02/07/2025
മുതിർന്നവരുടെ ക്ഷേമവും പ്രതിരോധവും വർധിപ്പിക്കാൻ പുതിയ 'ആപ്പു'മായി ഓസ്ട്രേലിയൻ ഗവേഷകർ.
റിന്യൂവെൽ(ReNeuWell) എന്ന പേരിലുളള ഈ പുത്തൻ മൊബൈൽ ആപ്പ്, ദുരിത പൂർണ്ണമായ കാര്യങ്ങൾ ചിന്തിക്കുന്നതിൽ നിന്നും ശ്രദ്ധയെ മാനസിക അഭിവൃദ്ധി സജീവമായി പ്രോത്സാഹിപ്പിക്കുന്നതിലേക്ക് മാറ്റുന്നു എന്നതാണ് ഒരു പ്രത്യേകത. മാത്രമല്ല അവരുടെ മാനസികാരോഗ്യത്തിന് ന്യൂറോ സയൻസ് അടിസ്ഥാനമാക്കിയുള്ളതും വ്യക്തിഗതമാക്കിയതുമായ ഒരു സമീപനം വാഗ്ദാനം ചെയ്യുന്നുമുണ്ട് ഈ ആപ്ലിക്കേഷൻ.
"സ്വന്തം മാനസികാരോഗ്യ നില മനസ്സിലാക്കാനും അതു മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ ആപ്പ് രൂപപ്പെടുത്തിയിട്ടുളളത്" ഗവേഷകരിലൊരാളായ ജസ്റ്റിൻ ഗാട്ട് വ്യക്തമാക്കി. വ്യക്തികളെ മികച്ച മാനസികാരോഗ്യത്തിലേക്ക് നയിക്കുന്നതിൽ ആപ്പിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു.
ഗവേഷകരുടെ അഭിപ്രായത്തിൽ, റിന്യൂവൽ ആപ്പ്(ReNeuWell) മനസ്സമാധാനം, ധ്യാനം, സ്വയം കാരുണ്യം, ലക്ഷ്യ ക്രമീകരണം തുടങ്ങിയ മനഃശാസ്ത്ര ആശയങ്ങളെ അടിസ്ഥാനമാക്കി, നാലാഴ്ച്ച നീണ്ടു നിൽക്കുന്ന വ്യക്തിപരമായ ഒരു സവിശേഷ പ്രവർത്തന പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.
12 ആഴ്ചത്തെ ക്ലിനിക്കൽ ട്രയൽ നിലവിൽ നടക്കുന്നുണ്ട്, അതിൽ കുറഞ്ഞത് 500 മുതിർന്നവരെയെങ്കിലും സജീവമായി നിയമിക്കുന്നുമുണ്ട്. യോഗ്യരായ വ്യക്തികൾക്ക് ആപ്പിലേക്ക് സൗജന്യ ആക്‌സസ് ലഭിക്കും, ദിവസേന വെറും 10 മിനിറ്റ് ഉപയോഗവും മൂന്ന് ചെറിയ സർവേകളും നടത്താം. ആപ്പിന്റെ ഫലപ്രാപ്തി കൂടുതൽ വിലയിരുത്താനും പരിഷ്കരക്കരിക്കാനായി ഫീഡ്‌ബാക്ക് ശേഖരിക്കുന്നതിനും ഈ ട്രയൽ ലക്ഷ്യമിടുന്നു.