UBL TV UAE's No:1 CHANNEL

14/10/2025

മി‍ഡിൽ ഈസ്റ്റിൽ വിജയകരമായി 6-ജി പരീക്ഷണം നടത്തി യുഎഇ. ടെലിഫോൺ സേവന ദാതാക്കളായ ഇ ആൻഡും ന്യൂയോർക്​ യൂനിവേഴ്​സിറ്റി അബൂദബിയും ചേർന്നാണ്​ 6ജി പരീക്ഷിച്ചത്. സെക്കൻഡിൽ 145 ജിഗാബൈറ്റ്​സാണ്​ 6ജിയുടെ വേഗം. സാ​ങ്കേതിക മേഖലയിൽ യു.എ.ഇയുടെ മുന്നേറ്റത്തിന്​ സുപ്രധാന ചുവടുവെപ്പായി 6-ജി മാറുമെന്ന്​ വിലയിരുത്തൽ

13/10/2025

ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജൈറ്റെക്സ് ഗ്ലോബൽ 2025ന് ദുബായിൽ തുടക്കം. 180-ലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇത്തവണത്തെ ജൈറ്റെക്സിൽ പങ്കെടുക്കുന്നു ; പ്രദർശനത്തിന് 6,000-ലേറെ കമ്പനികൾ. 1,80,000-ലേറെ സാങ്കേതിക വിദഗ്ധർ, നിക്ഷേപകർ, വ്യവസായികൾ തുടങ്ങിയവർ അഞ്ച് ദിവസത്തെ മേളയിൽ പങ്കെടുക്കും. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഹുവായ്, നോക്കിയ തുടങ്ങി 1,800 സ്റ്റാർട്ടപ്പുകൾ വരെ മേളയിൽ

13/10/2025

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. യുഎഇ, ബഹ്റൈൻ, ഒമാൻ, ഖത്തര്‍ എന്നീ രാജ്യങ്ങളിൽ സന്ദര്‍ശിക്കാൻ നേരത്തെ അനുമതിയായിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി സജി ചെറിയാനും പേഴ്സണൽ അസിസ്റ്റന്റ് വിഎം സുനീഷിനുമാണ് ഔദ്യോഗിക യാത്രാനുമതി. നാളെ വൈകീട്ട് യാത്ര തുടങ്ങുന്ന മുഖ്യമന്ത്രിയും സംഘവും ഡിസംബര്‍ ഒന്ന് വരെ വിവിധ തീയതികളിൽ കേരളത്തിലും ​ഗൾഫിലുമായി ഉണ്ടാകും

10/10/2025

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിൽ ഒന്നായ ഷാർജ രാജ്യാന്തര പുസ്തകമേള നവംബർ 5 മുതൽ 16 വരെ നടക്കും. മേളയുടെ 44-ാം പതിപ്പിൽ 118 രാജ്യങ്ങളിൽ നിന്നുള്ള 2,350 പ്രസാധകരും പ്രദർശകരും പങ്കെടുക്കും. ‘നിങ്ങൾക്കും പുസ്തകത്തിനുമിടയിൽ’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മേള അരങ്ങേറുക. ഇതിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള 750 ശിൽപശാലകളും 300-ലേറെ സാംസ്കാരിക പരിപാടികളും ഉൾപ്പെടെ 1,200-ൽ അധികം പരിപാടികൾ പുസ്തകമേളയോട് അനുബന്ധിച്ച് സംഘടിപ്പിക്കും

09/10/2025

ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ മേളകളിലൊന്നായ ജൈറ്റെക്‌സ് ഇനി എക്സ്പോ സിറ്റിയിൽ നടക്കും. നിലവിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് ജൈറ്റക്സ് പ്രദർശനം. ജൈറ്റക്സിന്റെ അനുബന്ധ പരിപാടിയായ എക്‌സ്‌പാൻഡ് നോർത്ത് സ്റ്റാറിനൊപ്പം അടുത്ത വർഷം ഡിസംബർ 7 മുതൽ 11 വരെയാകും മേള. 45 വർഷമായി ദുബായിയെ ആഗോള സാങ്കേതിക ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇവന്റാണ് ജൈറ്റെക്‌സ്

08/10/2025

ദീപാവലിക്ക് ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ് എന്ന പേരിൽ 5 ദിവസത്തെ ആഘോഷത്തിന് ദുബായ്. ഈ മാസം 17, 18, 19, 24, 25 തീയതികളിൽ ദുബായ് അൽസീഫ് സ്ട്രീറ്റിലും ഗ്ലോബൽ വില്ലേജിലുമായി ആഘോഷം. 17ന് വൈകിട്ട് 6.30ന് സൂഖ് അൽസീഫിൽ ഉദ്ഘാടനം, ഇന്ത്യൻ കോൺസുലേറ്റ്, ടീം വർക്ക് ആർട്സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി

06/10/2025

സ്ഥിരീകരിക്കാത്ത ക്യുആർ കോഡുകൾ സ്കാൻ ചെയ്യരുതെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. വ്യാജ ക്യുആർ കോഡുകളിലൂടെ വ്യക്തിഗത, ബാങ്ക് വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടക്കാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ക്യുആർ കോഡ് സ്കാൻ ചെയ്താലും വെബ് സൈറ്റുകളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കി മാത്രമേ വിവരങ്ങൾ നൽകാവൂയെന്നും അധികൃതർ

04/10/2025

പകൽ സമയത്ത് 53 ലക്ഷം പേരും രാത്രിയിൽ 40 ലക്ഷവുമായി ജനസംഖ്യ മാറുന്ന നാടേതാണ്. ഒറ്റ ഉത്തരമേയുള്ളൂ. ദുബായ്. കഴിഞ്ഞ മാസമാണ് ദുബായിലെ ജനസംഖ്യ നാൽപത് ലക്ഷം തൊട്ടത്. എന്നാൽ ഓഫിസുകൾ പ്രവർത്തിക്കുന്ന സമയം ജനസംഖ്യ 53 ലക്ഷമായി വർധിക്കുന്നതായാണ് ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ കണക്കുകൾ. അതായത് 13 ലക്ഷത്തോളം ആളുകൾ ദുബായിലേക്ക് പ്രതിദിനം ജോലിക്കായെത്തുന്നു എന്ന് ചുരുക്കം.

04/10/2025

ദുബായിൽ ലൈസൻസില്ലാതെ താമസയിടത്ത് തലമുടി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റിൽ. താമസിക്കുന്ന 3 BHK ഫ്ലാറ്റിനെ രഹസ്യ ക്ലിനിക്കായി മാറ്റിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയായിരുന്നു പ്രവർത്തനം. ശസ്ത്രക്രിയകളുടെ വിഡിയോ ഉൾപ്പെടെ ഇയാൾ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്നു. മെ‍ഡിക്കൽ ഉപകരണങ്ങളും അണുനാശിനികളും മരുന്നുകളും പരിശോധനയിൽ പിടിച്ചെടുത്തു

03/10/2025

നടുറോഡിൽ കാർ നിർത്തിയതിനെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച ദൃശ്യങ്ങൾ പുറത്തുവിട്ട് അബുദാബി പോലീസ്. തിരക്കുള്ള ഹൈവേയിലായിരുന്നു കാർ ഡ്രൈവറുടെ അലക്ഷ്യമായ നടപടി. കാർ നിർത്തിയതിന് ശേഷം എക്സിറ്റെടുക്കാനായിരുന്നു വാഹനത്തിന്റെ ശ്രമം. ഇതോടെ പുറകിൽ നിന്ന് വേ​ഗത്തിൽ വരികയായിരുന്നു വാഹനങ്ങൾ പുറകിൽ ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.

Address

Al Masood Tower/5th Floor/Deira/Riggat Al Buteen/Dubai
Dubai

Alerts

Be the first to know and let us send you an email when UBL TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to UBL TV:

Share

Category

UBL HD

യു എ ഇ പ്രവാസി മലയാളികളുടെ അഭിരുചികളും ആവിശ്യങ്ങളും മനസിലാക്കി രൂപംകൊണ്ട UBL HD (eLife-813) അത്യാധുനിക സൗകര്യങ്ങളോടു കൂടി സ്വാരദൃശ്യ വിസ്‌മയാനുഭൂതികൾ പകർന്നുകൊണ്ട് മലയാളി തനിമയുടെ ദൃശ്യാവിഷ്കാരമായി മുന്നേറുന്നു . ലോകോത്തര നിലവാരമുള്ള വാർത്തകളും, വൈവിധ്യമാർന്ന നിരവധി വിനോദ പരിപാടികളും, തത്സമയ ഫോൺ ഇൻ പ്രോഗ്രാമുകളും, സിനിമകളും, പാട്ടുകളും, തമാശകളും കൂടാതെ സമകാലീന ,സാമൂഹിക രാഷ്ട്രീയ ചർച്ചകളും ഈ ചാനലിലുടെ ഞങ്ങൾ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നു. അത് കൂടാതെ നിങ്ങളുടെ വിരൽത്തുമ്പിലെന്നപോലെ 24 x 7 ഓൺലൈൻ ആയി ലോകത്തെവിടെയും മൊബൈലിലും, കംപ്യൂട്ടറിലും ( http://ublive.com/ublhd/ ) ഒരു ഞൊടിക്കുള്ളിൽ UBL HD (eLife-813) നിങ്ങൾക്കായി ഞങ്ങൾ തയ്യാറാക്കിയിരിക്കുന്നു. സർഗാത്മകതയുടെയും ഉല്പാദനമികവിന്റെയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന പരിപാടികളിലൂടെ UBL HD (eLife-813) UAE യിലെ 1-ആം നമ്പർ മലയാളംTV ചാനലായി മാറി. നിലവാരമുള്ള സിനിമയും, പാട്ടും, നർമ്മവും, വാർത്തകളും മറ്റു എന്റർടൈൻമെന്റ് പരിപാടികളുമായി UBL HD (eLife-813) മലയാളിമനസ്സുകളിൽ ഉണർത്തുപാട്ടായും നാട്ടറിവായും നിറഞ്ഞു നിൽക്കുന്നു.