പെടുവിച്ചു. സ്കൂൾ ഗേറ്റുകൾ, ക്ലാസ് മുറികൾ, കോറിഡോറുകൾ, കളിക്കളങ്ങൾ, കുട്ടികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതുമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വെച്ച് മറ്റ് വിദ്യാർഥികളുടെയോ അധ്യാപകരുടെയോ ചിത്രങ്ങൾ അനുമതിയില്ലാതെ പകർത്തുവാൻ പാടില്ലെന്നാണ് നിർദേശം.
സ്കൂൾ ഔദ്യോഗികമായി സംഘടിപ്പിക്കുന്ന ഓപ്പൺ ഈവന്റുകളിലും വിശേഷ ചടങ്ങുകളിലും മാത്രമാണ് ചിത്രീകരണത്തിന് ഇളവുള്ളത്. അപ്പോഴും സ്വന്തം കുട്ടികളുടെ ചിത്രങ്ങൾ മാത്രം പകർത്തുവാൻ ശ്രദ്ധിക്കണം.

ദുബൈയിൽ വീണ്ടും ഷോപ്പിങ് വിസ്മയം ; അൽ ഖൈൽ റോഡിൽ വരുന്നു അത്യാധുനിക ‘സ്‌കൈലൈറ്റ് മാൾ’.13 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ...
06/10/2026

ദുബൈയിൽ വീണ്ടും ഷോപ്പിങ് വിസ്മയം ; അൽ ഖൈൽ റോഡിൽ വരുന്നു അത്യാധുനിക
‘സ്‌കൈലൈറ്റ് മാൾ’.
13 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ‘സൂപ്പർ റീജിയണൽ’ മാൾ 2027-ൽ തുറക്കും.
പ്രവാസികൾക്കും സ്വദേശികൾക്കും പുതിയ ഷോപ്പിങ്, വിനോദ അനുഭവങ്ങൾ സമ്മാനിക്കാൻ പുതിയ ‘സൂപ്പർ റീജിയണൽ’ ഷോപ്പിങ് കേന്ദ്രമായ ‘സ്‌കൈലൈറ്റ് മാൾ’ വരുന്നു. ദുബൈ റീട്ടെയ്ൽ പ്രഖ്യാപിച്ച ഈ അത്യാധുനിക മാൾ 2027-ൽ അൽ ഖൈൽ റോഡിൽ പ്രവർത്തനമാരംഭിക്കും. 13 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന മാളിൽ 360-ലധികം മുൻനിര റീട്ടെയ്ൽ സ്റ്റോറുകളും ഡൈനിങ്, എന്റർടൈൻമെന്റ്, അനുബന്ധ സേവന കേന്ദ്രങ്ങളും ഉണ്ടാകും. അൽ ഖൈൽ റോഡിൽ തന്ത്രപ്രധാനമായ സ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനാൽ ജുമൈറ വില്ലേജ് ട്രയാങ്കിൾ (JVT), ജുമൈറ ഐലന്റ്സ്, ദി സ്പ്രിങ്‌സ് തുടങ്ങിയ പ്രമുഖ റെസിഡൻഷ്യൽ മേഖലകളിലുള്ളവർക്കും സമീപപ്രദേശവാസികൾക്കും യാത്ര എളുപ്പമാകും. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപന. ദുബൈ റിട്ടെയ്ലിന്റെ നിലവിലുള്ള 58 മാളുകളുടെയും ലൈഫ് സ്റ്റൈൽ ഡെസ്റ്റിനേഷനുകളുടെയും ശൃംഖലയിലേക്കാണ് സ്‌കൈലൈറ്റ് മാൾ കൂടി എത്തുന്നത്. ദുബൈയുടെ ‘മാൾ ഇക്കോണമി’ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വരുംവർഷങ്ങളിൽ മറ്റ് ചില വൻകിട റീട്ടെയ്ൽ പദ്ധതികളുടെ കൂടി നിർമാണം പുരോ​ഗമിക്കുന്നുണ്ട്. 2028-ൽ തുറക്കാൻ ലക്ഷ്യമിടുന്ന ദുബൈ സ്ക്വയർ മോൾ, ഡൗൺടൗൺ ദുബൈയുടെ മൂന്നിരട്ടി വലുപ്പത്തിലായിരിക്കും നിർമിക്കുന്നത്. 18,000 കോടി ദിർഹം ചെലവഴിക്കുന്ന പദ്ധതി പൂർത്തിയാകുമ്പോൾ മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഷോപ്പിങ്-വിനോദ കേന്ദ്രമായി ഇത് മാറും. ദുബൈ സൗത്ത് റെസിഡൻഷ്യൽ ഡിസ്ട്രിക്റ്റിൽ 2 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന ദുബൈ സൗത്ത് ബേ മാൾ വരാനിരിക്കുന്ന പദ്ധതിയാണ്. ഈ കേന്ദ്രത്തിൽ ലഗൂൺ വ്യൂവോട് കൂടിയ വാക്ക്‌വേകളും ഡൈനിങ് അനുഭവങ്ങളുമാണ് പ്രധാന ആകർഷണം. നഗരത്തിരക്കുകളിൽ നിന്ന് മാറി റിസോർട്ട് ശൈലിയിലുള്ള അന്തരീക്ഷത്തിൽ ഷോപ്പിങ്ങും വിശ്രമവും സമന്വയിപ്പിക്കുന്ന ഹൈ-എന്റ് ലക്ഷ്വറി റീട്ടെയ്ൽ കേന്ദ്രമായ വില്ല സ്ക്വയർ ആണ് മറ്റൊരു പദ്ധതി.

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മചാറിനെ നേരിട്ടെത്തി അഭിനന്ദനമറിയിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ.ഫ്ലൈദുബായ് FZ1073 വിമാ...
03/10/2026

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മചാറിനെ നേരിട്ടെത്തി അഭിനന്ദനമറിയിച്ച് ദുബായ് കിരീടാവകാശി
ഷെയ്ഖ് ഹംദാൻ.

ഫ്ലൈദുബായ് FZ1073 വിമാനത്തിൽ അസാധാരണ സാഹചര്യം നേരിടുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മചാറിനെ ദുബായ് കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. അദ്ദേഹത്തിന്റെ ധീരതയെയും ഉത്തരവാദിത്തബോധത്തെയും ഷെയ്ഖ് ഹംദാൻ പ്രത്യേകം പ്രശംസിച്ചു.

മനുഷ്യജീവന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും മുൻഗണന നൽകിക്കൊണ്ട് അത്യപൂർവ്വമായ ധീരതയും ഉയർന്ന ഉത്തരവാദിത്തബോധവുമാണ് ക്യാപ്റ്റൻ സ്മിത് മചാർ പ്രകടിപ്പിച്ചതെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.
യു.എ.ഇ ഭരണകൂടത്തിന്റെ എല്ലാവിധ അഭിനന്ദനങ്ങളും നന്ദിയും സ്മിത് മചാറിനുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
"ഞങ്ങളുടെ ടീമിന്റെയും രാജ്യത്തിന്റെ കഥയുടെയും ഭാഗമാണ് അദ്ദേഹം. കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും രാജ്യമായ യുഎഇ എന്താണോ ഉയർത്തിപ്പിടിക്കുന്നത്, അതിന്റെ ഉത്തമ ഉദാഹരണമാണ് സ്മിത് മചാർ," എന്നും ഷെയ്ഖ് ഹംദാൻ കൂട്ടിച്ചേർത്തു.

03/10/2026

മിസ് ഇന്ത്യ യൂണിവേഴ്‌സ് കെസിയ ലിസ് മെജോ അബൂദബി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ സന്ദർശിച്ചപ്പോൾ. പഠിച്ച പ്രിയപ്പെട്ട വിദ്യാലയത്തിലേക്ക് അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ്പാണ് കെസിയയ്ക്ക് നല്‍കിയത്.

03/10/2026

അനോര ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ അബുദാബിയിലെ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു.

മിസ് ഇന്ത്യ യൂണിവേഴ്‌സ് പുരസ്‌കാരം നേടിയ മുന്‍ വിദ്യാര്‍ത്ഥിനി കെസിയ ലിസ് മെജോ അബൂദബി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ചു.

വേൾഡ് മലയാളി ഫോറം സംഘടനയുടെ അബുദാബി വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

പരിക്കേറ്റ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് ഡോ.അൻവർ ഗർഗാഷ്.ഭീകരാക്രമണവും വൻ ദുരന്തവും ഒഴിവാക്കിയ ധീരൻ എന്ന് ഡോ.അൻവർ...
02/10/2026

പരിക്കേറ്റ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് ഡോ.അൻവർ ഗർഗാഷ്.
ഭീകരാക്രമണവും വൻ ദുരന്തവും ഒഴിവാക്കിയ ധീരൻ എന്ന് ഡോ.അൻവർ ഗർഗാഷ് പറഞ്ഞു.യുഎഇ പ്രസിഡന്റിന്റെ രാഷ്ട്രീയകാര്യ ഉപദേശകനാണ് ഗർഗാഷ്.

Address

Karamah Street
Abu Dhabi

Alerts

Be the first to know and let us send you an email when Abu Dhabi 24seven posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Abu Dhabi 24seven:

Shortcuts

Share