
30/07/2025
എല്ലാ രാജ്യങ്ങളിലേയും നഗരങ്ങൾ പോലെത്തന്നെയായിരുന്നു ആ നഗരവും; ഇന്നലെ വരെ. ഇന്ന് അങ്ങനെയല്ല. മറ്റ് നഗരങ്ങളെപോലെ ജീവിതങ്ങളുമായി ദിനരാത്രങ്ങളിലൂടെ കടന്നു പോവുന്നതിനിടയിലാണ്, പൗരാണികമായി കിട്ടിയ നഗരത്തിന്‍റെ പേരുമാറ്റാൻ ഭരണകൂടം ഉത്തരവിടുന്നത്. പഴയപേരിലുള്ള നിർമ്മിതികളും കവാടങ്ങളും സ്ഥലനാമ ബോർഡുകളും കമാനങ്ങളും പൊളിച്ചുമാറ്റാൻ രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിൽനിന്ന് തൊഴിലാളികളെത്തി, അവർ മാലിന്യങ്ങൾ നിറഞ്ഞ അഴുക്കുചാലുകൾക്കരികിൽ ടെൻറു കൾകെട്ടി താമസിച്ചു. തകർത്ത കെട്ടിടാവശിഷ്ടങ്ങൾ ലോറികളിൽ കടൽത്തീരത്തേക്കു കൊണ്ടുപോവുന്നതിനിടയിലാണ് തൊഴിലാളികൾ അത് കാണുന്നത്. ചിലരത് ഫോണുകളിൽ പകർത്തുകയും ചെയ്തു. കടലിലൂടെപോവുന്ന കൂറ്റൻകപ്പലിലെ അടുക്കിവെച്ച കണ്ടെയ് നറുകൾക്കു മുകളിൽ രണ്ടുകുട്ടികൾ കൈകൾവിടർത്തി നിൽക്കുന്നു. കാറ്റിൽ,അവരുടെ വസ്ത്രങ്ങൾ പിടക്കുന്നുണ്ട്.
എല്ലാ രാജ്യങ്ങളിലേയും നഗരങ്ങൾ പോലെത്തന്നെയായിരുന്നു ആ നഗരവും; ഇന്നലെ വരെ. ഇന്ന് അങ്ങനെയല്ല. മറ്റ് നഗരങ്ങളെപോല....