
16/10/2025
യുഎഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പുതിയ എഐ ഓട്ടോമാറ്റഡ് സംവിധാനം ആരംഭിച്ചു. മനുഷ്യ ഇടപെടലുകൾ കുറച്ച്, അപേക്ഷകളെ വേഗത്തിൽ പ്രോസസ്സ് ചെയ്യാൻ സഹായിക്കുന്ന ഈ സിസ്റ്റം പാസ്പോർട്ടുകൾ, ഫോട്ടോകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ സ്വയം പരിശോധിച്ച് കൃത്യത ഉറപ്പാക്കും.
ജൈടെക്സ് ഗ്ലോബൽ 2025 ൽ അവതരിപ്പിച്ച ഈ സംവിധാനം, അഡ്മിനിസ്ട്രേറ്റീവ് നടപടികൾ ലളിതമാക്കുകയും പിഴവുകൾ കുറയ്ക്കുകയും ചെയ്യുന്നു.
മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് 13 തരം വർക്ക് പെർമിറ്റുകൾ ലഭ്യമാണ്.