
18/08/2025
UAE യിൽ കൂടുതൽ മലയാളം നാടക അവതരണങ്ങൾ അബുധാബിയിൽ നടക്കാറുള്ളത് കൊണ്ടും സ്വന്തം മടി കാരണവും പലപ്പോഴും നാടകം കാണൽ കുറവാണ്. അപ്പോളാണ് അജ്മാനിൽ ഒരു ലോഡ് സുഹൃത്തുക്കളെ സുരഭിയും വിനോദ് മാഷും കൂടി തട്ടേൽ കയറ്റിയത്.
ബോംബെ ടൈലേഴ്സ്
കണ്ടു പരിചയമുള്ള നാടകമേയല്ല. ഫ്ലാഷ്ബാക്കുകളും മൂവി തീയേറ്ററും ഫാഷൻ ഷോയും പാട്ടും ആക്ഷനും സംഗീതവും എല്ലാം കൂടെ ഒരു ഗ്രാന്റ് എക്സ്പീരിയൻസ്. Mind blowing.
ഒരു non ലീനിയർ കഥ പറച്ചിലിലൂടെ ട്രാജഡിയും ഹ്യൂമറും റൊമാന്സും തുടങ്ങി കൊറോണ pandemic വരെ പറഞ്ഞു പോകുന്നുണ്ട് രണ്ടു മണിക്കൂറിൽ. സിനിമ തിയേറ്ററിൽ പോലും ആളുകൾ മൊബൈലിൽ distracted ആവുന്ന ee കാലത്തു ഒട്ടും ബോർ അടിക്കാതെ നിറഞ്ഞ സദസ്സ്. പ്രവാസി മലയാളികളുടെ മറ്റൊരു വിജയം. 3 ആഴ്ചയോളം പ്രാക്ടീസ് ചെയ്തു സുരഭി ലക്ഷ്മിയും വിനോദ് മാഷും ദിലീഷ് പോത്തനും പിന്നെ 52 ഓളം പ്രവാസി കലാകാരന്മാരും അണി നിരന്ന വിസ്മയം. പീരുഭായിയും മുത്ത് മൊഴിയും നിറഞ്ഞാടിയപ്പോൾ പ്രേക്ഷകർ നിരവധി തവണ ആവേശത്തോടെ കയ്യടിക്കുന്നതും കണ്ടു. പലപ്പോഴും സുരഭിയെ കടത്തി വെട്ടുന്ന പ്രകടനമാണ് പീരുഭായ് ആയി വേഷമിട്ട കലാകാരന്മാർ പുറത്തെടുത്തത്. ലാസറേട്ടനും ലംബു ഭായിയും എലപ്പനാശാനും തുടങ്ങി ഓർമയിൽ നിൽക്കുന്ന അനവധി കഥാപാത്രങ്ങൾ. എല്ലാവരുടെയും പേരുകൾ എഴുതുന്നില്ലെങ്കിലും ആരും മോശമാക്കിയില്ല. കാതിർ മൊഹമ്മദിന്റെ ചെറുകഥ ബോംബെ ടൈലേഴ്സ് എന്ന നാടകമായപ്പോൾ uae യിലെ ആസ്വാദകർക്ക് ലഭിച്ചത് ഒരു അപൂർവ കാഴ്ച വിരുന്നായിരുന്നു.
മാറിമറിയുന്ന കോസ്റ്റുംസും സംഗീതവും വെളിച്ച വിതാനവും എല്ലാം കയ്യടി അർഹിക്കുന്നു. ഒപ്പം ഇതിവിടെ അവതരിപ്പിച്ച shee കമ്പനിയും sponsors ഉം.
വാൽകഷ്ണം: ഒരു അവതരണത്തിൽ നിർത്താതെ രണ്ടോ മൂന്നോ സ്ഥലത്ത് കൂടെ അവതരിപ്പിക്കണമായിരുന്നു എന്ന് തോന്നി. ഇതൊരു നിരൂപണം അല്ല, എന്റെ അഭിപ്രായം മാത്രമാണ്.
kumar____