Kairali Bahrain

Kairali Bahrain Kairali TV - A leading Indian television network, is the flagship channel of Malayalam Communication

TOB Icons Awards Ceremony 2022Stay tuned…!For more details please visit our website: timesofbahrain.com
06/02/2022

TOB Icons Awards Ceremony 2022
Stay tuned…!

For more details please visit our website: timesofbahrain.com

18/12/2021

"Kairali Tv Gulf News"

Times of Bahrain and KHK Media Group are all geared up with a grand event to commemorate Bahrain's 50th year of Nationhood by honouring 50 path-breaking leaders and icons who have been instrumental in the growth and success of our beautiful island nation.

The 'TOB Icons Award' is an opportunity for you to nominate those you feel represent Bahrain and its many success. All you have to do is send us (Please fill in details here) Apart from popular votes and nominations, we have also constituted a special jury to business leaders and titans of industry, public servants and public figures for their contribution to the Kingdom of Bahrain, including those who worked selflessly for the people during the pandemic.

For more details please visit our website: timesofbahrain.com

04/09/2021

പ്രവാസി ഭാരതീയ സമ്മാൻ പുരസ്​കാരം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ: കെ.ജി. ബാബുരാജന്​ സമ്മാനിച്ചു.

മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്ക്​ ഭാ​ര​ത സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ​ര​മോ​ന്ന​ത പു​ര​സ്​​കാ​ര​മാ​യ പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ അ​വാ​ർ​ഡ്​ ബ​ഹ്​​റൈ​നി​ലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ വ്യക്തിത്വവും ബഹ്റൈനിലെ പ്രമുഖ എൻജിനീയറുമായ ഡോ: കെ. ജി. ബാ​ബു​രാ​ജ​ന്​ സ​മ്മാ​നി​ച്ചു. ഗ​ൾ​ഫ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നാ​ണ്​ പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ച​ത്.

ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള ഉൗ​ഷ്​​മ​ള ബ​ന്ധം മ​ന്ത്രി പ്ര​തി​പാ​ദി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹം വ​ഹി​ക്കു​ന്ന പ​ങ്ക്​ വ​ലു​താ​ണ്. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ബ​ഹ്​​റൈ​ൻ കാ​ണി​ക്കു​ന്ന ഉ​ദാ​ര​മ​ന​സ്​​ക​ത എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. ഇ​ന്ത്യ​ക്കാ​രു​ടെ പ്രി​യ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ ബ​ഹ്​​റൈ​ൻ. കോ​വി​ഡ്​ കാ​ല​ത്ത്​ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ട്​ ബ​ഹ്​​റൈ​ൻ കാ​ണി​ച്ച പ്ര​ത്യേ​ക പ​രി​ഗ​ണ​ന പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ സ്വാ​ഗ​തം പ​റ​ഞ്ഞു. ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ കോ​ൺ​സു​ലാ​ർ, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ്​ അ​ഹ്​​മ​ദ്​ അ​ൽ മ​ൻ​സൂ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. കെ.​ജി. ബാ​ബു​രാ​ജ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ഇ​ന്ത്യ​ൻ എം​ബ​സി തേ​ർ​ഡ്​ സെ​ക്ര​ട്ട​റി ഇ​ഹ്​​ജാ​സ്​ അ​സ്​​ലം ന​ന്ദി പ​റ​ഞ്ഞു.

ബ​ഹ്​​റൈ​നിലും നാട്ടിലും നടത്തിയ സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക, ജീ​വ​കാ​രു​ണ്യ മ​ണ്ഡ​ല​ങ്ങ​ളി​ൽ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ച​തി​നു​ള്ള അം​ഗീ​കാ​ര​മാ​യി ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​മ്പ​തി​നാ​ണ്​ ബി.​കെ.​ജി ഹോ​ൾ​ഡി​ങ്​​സ്​ ചെ​യ​ർ​മാ​നാ​യ കെ.​ജി. ബാ​ബു​രാ​ജ​ന്​ പു​ര​സ്​​കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

തിരുവല്ലയിലെ കുറ്റൂർ ഗ്രാമത്തിൽ ഹിന്ദി അദ്ധ്യാപകനായിരുന്ന ദിവാകരന്റെയും ഭാരതിയുടെയും രണ്ടാമത്തെ മകനായി 1954 നവംബർ 29 നായിരുന്നു ബാബുരാജന്റെ ജനനം.

ഭാര്യ റാണി ബാബുരാജ്, എൻജിനീയറായ മകൻ രജത് ബാബുരാജ്, ഡോ: രമ്യാ ബാബുരാജ്. മരുമക്കൾ ഡോ: അബിൻ വിജയൻ, ഡോ: ഐശ്വര്യയും മൂന്ന് പേരക്കുട്ടികളും അടങ്ങുന്നതാണ് ബാബുരാജന്റെ കുടുമ്പം

Warm wishes to you and your family on Eid al-Adha. Eid Mubarak!
19/07/2021

Warm wishes to you and your family on Eid al-Adha. Eid Mubarak!

ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം കെ.എം.സി.സി ഏറ്റെടുത്ത് ഖബറടക്കിമനാമ: ആരോരുമില്ലാതെ ബഹ്‌റൈനില്‍ മരിച്ചുവീഴുന്നവര്‍ക്ക് ഉറ്...
20/06/2021

ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം കെ.എം.സി.സി ഏറ്റെടുത്ത് ഖബറടക്കി

മനാമ: ആരോരുമില്ലാതെ ബഹ്‌റൈനില്‍ മരിച്ചുവീഴുന്നവര്‍ക്ക് ഉറ്റവരാകുന്ന കെ.എം.സി.സി മയ്യിത്ത് പരിപാലന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. ഒരാഴ്ച മുമ്പ് ആരും തിരിഞ്ഞുനോക്കാതിരുന്ന യുപി സ്വദേശി ഗോവിന്ദന്റെ മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം ഹൈദരാബാദ് സ്വദേശിയുടെ മയ്യിത്ത് ഏറ്റെടുത്ത് മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ ഖബറടക്കി. സ്വന്തം സ്ഥാപനം നടത്തിവരികയായിരുന്ന ഹൈദരാബാദ് സ്വദേശിയായ ഇഫ്തിക്കര്‍ ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്.

ആരും തിരിഞ്ഞുനോക്കാത്തതിനാല്‍ മയ്യിത്ത് സല്‍മാനിയ്യ ആശുപത്രിയിലെ മോര്‍ച്ചയില്‍ സൂക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കെ.എം.സി.സി മയ്യിത്ത് പരിപാലന സമിതി അംഗങൾ വിവരമറിയുകയും മയ്യിത്ത് ഖബറടക്കുന്നതുമായ കാര്യങ്ങള്‍ക്ക് കെ.എം.സി.സി നേതാക്കൾ
സ്‌പോണ്‍സറെ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് ഇഫ്തിക്കാറിന്റെ ഭാര്യയെ ബന്ധപ്പെട്ട് ഡോക്യൂമെന്റുകൾ തയ്യാറാക്കി മയ്യിത്ത് പരിപാലന സമിതി അംഗങ്ങൾ ഇന്ത്യൻ എംബസിയെ ഏൽപ്പിച്ച് നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയതോടെ മയ്യിത്ത് ഖബറടക്കുന്നതിന് വഴിയൊരുങ്ങുകയും ചെയ്തു. ഇഫ്തിക്കാറിന് രണ്ട് മക്കളാനുള്ളത്. ഭാര്യ: ശബാന. മക്കൾ: യുസ്‌റ, തലീഹ്.

ആരും തിരിഞ്ഞുനോക്കാത്തതിനാലും സ്പോൺസർ വിവരമറിയാത്തതിനാലുമാണ് അദ്ദേഹത്തിന്റെ മയ്യിത്ത് ഖബറടക്കം ഏറെ വൈകിയത്. എന്നാല്‍ കെ.എം.സി.സി പ്രവര്‍ത്തകള്‍ വിവരമറിഞ്ഞതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരു ദിവസത്തിനകം മയ്യിത്ത് ഖബറടക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് ഫൈസല്‍ കോട്ടപ്പള്ളി, ഫൈസൽ കണ്ടി താഴ, അബ്ദുറഹ്മാൻ മാട്ടൂൽ, ഖാസിം നൊച്ചാട്, ഷാജഹാന്‍ കൊടുവള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

20/06/2021

ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്നും മാറ്റാൻ ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന ന

20/06/2021

ഫ്രാൻസിസിൻ്റെ മകനോട് ക്ഷമാപണം നടത്തി കെ സുധാകരൻ. അപകീർത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല

സെൻറ് തോമസ് ഡേ വിപുലമായി ആഘോഷിക്കാൻ സിറോ മലബാർ സൊസൈറ്റി ഒരുങ്ങുന്നു.മനാമ: ദുക്റാന തിരുനാൾ മറ്റൊരു രസകരമായ അനുഭവം ആക്കി മ...
19/06/2021

സെൻറ് തോമസ് ഡേ വിപുലമായി ആഘോഷിക്കാൻ സിറോ മലബാർ സൊസൈറ്റി ഒരുങ്ങുന്നു.

മനാമ: ദുക്റാന തിരുനാൾ മറ്റൊരു രസകരമായ അനുഭവം ആക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് സീറോ മലബാർ സൊസൈറ്റി. ജൂലൈ രണ്ടാം തീയതി ഹാപ്പി ലഞ്ച് വിത്ത് സിംസ്. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന സഹജീവികൾക്ക് ഒരു നേരത്തെ സൗജന്യ ഭക്ഷണം നൽകുന്നു. അതോടൊപ്പം എല്ലാ അംഗങ്ങൾക്കും ലഞ്ച് ഒരുക്കുന്നുണ്ടെന്ന് കൺവീനർ ബിജു ജോസഫ് അറിയിച്ചു. എല്ലാവരുടെയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു.

പ്രവാസികളോടുള്ള അവഗണന - ഒ.ഐ.സി.സി നിൽപ് സമരം നടത്തി.മനാമ: കേന്ദ്ര - കേരള സർക്കാരിന്റെ പ്രവാസികളോട് ഉള്ള അവഗണയിൽ പ്രതിഷേധ...
19/06/2021

പ്രവാസികളോടുള്ള അവഗണന - ഒ.ഐ.സി.സി നിൽപ് സമരം നടത്തി.

മനാമ: കേന്ദ്ര - കേരള സർക്കാരിന്റെ പ്രവാസികളോട് ഉള്ള അവഗണയിൽ പ്രതിഷേധിച്ചു കൊണ്ട് ഒഐസിസി - ഇൻകാസ് നേതാക്കളുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് പടിക്കൽ നിൽപ് സമരം നടത്തി. കോവിഡ് പ്രതിസന്ധി മൂലം നാട്ടിൽ അകപ്പെട്ടു പോയ പ്രവാസികളുടെ യാത്ര പ്രശ്നങ്ങൾ അടക്കമുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആയിരുന്നു ഒ.ഐ.സി.സി - ഇൻകാസ് ഭാരവാഹികൾ സെക്രട്ടറിയേറ്റ് പടിക്കൽ നിൽപ്പ് സമരം നടത്തിയത്. ഗൾഫ് പ്രവാസികളുടെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കുക, വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ അപാകതകൾ ഇല്ലാതാക്കുക, മടക്കയാത്ര സാധ്യമാകാതെ കുടുങ്ങി കിടക്കുന്ന പ്രവാസികളെ സഹായിക്കുക, പ്രവാസി സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസി പുന:രധിവാസ പദ്ധതികൾ കൂടുതൽ കാര്യക്ഷമാകുക, വിദേശത്ത് കോവിഡ് വന്ന് മരണപെട്ട പ്രവാസി കുടുംബങ്ങൾക്ക് സഹായം നൽകുക, പ്രവാസി വിദ്യാർത്ഥി എന്ന പേരിൽ ഈടാക്കുന്ന ഫീസ് കുറക്കുക പാവപെട്ട പ്രവാസികൾകളുടെ റേഷൻ കാർഡ് തരം മാറ്റുക എന്നിആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കെ.പിസി സി ജനറൽ സെക്രട്ടറി എൻ. സുബ്രമണ്യൻ ഉദ്‌ഘാടനം ചെയ്തു. വിവിധ ജി.സി.സി രാജ്യങ്ങളിലെ ഭാരവാഹികളായ രാജു കല്ലുംപുറം, മഹദേവൻ വാഴശ്ശേരിയിൽ, കെ ടി എ മുനീർ. ബിജു കല്ലുമല, ചന്ദൻ കല്ലട, സിദിഖ് ഹസ്സൻ, ശങ്കര പിള്ള കുമ്പളത്ത്, എൻ ഒ ഉമ്മൻ, അനിൽ കണ്ണൂർ, സെമീർ നദവി തുടങ്ങിയവർ ആണ് പങ്കെടുത്തത്. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് സമരം നടത്തിയത്.

പ്രവാസി വിഷയങ്ങളിൽ പ്രത്യേക പരിഗണന - പ്രതിപക്ഷ നേതാവിന് ഒ.ഐ.സി.സി നിവേദനം നൽകി.മനാമ: സാമൂഹിക - സംസ്കാരിക - സാമ്പത്തിക മേ...
19/06/2021

പ്രവാസി വിഷയങ്ങളിൽ പ്രത്യേക പരിഗണന - പ്രതിപക്ഷ നേതാവിന് ഒ.ഐ.സി.സി നിവേദനം നൽകി.

മനാമ: സാമൂഹിക - സംസ്കാരിക - സാമ്പത്തിക മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകുന്ന പ്രവാസി സമൂഹത്തെ അർഹമായ രീതിയിൽ പരിഗണിക്കുന്നതിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഏറ്റവും അധികം പ്രയാസത്തിലാക്കിയ പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സന്ദർശിച്ച ഒ.ഐ.സി.സി - ഇൻകാസ് നേതാക്കൾ നൽകിയ നിവേദനം സ്വികരിച്ചു കൊണ്ടാണ് ഈക്കാര്യം പറഞ്ഞത്.

പ്രവാസി വിഷയങ്ങൾ പ്രത്യേകമായി കൈകാര്യം ചെയ്യുന്നതിന് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിലധികമായി സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെക്കു മടക്കയാത്രക്കായി പ്രയാസപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ അപാകതകൾ ഇല്ലാതാക്കുക, പ്രവാസി എന്ന നിലക്ക് രണ്ടാമത്തെ ഡോസ് കിട്ടിയാൽ ആ വിവരം ഭാരത സർക്കാരിന്റെ രേഖകളിൽ കാണുന്നില്ല. സംസ്ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിൽ ഡോസുകൾ നൽകിയ തിയ്യതി, വാക്സിൻ ബാച്ച് നമ്പർ എന്നിവ രേഖപെടുത്തുന്നില്ല. ഇത് വിദേശങ്ങളിൽ അംഗീകരിക്കുന്ന നിലവാരത്തിലുള്ളതല്ല എന്നതും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മടക്കയാത്ര സാധ്യമാകാതെ കുടുങ്ങി കിടക്കുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകുക. പ്രവാസി പുന:രധിവാസ പദ്ധതികൾ കൂടുതൽ കാര്യക്ഷമാകുക. പാവപെട്ട പ്രവാസികൾക്ക്‌ ബി പി എൽ റേഷൻ കാർഡ് ലഭ്യമാക്കുക.മറ്റ് വിഭാഗം റേഷൻ കാർഡ് ലഭിക്കുന്നത് കാരണം ഉപരി പഠനത്തിനും, ചികിത്സക്കും സഹായം ലഭിക്കുന്നതിന് വരെ തടസങ്ങൾ ഉണ്ടാക്കുന്നു. പ്രവാസി വിദ്യാർത്ഥി എന്ന പേരിൽ വൻ തോതിൽ ഈടാക്കുന്ന എൻ.ആർ.ഐ ഫീസ് കുറക്കുക. വാക്‌സിനേഷൻ കഴിഞ്ഞ പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് നേരിട്ട് പോകുന്നതിനും ഇൻസിട്യൂഷണൽ കൊറന്റൈൻ ഒഴിവാക്കുന്നതിനും (പ്രത്യകിച്ച് സൗദി അറേബ്യയ്ക്ക്) കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവിശ്യമായ നടപടികൾ സ്വികരിക്കുക. തുടങ്ങിയ നിരവധി കാര്യങ്ങൾ ആണ് ഗൾഫ് രാജ്യങ്ങളിലെ ഒഐസിസി - ഇൻകാസ് നേതാക്കൾ നൽകിയ നിവേദനത്തിൽ ചുണ്ടികാട്ടിയിട്ടുള്ളത്.

വിവിധ രാജ്യങ്ങളിലെ ഒ.ഐ.സി.സി - ഇൻകാസ് ഭാരവാഹികളായ രാജു കല്ലുംപുറം, മഹാദേവൻ വാഴശ്ശേരിയിൽ, കെ.ടി.എ മുനീർ, ബിജു കല്ലുമല, ചന്ദൻ കല്ലട, സിദിഖ് ഹസ്സൻ, ശങ്കര പിള്ള കുമ്പളത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
രാജു കല്ലുംപുറം, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി.

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ പുന: സംഘടിപ്പിച്ചു.മനാമ: ബഹ്റൈനിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ പുനരധിവാസ ...
19/06/2021

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ പുന: സംഘടിപ്പിച്ചു.

മനാമ: ബഹ്റൈനിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക എന്ന ലക്ഷ്യത്തോട്കൂടി സ്ഥാപിതമായ കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന് (കെ.ജെ.പി.എ) 2021-2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ നിലവിൽ വന്നു.

പ്രസിഡന്റ്: എം.സി.പവിത്രൻ, ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ, ട്രഷറർ ജോണി താമരശ്ശേരിയും ചുമതലയേറ്റു. ഈ സംഘടനയിലെ ബഹ്റൈനിലെ അംഗങ്ങളും, പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയ പ്രവാസികളെയും കൂടി ഉൾപെടുത്തികൊണ്ട്, കേരളത്തിൽ ഒരു വരുമാന മാർഗം കണ്ടെത്താനായി ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര സംസ്ഥാന സർക്കാർ തലങ്ങളിൽ രജിസ്റ്റർ ചെയ്തുകൊണ്ട്, പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന ഈ സംഘടനയുടെ ചെയർമാൻ ആയി മനോജ് മയ്യന്നൂരും, പ്രൊജക്റ്റ് ഡയരക്ടർ ആയി എം.എം.ബാബുവും ഓഡിറ്റേഴ്സ് ആയി സുമേഷ് കോട്ടൂളി, വത്സരാജ് കുയിമ്പിൽ എന്നിവരും ചുമതലയേറ്റു.

ബഹ്‌റൈനിൽ12 പേർ അടങ്ങുന്ന ഒരു ഡയറക്ടർ ബോർഡും കേരളത്തിൽ രാഷ്ട്രീയ സാമൂഹ്യ വ്യവസായ രംഗത്തെ പ്രമുഖർ അടങ്ങിയ ഉപദേശക സമിതിയുമുള്ള ഈ സംഘടനക്ക് ബഹ്‌റൈനിൽ മുപ്പതോളം അംഗങ്ങൾ അടങ്ങിയ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു.

കമ്മിറ്റിയുടെ മറ്റു ഭാരവാഹികളായ സലീം ചിങ്ങപുരം (വൈസ് പ്രസിഡന്റ്), രാജീവൻ സി.കെ കല്ലേരി (അസിസ്റ്റന്റ് സെക്രട്ടറി), രമേശ് പയ്യോളി (അസി.ട്രഷറർ), ശ്രീജിത്ത് കുറിഞ്ഞാലിയോട് (എന്റർടൈൻമെന്റ് സെക്രട്ടറി), രാജീവ് തുറയൂർ (മെമ്പർഷിപ്പ് സെക്രട്ടറി), വിജയൻ കരുമല, സുമേഷ് കുറ്റ്യാടി (അസി. മെമ്പർഷിപ്പ്), മൊയ്ദീൻ പയ്യോളി (കമ്മ്യൂണിറ്റി സെക്രട്ടറി), ജാബിർ തിക്കോടി,ബിനിൽ കോഴിക്കോട്, ബഷീർ ആവള (അസി. കമ്മ്യൂണിറ്റി), പ്രവീൺ മുക്കാളി, അസീസ് കൊടുവള്ളി (ഐ.ടി സെക്രട്ടറി) എന്നിവരും ഓൺലൈൻ വഴി നടന്ന ജനറൽ ബോഡിയിൽ ചുമതലയേറ്റു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: 39577989, 39091901, 39524045, 36120656.

Address

Al Ahli Club Complex Building
Manama
331

Opening Hours

Monday 09:00 - 20:00
Tuesday 09:00 - 20:00
Wednesday 09:00 - 20:00
Thursday 09:00 - 20:00
Friday 09:00 - 20:00
Saturday 09:00 - 20:00
Sunday 09:00 - 17:00

Telephone

+97333049486

Alerts

Be the first to know and let us send you an email when Kairali Bahrain posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kairali Bahrain:

Share