മനയിൽ ഫുട്ബോൾ അസോസിയേഷൻ

മനയിൽ ഫുട്ബോൾ അസോസിയേഷൻ MANAYIL FOOTBALL ASSOCIATION, MFA is Member Club of KFA and having Football Academy in Kerala India

കരുനാഗപ്പള്ളി താലൂക്കിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്....കെ എഫ് എ അംഗീകാരം ലഭിച്ച ഈ പ്രദേശത്തെ ആദ്യ ക്ലബ്‌...കായിക പ്രേമികളായ എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് . First Professional Football Club in Karunagappally taluk... First club in this region to get KFA recognition...expecting the support and co-operation of all sports lovers.

ടീം MFA....
29/06/2025

ടീം MFA....

ടീം MFA..   ⚽❤️
26/06/2025

ടീം MFA.. ⚽❤️

കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ പന്മന മനയിൽ SBVS GHSS ൽ നടന്നു വന്ന ഫുട്ബോൾ സമ്മർ ക്യാമ്പിന് സമാപിച്ചു. ...
08/06/2025

കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ പന്മന മനയിൽ SBVS GHSS ൽ നടന്നു വന്ന ഫുട്ബോൾ സമ്മർ ക്യാമ്പിന് സമാപിച്ചു. പന്മന മനയിൽ ഫുട്ബോൾ അസ്സോസിയേഷന്റെ സഹകരണത്തോടെയാണ് ക്യാംപ് സംഘടിപ്പിച്ചത്.
സമാപനത്തോടുഅനുബന്ധിച്ച്കായിക വകുപ്പ് സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്സിന്റെ ഭാഗമായി കുട്ടികൾ ബോധവത്കരണ പ്രതിജ്ഞയും എടുത്തു.
സമാപന ചടങ്ങും ജേഴ്സി വിതരണവും ജില്ലാ പഞ്ചായത്തംഗം
അഡ്വ. സി.പി. സുധീഷ് കുമാർ ഉത്ഘാടനം ചെയ്തു. ക്യാംപ് ഡയറക്ടർ സൽമാൻ
പടപ്പനാൽ അധ്യക്ഷത വഹിച്ചു. പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് P. ശ്രീകല മുഖ്യാതിഥി ആയിരുന്നു. ക്യാംപിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ ഫുട്ബോൾ അസ്സോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ് വിതരണം ചെയ്തു.
ചടങ്ങിൽ ഷിഹാബ് മാമൂട്ടിൽ, മനോജ് കുമാർ, നെറ്റിയാട് റാഫി, നിസാർ കന്നയിൽ, അൻവർ സാദത്ത്, നാസർ തേവലക്കര, ഇർഫാൻ, നജീബ്, തുണ്ടിൽ നസീർ ,വിനോദ് വിജയ്, പ്രമോദ് തേമൂട്ടിൽ, എന്നിവർ പങ്കെടുത്തു.. പ്രമുഖ ഫാർമസ്യൂട്ടിൽ കമ്പിനിയായ ലിവഡസ് സാമുഹിക പ്രതിബന്ധതയുടെ ഭാഗമായിട്ടുള്ള സഹകരണത്തോടെ പരിശീലന പരിപാടികൾ നടന്നത്.
ദേശീയ ഗെയിംസ് കേരളാ ടീം ഗോൾകീപ്പർ കോച്ച്, എൽദോ പോളിന്റെയും സൽമാൻ ഫാരീസിയായുടെയും മേൽനോട്ടത്തിൽ നടന്ന സമ്മർ ക്യാമ്പിൽ നൂറിൽപ്പരം കുട്ടികൾ പങ്കെടുത്തു

ഞങ്ങളെ പിന്തുണയ്ക്കുന്ന എല്ലാ പ്രീയപ്പെട്ട സഹോദരങ്ങൾക്കും ബക്രീദ് ആശംസകൾ❤️
06/06/2025

ഞങ്ങളെ പിന്തുണയ്ക്കുന്ന എല്ലാ പ്രീയപ്പെട്ട സഹോദരങ്ങൾക്കും ബക്രീദ് ആശംസകൾ❤️

കാൽപ്പന്ത് വികാരമായ നാടാണ് ചവറ...കരിമണൽ നാടിന്റെ കാൽപ്പന്ത് സ്വപ്നങ്ങൾ നിറവേറ്റാൻ ൡങ്ങൾ വരവായ്... പ്രതീക്ഷയോടെ.. തികഞ്ഞ ...
24/05/2025

കാൽപ്പന്ത് വികാരമായ നാടാണ് ചവറ...
കരിമണൽ നാടിന്റെ കാൽപ്പന്ത് സ്വപ്നങ്ങൾ നിറവേറ്റാൻ ൡങ്ങൾ വരവായ്...
പ്രതീക്ഷയോടെ.. തികഞ്ഞ ആത്മവിശ്വാസത്തോടെ...
കാൽപ്പന്തിലെ സ്വന്തമായ മേൽ വിലാസം അരക്കിട്ട് ഉറപ്പിക്കാനായി....
ടീം MFA യുടെ ബ്രാന്റിംങ്ങ് പ്രഖ്യാപനവും സീസൺ ജേഴ്സി പ്രകാശനവും Dr. സുജിത്ത് വിജയൻ പിള്ള MLA യും ലിവഡസ് ഫാർമ എം. ഡി.ശ്രീ. ഫിറോസ് നല്ലാന്തറയും ചേർന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. സി.പി സുധീഷ്കുമാർ, ഗ്രാമ പഞ്ചായത്തംഗംശ്രീമതി ഷംനാ റാഫിയുടെയും ടീം MFA പിന്തുണയ്ക്കുന്ന സഹയാത്രികരുടെയും കൗമാരതാരങ്ങളുടെയും സാനിധ്യത്തിൽ നിർവഹിച്ചു...
ഏവരുടെയും പിന്തുണയും... സഹായവും... പ്രാർത്ഥനയും.. ഉണ്ടാകുമല്ലോ⚽🔥🙏

1973 ൽ ആദ്യമായി കേരളം സന്തോഷ് ട്രോഫി നേടിയ ടീമംഗവും മുൻ ഇന്ത്യൻ താരവും ടൈറ്റാനിയം മുൻ ജീവക്കാരനും താരവുമായിരുന്ന എ. നജുമ...
22/05/2025

1973 ൽ ആദ്യമായി കേരളം സന്തോഷ് ട്രോഫി നേടിയ ടീമംഗവും മുൻ ഇന്ത്യൻ താരവും ടൈറ്റാനിയം മുൻ ജീവക്കാരനും താരവുമായിരുന്ന എ. നജുമുദ്ദീൻ അന്തരിച്ചു. സന്തോഷ് ട്രോഫി നേടിയ ടീമിൽ വിംഗറായി കളിച്ച അദ്ദേഹത്തെ കൊല്ലം ബേബി എന്നറിയപ്പെട്ടു.
അദ്ദേഹത്തിന്റെ നിര്യാണം കൊല്ലത്തെ ഫുട്ബോളിനു തീരാനഷ്ടമാണ്. ടീം MFA യുടെ അഡ്മിൻ പാനലിന്റെ പ്രണാമം🙏

മികച്ച കാവൽക്കാരെ തേടി..കേരളത്തിന്റെ കാവൽക്കാരൻ കരിമണൽ നാട്ടിൽ.....കളി മൈതാനിയിലെ മികച്ച കാവൽക്കാരെ സൃഷ്ടിക്കുക എന്ന ലക്...
10/05/2025

മികച്ച കാവൽക്കാരെ തേടി..
കേരളത്തിന്റെ കാവൽക്കാരൻ കരിമണൽ നാട്ടിൽ.....
കളി മൈതാനിയിലെ മികച്ച കാവൽക്കാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിന് ദേശീയ ഗെയിംസ് സ്വർണ്ണം എന്ന ലക്ഷ്യം സാധ്യമാക്കിയ പരിശീലകൻ എൻദോ പോൾ പന്മനയുടെ മണ്ണിൽ തന്റെ പിൻമുറക്കാരെ തേടി കീപ്പർക്ലീനിക്ക് ആരംഭിച്ചു.
കൊല്ലം ജില്ലയുടെ ചരിത്രത്തിൽ തന്നെ ഇത്രയും പ്രൊഫൈൽ ഉള്ള പരിശീലകൻ പങ്കെടുക്കുന്ന ആദ്യ ഗോൾകീപ്പർ ക്ലീനിക്കാണ് പന്മനയിൽ നടക്കുന്നത്.
2 സെക്ഷൻ കഴിഞ്ഞു,
മൊത്തം 10 സെക്ഷനുകളാണ് ഉള്ളത്.
ഒരു കാര്യത്തിൽ സന്തോഷവാനാണ് ആദ്യ ദിവസം വന്ന കീപ്പർ അടുത്ത ക്ലാസിനു കൂടെ പുതിയ കീപ്പറുമായി വരുന്നു...
അടുത്ത ക്ലാസിലും എണ്ണം കൂടും.. നല്ല പരിശീലനം എന്നത് ഞങ്ങൾക്ക് 100 % നിർബന്ധമാണ്...
ഇനിയും 8 സെക്ഷനുകൾ ഉണ്ട്.. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെടാം...
അവസരങ്ങൾ നമ്മേ കാത്തിരിക്കില്ല.. എന്ന ഓർമ്മപ്പെടുത്തലോടെ.. നന്ദി🙏

ഫുട്ബോളിൽ കൊല്ലം മാറുകയാണ്.. ഒപ്പം ഞങ്ങളും... ഞങ്ങളുടെ ഗോൾകീപ്പർ ക്ലീനിക്ക് തുടങ്ങയതിൽ നിന്ന് ഇരട്ടി പങ്കാളിത്തതോടെ മുന്...
08/05/2025

ഫുട്ബോളിൽ കൊല്ലം മാറുകയാണ്.. ഒപ്പം ഞങ്ങളും... ഞങ്ങളുടെ ഗോൾകീപ്പർ ക്ലീനിക്ക് തുടങ്ങയതിൽ നിന്ന് ഇരട്ടി പങ്കാളിത്തതോടെ മുന്നേറുകയാണ്.. ഇന്ന് ലഭിക്കാൻ കഴിയുന്ന സംസ്ഥാനത്തു തന്നെ മികച്ച പരിശീലകനാണ് എന്ന് തന്റെ പ്രവർത്തി കൊണ്ടു തെളിയിച്ച വ്യക്തിയാണ് എൽദോ പോൾ... തുടങ്ങിയിട്ടേയുള്ളു.... നിങ്ങൾക്കും പങ്കെടുക്കാം... അഡ്മിഷൻ തുടരുന്നു..

ഏൽദോ പോളിന്റെ ഗോൾകീപ്പർ ക്ലീനിക്ക് തുടക്കത്തിൽ പങ്കെടുത്തവരുടെ എണ്ണത്തിൻ നിരാശയായിരുന്നു.. ആദ്യ സെക്ഷൻ കഴിഞ്ഞപ്പോൾ അഡ്മി...
06/05/2025

ഏൽദോ പോളിന്റെ ഗോൾകീപ്പർ ക്ലീനിക്ക് തുടക്കത്തിൽ പങ്കെടുത്തവരുടെ എണ്ണത്തിൻ നിരാശയായിരുന്നു.. ആദ്യ സെക്ഷൻ കഴിഞ്ഞപ്പോൾ അഡ്മിഷന്റെ എണ്ണം ഇരട്ടിയായി... ആ റിവ്യൂസ് പ്രധാനം... അങ്ങനെ പന്മനയിൽ ഗോൾ കീപ്പർ ക്ലീനിക്കിന് തുടക്കമായി...
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക...

മേയ്  19 മുതൽ ദാമൻ & ദിയു വിൽ വെച്ച് നടക്കുന്ന ഖേലോ ഇൻഡ്യ ദേശീയ ബീച്ച് സോക്കർ മത്സരങ്ങൾ നിയന്ത്രിക്കുന്ന റഫറീസ് പാനലിലേക...
05/05/2025

മേയ് 19 മുതൽ ദാമൻ & ദിയു വിൽ വെച്ച് നടക്കുന്ന ഖേലോ ഇൻഡ്യ ദേശീയ ബീച്ച് സോക്കർ മത്സരങ്ങൾ നിയന്ത്രിക്കുന്ന റഫറീസ് പാനലിലേക്ക് തിരഞ്ഞെടുത്ത സൽമാൻ - നെ ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് സിപി സുധീഷ് കുമാർ ആദരിക്കുന്നു.💐🙏

Address

Rajshahi Division

Telephone

+918129767878

Website

Alerts

Be the first to know and let us send you an email when മനയിൽ ഫുട്ബോൾ അസോസിയേഷൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to മനയിൽ ഫുട്ബോൾ അസോസിയേഷൻ:

Share