Cherian Keekad

Cherian Keekad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cherian Keekad, Digital creator, Sharjah.

എൻ്റെ എല്ലാ പ്രീയപ്പെട്ടവർക്കും ,ഹൃദയപൂർവ്വം ഊഷ്മളമായഉയിർപ്പുദിന ആശംസകൾ.....പുനരുദ്ധാനത്തിൻ്റെ എത്രയോ പുലരികൾ പിറന്നിരിക...
20/04/2025

എൻ്റെ എല്ലാ പ്രീയപ്പെട്ടവർക്കും ,
ഹൃദയപൂർവ്വം ഊഷ്മളമായ
ഉയിർപ്പുദിന ആശംസകൾ.....
പുനരുദ്ധാനത്തിൻ്റെ എത്രയോ പുലരികൾ പിറന്നിരിക്കുന്നു.
എന്നീട്ടും, നഷ്ട സ്വപ്നങ്ങളുമായി ശൂന്യമായ മനുഷ്യ മനസ്സുകൾ......

നിരാശയിൽ നിന്നും പ്രത്യാശയുടെ പുലരിയിലെ വെളിച്ചമായി ക്രിസ്തു ഉയിർക്കട്ടെ...
ഓർക്കുക നീ,
ഒരുരാവിരുളിൽ ദൂരം പുലരിയോളം മാത്രം......
"ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും" യോഹ. 11:25
സ്നേഹാശംസകളോടെ
ഡോ. ചെറിയാൻ ടി കീക്കാട്.

"ഇതെൻ്റെ ശരീരം, വാങ്ങി ഭക്ഷിപ്പീൻഇതെൻ്റെ രക്തം, വാങ്ങി പാനം ചെയ്യുവീൻ"     *പെസഹ ദിന ആശംസകൾ*പെസഹ - അന്ത്യഅത്താഴത്തിന്റെ ...
17/04/2025

"ഇതെൻ്റെ ശരീരം, വാങ്ങി ഭക്ഷിപ്പീൻ
ഇതെൻ്റെ രക്തം, വാങ്ങി പാനം ചെയ്യുവീൻ"
*പെസഹ ദിന ആശംസകൾ*
പെസഹ - അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കൽ.
പെസഹ - പുളിപ്പില്ലാത്ത അപ്പത്തിന്റെ പങ്കിടൽ.
പെസഹ - എളിമയുടെ കാൽകഴുകൽ ശുശ്രൂഷ.
'ക്ഷണിക്കപ്പെട്ട വിരുന്നിൽ ഭോജനം പങ്കു വയ്ക്കുമ്പോഴും, ഒരുഒറ്റുകാരന്റെ മനസ് നിന്റെ കൂടെ എപ്പോഴുമുണ്ടാവുമെന്ന് ഓർത്തു കൊള്ളണം'.
ഒറ്റുകൊടുത്തവനേയും, തള്ളിപ്പറഞ്ഞ വനേയും നെഞ്ചോടു ചേർത്തു നിർത്തുന്ന സാർവ്വലൗകീക സ്നേഹമാണ് ക്രിസ്തു .
എളിമയുടെ പൊരുളറിയിക്കുന്ന മഹാത്യാഗമാണ് ക്രിസ്തു .
ദൈവമേ !
അപരന്റെ പാദക്ഷാളനം ചെയ്യുവാനുള്ള ആദ്രത എന്നിൽ നിറയ്ക്കേണമെ.
എല്ലാ പ്രീയപ്പെട്ടവർക്കും
പ്രപഞ്ച സ്നേഹത്തിൻ്റെ പെസഹ പെരുന്നാൾ ആശംസകൾ ......
ഹൃദയപൂർവ്വം,
DR. CHERIAN T KEEKKAD

ഒരു കുടക്കീഴിൽ ഒരുമയുടെ മുമ്പത്തിയഞ്ചു വർഷങ്ങൾ ....!"ഇത്രത്തോളമെന്നെ കൊണ്ടു വന്നീടുവാൻ....ഇത്രത്തോളമെന്നെ ആഴമായി സ്നേഹിപ...
06/03/2025

ഒരു കുടക്കീഴിൽ ഒരുമയുടെ മുമ്പത്തിയഞ്ചു വർഷങ്ങൾ ....!

"ഇത്രത്തോളമെന്നെ കൊണ്ടു വന്നീടുവാൻ....
ഇത്രത്തോളമെന്നെ ആഴമായി സ്നേഹിപ്പാൻ...
ഇത്രത്തോളമെൻ്റെ ഭാവിയെ കരുതുവാൻ....
ഇത്രത്തോളമെന്നെ ധന്യനായി തീർക്കുവാൻ....
ഞാനും എൻകുടുംബവും എന്തുള്ളു
ഇത്ര നന്മകൾ ഞങ്ങൾ അനുഭവിപ്പാൻ (നാഥാ)എന്തുള്ളു യോഗ്യത നിൻ മുമ്പിൽ. "
കുടുംബ ജീവിത ഉദ്യാനത്തിൽ
മറ്റൊരു പൂക്കാലം കൂടി വർണ്ണങ്ങളുടെ വസന്തോത്സവങ്ങൾ സമ്മാനിച്ച്, പടികടന്നെത്തിയ സുദിനം.

വിസ്മൃതിയിൽ ആഴ്ന്നുപോകാതെ വിരിഞ്ഞു നിൽക്കുന്ന ഓർമ്മ പൂക്കൾ.
ഋതുക്കൾ കൊഴിഞ്ഞതും, നീലക്കുറിഞ്ഞികൾ പൂത്തതും, മാന്തളിരുകൾ പൂത്തു തളിർത്തു കായ്ച്ചതും എത്ര വേഗത്തിലായിരുന്നു.
കടപ്പാടുകൾ ഏറെയുണ്ട് എല്ലാരോടും.
പ്രതിസന്ധികളുടെ ഇരുൾ മൂടിയ ഇടവഴികളിലൂടെ സഞ്ചരിച്ചപ്പോൾ കാൽ ഇടറാതെ കരം പിടിച്ച സൂര്യ വെളിച്ചമേ, സമൃദ്ധമായ ജീവൻ പ്രദാനം ചെയ്ത സൃഷ്ടാവേ,
നിനക്കു സ്വസ്തി !
എല്ലാം നിന്റെ ദാനം മാത്രം........
ആർദ്രതയുടെ, കനിവിൻ്റെ അലിവുകൾ സമ്മാനിച്ചവർ......
പ്രാർത്ഥനയുടെ കരങ്ങൾ നീട്ടിയ
സുമനസ്സുകൾക്ക് ഹൃദയപൂർവ്വം ഒരായിരം നന്ദി.......!

അക്ഷരങ്ങൾ കൊണ്ട് ആരൂഢം തീർത്ത മലയാളത്തറവാടിൻ്റെ പെരുന്തച്ചന് വിട.......മലയാളത്തിന്റെ അക്ഷര സുകൃതം...അഭ്രപാളിയിലെ നിർമ്മാ...
26/12/2024

അക്ഷരങ്ങൾ കൊണ്ട് ആരൂഢം തീർത്ത മലയാളത്തറവാടിൻ്റെ പെരുന്തച്ചന് വിട.......
മലയാളത്തിന്റെ അക്ഷര സുകൃതം...
അഭ്രപാളിയിലെ നിർമ്മാല്യ പുണ്യം... കൈക്കുടർന്ന നിറയെ ജീവിതഗന്ധിയായ കഥകളുടെ വസന്തം സമ്മാനിച്ച പ്രിയ എം ടി...
രണ്ടാമൂഴമില്ലാത്ത കാലത്തിൻ്റെ ഗോപുരനടയിൽ, മഞ്ഞിൻ്റെ കളിവീട്ടിൽ, വേദനയുടെ പൂക്കളെ ബാക്കിവച്ച്, കഥകളുടെ ആ പെരുന്തച്ചൻ
ആൾക്കൂട്ടത്തിൽ തനിയെ യാത്രയായി...
സദയം, സുകൃതം ചെയ്ത ജന്മമായി , പഞ്ചാഗ്നിയെ പരിണയിച്ച്, അമൃതംഗമയ
(അമരൻ)നായി തീർന്നിരിക്കുന്നു.........
ആ സാഹിത്യ ഇതിഹാസത്തിന് കണ്ണീരോടെ വിട....
പ്രിയ ഗുരുനാഥന് ആദരവോടെ
പ്രണാമം.........
മലയാളത്തിന്റെ അക്ഷര സുകൃതം...
അഭ്രപാളിയിലെ നിർമ്മാല്യ പുണ്യം... കൈക്കുടർന്ന നിറയെ ജീവിതഗന്ധിയായ കഥകളുടെ വസന്തം സമ്മാനിച്ച പ്രിയ എം ടി...
രണ്ടാമൂഴമില്ലാത്ത കാലത്തിൻ്റെ ഗോപുരനടയിൽ, മഞ്ഞിൻ്റെ കളിവീട്ടിൽ, വേദനയുടെ പൂക്കളെ ബാക്കിവച്ച്, കഥകളുടെ ആ പെരുന്തച്ചൻ, ആൾക്കൂട്ടത്തിൽ തനിയെ യാത്രയായി...
സദയം, സുകൃതം ചെയ്ത ജന്മമായി , പഞ്ചാഗ്നിയെ പരിണയിച്ച്, അമൃതംഗമയ
(അമരൻ)നായി തീർന്നിരിക്കുന്നു....
കണ്ണീരോടെ വിട....
പ്രിയ ഗുരുനാഥന് ആദരവോടെ
പ്രണാമം.........

ഇന്ന് ലോക വയോജന ദിനം - World Senior Citizen Dayകവിത           ചെറിയാൻ ടി കീക്കാട്           * അര നാഴികനേരം *(വാർധക്യം, ന...
01/10/2024

ഇന്ന് ലോക വയോജന ദിനം - World Senior Citizen Day

കവിത ചെറിയാൻ ടി കീക്കാട്
* അര നാഴികനേരം *
(വാർധക്യം, നാമോരോരുത്തർക്കും നടന്നുപോവേണ്ട നടപ്പാതയാണെന്ന തിരിച്ചറിവ് എപ്പോഴുമുള്ളിലുണ്ടാവണം. മക്കളെ കണ്ടും മാമ്പൂ കണ്ടും മരിക്കുക എന്നത് എല്ലാ മനുഷ്യരുടെയും അന്ത്യാഭിലാഷമാണ്. വൃദ്ധസദനത്തിലെ കാത്തിരിപ്പു ബെഞ്ചിൽ പ്രിയപ്പെട്ടവരുടെ വരവ്​ തേടിയിരിക്കുന്ന, മക്കളുണ്ടായിട്ടും, അനാഥരാക്കപ്പെട്ട മാതാപിതാക്കളുടെ ഹൃദയ നൊമ്പരങ്ങളുടെ വിലാപം നമ്മെ അസ്വസ്ഥമാക്കേണ്ടതുണ്ട്. ഏകാന്തതയുടെ തടവറയിൽ കഴിയുന്ന ഒറ്റപ്പെട്ട മാതാപിതാക്കളൊടൊപ്പം നിൽക്കുവാനായി ഒരു ഓർമ്മപ്പെടുത്തൽ....... )

നെഞ്ചോടു ചേ‍ർത്ത് പിടിക്കാം,
നമുക്കു മുൻപേ ഗമിച്ചവരെ ......!
ഊന്നുവടിയാകാം, ശോഷിച്ച കരങ്ങൾക്ക്.
കൊച്ചു കൊച്ചു ആഗ്രഹങ്ങളും ,
അഭിലാഷങ്ങളും പൂർത്തീകരിക്കാം.
ഇനി അര നാഴികനേരം മാത്രം.

ഓർമ്മകൾ ശാപമാകുന്ന മാത്രയിൽ
മറവി ഒരു അനുഗ്രഹമാവാം.
തീർത്ഥങ്ങൾ ഇറ്റിച്ചു വീഴ്ത്താം നാവിൽ ,
അസ്തമയത്തിനു മുമ്പേ അല്പസമയം
അവരോടൊപ്പം ചിലവഴിക്കാം.
നോവായി മാറുന്ന നേരം
സ്നേഹത്തിൻ സാന്ത്വന സ്പർശങ്ങളാകാം;
വൃദ്ധമാനസ വ്യഥകളിലൊരു കുളിരാകാം.

മരണത്തിൻ പദനിശ്വനം
പടിവാതിലിൽ നിന്നു പതിഞ്ഞ സ്വരത്തിൽ
പ്രാണനെ മടക്കി വിളിക്കുന്നു.
ഉയിർ തന്ന ഉടയോൻ്റെ ഊഷ്മളമാം
കരങ്ങൾ ഉടലിൽ തലോടുമ്പോൾ
കാഴ്ചകൾ മങ്ങുന്നു ശബ്ദം മറയുന്നു,
ജീവന്റെ തുടിപ്പ് മെല്ലെ,മെല്ലെപ്പടിയിറങ്ങുന്നു.

നേട്ടങ്ങളെല്ലാം തേരട്ടകളായി
ഊറ്റിക്കുടിച്ച ബാന്ധവർ ചുറ്റും.
ഒടുവിൽ അസ്ഥിപഞ്ജരത്തിനുള്ളിൽ
കുറുകുന്നു പ്രാണൻ പ്രാവുകൾ പോലെ
അനുഭവ തഴമ്പുള്ള കരങ്ങള്‍ ചേര്‍ത്ത് പിടിക്കാം;
ശുഷ്കിച്ച ചൂടുള്ള കരങ്ങളിലൊന്നമർത്തി പിടിക്കാം
കണ്ണുകളിലെ നീർത്തുള്ളികൾ തുടക്കാം
കൂടു വിട്ടു പറക്കുന്ന പക്ഷിക്കു യാത്രാ
മൊഴി നൽകാം.
ശാന്തിയുടെ തീരം തേടി സ്വച്ഛമായി വിരഹിക്കട്ടെ .......

വാർധക്യം ബാധ്യതയല്ല അത്
കടമകളുടെ ഉൾക്കടലാകണം.
അവഗണനയല്ല ആത്മവിശ്വാസം പകരണം
കാരുണ്യത്തിൻ കടലോരത്ത്
കനിവിൻ നിറവാകാം നമുക്കിനി
സ്നേഹമസൃണമാം മണലോരത്ത്
കരങ്ങൾ കൂട്ടിപ്പിടിച്ചു പരിചരിക്കണം.
നെഞ്ചോടു ചേ‍ർത്ത് പിടിക്കാം,
നമുക്കു മുൻപേ ഗമിച്ചവരെ ,
ഇനി അര നാഴികനേരം മാത്രം......!

വാർദ്ധക്യം അനിവാര്യതയാണ്, ആർക്കും അതിനെ തടഞ്ഞു നിർത്താനോ വേണ്ടെന്നു വെയ്ക്കാനോ സാധിക്കില്ല. ജീവിതത്തിൻറെ നല്ല നാളുകൾ മാറി മറിഞ്ഞ് എല്ലാവരും എത്തിപ്പെടുന്ന ജീവിത യാത്രയിലെ മറ്റൊരു തുരുത്താണ് വാർദ്ധക്യം. അവർ കൊണ്ട വെയിലാണ് ഇന്ന് നാം അനുഭവിക്കുന്ന തണലിനും തണുപ്പിനും പിന്നിൽ, അതുകൊണ്ട് തന്നെ ജീവിത സായാഹ്നത്തിലേയ്ക്ക് കടന്ന വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് പുതു തലമുറയുടെ ഉത്തരവാദിത്തമാണ്.

പ്രിയമുള്ളവരെ,വേർപാട് എപ്പോഴും വേദനാജനകമാണ്. പ്രത്യേകിച്ച് അടുത്ത സുഹൃത്തുക്കളുടെ  അഥവാ  ബന്ധുക്കളുടെ വിയോഗം. വളരെ വേദനയ...
16/09/2024

പ്രിയമുള്ളവരെ,
വേർപാട് എപ്പോഴും വേദനാജനകമാണ്. പ്രത്യേകിച്ച് അടുത്ത സുഹൃത്തുക്കളുടെ അഥവാ ബന്ധുക്കളുടെ വിയോഗം. വളരെ വേദനയോടെയാണ് റീനയുടെ വിയോഗ വാർത്തകേട്ടത്.
പ്രിയ ലിജു മാത്യുവിൻ്റെ സഹധർമ്മിണി, റീന ലിജുവിൻ്റെ ആകസ്മികമായ വിയോഗത്തിൽ ഹൃദയപൂർവ്വം അനുശോചനം അറിയിക്കുന്നു.
ഞാൻ ദുബായിൽ വന്ന കാലഘട്ടത്തിൽ, ദുബായ് മാർത്തോമ്മ ഇടവകയിലെ യുവജന സഖ്യ പ്രവർത്തനത്തിലൂടെയാണ് ലിജുവിനെ പരിചയപ്പെടുന്നത്. അന്നു മുതൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവാനായി ഒപ്പം നിന്ന ലിജു മാത്യു ,റാന്നി സെൻ്റ് തോമസ് കോളേജിനു വേണ്ടി അക്കാഫ് ഓണാഘോഷത്തിന് ദുബായ് അൽനാസർ ലെഷർലാൻ്റിൽ നാടകം നടത്തുവാനും തുടർന്ന് എൻ്റെ കലാ പ്രവർത്തനങ്ങൾക്ക് ലിജു ഏറെ പ്രചോദനം നല്ലിയിട്ടുണ്ട്.

വേൾഡ് മലയാളി കൗൺസിലിൻ്റെ ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി ആയിരിക്കുമ്പോൾ WMC യെ പരിചയപ്പെടുത്തിയതും, സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു നേതാവെന്ന നിലയിൽ ലിജുവിൻ്റെ സമർപ്പണവും , നേതൃത്വപാടവമാണ് എന്നെ ഏറെ ആകർഷിച്ചത്.

ദുഃഖത്തിലായിരിക്കുന്ന കുടുംബത്തോടുള്ള അഗാധമായ അനുശോചനം അറിയിക്കുന്നു. ലിജുവിനും, മകൾ ഹന്ന മോൾക്കും, ആശ്വാസവും ശക്തിയും ലഭിക്കുന്നതിന് അവരുടെ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കാം.
അകാലത്തിൽ പൊലിഞ്ഞ റീനയിലൂടെ സഭയ്ക്കും , സമൂഹത്തിനും ലഭിച്ച സംഭാവനകൾ കൃതജ്ഞതയോടെ സ്മരിക്കുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു.

ദീപ്തമായ ആ പാവന സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ.....!
https://www.youtube.com/live/_piOvbfQo1Y?si=OQ5iqTJYXmAR2OtB

*സ്മൃതിയോണം*        (ഓർമ്മകളിലെ പൊന്നോണം )തുമ്പയും തുളസിയും മുക്കുത്തിപ്പൂവും പിന്നെ മനസില്‍ നിറയെഗൃഹാതുരമായ ഓര്‍മ്മകളോട...
15/09/2024

*സ്മൃതിയോണം*
(ഓർമ്മകളിലെ പൊന്നോണം )
തുമ്പയും തുളസിയും മുക്കുത്തിപ്പൂവും പിന്നെ മനസില്‍ നിറയെ
ഗൃഹാതുരമായ ഓര്‍മ്മകളോടെ വീണ്ടുമൊരു പൊന്നോണം കൂടി വരവായി ........
ഒരുമയുടെ പൂക്കളം തീർത്ത്
ഐശ്വര്യത്തിൻകോടി മുണ്ടുടുത്ത്
സാഹോദര്യത്തിൻ പൂവിളികളുമായി
സമ്പൽസമൃദ്ധിയുടെ സ്മരണകളോടെ
ഹൃദയത്തിൻ തൂശനിലയിൽ
സൗഹാർദ്ദത്തിൻ നല്ലോണം....
ഇത് ഓർമ്മകളിലെ പൊന്നോണം ....
എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ !!!

ഗൃഹാതുരത്വമുണർത്തുന്ന ആ നല്ല നാളുകളിലെ ഓർമ്മകൾ ഈ പ്രവാസ ഭൂമിയിൽ നമുക്ക് വീണ്ടും അനുസ്മരിക്കാം.ഓണത്തെ വരവേൽക്കാൽ
ആഗോള മലയാളികൾ തയ്യാറായി കഴിഞ്ഞിരിക്കുന്നു.
സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും സുവർണ്ണ നിമിഷം.
പ്രവാസി കുടുബാംഗങ്ങളുടെ വർണ്ണശബളമാർന്ന ഓണാഘോഷ പരിപാടികൾക്ക് എല്ലാ പ്രൗഢിയോടും കൂടി തിരശീല ഉയരുകയായി.

ഓണം മലനാടിന്റെ കാർഷികവിളവെടുപ്പുത്സവമാണ്. കാണം വിറ്റും അത്തം മുതൽ പത്തു ദിവസം ഓണംമുണ്ണണമെന്ന മാവേലി നാടിന്റെ അതിരുകളില്ലാത്ത ഐക്യത്തിന്റെ വസന്തകാലമാണ്.

ഒരു കാലത്ത് കൂട്ടു കുടുംബങ്ങളുടെ സ്നേഹ കൂട്ടായയുടെ സദ്യവട്ടങ്ങളാണ് ഒരുക്കിയിരുന്നത്. പുന്നെല്ലിൻ പുത്തരിച്ചോറ് തൂശനിലയിൽ വിളമ്പുമ്പോൾ ഓണ വിഭവങ്ങൾക്കൊപ്പം മണ്ണിന്റെ മണമുള്ള പച്ച മനുഷന്റെ കാർഷിക വിളകളുടെ , കഠിനാദ്ധ്വാനത്തിന്റെ രുചിയും മണവുമുണ്ടായിരുന്നു.
വൈവിധ്യമാർന്ന വർണ്ണ പൂക്കളുടെ അത്തപൂക്കളം പോലെ
ജാതി മത വിഭാഗിയ ചിന്തകൾക്കതീതമായ ആഘോഷം.
എന്നാൽ ഇന്നത്തെ അണു കുടുംബങ്ങളിൽ Instant Onam ആണ്. ഉപ്പേരി മുതൽ ഓണക്കോടി വരെ Ready made. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിലെ പ്രവാസികൾ തിരക്കേറിയ ജീവിതത്തിൽ പാർസൽ ഓണ സദ്യയിൽ സംതൃപ്തരാകേണ്ടി വരുന്നു.
ആഘോഷങ്ങളേയും ഉത്സവങ്ങളേയും കൺസ്യൂമെറിസത്തിന്റെ അതിപ്രസരം വർദ്ധിച്ചു വരുന്നു. കഴിഞ്ഞ ഓണത്തിനു 126 കോടിയുടെ മദ്യമാണ് മലയാളികൾ കുടിച്ചു തീർത്തത്.
പ്രീയമുള്ളവരെ !
വേർപാടിന്റെ നടുച്ചുവരുകളെ നമുക്ക് തച്ചുടക്കാം.
ഐക്യത്തിന്റെ മതിലുകൾ കെട്ടി സ്നേഹത്തിന്റെ ,സാഹോദര്യത്തിന്റെ , സമത്വത്തിന്റെ , ചുവരെഴുത്തു നടത്താം. തോറ്റം പാട്ടുകൾക്ക് പകരം ഇനി പാണന്റെ പുള്ളോർ കുടങ്ങളിൽ മാറ്റം പാട്ടുകൾ പാടട്ടെ . അവിടെ പുത്തൻ സ്വപനങ്ങൾ പൂവണിയട്ടെ!
" മാവേലി നാടുവാണിടും കാലം മനുഷ്യരെല്ലാരും ഒന്നുപോലെ” എന്ന ഓണത്തിന്റെ മഹാസന്ദേശം നമ്മുടെ മനസ്സിൽ അണയാത്ത മൺചിരാതകട്ടെ .
സ്നേഹ പൂർവ്വം,
ചെറിയാൻ ടി കീക്കാട്.

" ഗ്ലോറിയസ് മെമ്മറീസ്"      (സ്മരണാഞ്ജലി)അജ്മാൻ വൈ.എം.സി.എ യുടെ ആത്മപ്രണാമം'മിന്നാ... മിനുങ്ങേ....മിന്നും മിനുങ്ങേ....എങ...
07/09/2024

" ഗ്ലോറിയസ് മെമ്മറീസ്"
(സ്മരണാഞ്ജലി)
അജ്മാൻ വൈ.എം.സി.എ യുടെ ആത്മപ്രണാമം
'മിന്നാ... മിനുങ്ങേ....മിന്നും മിനുങ്ങേ....
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
നീ തനിച്ചല്ലേ... പേടിയാവില്ലേ....
കൂട്ടിനു ഞാനും വന്നോട്ടെ.....’

2019 സെപ്തംബർ. 7 ശനി
ഗ്ലോറിയ ഓർമ്മയായിട്ട് 5 വർഷം.

എന്റെ പ്രീയ മകളെ ഗ്ലോറിയ.......!
എല്ലാവരും ഓണാഘോഷ തിമിർപ്പിലാണെന്നറിയാം. ആഘോഷങ്ങളുടെ ശോഭ കെടുത്താനല്ല ഈ കുറിപ്പ്. പലരുടേയും മനസ്സിന്റെ ചുവരിൽ നിന്ന് നിന്റെ ചിത്രം മാഞ്ഞു പോയിട്ടുണ്ടാവും. മറവി ഒരു അനുഗ്രഹമാണ്.
പക്ഷേ എന്നെ 'പപ്പാ ' എന്ന് ആദ്യമായി വിളിച്ച നിന്നെ എനിക്കെങ്ങനെ മറക്കാനാവും. ഈറ്റുനോവിനേക്കാൾ അധികം വേദന സമ്മാനിച്ചു നിന്നെ നെഞ്ചോട് ചേർത്ത് നെറുകയിൽ ഒരു ചുംബനം നല്കാൻ കഴിയാത്ത നിന്റെ മമ്മി നിന്നെ എങ്ങനെ മറക്കും. നിന്റെ ചിത്രത്തിൽ നോക്കിയിരുന്ന് അവളുടെ കണ്ണൂകൾ നിറഞ്ഞു തുളുമ്പുന്നതു കാണാനാവാതെ, സന്ധ്യാ പ്രാർത്ഥന ചൊല്ലാൻ കഴിയാത്ത എന്റെ ഇടറിയ ശബ്ദം അവളും തിരിച്ചറിഞ്ഞു കാണും .
എന്റെ ഗ്ലോറിയ ......
മകളെ ! നീ എവിടെയാണ്?
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടമായി ഞങ്ങൾക്കിടയിൽ പ്രകാശം ചൊരിഞ്ഞ് എങ്ങോട്ടാണ് നീ ഓടി മറഞ്ഞത് ?
നക്ഷത്രങ്ങൾക്കിടയിൽ നീ കൂടുകൂട്ടി ഒളിച്ചോ?
ദൈവത്തിൽ പൂന്തോട്ടത്തിലെ സുഗന്ധം പരത്തുന്ന റോസാപ്പൂവായി വിടർന്നുവോ ?
പറുദീയുടെ കാവൽക്കാരി മാലാഖമാരുടെ മധ്യേ കീരീടമണിഞ്ഞൊരു സംഗീത രാജ്ഞിയായി നീ സ്വരവീചികളെ തേടി പാടാൻ മറന്നൊരു പാട്ടിന്റെ ഈണമായി അലിഞ്ഞുവോ ?
ആട്ടിൽ പറ്റങ്ങളെ പോലുള്ള ശൈത്യകാല മേഘങ്ങളെ മേയിക്കുന്ന ഇടയ കന്യകയെ ,വർണ്ണങ്ങളുടെ ഇടയിൽ ഒരു ചിത്രശലഭമായി ഉല്ലാസ കൊട്ടാരത്തിൽ നീ പാറിപ്പറന്നു നടക്കുന്നുണ്ടാവും.?
ഇന്നും മനസ്സിന്റെ ജാലക വാതിലിൽ ഒരുവെള്ളരി പ്രാവായി നീ കുറുകിനില്ക്കുന്നു.....
എന്തിനായിരുന്നു എന്റെ പൊന്നു മോളെ ഇത്ര തിടുക്കം? ഞങ്ങളെ തനിച്ചാക്കി എങ്ങോട്ടാണ് നീ പോയത്?
വെളുത്ത ഗൗണിട്ട് പള്ളിയിലെ ഗായക സംഘത്തോടൊപ്പം അൾത്താരയ്ക്കു മുമ്പിൽ നില്ക്കുമ്പോൾ ഒരു മണവാട്ടിയെപ്പോലെ നീ സുന്ദരിയായിരുന്നു.
കീരീടം വച്ച രാജകുമാരിയായി നീ പുതു മണവാളനോടൊപ്പം നില്ക്കുന്നത് ഒരു മാത്ര വെറുതെ ഞാൻ മോഹിച്ചു പോയി .......
എന്റെ സ്വപ്നങ്ങൾക്കു മീതെയാണ് നിയന്ത്രണം വിട്ട ആ ചരക്കുലോറി ഇടിച്ചു കയറിയത്.
വാസ്തുവിദ്യ വിദഗ്ധയാവാൻ കൊതിച്ച നിന്റെ സഹപാഠികളോടൊപ്പം നീ പണിതുയത്തിയ സ്വപ്ന വീട്, ഒറ്റ നിമിഷം കൊണ്ട് ഒരു പളുങ്കു കൊട്ടാരമായി തകർന്നടിഞ്ഞില്ലേ ??
പൊന്നു മോളെ ! എന്റെ സങ്കടം നീ അറിയുന്നുണ്ടാവുമോ എന്തോ?

നിന്റെ കുരുന്നു കൈകളിൽ പിടിച്ച് ആ പഴയ വഴിത്താരകളിലൂടെ വീണ്ടും ഒരിക്കൽ കൂടി നമുക്കു സഞ്ചരിക്കാം.
ഒരു യാത്രാമൊഴി പോലും പറയാതെ
അകലെ എവിടേയ്ക്കോ നീ പോയ് മറഞ്ഞു.
നിൻ്റെ കാല്പാടുകൾ പതിഞ്ഞ ഈ അജ്മാൻ കടൽ തീരത്തിലൂടെ ഞാൻ നടന്നപ്പോൾ ഒരു തിര വന്നെന്റെ കാലിൽ ചുംബിച്ചു പോയി. ആ തിരയോടു ഞാൻ പറഞ്ഞു "ഏഴാം കടലിനക്കരെ എന്റെ ഗ്ലോറിയമോളെ കണ്ടാൽ , എന്റെ ഈ സ്നേഹ ചുംബനം അവൾക്കു നല്കണം. അമ്മക്കും അനിയത്തിക്കുമിവിടെ സുഖമാണെന്നും പറയണം."
അപ്പോൾ ആകാശത്തുനിന്നൊരു ചെറുനക്ഷത്രം എന്നെ നോക്കി ചിരിക്കുണ്ടായിരുന്നു. അതവൾ ആയിരിക്കുമോ?
കരൾ നുറുങ്ങുന്നോർമ്മകളേകി അങ്ങ് ദൂരത്ത് നീ വിട്ടു പോയല്ലോ ..
മകളേ.......
ക്രൂശിൽ നിന്നിറക്കിയ ക്രിസ്തുവിൻ്റെ മൃതശരീരം മടിയിലേക്ക് ഏറ്റുവാങ്ങിയ
പെറ്റമ്മ മറിയത്തിൻ്റെ ഹൃദയ വേദനയുടെ തീവ്രത ഞാൻ അറിയുന്നു. മോർച്ചറിയിൽ നിന്നു പുറത്തേക്കു കൊണ്ടു വന്ന നിൻ്റെ ചലനമറ്റ ശരീരത്തിൽ എത്ര മുറിപ്പാടുകൾ ഉണ്ടെന്നു ഞാനറിഞ്ഞില്ല. അപ്പോഴും നിൻ്റെ മുഖത്ത് ആ പുഞ്ചരി സൂര്യവെളിച്ചം പോലെ ശോഭിച്ചിരുന്നു.
മകളെ !
നീ നല്കിയ ദീപ്തമായ സ്മരണകളെല്ലാം സ്നേഹത്തിന്റെ തുളസിത്തറയിൽ
കെട്ടുപോകാത്തൊരു മൺചിരാതായി കാത്തുസൂക്ഷിക്കും: വീണ്ടും അക്കരെ നാട്ടിൽ നാം കണ്ടുമുട്ടും വരെ .....
നിന്റെ ആത്മാവിന് നിത്യ ശാന്തി നേരുവാൻ വിറയാർന്ന എന്റെ ചുണ്ടുകൾക്കാവുന്നില്ല.
കാരണം നീ ഇപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടല്ലോ.....
നിൻ്റെ പഠനമുറിയിലെ ഷെൽഫിൽ നീ അടുക്കി വച്ച നിൻ്റെ ഇഷ്ടപ്പെട്ട പുസ്തകങ്ങൾ. നിൻ്റെ കിടപ്പു മുറിയിലെ ചുമരിൽ നീ സൂക്ഷിച്ചു വച്ചിരുന്ന അലങ്കാര വസ്തുക്കൾ. നിനക്കു കിട്ടിയ സമ്മാനങ്ങളൊക്കെ ചില്ലിട്ട കൂട്ടിൽ പൊടി പിടിക്കാതെ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. നീ പോയതോടുകൂടി ഞങ്ങളുടെ ജീവിതത്തിലും ആഘോഷങ്ങൾ ഇല്ലാതെയായി. ഒരുപക്ഷേ ജീവിച്ചിരുന്നുവെങ്കിൽ നീ വിവാഹിതയായി നിൻ്റെ ഭർത്താവുമായി, ഞങ്ങളുടെ പേരക്കിടാവിനോടൊപ്പം ഈ ഓണത്തിനെങ്കിലും ഓണ സദ്യ ഉണ്ണാൻ വരുമെന്ന് വെറുതെ മോഹിച്ചു പോയി.......
എങ്കിലും എന്റെ വിഷാദങ്ങളുടെ മിഴിനീരിൽ നിന്റെ പദനിശ്വനത്തിനായ് ഞാൻ കാതോർത്തിരിക്കാറുണ്ട് , ഒരിക്കലും മടങ്ങിവരില്ല എന്നറിയാമായിരുന്നീട്ടും.....
ഓർമ്മ പൂക്കൾ കൊണ്ട് സ്മരണാഞ്ജലി.......
സ്വന്തം
പപ്പാ അമ്മ അനിയത്തി
അജ്മാൻ , യു എ ഇ .
അജ്മാൻ വൈ.എം.സി.എ യുടെ പ്രണാമം

'മിന്നാ... മിനുങ്ങേ....മിന്നും മിനുങ്ങേ....എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കംനീ തനിച്ചല്ലേ... പേടിയാവില്ലേ....കൂട്ടിനു ഞ.....

My Dear Son ALLEN THOMAS CHERIAN,Congratulations on your outstanding achievement!(BBA LLB DEGREE)So happy to share in th...
17/08/2024

My Dear Son ALLEN THOMAS CHERIAN,
Congratulations on your outstanding achievement!(BBA LLB DEGREE)
So happy to share in the excitement of your graduation day, and so very proud of you, too!
Years of hard work and endurance have finally resulted in this prestigious achievement.
Dear! You deserve every bit of it . Aim for the stars, and I’m sure it will be yours!
We admire your perseverance and hard work!
May God help you to realize your other goals. Our prayers and Blessings.
Once again Congratulations for your fabulous victory .
Best Wishes
Cherian T Keekkad
Susan Cherian
Jeril T Cherian ( Australia)
Aby T Cherian (Dubai)

Address

Sharjah

Website

Alerts

Be the first to know and let us send you an email when Cherian Keekad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cherian Keekad:

Share