Mazhathulli.CA

Mazhathulli.CA Stay Informed, Stay Connected – Bringing You the Latest News and Stories from Our Community. Mazhathulli.ca, Your Trusted Online Media Source."

ബോഡി ബിൽഡിംഗ് താരങ്ങൾക്ക് മാനദണ്ഡം മറികടന്ന് നിയമനം നൽകുന്നതിനെതിരെ മുന്‍ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ രംഗത്ത്More details👇👇ബ...
02/05/2025

ബോഡി ബിൽഡിംഗ് താരങ്ങൾക്ക് മാനദണ്ഡം മറികടന്ന് നിയമനം നൽകുന്നതിനെതിരെ മുന്‍ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ രംഗത്ത്

More details👇👇

ബോഡി ബിൽഡിംഗ് താരങ്ങൾക്ക് മാനദണ്ഡം മറികടന്ന് നിയമനം നൽകുന്നതിനെതിരെ മുന്‍ ഇന്ത്യൻ ഫുട്ബോൾ ടീം താരങ്ങളായ എന്‍ പി പ്രദീപും റിനോ ആന്‍റോയും രംഗത്ത്. കായിക മന്ത്രി വി അബ്ദുള്‍റഹിമാനെതിരെ ഇരുവരും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഒരു താൽക്കാലിക ജോലിക്ക് അപേക്ഷ കൊടുക്കാൻ ചെന്നപ്പോൾ തന്നെ മന്ത്രി ആട്ടിപ്പുറത്താക്കിയെന്ന് എന്‍ പി പ്രദീപ് പറഞ്ഞു.
ഒരു താൽക്കാലിക ജോലിക്ക് അപേക്ഷ കൊടുക്കാൻ ചെന്നപ്പോൾ തന്നെ മന്ത്രി ആട്ടിപ്പുറത്താക്കി. നീ ആദ്യം ഫുട്ബോൾ ലൈസൻസെടുത്തിട്ട് വാ എന്നാണ് മന്ത്രി തന്നോട് പറഞ്ഞതെന്ന് എന്‍ പി പ്രദീപ് പറഞ്ഞു. ഇപ്പോൾ മാനദണ്ഡങ്ങൾ മറികടന്ന് ചിലർക്ക് ജോലി നൽകുന്നത് കാണുമ്പോൾ വേദനയുണ്ട്. പ്രത്യേകപരിഗണന നൽകി ജോലി നൽകാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നടക്കം രേഖാമൂലം മറുപടി കിട്ടിയത്. ഇന്ത്യൻ ടീമിൽ കളിച്ചിട്ട് പോലും ഇതാണ് ഗതിയെന്നും എൻ പി പ്രദീപ് പറഞ്ഞു.
കാലഹരണപ്പെട്ട മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോലി നിഷേധിച്ചതെന്ന് മുൻ താരം റിനോ ആന്‍റോ പറഞ്ഞു. താനും അനസ് എടത്തൊടികയും എൻ പി പ്രദീപും അടക്കമുള്ളവരുടെ അപേക്ഷകൾ പല തവണ സർക്കാർ തള്ളി. ഇപ്പോഴും 20 കൊല്ലം മുന്നത്തെ മാനദണ്ഡങ്ങൾ വച്ച് താരങ്ങള്‍ക്ക് ജോലി നിഷേധിക്കുകയാണ്. ബോഡി ബിൽഡിംഗ് സ്പോർട്സ് ക്വാട്ടയിലെ ഇനമാണോയെന്നും ഇത് ചട്ടം മറികടന്നുള്ള നിയമനമല്ലേ എന്നും റിനോ ആന്‍റോ ചോദിച്ചു. തങ്ങൾക്ക് നിയമനത്തിനുള്ള പ്രായം കഴിഞ്ഞുവെന്നും എന്നാലും വരും തലമുറയ്ക്കെങ്കിലും ഈ ഗതികേടുണ്ടാവരുതെന്നും റിനോ ആന്‍റോ പറഞ്ഞു.
പൊലീസിലെ ബോഡി ബിൽഡിംഗ് താരങ്ങള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കാനുള്ള നീക്കം വിവാദമായിരുന്നു. തുടര്‍ന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ പോലീസിന്‍റെ സെന്‍ട്രല്‍ സ്പോര്‍ട്സ് ഓഫീസര്‍ ചുമതലയില്‍ നിന്ന് മാറ്റി എസ് ശ്രീജിത്തിന് പകരം ചുമതല നല്‍കിയിരുന്നു. രണ്ട് ബോഡി ബില്‍ഡിംഗ് താരങ്ങളെ പോലീസില്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ നിയമിക്കാന്‍ തീരുമാനമുണ്ടായിരുന്നു.

#24/7

ഷാരൂഖ് ഖാന്റെ സംവിധായകനാകാൻ മകൻ ആര്യൻ ഖാൻ.More details👇👇ഇന്ത്യൻ സിനിമയുടെ കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പിതാവിന്...
02/05/2025

ഷാരൂഖ് ഖാന്റെ സംവിധായകനാകാൻ മകൻ ആര്യൻ ഖാൻ.

More details👇👇

ഇന്ത്യൻ സിനിമയുടെ കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പിതാവിന്റെ പാത പിന്തുടരാൻ ഒരുങ്ങുന്നു. എന്നാൽ നടനായല്ല ക്യാമറയ്ക്ക് പിറകിൽ നിൽക്കാൻ ആണ് ആര്യൻ ഖാൻ താൽപര്യപ്പെടുന്നത്. ആര്യൻ ഖാന്റെ സംവിധാനത്തിൽ നെറ്ഫ്ലിക്സ് ഒരുക്കുന്ന ടിവി ഷോയുടെ ടൈറ്റിൽ ടീസർ പുറത്തുവിട്ടു. The Ba***ds of Bollywood എന്ന് പേരിട്ടിരിക്കുന്ന ഷോയുടെ ടൈറ്റിൽ ടീസർ വിഡിയോയിൽ വാർത്ത പ്രെസെന്റ ചെയ്യുന്നത് സാക്ഷാൽ ഷാരൂഖ് ഖാൻ തന്നെയാണ്. Ba***ds എന്ന വാക്കിന്റെ പൂർണ രൂപം ഇത് വരെ പുറത്തു വിട്ടിട്ടില്ല.
ക്യാമറയ്ക്ക് മുൻപിൽ തന്റെ പ്രശസ്തമായ പഞ്ച്ലൈൻ ആയ “പിക്ച്ചർ അഭി ബാക്കി ഹേ” യെ ഉദ്ധരിച്ച് ചിത്രം ഇനിയുമേറെ വർഷങ്ങൾ ബാക്കിയാണ് എന്ന ഡയലോഗ് പറയുന്ന ഷാരൂഖ് ഖാനെ കട്ട് പറഞ്ഞു സംവിധായകൻ നിർത്തിക്കുന്നു. തുടർന്ന് അതെ ഡയലോഗ് പല മോഡുലേഷനിൽ പറയാൻ ശ്രമിക്കുന്ന ഷാരൂഖ് ഖാൻ എല്ലാ തവണയും സംവിധായകൻ തടസ്സപ്പെടുത്തുന്നു. ഒടുവിൽ ദേഷ്യപ്പെട്ട് ‘ഈ ലോകം ഭരിക്കുന്നത് നിന്റെ അച്ഛൻ ആണോ’ എന്ന് ഷാരൂഖ് ചോദിക്കുമ്പോൾ അതെ എന്ന് മറുപടി പറയുന്ന സംവിധായക കസേരയിൽ ഇരിക്കുന്ന ആര്യൻ ഖാനെയാണ് പിന്നീട് കാണിക്കുന്നത്.
പിന്നീട്, റിലീസിനൊരുങ്ങുന്ന ഷോയെ ഷാരൂഖ് ഖാൻ വിശേഷിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും വലുതും, മോശവും, ധീരമായതും, രസകരമായതും, ഗൗരവമേറിയതും, ഭ്രാന്തമായതും ആയ ഷോ എന്നാണ്. അതിനു ശേഷം സീറ്റിൽ നിന്ന് എഴുന്നേൽക്കുന്ന ആര്യൻ ഖാൻ അച്ഛാ ക്യാമറ ഓൺ ആക്കാൻ മറന്നു എന്ന് പറയുമ്പോൾ, ഷാരൂഖ് ഖാൻ മകനെ തല്ലാൻ ഓടിക്കുന്നിടത്ത് ആണ് ടീസർ വീഡിയോ അവസാനിക്കുന്നത്.
അച്ഛനും മകനും ഒരുമിച്ച രസകരമായ വീഡിയോ ഇപ്പൊ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. കൂടാതെ സദാ ഗൗരവത്തിൽ ഇരിക്കാറുള്ള ആര്യൻ ഖാൻ ചിരിക്കുന്നത് ആദ്യമായാണ് കാണുന്നത് എന്നാണ് ആരാധകർ പറയുന്നത്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ 2023ൽ ‘ആർച്ചീസ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നിരുന്നു. മകനും അതെ പാത പിന്തുടരും എന്ന് വിചാരിച്ചിരുന്ന ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് താര പുത്രൻ ക്യാമറയ്ക്ക് പിന്നിലേക്ക് മാറുന്നത്.

#24/7

വയനാട് പുനരധിവാസം: ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി, സർക്കാർ ഉത്തരവിറക്കിMore details👇👇വയനാട് പുനരധിവാസത...
02/05/2025

വയനാട് പുനരധിവാസം: ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി, സർക്കാർ ഉത്തരവിറക്കി

More details👇👇

വയനാട് പുനരധിവാസത്തിൽ ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി. മാനദണ്ഡങ്ങൾ വിശദീകരിച്ച് സർക്കാർ ഉത്തരവിറക്കി. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് സുരക്ഷിതമായ സ്ഥലത്ത് മറ്റ് വീട് ഉണ്ടെങ്കിൽ പുനരധിവാസത്തിന് അർഹതയില്ല. വീട് നശിച്ചതിനുളള 4 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് മാത്രമേ അർഹതയുളളു.
ദുരന്തമേഖലയിലെ വീട് വാടകക്ക് നൽകിയിരിക്കുകായാണെങ്കിൽ വാടകക്കാരന് പുതിയ വീടിന് അർഹതയുണ്ട്. വാടക വീടുകളിൽ താമസിച്ചിരുന്നവർക്ക് പുനരധിവാസ പ്രകാരം വീട് നൽകും.വാടകക്ക് വീട് നൽകിയ ആളിന് വേറെ വീടില്ലെങ്കിൽ അവർക്കും പുതിയ വീട് അനുവദിക്കും.
ലൈഫ് പദ്ധതി പ്രകാരം നിർമ്മാണത്തിലിരുന്ന വീടുകൾ നശിച്ചക്കുകയോ നോ ഗോ സോണിലോ ആണെങ്കിൽ പുതിയ വീട് നൽകും. ഒരു വീട്ടിൽ താമസിക്കുന്ന കൂട്ടുകൂടുംബങ്ങൾക്ക് റേഷൻ കാർഡ് അടിസ്ഥാനത്തിൽ പുതിയ വീട് നൽകും. സുരക്ഷിതമേഖലയിലുളളതും ഭാഗികമായി നശിച്ചതുമായ വീടുകളിൽ താമസിക്കുന്നവർക്ക് പുനരധിവാസത്തിന് അർഹതയില്ലെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം കേന്ദ്ര ബജറ്റിൽ വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരെ അവഗണിച്ചതിനെതിരെ ദുരന്തബാധിതരുടെ സംഘടന. ബജറ്റിൽ വലിയ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മുണ്ടക്കൈ ഇന്ത്യയിൽ അല്ലേ എന്ന് സംശയിച്ചു പോവുകയാണെന്നും ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം ആക്ഷൻ കമ്മിറ്റി പ്രതികരിച്ചു.
ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു നടപടിയും ഉണ്ടാകാത്തതിൽ കടുത്ത നിരാശയുണ്ട്. ഒരു നാടും നാട്ടുകാരും വഴിയാധാരമായിട്ട് 180 ദിവസം കഴിഞ്ഞു. പ്രധാനമന്ത്രി കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ജകേന്ദ്രസർക്കാരിനെ വിമർശിച്ച് ജനശബ്ദം ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.

#24/7

കെ ആര്‍ മീരയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. More details👇👇കെ ആര്‍ മീരയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍...
02/05/2025

കെ ആര്‍ മീരയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍.

More details👇👇

കെ ആര്‍ മീരയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷാരോണ്‍ രാജ് വധക്കേസ് മുന്‍നിര്‍ത്തി പറഞ്ഞ പ്രസ്താവനയിലാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കാണ് പരാതി നല്‍കിയത്. കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാടിനെതിരെയാണ് പരാതിയെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
വളരെ ചിരിച്ചുകൊണ്ട് പുച്ഛത്തോടെ പറയുകയാണ് ചിലപ്പോള്‍ കഷായം കലക്കി കൊടുക്കേണ്ടി വരും എന്ന്. ഷാരോണ്‍ എന്നു പറയുന്ന പുരുഷന്‍ സമപ്രായക്കാരിയായ ഗ്രീഷ്മയെയാണ് വിഷം കൊടുത്ത് കൊന്നതെങ്കില്‍ ന്യായീകരിക്കുമോ? നമ്മുടെ നാട്ടിലെ പ്രമുഖമായൊരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലിരുന്ന് ഒരാള്‍ ഒരാള്‍ക്ക് വിഷം കൊടുത്ത് കൊന്നതിനെ കുറിച്ച് പറയുകയാണ്. അഞ്ചോ ആറോ തവണ മനപ്പൂര്‍വം ഷാരോണിനെ ഗ്രീഷ്മ വിളിച്ചു വരുത്തി ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ താത്പര്യത്തോടെ സംസാരിച്ചു. എന്നിട്ട് വിഷം കൊടുത്ത് കൊന്നുവെന്ന് കോടതി വിധിയില്‍ വ്യക്തമായി പറയുന്നുണ്ട്. അങ്ങനെ കൊല്ലപ്പെട്ട ഒരുത്തനെ അപമാനിക്കുകയും അവന്റെ കുറ്റമാണ് അവന്‍ മരിച്ചത് എന്ന് പറയുകയും ചെയ്യുന്നത് കൊലപാതകത്തെ ന്യായീകരിക്കലല്ലേ? വിദ്വേഷ പ്രസംഗമല്ലെ – രാഹുല്‍ ഈശ്വര്‍ ചോദിച്ചു.
അതേസമയം സംസ്ഥാന പുരുഷ കമ്മീഷന്‍ ബില്‍ പൂര്‍ത്തിയായെന്ന് അദ്ദേഹം പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ബില്‍ സ്പീക്കര്‍ക്ക് സമര്‍പ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ അനുമതി വരും ദിവസങ്ങളില്‍ ലഭിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഷാരോണ്‍ ഒരു യുവാവല്ലേ. അയാളെ അങ്ങനെ കൊന്നത് ന്യായീകരിക്കുന്നത് ശരിയല്ല എന്ന് യുവജന കമ്മീഷന്റെ ആരെങ്കിലും പറയുന്നത് നിങ്ങള്‍ കേട്ടോ? വനിത കമ്മീഷന്റെ ആരെങ്കിലും ഒരാള്‍ ഇങ്ങനെ പറയുന്നത് കേട്ടോ? നേരെ തിരിച്ച് യുവജന കമ്മീഷന്‍ എനിക്കെതിരെ കേസെടുക്കണമെന്ന് പറഞ്ഞു. വനിതാ കമ്മീഷനും പറഞ്ഞു. എന്തിനാ, വളരെ ബഹുമാനപരസരം കുമാരി ഹണി റോസിനെ ചാനലില്‍ ഇരുന്ന് വിമര്‍ശിച്ചതിന്. ഹണി റോസിനെ ടിവിയില്‍ ഇരുന്ന് വിമര്‍ശിക്കാന്‍ പാടില്ല. പക്ഷേ കൊലപാതകത്തെ ന്യായീകരിക്കാന്‍ മീര മാഡത്തിന് കഴിയും എന്നത് കൊണ്ടാണ് ഈ നാട്ടില്‍ ഒരു പുരുഷ കമ്മീഷന്റെ ആവശ്യം – രാഹുല്‍ ഈശ്വര്‍ വിശദമാക്കി.

ആശങ്കയില്ലെന്ന് ദേവസ്വം ബോര്‍ഡ്; ക്ഷേത്രസ്വര്‍ണമായ 535 കിലോ മാര്‍ച്ചില്‍ ബാങ്കിന് കൈമാറുംMore details👇👇തിരുവിതാംകൂര്‍ ദേ...
02/05/2025

ആശങ്കയില്ലെന്ന് ദേവസ്വം ബോര്‍ഡ്; ക്ഷേത്രസ്വര്‍ണമായ 535 കിലോ മാര്‍ച്ചില്‍ ബാങ്കിന് കൈമാറും

More details👇👇

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെ 535 കിലോഗ്രാം സ്വര്‍ണം മാര്‍ച്ച് 10-ന് നിക്ഷേപ പദ്ധതിയില്‍ ബാങ്കിന് കൈമാറും. നഷ്ടത്തെത്തുടര്‍ന്ന് സ്വര്‍ണക്കടപ്പത്രപദ്ധതി നിര്‍ത്തിയതായി കേന്ദ്ര ധനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, എസ്.ബി.ഐ.യുമായി നേരത്തേ ധാരണയായതിനാല്‍ പദ്ധതിയില്‍ സ്വര്‍ണം നിക്ഷേപിക്കാന്‍ തടസ്സമുണ്ടാകില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍.
ക്ഷേത്രങ്ങളില്‍ നിത്യപൂജകള്‍ക്കോ മറ്റുചടങ്ങുകള്‍ക്കോ ഉപയോഗിക്കാത്ത 'സി' കാറ്റഗറിയിലുള്ള ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണ ഉരുപ്പടികളാണ് എസ്.ബി.ഐ.യില്‍ നിക്ഷേപിക്കുന്നത്. ഇതിലൂടെ വര്‍ഷം 10 കോടി രൂപ പലിശയിനത്തില്‍ കിട്ടുമെന്നാണ് ബോര്‍ഡ് കണക്കാക്കുന്നത്.
ശബരിമലയിലെ സ്വര്‍ണം മാത്രമാണ് പരിശോധനയ്ക്ക് തലസ്ഥാനത്ത് ഇനിയെത്താനുള്ളത്. ഇതുകൂടിയെത്തിയാല്‍ തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ഗ്രൂപ്പിലെ വലിയശാല സ്ട്രോങ് റൂമിലെത്തിച്ച് അന്തിമ പരിശോധനനടത്തി കൈമാറാനാണ് തീരുമാനം.
കേന്ദ്രസര്‍ക്കാരെടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ നിക്ഷേപപദ്ധതി തുടരാനാകുമോയെന്ന് സംശയമുണ്ട്. കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്വര്‍ണമോ വിപണിവിലയ്ക്ക് തുല്യമായ പണമോ തിരിച്ചുകിട്ടുന്നതായിരുന്നു നിക്ഷേപപദ്ധതി. എന്നാല്‍, സ്വര്‍ണവില ഉയരുന്നത് നഷ്ടമുണ്ടാക്കുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായും നടയ്ക്കുവെച്ചതുമായ ആഭരണങ്ങളില്‍ ഏറിയപങ്കും വര്‍ഷങ്ങളായി ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കയാണ്. ഇതില്‍നിന്നാണ് ക്ഷേത്രോപയോഗത്തിനു വേണ്ടാത്ത 535 കിലോ നിക്ഷേപപദ്ധതിയിലേക്ക് മാറ്റുന്നത്.

#24/7

എൻട്രി ലെവൽ സ്പോർട്സ് ബൈക്ക് ആർ 15-ന്റെ നിർമാണം 10 ലക്ഷം യൂണിറ്റുകൾ പിന്നിട്ടതായി യമഹ.More details👇👇ഇന്ത്യൻ യുവാക്കളുടെ ...
02/05/2025

എൻട്രി ലെവൽ സ്പോർട്സ് ബൈക്ക് ആർ 15-ന്റെ നിർമാണം 10 ലക്ഷം യൂണിറ്റുകൾ പിന്നിട്ടതായി യമഹ.

More details👇👇

ഇന്ത്യൻ യുവാക്കളുടെ ഹരമായ എൻട്രി ലെവൽ സ്പോർട്സ് ബൈക്ക് ആർ 15-ന്റെ നിർമാണം 10 ലക്ഷം യൂണിറ്റുകൾ പിന്നിട്ടതായി യമഹ. 90 ശതമാനം ബൈക്കുകളും ആഭ്യന്തര വിപണിയിൽ തന്നെയാണ് വിറ്റഴിച്ചത്. 10 ശതമാനം കയറ്റുമതി ചെയ്തു. യമഹയുടെ ഛത്തീസ്ഗഢിലെ സൂരജ്പുർ പ്ലാന്റിലാണ് വാഹനം നിർമിക്കുന്നത്.
2008-ലാണ് ആർ 15-നെ യമഹ ഇന്ത്യയിൽ അവതരിപ്പിച്ചത്. പിന്നീടങ്ങോട്ട് ഈ മോഡലിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹയുടെ ശ്രേണിയിലെ യുവാക്കളുടെ ഇഷ്ടതാരമായി ആർ 15 മാറി.
ഹീറോ ഹോണ്ട കരിസ്‌മയും ബജാജ് പൾസറുകളുമെല്ലാം അരങ്ങുവാണിരുന്ന കാലത്തായിരുന്നു R15 ന്റെ വരവ് എന്നതും ഓർക്കണം. എതിരാളികളെല്ലാം കിതച്ചപ്പോഴും പുതിയ എതിരാളികൾ വന്നപ്പോഴും R15 ഇന്നും പറക്കുകയാണ്. നാല് തലമുറ മോഡലുകളുടെ വിജയം ഇതിന് ഉദാഹരണമാണ്.
2011-ൽ എത്തിയ രണ്ടാം തലമുറ (V2.0) R15നും 2018-ൽ എത്തിയ മൂന്നാം തലമുറ(V3.0) R15നും ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. നിലവിൽ വിപണിയിലുള്ള നാലാംതലമുറ (V4.0) മോഡൽ 2021-ലാണ് കമ്പനി അവതരിപ്പിച്ചത്. വിലയുടെ കാര്യത്തിലായാലും പെർഫോമൻസിലായാലും യുവാക്കളെ സംതൃപ്ത്തിപ്പെടുത്താൻ കഴിയുന്നതാണ് വലിയ ജനപ്രീതിക്ക് കാരണം. പെർഫോമൻസിനൊപ്പെം മികച്ച മൈലേജും ഉണ്ടെന്നതാണ് ഈ ജാപ്പനീസ് ഇതിഹാസത്തിന്റെ ഹൈലൈറ്റ്.

#24/7

2025 ൽ പ്രക്ഷേകരിലേക്കെത്തുന്ന‌ ഇന്ത്യൻചിത്രങ്ങളുടെയും വെബ്സീരീസുകളുടെയും പട്ടിക പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്More detail...
02/05/2025

2025 ൽ പ്രക്ഷേകരിലേക്കെത്തുന്ന‌ ഇന്ത്യൻചിത്രങ്ങളുടെയും വെബ്സീരീസുകളുടെയും പട്ടിക പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

More details👇👇

2025 ൽ പ്രക്ഷേകരിലേക്കെത്തുന്ന‌ ഇന്ത്യൻചിത്രങ്ങളുടെയും വെബ്സീരീസുകളുടെയും പട്ടിക പുറത്തുവിട്ട് അന്തരാഷ്ട്ര ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. സെയ്ഫ് അലി ഖാൻ നായകനായ ജുവൽ തീഫ്- ദ ഹെയ്‌സ്റ്റ് ബിഗിൻസ് ഉൾപ്പെടെ ആറു സിനിമകളും 13 വെബ്സീരിസുകളും ഈ വർഷം നെറ്റഫ്ലിക്സ് സ്ട്രീം ചെയ്യും. കൂടാതെ ഒരു ഹൃസ്വ ചിത്രവും അഞ്ചോളം അൺ സ്ക്രിപ്റ്റഡ് സീരീസുകളും പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്കുമാർ റാവു ചിത്രമായ ടോസ്റ്റർ, ഷെഫാലി ഷാ, രസിക ദുഗൽ, രാജേഷ് തായ്‌ലാങ്ക് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന വെബ് സീരീസ് ഡൽഹി ക്രൈം സീസൺ 3, ഖുഷി കപൂറും ഇബ്രാഹിം അലി ഖാനും അഭിനയിച്ച നാദനിയൻ, ഏറെ പ്രശംസ നേടിയ പരമ്പരയായ കൊഹ്‌റയുടെ രണ്ടാം സീസൺ, വാണി കപൂറും സുർവീൺ ചൗളയും പ്രധാനകഥാപാത്രങ്ങളാകുന്ന മണ്ടല മർഡർസ്, കീർത്തി സുരേഷും രാധിക ആപ്‌തെയും ഒന്നിക്കുന്ന അക്ക, നീരജ് പാണ്ഡെയുടെ ഖാക്കി പരമ്പരയുടെ തുടർച്ച എന്നിവ 2025 ൽ നെറ്റ്ഫ്ലിക്സ് പ്രേക്ഷകരിലേക്കെത്തിക്കും.
സിദ്ധാർത്ഥ്, മാധവൻ, നയൻതാര, മീരാ ജാസ്മിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശശികാന്തിൻ്റെ ടെസ്റ്റ്, മല്ലിക് രാമിന്റെ സൂപ്പർ സുബ്ബു, പ്രതീക് ഗാന്ധിയുടെ സാരെ ജഹാൻ സേ അച്ചാ, വിർ ദാസിന്റെ ഫൂൾ വൊള്യം, എന്നിവയും 2025 ലെ പ്രധാന കാഴ്ചകളാണ്.

#24/7

ദേശീയ ഗെയിംസ്; വനിതകളുടെ വാട്ടര്‍ പോളോയില്‍ കേരളത്തിന് സ്വര്‍ണം, ബാസ്കറ്റ്ബോളിൽ വെള്ളിMore details👇👇വനിതകളുടെ വാട്ടര്‍ പ...
02/05/2025

ദേശീയ ഗെയിംസ്; വനിതകളുടെ വാട്ടര്‍ പോളോയില്‍ കേരളത്തിന് സ്വര്‍ണം, ബാസ്കറ്റ്ബോളിൽ വെള്ളി

More details👇👇

വനിതകളുടെ വാട്ടര്‍ പോളോയില്‍ കേരളത്തിന് സ്വര്‍ണം. ഫൈനലില്‍ മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയാണ് കേരളം സ്വര്‍ണം നേടിയത്.
3 x 3 ബാസ്കറ്റ്ബോൾ ഫൈനലിൽ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകൾക്ക് തോൽവിയേറ്റുവാങ്ങി. സ്വർണം പ്രതീക്ഷിച്ച കേരളം ഇതോടെ വെള്ളിയിലൊതുങ്ങി.
പുരുഷ ടീം മധ്യപ്രദേശിനോട് സഡൻഡെത്തിലാണു തോറ്റത്. നിശ്ചിത സമയത്ത് 20-20 ന് ഇരു ടീമും തുല്യത പാലിച്ചതിനെത്തുടർന്നാണ് സഡൻഡെത്ത് വേണ്ടി വന്നത്. വനിതകൾ ഫൈനലിൽ തെലങ്കാനയോടാണ് തോറ്റത്.

#24/7

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വ...
02/05/2025

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു.

More details👇👇

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു. ഫെബ്രുവരി 23-ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളാണ് വില്‍പ്പന ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നത്. ടിക്കറ്റ് വില്‍പ്പന ആരംഭിച്ച തിങ്കളാഴ്ച ഏകദേശം ഒന്നരലക്ഷത്തോളം പേരാണ് ടിക്കറ്റ് ബുക്ക് ചെയ്യാനായി വെബ്‌സൈറ്റില്‍ ക്യൂവിലുണ്ടായിരുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു,
വില്‍പ്പന ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് ടിക്കറ്റുകള്‍ വിറ്റഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതിനാല്‍ പലര്‍ക്കും തങ്ങള്‍ ആഗ്രഹിച്ച ടിക്കറ്റുകള്‍ സ്വന്തമാക്കാനായില്ല. ഉയര്‍ന്നനിരക്കിലുള്ള ഗ്രാന്റ് ലോഞ്ച് വിഭാഗം ടിക്കറ്റുകളും ചൂടപ്പംപോലെ വിറ്റുതീര്‍ന്നു.
500 ദിര്‍ഹം (ജനറല്‍ അഡ്മിഷന്‍) മുതല്‍ 5000 ദിര്‍ഹം (ഗ്രാന്റ് ലോഞ്ച്) വരെയായിരുന്നു ടിക്കറ്റ് നിരക്ക്. ദുബായില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ്, ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരങ്ങളുടെ ടിക്കറ്റുകളും വിറ്റുതീര്‍ന്നതായാണ് നിലവില്‍ ഐ.സി.സി. വെബ്‌സൈറ്റില്‍ കാണിക്കുന്നത്.
പാകിസ്താനിലും യു.എ.ഇ.യിലുമായി 'ഹൈബ്രിഡ്' മോഡലിലാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി മത്സരം. ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ദുബായിലാണ് നടക്കുന്നത്. ഒരു സെമിഫൈനൽ മത്സരവും ഇന്ത്യ ഫൈനലിൽ പ്രവേശിച്ചാൽ ഫൈനലും ദുബായിൽ തന്നെയാകും. ഫെബ്രുവരി 19-ന് പാകിസ്താന്‍-ന്യൂസിലാന്‍ഡ് മത്സരത്തോടെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് തുടക്കമാകും. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനമത്സരം. മാര്‍ച്ച് ഒന്‍പതിനാണ് ഫൈനല്‍.

#24/7

സ്വകാര്യ ചാറ്റുകളിൽ ഇവന്റുകൾ ഷെഡ്യൂൾ ചെയ്യാൻ പുതിയ വാട്ട്‌സ്ആപ്പ് ഫീച്ചർ ഉടൻMore details👇👇സ്വകാര്യ ചാറ്റുകളിൾ ഇവന്റുകൾ ഷ...
02/05/2025

സ്വകാര്യ ചാറ്റുകളിൽ ഇവന്റുകൾ ഷെഡ്യൂൾ ചെയ്യാൻ പുതിയ വാട്ട്‌സ്ആപ്പ് ഫീച്ചർ ഉടൻ

More details👇👇

സ്വകാര്യ ചാറ്റുകളിൾ ഇവന്റുകൾ ഷെഡ്യൂൾ ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാക്കാൻ വാട്ട്‌സ്ആപ്പ് ഒരുങ്ങുന്നു. മുമ്പ്, ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമായിരുന്നുള്ളൂ. ഇത് ഉപയോക്താക്കളെ ഇവന്റുകൾ സൃഷ്ടിക്കാനും ഓർമ്മപ്പെടുത്തലുകൾ സജ്ജീകരിക്കാനും ആപ്പിനുള്ളിൽ നേരിട്ട് അപ്പോയിന്റ്‌മെന്റുകൾ ഏകോപിപ്പിക്കാനും അനുവദിക്കുന്നു.
വൺ-ഓൺ-വൺ സംഭാഷണങ്ങളിലേക്ക് സവിശേഷത ലഭ്യമാകുന്നതോടെ, ഒരു സമർപ്പിത കലണ്ടർ ആപ്പിലേക്ക് മാറാതെ തന്നെ ഉപയോക്താക്കൾക്ക് അവരുടെ ഷെഡ്യൂളുകൾ കൈകാര്യം ചെയ്യാൻ കൂടുതൽ വഴക്കം ലഭിക്കും. iOS-നുള്ള വാട്ട്‌സ്ആപ്പിൻ്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് (25.2.10.73) WABetaInfo പ്രകാരം, ഈ പ്രവർത്തനം ഇതിനകം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്, ഇവന്റുകൾ ആസൂത്രണം ചെയ്യുമ്പോൾ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
ആപ്പിൾ സ്വന്തം ഇവന്റ് മാനേജ്‌മെന്റ് ടൂൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് വാട്ട്‌സ്ആപ്പിന്റെ ഈ നീക്കം. ഇൻവൈറ്റ്‌സ് എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ ആപ്പ്, മീറ്റിംഗുകളും വ്യക്തിഗത ഒത്തുചേരലുകളും സംഘടിപ്പിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആപ്പിളിന്റെ കലണ്ടർ ആപ്പ് ഇതിനകം തന്നെ ഇവന്റ് ഫീച്ചറിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, പുതിയ ആപ്പ് കൂടുതൽ ഇന്ററാക്ടീവ് ഇന്റർഫേസ്, ഐക്ലൗഡുമായുള്ള ആഴത്തിലുള്ള സംയോജനം തുടങ്ങിയ അധിക സവിശേഷതകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 9to5Mac അനുസരിച്ച്, ആപ്പിനെക്കുറിച്ചുള്ള പരാമർശങ്ങൾ ആദ്യം iOS 18.2 ബീറ്റയിലാണ് കണ്ടെത്തിയത്, കോഡ് താൽക്കാലികമായി നീക്കം ചെയ്‌തെങ്കിലും, iOS 18.3 ബീറ്റ 2-ൽ ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടു, ഇത് ആപ്പിൾ ഇപ്പോഴും ഈ ആശയം സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്നു.
ഗ്രൂപ്പുകൾക്കായി ഡാറ്റാബേസ് മോഡലുകൾ കൈകാര്യം ചെയ്യുന്ന ഗ്രൂപ്പ്കിറ്റ് എന്ന പുതിയ iOS 18 ഡെമണുമായി ഇൻവൈറ്റ്സ് ആപ്പ് സംയോജിപ്പിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഈ സംയോജനം ഉപയോക്താക്കൾക്ക് ക്ഷണിക്കപ്പെട്ടവരുടെ പട്ടിക കാണാനും അവരുടെ ഹാജർ സ്ഥിരീകരിച്ചവരെ ട്രാക്ക് ചെയ്യാനും അനുവദിക്കും. എന്നിരുന്നാലും, ആപ്പ് ഒറ്റയ്‌ക്കായിരിക്കുമോ അതോ iMessage പോലുള്ള നിലവിലുള്ള സേവനങ്ങളുമായി സംയോജിപ്പിച്ചിരിക്കുമോ എന്ന് വ്യക്തമല്ല.

ഓട്ടോ ഡ്രൈവറുമായി റോഡിൽ വാക്കുതർക്കത്തിലേർപ്പെട്ട് രാഹുൽ ദ്രാവിഡ്More details👇👇ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്...
02/05/2025

ഓട്ടോ ഡ്രൈവറുമായി റോഡിൽ വാക്കുതർക്കത്തിലേർപ്പെട്ട് രാഹുൽ ദ്രാവിഡ്

More details👇👇

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. ലോഡിംഗ് ഓട്ടോയുടെ ഡ്രൈവറുമായി അദ്ദേഹം തർക്കിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ വീഡിയോ ബെംഗളൂരുവിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്നു. രാഹുൽ ദ്രാവിഡിന്റെ കാറും ലോഡിംഗ് ഓട്ടോയും തമ്മിൽ ഒരു ചെറിയ കൂട്ടിയിടി ഉണ്ടായിരുന്നു. ഇതിനു ശേഷമാണ് ഈ തർക്കം നടന്നത്. കൂട്ടിയിടിയെ തുടർന്ന് കാർ ചെറുതായി ചളുങ്ങിയെന്ന് ദ്രാവിഡ് ഡ്രൈവറോട് പറയുന്നത് വീഡിയോയിൽ കാണാം.

#24/7

കിഫ്ബി നിര്‍മിക്കുന്ന സംസ്ഥാനത്തെ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍.More details👇👇സംസ്ഥാന...
02/05/2025

കിഫ്ബി നിര്‍മിക്കുന്ന സംസ്ഥാനത്തെ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍.

More details👇👇

സംസ്ഥാനത്ത് കിഫ്ബി നിര്‍മ്മിക്കുന്ന റോഡുകളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്. ടോള്‍ ഈടാക്കാനുള്ള കരട് നിയമത്തില്‍ ടോളിന് പകരം യൂസര്‍ ഫീസ് എന്നാണ് പരാമര്‍ശിക്കുന്നത്. നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നേക്കും.
കരട് നിയമത്തിൽ ടോള്‍ എന്ന വാക്ക് പരാമര്‍ശിക്കുന്നില്ല. യൂസര്‍ ഫീസ് എന്നാണ് കരട് നിയമത്തിൽ പരാമര്‍ശിച്ചിരിക്കുന്നത്. യൂസര്‍ ഫീസ് എന്ന പേരിലായാലും ഫലത്തിൽ ഇത് ടോള്‍ പോലെ നിശ്ചിത തുക വാഹനയാത്രക്കാരിൽ നിന്ന് ഈടാക്കുന്ന സംവിധാനം തന്നെയായിരിക്കും.കിഫ്ബി നിര്‍മിച്ച സംസ്ഥാന പാതകളിലൂടെ 15 കിലോമീറ്ററിന് മുകളിൽ യാത്ര ചെയ്യുന്നവരിൽ നിന്നായിരിക്കും യൂസര്‍ ഫീസ് വാങ്ങുകയെന്നാണ് കരട് നിയമത്തിൽ പറയുന്നത്.
50 വർഷം കൊണ്ട് മുടക്കിയ പണം തിരിച്ചു കിട്ടുന്ന രീതിയിലായിരിക്കും നിരക്ക് നിശ്ചയിക്കുക. പുതിയ റോഡുകൾക്ക് മാത്രമല്ല കിഫ്‌ബി സഹായത്തോടെ നിർമാണം പൂർത്തിയായി കഴിഞ്ഞ റോഡുകൾക്കും യൂസർ ഫീ ബാധകമായിരിക്കും. 50 കോടിക്ക് മുകളിൽ എസ്റ്റിമേറ്റുള്ള റോഡുകൾക്ക് യൂസർ ഫീ ചുമത്തുമെന്നും കരട് നിയമത്തിൽ പറയുന്നു.
അതേസമയം കിഫ്ബി റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിഷേധിച്ചു. കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കിയത്. പരിശോധിച്ചത് സാധ്യത മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.

#24/7

കുടിയേറ്റ സംഘങ്ങൾ സ്വീഡനെ കീഴടക്കിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് സ്വീഡിഷ് പ്രധാനമന്ത്രിMore details👇👇ചൊവ്വാഴ്ച സ്വീ...
02/05/2025

കുടിയേറ്റ സംഘങ്ങൾ സ്വീഡനെ കീഴടക്കിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് സ്വീഡിഷ് പ്രധാനമന്ത്രി

More details👇👇

ചൊവ്വാഴ്ച സ്വീഡനിലെ ഒറെബ്രോയിൽ നടന്ന ആക്രമണത്തിൽ പത്ത് പേർ വെടിയേറ്റ് മരിച്ചു. ഇറാഖി മിലിഷ്യ നേതാവും ഖുറാൻ കത്തിക്കുന്നയാളുമായ സൽവാൻ മോമികയുടെ മൃതദേഹം സ്റ്റോക്ക്ഹോമിലെ അപ്പാർട്ട്മെന്റിൽ വെടിയേറ്റ മുറിവുകളോടെ കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇത്. സ്വീഡനിൽ ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല. സൗമ്യതയുടെ നാട് ഗോഥെൻബർഗ്, മാൽമോ, സ്റ്റോക്ക്ഹോം എന്നീ നഗരങ്ങളിൽ പതിവായി കൂട്ടക്കൊലകൾക്ക് സാക്ഷ്യം വഹിക്കുന്നു. ഇവിടെ, ഫ്ലാറ്റുകൾ തകർക്കപ്പെടുന്നു, ഷോപ്പിംഗ് സെന്ററുകളിൽ പകൽസമയത്ത് വെടിവയ്പ്പുകൾ നടക്കുന്നു. എന്നാൽ യൂറോപ്യൻ രാജ്യം എങ്ങനെയാണ് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അക്രമത്തിലേക്ക് വീണത്?
മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ ഇതിന് ഉത്തരവാദികളാണോ?
ചൊവ്വാഴ്ച സ്റ്റോക്ക്ഹോമിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒറെബ്രോ നഗരത്തിലെ ഒരു സ്കൂളിൽ നടന്ന ആക്രമണത്തിൽ 10 പേർ വെടിയേറ്റ് മരിച്ചു. ആക്രമണത്തെ "കൊലപാതകശ്രമം, തീവയ്പ്പ്, ഗുരുതരമായ ആയുധ കുറ്റകൃത്യം" എന്നീ വിഭാഗങ്ങളിലായി അന്വേഷിച്ചു വരികയായിരുന്നു.
അക്രമി സിറിയൻ വംശജനാണെന്ന് റിപ്പോർട്ട്.
ഇത് ഗുണ്ടാസംഘവുമായി ബന്ധപ്പെട്ട അക്രമമാണോ എന്ന് ഇതുവരെ അറിവായിട്ടില്ലെങ്കിലും, ഗുണ്ടാസംഘങ്ങളിലും ആക്രമണങ്ങളിലും റെക്കോർഡ് വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നതാണ് ഉറപ്പ്.
2025 ലെ ആദ്യ മാസത്തിൽ, സ്വീഡനിൽ 31 സ്ഫോടനങ്ങളും ഒരു വിദേശ ശക്തി ഉൾപ്പെട്ട ഒരു കൊലപാതകവും രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം ഓരോ മൂന്ന് ദിവസത്തിലും ബോംബാക്രമണങ്ങളും ഓരോ 28 മണിക്കൂറിലും വെടിവയ്പ്പും എങ്ങനെ നടന്നുവെന്ന് യുകെ എക്സ്പ്രസിന്റെ ഒരു റിപ്പോർട്ട് ചർച്ച ചെയ്തിട്ടുണ്ട്. സ്വീഡനിലെ ഗുണ്ടാസംഘങ്ങൾക്ക് പിന്നിൽ മിഡിൽ ഈസ്റ്റേൺ, ബാൾക്കൻ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരാണെന്ന് വിദഗ്ധർ വിശ്വസിക്കുന്നു.
അക്രമത്തിന്റെ തരംഗത്തിന്മേൽ നിയന്ത്രണമില്ലെന്ന് സ്വീഡിഷ് പ്രധാനമന്ത്രി പറഞ്ഞു
"ഇത് സ്വീഡന്റെ പാരമ്പര്യ പ്രശ്നമാണ്. അവ വളരെക്കാലമായി വളർന്നുവന്നിട്ടുണ്ട്," സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ പറഞ്ഞു. "അക്രമത്തിന്റെ തരംഗത്തിൽ ഞങ്ങൾക്ക് നിയന്ത്രണമില്ലെന്ന് വ്യക്തമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

അസ്വീകാര്യമായ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയ സർക്കാർ ഉപകരണങ്ങളിൽ ഡീപ്‌സീക്ക് നിരോധിച്ചുMore details👇👇ചൈനീസ് ആർ...
02/05/2025

അസ്വീകാര്യമായ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയ സർക്കാർ ഉപകരണങ്ങളിൽ ഡീപ്‌സീക്ക് നിരോധിച്ചു

More details👇👇

ചൈനീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് സുരക്ഷാ അപകടസാധ്യതകൾ സൃഷ്ടിക്കുന്നുവെന്ന ആശങ്കയെത്തുടർന്ന് ഓസ്‌ട്രേലിയ എല്ലാ സർക്കാർ ഉപകരണങ്ങളിൽ നിന്നും ഡീപ്‌സീക്കിനെ നിരോധിച്ചതായി സർക്കാർ ചൊവ്വാഴ്ച പറഞ്ഞു.
"ഡീപ്‌സീക്ക് ഉൽപ്പന്നങ്ങൾ, ആപ്ലിക്കേഷനുകൾ, വെബ് സേവനങ്ങൾ എന്നിവയുടെ ഉപയോഗം അല്ലെങ്കിൽ ഇൻസ്റ്റാളേഷൻ തടയുക, കണ്ടെത്തിയാൽ, എല്ലാ ഓസ്‌ട്രേലിയൻ സർക്കാർ സിസ്റ്റങ്ങളിൽ നിന്നും ഉപകരണങ്ങളിൽ നിന്നും ഡീപ്‌സീക്ക് ഉൽപ്പന്നങ്ങൾ, ആപ്ലിക്കേഷനുകൾ, വെബ് സേവനങ്ങൾ എന്നിവയുടെ നിലവിലുള്ള എല്ലാ സന്ദർഭങ്ങളും നീക്കം ചെയ്യുക" എന്നിവയ്ക്കായി എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറി നിർബന്ധിത നിർദ്ദേശം നൽകി.
ഡീപ്‌സീക്ക് സർക്കാർ സാങ്കേതികവിദ്യയ്ക്ക് "അസ്വീകാര്യമായ അപകടസാധ്യത" സൃഷ്ടിച്ചിട്ടുണ്ടെന്നും "ഓസ്‌ട്രേലിയയുടെ ദേശീയ സുരക്ഷയും ദേശീയ താൽപ്പര്യവും സംരക്ഷിക്കുന്നതിനാണ്" അടിയന്തര നിരോധനം ഏർപ്പെടുത്തിയതെന്നും ആഭ്യന്തര മന്ത്രി ടോണി ബർക്ക് പറഞ്ഞു, ചൊവ്വാഴ്ച വൈകുന്നേരം നിരവധി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ സ്വകാര്യ പൗരന്മാരുടെ ഉപകരണങ്ങൾക്ക് നിരോധനം ബാധകമല്ല.
കഴിഞ്ഞ മാസം ഡീപ്‌സീക്ക് പുറത്തിറക്കിയതിന് ശേഷം ലോകമെമ്പാടുമുള്ള ടെക് ഓഹരികൾ ഇടിഞ്ഞിരുന്നു.എതിരാളികളായ എഐ മോഡലുകളുടെ ഒരു ഭാഗം ചിലവാകുകയും സങ്കീർണ്ണമായ ചിപ്പുകൾ ആവശ്യമില്ലാതിരിക്കുകയും ചെയ്തു - ചിപ്പ് നിർമ്മാതാക്കളിലും ഡാറ്റാ സെന്ററുകളിലും പാശ്ചാത്യ രാജ്യങ്ങളുടെ വലിയ നിക്ഷേപങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തി.
ഡീപ്‌സീക്കിനെ നിരോധിക്കാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനം ഇറ്റലിയിലും സമാനമായ നടപടി പിന്തുടരുന്നു. അതേസമയം യൂറോപ്പിലെയും മറ്റിടങ്ങളിലെയും മറ്റ് രാജ്യങ്ങളും എഐ സ്ഥാപനത്തെക്കുറിച്ച് അന്വേഷിക്കുന്നു.
ഈ ആഴ്ച ആദ്യം തായ്‌വാൻ സർക്കാർ വകുപ്പുകൾ ഡീപ്‌സീക്ക് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കി.
സുരക്ഷാ ആശങ്കകൾ കാരണം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ സർക്കാർ രണ്ട് വർഷം മുമ്പ് ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക്കിന് സർക്കാർ വ്യാപക നിരോധനം ഏർപ്പെടുത്തി.

#24/7

അനധികൃതമായി പൗരത്വം നേടിയവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കുവൈറ്റ്; 5838 പേരുടെ പൗരത്വം റദ്ദാക്കിMore details👇👇അനധികൃതമായി...
02/05/2025

അനധികൃതമായി പൗരത്വം നേടിയവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കുവൈറ്റ്; 5838 പേരുടെ പൗരത്വം റദ്ദാക്കി

More details👇👇

അനധികൃതമായി പൗരത്വം നേടിയവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കുവൈറ്റ് (Kuwait). ഇരട്ട പൗരത്വമുള്ളവരെയും ലക്ഷ്യമിട്ടുള്ള കര്‍ശന നടപടികളാണ് കുവൈറ്റ് സ്വീകരിച്ചുവരുന്നത്. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണെന്നും കുവൈറ്റ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി 5,838 പേരുടെ പൗരത്വം കുവൈറ്റ് റദ്ദാക്കിയിരുന്നു.
അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ ഇരട്ട പൗരത്വമുള്ളവരെയും അനധികൃതമായി പൗരത്വം നേടിയവരേയും കണ്ടെത്താന്‍ ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കുന്നുണ്ടെന്ന് കുവൈറ്റിലെ അല്‍-ഖാബ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കുവൈറ്റിലേയും മറ്റ് രാജ്യങ്ങളിലേയും എംബസികള്‍ വഴി ലഭിക്കുന്ന വിവരങ്ങളും നടപടികളെടുക്കാന്‍ സഹായകരമാകുന്നുവെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.
കുവൈറ്റ് ദേശീയത സംബന്ധിച്ച ഉന്നത സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം 5,838 പേരുടെ പൗരത്വം റദ്ദാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിരവധി കേസുകള്‍ മന്ത്രിസഭയുടെ പരിഗണനയിലുമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇരട്ട പൗരത്വം സ്ഥിരീകരിച്ചവരുടെ പൗരത്വവും റദ്ദാക്കിയിട്ടുണ്ട്. കുവൈറ്റിലെ നിയമപ്രകാരം ഇരട്ട പൗരത്വം അനുവദിക്കുന്നില്ല.
അനധികൃതമായി പൗരത്വം നേടിയ നിരവധി പേരുടെ പൗരത്വമാണ് കുവൈറ്റ് ഇതിനോടകം റദ്ദാക്കിയത്. 2024 ആഗസ്റ്റിനും 2025 ജനുവരി 16നുമിടയില്‍ 35,548 പേരുടെ പൗരത്വം റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൗരത്വം സംബന്ധിച്ച നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായി പ്രചാരണം നടത്തിവരികയാണ് കുവൈറ്റ്. കൂടാതെ കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
എന്നാല്‍ ഇത്തരത്തില്‍ പൗരത്വം നഷ്ടപ്പെടുന്ന ഏതൊരു സ്ത്രീയ്ക്കും അവരുടെ നിലവിലുള്ള ജോലി തുടരാനും ശമ്പളം ലഭ്യമാക്കാനും കുവൈറ്റ് അനുമതി നല്‍കി. കൂടാതെ വിരമിച്ച വ്യക്തികള്‍ക്ക് പെന്‍ഷനുകള്‍ തുടര്‍ന്നും ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. കുവൈറ്റിലെ ആദ്യ ഉപപ്രധാനമന്ത്രിയായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് ഈ നടപടികള്‍ ആരംഭിച്ചത്.

16 വിദേശ രാജ്യങ്ങളിലെ 16,000 കോടിയുടെ ആസ്തികള്‍ ഇ.ഡി കണ്ടുകെട്ടിMore details👇👇വിദേശരാജ്യങ്ങളിലെ അനധികൃത സ്വത്തുക്കൾക്കെത...
02/05/2025

16 വിദേശ രാജ്യങ്ങളിലെ 16,000 കോടിയുടെ ആസ്തികള്‍ ഇ.ഡി കണ്ടുകെട്ടി

More details👇👇

വിദേശരാജ്യങ്ങളിലെ അനധികൃത സ്വത്തുക്കൾക്കെതിരെ
നടപടി സ്വീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 16 രാജ്യങ്ങളിലെ 16,000 കോടി രൂപയുടെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ലളിത് മോദി, നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി എന്നിവരുള്‍പ്പെടെ പ്രമുഖ വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന 30ലധികം കേസുകളിലാണ് നടപടി. ഈ അനധികൃത സ്വത്തുവകകള്‍ കണ്ടുകെട്ടുകയോ മരവിപ്പിക്കുകയോ ചെയ്തിരിക്കുകയാണ് ഇഡി.
യുഎസ്, യുകെ, യുഎഇ, ജപ്പാന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ശ്രീലങ്ക, ചൈന, ഹോങ്കോംഗ്, മൗറീഷ്യസ്, ബെര്‍മുഡ, ആര്‍ക്കിപെലാഗിക് കോമോറോസ്, യുകെയുടെ അധികാര പരിധിയില്‍ വരുന്ന ദ്വീപായ ഐല്‍ ഓഫ് മാന്‍ എന്നീ രാജ്യങ്ങളിലെ സ്വത്തുക്കളാണ് അധികൃതര്‍ കണ്ടുകെട്ടിയത്.
‘‘കുറ്റകൃത്യങ്ങളില്‍ നിന്നുള്ള വരുമാനം(Proceeds of Crime) ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കള്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് കൂടി വ്യാപിപ്പിച്ചിട്ടുള്ള കേസുകളില്‍ അവ കണ്ടുകെട്ടാനോ മരവിപ്പിക്കാനോ ഉള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ഇഡിക്ക് അധികാരമുണ്ട്. ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ ഒന്‍പതാം അധ്യായത്തില്‍ ഈ രാജ്യങ്ങളില്‍ നിന്ന് സഹായം തേടുന്നതിനുള്ള അനുമതിയും നല്‍കുന്നുണ്ട്,’’ ഒരു മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. പ്രസ്തുത വിദേശ രാജ്യത്തെ കോടതിയിലേക്ക് ഇന്ത്യയിലെ കോടതികള്‍ വഴി ഒരു ലെറ്റര്‍ റോഗേറ്ററി(അഭ്യര്‍ത്ഥ കത്ത്) അയക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റെര്‍ലിംഗ് ബയോടെക് ലിമിറ്റഡ് ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട യുഎസ്, യുകെ, കോമോറോസ് എന്നിവടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന 9778 കോടി രൂപയുടെ(ജംഗമ ആസ്തികള്‍ 2,538 കോടി രൂപ) മൂല്യമുള്ള സ്വത്തുക്കൾ ആണ് കണ്ടുകെട്ടിയ സ്വത്തുക്കളുടെ പട്ടികയില്‍ ഒന്നാമതുള്ളത്. യുഎസ്, യുകെ, യുഎഇ, നൈജീരിയ, മൗറീഷ്യസ്, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, പനാമ, ബാര്‍ബഡോസ് തുടങ്ങിയ രാജ്യങ്ങളിൽ ഏകദേശം 250 ഷെല്‍ കമ്പനികളും 100ലധികം ഓഫ്‌ഷോര്‍ ഷെല്‍ കമ്പനികളും ഉപയോഗിച്ച് ഫണ്ട് വഴിതിരിച്ച് വിടാനും കള്ളപ്പണം വെളുപ്പിക്കാനും പ്രതികള്‍ ഉപയോഗിച്ചിട്ടുണ്ട്

മലയാളത്തിന്റെ സൂപ്പർ നാച്ചുറൽ ത്രില്ലർ 'വടക്കന്‍'; ദുരൂഹതകളുമായി ഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്ത്. More details👇👇വിവിധ അന്...
02/05/2025

മലയാളത്തിന്റെ സൂപ്പർ നാച്ചുറൽ ത്രില്ലർ 'വടക്കന്‍'; ദുരൂഹതകളുമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ
പുറത്ത്.

More details👇👇

വിവിധ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൂപ്പർ നാച്ചുറൽ ത്രില്ലർ ‘വടക്കന്‍’ എന്ന സിനിമയുടെ ദുരൂഹതകൾ ഒളിപ്പിച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്ന കിഷോറിന്‍റെ രണ്ട് ഗെറ്റപ്പുകളാണ് പോസ്റ്ററിലുള്ളത്. തലമുണ്ഡനം ചെയ്തുള്ളൊരു രൂപവും പ്രതീകാത്മകമായ മറ്റൊരു രൂപവുമാണ് പോസ്റ്ററിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പാരാനോർമൽ ഇൻവെസ്റ്റിഗേറ്ററായാണ് ചിത്രത്തിൽ അദ്ദേഹം എത്തുന്നത്.
ഒട്ടേറെ രഹസ്യങ്ങളും നിഗൂഢതകളും ഒളിഞ്ഞിരിക്കുന്ന പോസ്റ്റർ ഒരേ സമയം പ്രേക്ഷകരിൽ കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്നതാണ്. സജീദ് എ. കഥയെഴുതി സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ‘വടക്കൻ’ ഓഫ് ബീറ്റ് സ്റ്റുഡിയോസാണ് നിർമ്മിച്ചിരിക്കുന്നത്. മാർച്ച് ഏഴിനാണ് സിനിമയുടെ റിലീസ്.
മലയാള സിനിമയിലെ ആദ്യത്തെ ഓഡിയോ ട്രെയ്‌ലർ ‘വടക്കൻ’ സിനിമയുടേതായി അടുത്തിടെ ലോഞ്ച് ചെയ്തിരുന്നു. മലയാള സിനിമാലോകത്ത് തന്നെ വേറിട്ടൊരു പരീക്ഷണം ആയിരിക്കും ചിത്രമെന്നാണ് സൂചന. ഇറ്റലിയിലെ 78-ാമത് ഫെസ്റ്റിവൽ ഇൻ്റർനാഷണൽ ഡെൽ സിനിമ ഡി സലേർനോ 2024 (78-ാമത് സലേർനോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ) യിൽ ഒഫീഷ്യൽ കോംപറ്റീഷനിൽ പ്രീമിയര്‍ ചെയ്ത ചിത്രത്തിന്റെ എക്സ്ക്ലൂസീവ് പ്രീമിയർ, ഇൻവൈറ്റ് ഒൺലി മാർക്കറ്റ് പ്രീമിയർ ലോക പ്രശസ്ത കാൻ ഫിലിം ഫെസ്റ്റിവലിൽ മാർഷെ ദു ഫിലിം 2024-ൽ ഹൊറർ, ഫാന്‍റസി സിനിമകൾക്കായുള്ള പ്രത്യേക വിഭാഗമായ ഫന്‍റാസ്റ്റിക് പവലിയനിൽ ഈ വർഷം ആദ്യം നടന്നിരുന്നു. സെലിബ്രിറ്റികളും ഹൊറർ സിനിമ പ്രേമികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളും പങ്കെടുത്ത ഗാല സ്ക്രീനിങ്ങിൽ 7 സിനിമകളിൽ ഒന്നായാണ് വടക്കൻ തെരഞ്ഞെടുക്കപ്പെട്ടത്.

#24/7

ട്രംപിന് അതേ നാണയത്തിൽ ചൈനയുടെ തിരിച്ചടി; ഉത്പന്നങ്ങൾക്ക് നികുതിയും ഗൂഗിളിനെതിരേ അന്വേഷണവും More details👇👇യു.എസ്. പ്രസിഡ...
02/05/2025

ട്രംപിന് അതേ നാണയത്തിൽ ചൈനയുടെ തിരിച്ചടി; ഉത്പന്നങ്ങൾക്ക് നികുതിയും ഗൂഗിളിനെതിരേ അന്വേഷണവും

More details👇👇

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറക്കുമതിത്തീരുവചുമത്തലിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ചൈന. കൽക്കരിയും പ്രകൃതിവാതകവുമുൾപ്പെടെ യു.എസിൽനിന്ന് ഇറക്കുമതിചെയ്യുന്ന വിവിധ ഉത്പന്നങ്ങൾക്ക് 10-15 ശതമാനം തീരുവയേർപ്പെടുത്തുന്നതായി ചൈന പ്രഖ്യാപിച്ചു. തിങ്കളാഴ്ച നിലവിൽവരും.ഇതുകൂടാതെ അന്യായവഴിയിൽ കുത്തക പിടിക്കാൻ നോക്കിയതിന് യു.എസ്. കമ്പനിയായ ഗൂഗിളിനെതിരേ ചൈന അന്വേഷണവും പ്രഖ്യാപിച്ചു.
യു.എസിൽനിന്ന് ഇറക്കുമതിചെയ്യുന്ന കൽക്കരിക്കും ദ്രവീകൃത പ്രകൃതിവാതകത്തിനും (എൽ.എൻ.ജി.) ചൈന 15 ശതമാനം തീരുവ ചുമത്തും. അസംസ്കൃത എണ്ണ, കാർഷികാവശ്യത്തിനുള്ള യന്ത്രങ്ങൾ, വലിയ എൻജിനുള്ള കാറുകൾ എന്നിവയ്ക്ക് 10 ശതമാനം നികുതിയുമേർപ്പെടുത്തും. ഇത് തിങ്കളാഴ്ച നിലവിൽവരും.
യു.എസിന്റെ ഏകപക്ഷീയമായ നികുതിചുമത്തൽ ലോകവ്യാപാരസംഘടനയുടെ (ഡബ്ല്യു.ടി.ഒ.) ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ താരിഫ് കമ്മിഷൻ കുറ്റപ്പെടുത്തി. ഇത് യു.എസിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കില്ലെന്നും ചൈനയുമായുള്ള സാധാരണ സാമ്പത്തിക, വ്യവസായ സഹകരണംപോലും തകരാറിലാക്കുമെന്നും കമ്മിഷൻ പറഞ്ഞു.
ലോകത്ത് ഏറ്റവുമധികം എൽ.എൻ.ജി. ഇറക്കുമതിചെയ്യുന്ന രാജ്യമാണ് ചൈന. എന്നാൽ, യു.എസിൽനിന്ന് കാര്യമായി വാങ്ങുന്നില്ല. 2023-ൽ ചൈന ഇറക്കുമതിചെയ്ത എൽ.എൻ.ജി.യുടെ 2.3 ശതമാനംമാത്രമേ യു.എസിൽനിന്നുണ്ടായിരുന്നുള്ളൂ.
ആധുനികസാങ്കേതികവിദ്യാരംഗത്ത് അത്യാവശ്യമുള്ള ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണമേർപ്പെടുത്തും. യു.എസിന്റെ സാമ്പത്തികമേഖലയ്ക്ക് അവശ്യമെന്ന് യു.എസ്. ജിയോളജിക്കൽ സർവേ പറഞ്ഞിട്ടുള്ള ധാതുക്കളായ ടങ്സ്റ്റൺ, ടെലൂറിയം, ബിസ്മത്ത്, മോളിബ്ഡിനം, ഇൻഡിയം ഉൾപ്പെടെയുള്ളവ നിയന്ത്രണത്തിന്റെ പരിധിയിൽ വരും.
ചൈനയിലെ കുത്തകവിരുദ്ധനിയമങ്ങളനുസരിച്ച് ഗൂഗിളിനെതിരേ അന്വേഷണം നടത്തുമെന്ന് സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷൻ അറിയിച്ചു. ചൈനയിൽ ഗൂഗിളിന്റെ പ്രവർത്തനം വ്യാപകമല്ല. ഗൂഗിളിന്റെ സേർച്ച് എൻജിൻ അവിടെ തടഞ്ഞിരിക്കുകയാണ്. ചൈനീസ് സർക്കാരിന്റെ സെൻസർഷിപ്പ് നിയമങ്ങൾക്ക്‌ വഴങ്ങാൻ വിസമ്മതിച്ച് 2010-ൽ കമ്പനി അവിടം വിട്ടിരുന്നു.
കാൽവിൻ ക്ലെയ്ൻ, ടോമി ഹിൽഫിഗർ എന്നീ ബ്രാൻഡുകളുടെ ഉടമകളായ പി.വി.എച്ച്. ഗ്രൂപ്പ്, ബയോടെക്നോളജിരംഗത്ത്‌ പ്രവർത്തിക്കുന്ന ഇലുമിന എന്നീ കമ്പനികളെ ചൈന, വിശ്വസിക്കാൻകൊള്ളാത്ത സ്ഥാപനങ്ങളുടെ പട്ടികയിൽപ്പെടുത്തി.
ഈ പട്ടികയിലുള്ള കമ്പനികൾക്ക് ചൈനയിലേക്ക് കയറ്റിറക്കുമതിക്കോ അവിടെ പുതിയ നിക്ഷേപമിറക്കാനോ കഴിയില്ല. ആദ്യവട്ടം പ്രസിഡന്റായിരിക്കേ 2018-ൽ ട്രംപ് ചൈനീസ് ചരക്കുകൾക്ക് തീരുവയേർപ്പെടുത്തിയപ്പോഴും ഇതേരീതിയിൽ അവർ തിരിച്ചടിച്ചിരുന്നു.

#24/7

Address

92 Street
Edmonton, AB

Telephone

+17809663267

Website

Alerts

Be the first to know and let us send you an email when Mazhathulli.CA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mazhathulli.CA:

Share