28/07/2023
"Middle East " എന്ന് ഈ പ്രദേശം എന്നറിയപ്പെടുവാൻ കാരണം ?... 18 ആം നൂറ്റാണ്ടിൽ യൂറോപ്പിന്റെ കിഴക്ക് പ്രദേശത്തെ അടയാളപ്പെടുത്തുവാനായി മൂന്ന് ഭാഗങ്ങൾ ആയി തിരിച്ചിരുന്നു..യൂറോപ്പയിലെ സാമ്രാജ്യത്യ ശക്തികൾ ഈ ഭാഗത്തേക്ക് കടന്നുകയറ്റം നടത്തുന്ന അവസരങ്ങളിൽ ഉപയോഗിച്ച യൂറോപ്പിനോട് ചേർന്ന് നിൽക്കുന്ന പ്രദേശത്തെ Near East ... വളരെ അകാലത്തിൽ ഉള്ള പ്രദേശമായ ചൈന .കൊറിയ.. ജപ്പാൻ മേഖലയെ Far East എന്നും...അതിനിടയിലെ പ്രദേശത്തെ Mid ഈസ്റ്റ് എന്നും വിളിച്ചിരുന്നു. ...ഇന്ന് 18 രാഷ്ട്രങ്ങൾ ഈ മേഖലയുമായിൽ ഉണ്ട് ...Akrotiri and Dhekelia , Bahrain ,Egypt , cyprus Iran, Iraq, Israel, Jordan, Kuwait, Lebanon, Oman, palastien , Qatar, Saudi Arabia, Syria, Turkey, United Arab Emirates, and Yemen. .. ചിലർ ഇതിനോടൊപ്പം മറ്റു ഒന്ന് രണ്ടു രാജ്യങ്ങൾ കൂടി കണക്കിലെടുക്കുന്നുണ്ട്..എങ്കിലും..ഏറെ പ്രചാരത്തിൽ അറിയപ്പെടുന്ന രാജ്യങ്ങളുടെ പേരാണ് ഉൾപ്പെടുത്തിയിരിക്കുന്നത്...
1918-ൽ ഒട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയോടെ, "നിയർ ഈസ്റ്റ്" എന്നത് ഇംഗ്ലീഷിൽ സാധാരണ ഉപയോഗത്തിൽ നിന്ന് അപ്രത്യക്ഷമായി, അതേസമയം "മിഡിൽ ഈസ്റ്റ്" ഇസ്ലാമിക ലോകത്തെ വീണ്ടും ഉയർന്നുവരുന്ന രാജ്യങ്ങളിൽ പ്രയോഗിക്കാൻ തുടങ്ങി. എന്നിരുന്നാലും, "നിയർ ഈസ്റ്റ്" എന്ന പ്രയോഗം പുരാവസ്തുശാസ്ത്രവും പുരാതന ചരിത്രവും ഉൾപ്പെടെയുള്ള വിവിധ അക്കാദമിക് വിഭാഗങ്ങളാൽ നിലനിർത്തപ്പെട്ടു, അവിടെ മിഡിൽ ഈസ്റ്റ് എന്ന പദത്തിന് സമാനമായ ഒരു പ്രദേശത്തെ ഇത് വിവരിക്കുന്നു,