Radiokeralam 1476 AM News

Radiokeralam 1476 AM News Radio Keralam is the only Malayalam AM radio (AM Frequency 1476) station with GCC coverage.

20/07/2025

അതുല്യയുടെ മരണത്തിൽ വിചിത്ര വാദങ്ങളുമായി ഭർത്താവ് സതീഷ്

എറണാകുളം വടുതലയിൽ അയൽവാസി തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു. കാഞ്ഞിരത്തിങ്കൽ ക്രിസ്റ്റഫറാ(52)ണ് മരിച്ചത്.ക്രിസ്റ്റഫറിന്റെ ഭാര്...
20/07/2025

എറണാകുളം വടുതലയിൽ അയൽവാസി തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു. കാഞ്ഞിരത്തിങ്കൽ ക്രിസ്റ്റഫറാ(52)ണ് മരിച്ചത്.ക്രിസ്റ്റഫറിന്റെ ഭാര്യ മേരികുട്ടി ചികിത്സയിൽ തുടരുന്നു. പൂർവ വൈരാഗ്യത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് വില്യംസ് പാട്രിക് എന്നയാൾ ക്രിസ്റ്റഫറിന്റെയും ഭാര്യ മേരിയുടെയും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ദമ്പതികൾ പള്ളി പെരുന്നാളിന് പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.ക്രിസ്റ്റഫറിന് എൺപതു ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മേരിക്ക് പതിനഞ്ച് ശതമാനം പൊള്ളലാണ് ഏറ്റത്. പതിനഞ്ചുകൊല്ലത്തോളമായി വില്യംസിന് ക്രിസ്റ്റഫറിനോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്നു എന്നാണ് വിവരം. ദമ്പതികളെ തീകൊളുത്തിയതിന് പിന്നാലെ വില്യംസ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മൃതദേഹം കഴിഞ്ഞദിവസം സംസ്‌കരിച്ചു.എറണാകുളം നോർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.

എറണാകുളം വടുതലയിൽ അയൽവാസി തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു. കാഞ്ഞിരത്തിങ്കൽ ക്രിസ്റ്റഫറാ(52)ണ് മരിച്ചത്.ക്രിസ്റ്റഫ....

വിവിധ ജില്ലകളിലായി നിപ സമ്പർക്കപ്പട്ടികയിൽ ആകെ 571 പേർ ആണ്ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മലപ്പുറം ജ...
20/07/2025

വിവിധ ജില്ലകളിലായി നിപ സമ്പർക്കപ്പട്ടികയിൽ ആകെ 571 പേർ ആണ്ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മലപ്പുറം ജില്ലയിൽ 62 പേരും പാലക്കാട് 418 പേരും കോഴിക്കോട് 89 പേരും എറണാകുളം, തൃശൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേർ ഐസൊലേഷനിൽ ചികിത്സയിലുണ്ട്. ഐസൊലേഷൻ കാലം പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽ നിന്നുള്ള ഒരാളേയും പാലക്കാട് നിന്നുള്ള 2 പേരേയും കോഴിക്കോട് നിന്നുള്ള 7 പേരേയും സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.പാലക്കാട് ഒരാൾ ഐസൊലേഷനിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 27 പേർ ഹൈയസ്റ്റ് റിസ്‌കിലും 78 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്....

വിവിധ ജില്ലകളിലായി നിപ സമ്പർക്കപ്പട്ടികയിൽ ആകെ 571 പേർ ആണ്ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മ....

പാലക്കാട് ജില്ലയിൽ നിപയെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന ...
20/07/2025

പാലക്കാട് ജില്ലയിൽ നിപയെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന 18 വാർഡുകളിലെയും കുമരംപുത്തൂർ, കാരാക്കുറുശ്ശി, കരിമ്പുഴ, മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലേയും നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്. കുമരംപുത്തൂർ ചെങ്ങലീരി സ്വദേശിക്ക് നിപ ബാധിച്ച് മരണപ്പെട്ടതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. പുതിയ രോഗികളെയോ രോഗലക്ഷണങ്ങളോ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചിരിക്കുന്നത്. എന്നാൽ, മേഖലയിൽ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു കൂടതെ അനാവശ്യമായി കൂട്ടംകൂടരുതെന്നും നിർദ്ദേശം നൽകി. സമ്പർക്കപ്പട്ടികയിലെ 418 പേരും ക്വാറന്റീനിൽ തുടരണമെന്നും അറിയിപ്പുണ്ട്. ജില്ലയിൽ രണ്ടു പേരെ ഐസൊലേഷനിൽ നിന്ന് ഒഴിവാക്കി. നിലവിൽ ഒരാളാണ് ഐസൊലേഷനിൽ കഴിയുന്നുണ്ട്. അതേസമയം ആദ്യം നിപ സ്ഥരീകരിച്ച തച്ചനാട്ടുകര സ്വദേശിനി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്

പാലക്കാട് ജില്ലയിൽ നിപയെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്.....

അതുല്യയുടെ മരണത്തിന് ഉത്തരവാദി ആര്?അതുല്യയുടെ ഭർത്താവ് സതീഷ് പ്രതികരിക്കുന്നു...ഷാർജയിൽ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച...
20/07/2025

അതുല്യയുടെ മരണത്തിന് ഉത്തരവാദി ആര്?

അതുല്യയുടെ ഭർത്താവ് സതീഷ് പ്രതികരിക്കുന്നു...

ഷാർജയിൽ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൻ്റെ വിശകലനം, തത്സമയം...

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും വിവാദ പരാമർശവുമായി രംഗത്ത്. മുസ്ലീം ലീഗിൽ എല്ലാവരും മുസ്ലീ...
20/07/2025

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും വിവാദ പരാമർശവുമായി രംഗത്ത്. മുസ്ലീം ലീഗിൽ എല്ലാവരും മുസ്ലീങ്ങൾ ആയിട്ടും അത് മതേതര പാർട്ടിയെന്നാണ് പറയുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. കാന്തപുരത്തേയും മുസ്ലിം ജനസംഖ്യയേയും തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ നൽകിയ ആദരിക്കൽ ചടങ്ങിനിടെയായിരുന്നു പരാമർശം. മുസ്ലീം ജനസംഖ്യയോടൊപ്പം തന്നെയുള്ള ഈഴവർക്ക് യാതൊരു പരിഗണനയും നൽകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.എന്റെ സമുദായത്തെ ആളുകളുടെ വോട്ടിന് ഒരു വിലയുമില്ലയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും വിവാദ പരാമർശവുമായി രംഗത്ത്. മുസ്ലീം ലീഗിൽ എല്ലാവ.....

20/07/2025

അതുല്യയുടെ മരണത്തിന് ഉത്തരവാദി ആര്? | അതുല്യയുടെ ഭർത്താവ് സതീഷ് പ്രതികരിക്കുന്നു

ഷാർജയിൽ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൻ്റെ വിശകലനം, തത്സമയം...

വൈദ്യുതിലൈനിലേക്ക് വീണ മരം മാറ്റുന്നതിനിടെ ഷോക്കേറ്റു വയോധിക മരിച്ചു. കോഴിക്കോട് കുറുവങ്ങാട് സ്വദേശിനി ഫാത്തിമ (65) ആണ് ...
20/07/2025

വൈദ്യുതിലൈനിലേക്ക് വീണ മരം മാറ്റുന്നതിനിടെ ഷോക്കേറ്റു വയോധിക മരിച്ചു. കോഴിക്കോട് കുറുവങ്ങാട് സ്വദേശിനി ഫാത്തിമ (65) ആണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. മരം പൊട്ടി വൈദ്യുത ലൈനിൽ വീഴുകയായിരുന്നു. വീടിന് പിൻവശത്ത് മരം വീണ ശബ്ദം കേട്ട് പുറത്തു പോയതായിരുന്നു ഫാത്തിമ. കൊയിലാണ്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവം അറിഞ്ഞ ഉടൻതന്നെ കെഎസ്ഇബി അധികൃതരെത്തി മെയിൻ ലൈനിലെ വൈദ്യുതി വിഛേദിച്ചു . ഫാത്തിമയുടെ മൃദദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

വൈദ്യുതിലൈനിലേക്ക് വീണ മരം മാറ്റുന്നതിനിടെ ഷോക്കേറ്റു വയോധിക മരിച്ചു. കോഴിക്കോട് കുറുവങ്ങാട് സ്വദേശിനി ഫാത്....

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പുൽപ്പറ്റ തൃപനച്ചി പാലക്കാട് കാവുങ്ങപ്പാറ സ്വദേശി പനോളി അബ്ദുൽ സലാം എന്ന മാനു (43) ആണ...
20/07/2025

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പുൽപ്പറ്റ തൃപനച്ചി പാലക്കാട് കാവുങ്ങപ്പാറ സ്വദേശി പനോളി അബ്ദുൽ സലാം എന്ന മാനു (43) ആണ് മരിച്ചത്.ഹൃദയാഘാതമാണ് അപകടകാരണം.ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.20 വർഷത്തോളമായി പ്രവാസിയാണ്. പിതാവ്: മൊയ്തീൻ കുട്ടി, മാതാവ്: ആമിന, ഭാര്യ: സനിയ, മക്ക ഷാമിൽ, ഫാത്തിമ ദിൽന, ഫാത്തിമ മിസ്ല, ഫാത്തിമ ദിയ.

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പുൽപ്പറ്റ തൃപനച്ചി പാലക്കാട് കാവുങ്ങപ്പാറ സ്വദേശി പനോളി അബ്ദുൽ സലാം എന്ന മ....

കനത്ത മഴയിൽ കണ്ണൂർ കൊട്ടിയൂർ പാൽചുരത്തിൽ മണ്ണിടിച്ചിലുണ്ടായി. കണ്ണൂരിൽ നിന്ന് കൊട്ടിയൂർ വഴി വയനാട്ടിലേക്കുള്ള റോഡിലാണ് മ...
20/07/2025

കനത്ത മഴയിൽ കണ്ണൂർ കൊട്ടിയൂർ പാൽചുരത്തിൽ മണ്ണിടിച്ചിലുണ്ടായി. കണ്ണൂരിൽ നിന്ന് കൊട്ടിയൂർ വഴി വയനാട്ടിലേക്കുള്ള റോഡിലാണ് മണ്ണിടിഞ്ഞത്. പ്രദേശത്ത് വാഹനഗതാഗതം പൂർണമായി നിലച്ചിരുന്നു. ഇപ്പോൾ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂരിന് പുറമേ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

കനത്ത മഴയിൽ കണ്ണൂർ കൊട്ടിയൂർ പാൽചുരത്തിൽ മണ്ണിടിച്ചിലുണ്ടായി. കണ്ണൂരിൽ നിന്ന് കൊട്ടിയൂർ വഴി വയനാട്ടിലേക്കുള....

ആലപ്പുഴ കാർത്തികപ്പള്ളിയിൽ സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. കാർത്തികപ്പള്ളി സർക്കാർ യുപി സ്‌കൂളിലെ മേൽക്കൂരയ...
20/07/2025

ആലപ്പുഴ കാർത്തികപ്പള്ളിയിൽ സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. കാർത്തികപ്പള്ളി സർക്കാർ യുപി സ്‌കൂളിലെ മേൽക്കൂരയാണ് ഭാഗികമായി തകർന്നുവീണത്. ഞായറാഴ്ച രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത്. തകർന്ന കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിക്കുന്നില്ലെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. പക്ഷേ ഇവിടെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നുവെന്ന് രക്ഷിതാക്കളും നാട്ടുകാരും പറയുന്നു. അപകടം നടന്ന ശേഷം സ്‌കൂൾ അധികൃതർ ഇവിടത്തെ ക്ലാസ് മുറികളിലെ മേശകളും ബെഞ്ചുകളും ധൃതിപ്പെട്ട് എടുത്തുമാറ്റുകയായിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു. 200 വർഷത്തോളം പഴക്കമുള്ളതാണ് സ്‌കൂൾ. മേൽക്കൂര തകർന്ന കെട്ടിടത്തിന് 150 വർഷത്തിലേറെ പഴക്കമുണ്ട്. മേൽക്കൂര അപകടാവസ്ഥയിൽ എന്ന് പഞ്ചായത്ത് എഞ്ചിനിയറിങ്ങ് വിഭാഗം മാസങ്ങൾ മുന്നേ റിപ്പോർട്ട് നൽകിയിരുന്നു.

ആലപ്പുഴ കാർത്തികപ്പള്ളിയിൽ സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. കാർത്തികപ്പള്ളി സർക്കാർ യുപി സ്‌കൂ.....

പ്രദേശത്ത് തുടരുന്ന കനത്ത മഴയെത്തുടർന്ന് പെരുമ്പാവൂരിൽഒക്കൽ ഗവ. എൽപി സ്‌കൂളിന്റെ മതിലിന്റെ ഭാഗം തകർന്നു വീണു. സ്‌കൂളിന് ...
20/07/2025

പ്രദേശത്ത് തുടരുന്ന കനത്ത മഴയെത്തുടർന്ന് പെരുമ്പാവൂരിൽഒക്കൽ ഗവ. എൽപി സ്‌കൂളിന്റെ മതിലിന്റെ ഭാഗം തകർന്നു വീണു. സ്‌കൂളിന് പുറകിലുള്ള കനാൽ ബണ്ട് റോഡിലേക്കാ മതിൽ വീണത്. ഇന്ന് അവധി ദിവസമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഈ സ്‌കൂളിലേക്കും തൊട്ടടുത്തുള്ള ഹയർസെക്കൻഡറി സ്‌കൂളിലേക്കും കുട്ടികൾ പോകുന്ന റോഡാണിത്.ചെങ്കല്ല് ഉപയോഗിച്ച് നിർമ്മിച്ച മതിൽ മഴയിൽ കുതിർന്ന് തകർന്നു വീഴുകയായിരുന്നു. മതിൽ പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ടിട്ടും വർഷങ്ങൾ പഴക്കമുള്ള മതിൽ പുനർനിർമ്മിക്കാൻ അധികൃതരോ പഞ്ചായത്തോ തയ്യാറായില്ല എന്ന ആരോപണവും നാട്ടുകാർ ഉയർത്തി

പ്രദേശത്ത് തുടരുന്ന കനത്ത മഴയെത്തുടർന്ന് പെരുമ്പാവൂരിൽഒക്കൽ ഗവ. എൽപി സ്‌കൂളിന്റെ മതിലിന്റെ ഭാഗം തകർന്നു വീണു...

Address

Dubai

Alerts

Be the first to know and let us send you an email when Radiokeralam 1476 AM News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Radiokeralam 1476 AM News:

Share