Kerala Crow News live

Kerala Crow News live Kerala crow means We will vision news content like crow

നെല്ലിയാമ്പതി ടൂറിസം പദ്ധതിക്ക്‌ വനംവകുപ്പ് തടസം; മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി പ്രാവര്‍ത്തികമായില്ല.നെല്ലിയാമ്പതി: ന...
04/09/2024

നെല്ലിയാമ്പതി ടൂറിസം പദ്ധതിക്ക്‌ വനംവകുപ്പ് തടസം; മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി പ്രാവര്‍ത്തികമായില്ല.

നെല്ലിയാമ്പതി: നെല്ലിയാമ്പതി ടൂറിസം വികസന പദ്ധതി 2021 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെയും പ്രവർത്തനം തുടങ്ങിയില്ല.
പറമ്പിക്കുളം കടുവ സങ്കേതത്തോട് ചേർന്ന സ്ഥലങ്ങള്‍ പരിസ്ഥിതിലോലപ്രദേശമാക്കാനുള്ള പുതിയ ഉത്തരവ് കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്നു.

നെല്ലിയാമ്പതിയുടെ ഹരിതാഭസൗന്ദര്യവും ടൂറിസം വികസനവും വനംവകുപ്പിന്‍റെ തടസത്തില്‍ ഇല്ലാതാകും എന്ന ആശങ്ക ശക്തമാണ്. പദ്ധതിക്കായി അനുവദിച്ച പ്രദേശത്തെ ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം മൂലം നിശ്ചയിച്ച സ്ഥലത്ത് പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്.

നിക്ഷിപ്ത വനഭൂമിയിലൂടെ നിർമാണസാമഗ്രികള്‍ കടത്തിക്കൊണ്ടുപോകാൻ വനംവകുപ്പിന്‍റെ അനുമതി തേടിയെങ്കിലും അനുമതി ലഭിക്കാത്തതും പദ്ധതിക്ക് തടസമായി. ടൂറിസം വകുപ്പിന് നല്‍കിയ സർക്കാർ ഫാമിന്‍റെ കൈവശമുള്ള ഭൂമി അടിസ്ഥാനരേഖ പ്രകാരം വനഭൂമിയായാണ് കിടക്കുന്നത്. വനഭൂമി വനേതര പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു നിയമതടസവും ഉണ്ട്. റിസർവ് വനമേഖലയായതിനാല്‍ അപേക്ഷ പരിഗണിക്കാൻ സർക്കാരിന്‍റെ പ്രത്യേക അനുമതി വേണമെന്നാണു വനംവകുപ്പിന്‍റെ നിലപാട്.

നെല്ലിയാമ്ബതിയിലെ സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിള്‍ ഫാമിനോട് ചേർന്ന് അനുവദിച്ചുകിട്ടിയിരുന്ന 25 ഏക്കർ ഭൂമിയിലാണ് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നത്.
2020 ഓഗസ്റ്റില്‍ 50 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചെങ്കിലും പിന്നീട് ഒന്നാം ഘട്ട പ്രവർത്തനങ്ങള്‍ക്കായി ഭരണാനുമതി ലഭിച്ച 5.13 കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ ഉദ്ഘാടനവും ചെയ്തു.

ടൂറിസം വികസന പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങള്‍ക്ക് വനംവകുപ്പിന്‍റെ അനുമതിക്കായി നെന്മാറ ഡിഎഫ്‌ഒ വഴി അപേക്ഷ സമർപ്പിച്ചെങ്കിലും സർക്കാരിന്‍റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. കൈകാട്ടിയില്‍ ഐടിഎല്‍ റിസോർട്ടിനോടു ചേർന്നു കിടക്കുന്ന ടൂറിസം വകുപ്പിന്‍റെ സ്ഥലത്ത് ഹൈറ്റ്സ് എന്ന നിർമാണ ഏജൻസിയെ കൊണ്ടാണ് പദ്ധതികള്‍ തയാറാക്കിയത്. ഇൻഫർമേഷൻ സെന്‍ററും ശുചിമുറികളും, ഡോർമെറ്ററി, റസ്റ്റോറന്‍റ്, കുട്ടികളുടെ പാർക്ക് എന്നിവ നിർമിക്കാനുള്ള തീരുമാനമാണ് നടപ്പാകാതെ കിടക്കുന്നത്.

𝐖𝐡𝐚𝐭𝐬𝐀𝐩𝐩ലൂടെ നിങ്ങളുടെ നാട്ടിലെ വാർത്തകളും പരസ്യങ്ങളും അയക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻https://chat.whatsapp.com/Gd8GF9ZY6BF1qWlcxHtvLb

മംഗലംഡാമിൽ ചാക്കിൽകെട്ടിയ നിലയിൽ 10 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തുമംഗലംഡാം : മംഗലംഡാം വീഴ്ലി റോഡിൽ കൽവർട്ടിനു സമീപത്തുനിന...
01/09/2024

മംഗലംഡാമിൽ ചാക്കിൽകെട്ടിയ നിലയിൽ 10 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു

മംഗലംഡാം : മംഗലംഡാം വീഴ്ലി റോഡിൽ കൽവർട്ടിനു സമീപത്തുനിന്ന് ചാക്കിൽ കെട്ടിയ നിലയിൽ 10 കിലോഗ്രാം കഞ്ചാവ് മംഗലംഡാം പൊലീസ് കണ്ടെടുത്തു.

രണ്ട് കിലോഗ്രാം വീതമുള്ള 5 പാക്കറ്റുകളിലായാണ് കഞ്ചാവ് ചാക്കിൽ സൂക്ഷിച്ചിരുന്നത്. മംഗലംഡാം പരിസര പ്രദേശങ്ങളിൽ ലഹരിമാഫിയ പിടിമുറുക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം നടത്തുന്നതിനിടയിൽ സംശയാസ്പദമായി റോഡരികിൽ ചാക്കു കെട്ട് കിടക്കുന്നതു കണ്ടു പരിശോധിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം.

മംഗലംഡാം പൊലീസ് ഇൻസ്പെക്ടർ എസ്.അനീഷ്, എസ്ഐ കെ.എ.ഷാജു, സി.വിനീത്, എ.ഹരി എന്നിവരാണു സംഘത്തിൽ ഉണ്ടായിരുന്നത്.

𝐖𝐡𝐚𝐭𝐬𝐀𝐩𝐩ലൂടെ നിങ്ങളുടെ നാട്ടിലെ വാർത്തകളും പരസ്യങ്ങളും അയക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻https://chat.whatsapp.com/Gd8GF9ZY6BF1qWlcxHtvLb

31/08/2024

കഞ്ചാവുമായി കയറാടി സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ.

നെന്മാറ : ഓപ്പറേഷൻ " ഡി ഹണ്ട്നോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി ലഹരി മരുന്നിനെതിരെ നടക്കുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി നെന്മാറ പോലീസ് നടത്തിയ പരിശോധനയിൽ വില്പനക്കായി ബൈക്കിൽ കടത്തി കൊണ്ടു വന്ന 1.815 കിലോഗ്രാം കഞ്ചാവുമായി ചക്രായി എന്ന സ്ഥലത്ത് വെച്ച് അയിലൂർ കയറാടി സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിലായി. വിഷ്ണു വയസ്സ് 23 S/O മണികണ്ഠൻ, പുതുപ്പാടി പോത്തുപാറ, പാടഗിരി, നെല്ലിയാമ്പതി, സനേഷ് വയസ്സ് 27, S/O ചന്ദ്രൻ, മന്ദം, ചക്രായി, തിരുവഴിയാട് അയിലൂർ എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്ക് പോലീസ് പിടിച്ചെടുത്തു. നെല്ലിയാമ്പതി സ്വദേശിയായ വിഷ്ണു നിലവിൽ അയിലൂർ പയ്യാംകോടാണ് താമസം . പ്രതി സനേഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും, ഗുണ്ടാ നിയമ പ്രകാരം ജയിൽവാസം കഴിഞ്ഞ് 4 ദിവസം മുൻപ് ജയിൽ മോചിതനായതാണ്. പ്രതികൾ അയിലൂർ, തിരുവഴിയാട്, കയറാടി മേഖലയിലെ മയക്കുമരുന്ന് വില്പനയുടെ മുഖ്യ കണ്ണികളാണ്. പ്രതികൾ ഉൾപ്പെടുന്ന അയിലൂരിലെ മയക്കു മരുന്ന് ശൃംഖലയെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം നെന്മാറ NSS കോളേജ് - അയിലൂർ റോഡിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പോലീസ് പരിശോധന നടത്തുന്നതിനിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ശക്തമായ പോലീസ് പരിശോധന നെന്മാറ, അയിലൂർ മേഖലയിൽ തുടരുമെന്ന് നെന്മാറ സബ്ബ് ഇൻസ്പെക്ടർ രാജേഷ് R അറിയിച്ചു.
ഓപ്പറേഷൻ " ഡി ഹണ്ട് " പ്രകാരം പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശം പ്രകാശം ആലത്തൂർ ഡി. വൈ. എസ്.പി. മുരളീധരൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ രാജേഷ് R ൻ്റെ നേതൃത്വത്തിലുള്ള നെന്മാറ പോലീസും , സബ്ബ് ഇൻസ്പെക്ടർ ജീഷ്മോൻ വർഗ്ഗീസിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവും പ്രതികളേയും പിടി കൂടിയത്.

𝐖𝐡𝐚𝐭𝐬𝐀𝐩𝐩ലൂടെ നിങ്ങളുടെ നാട്ടിലെ വാർത്തകളും പരസ്യങ്ങളും അയക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻

സ്വകാര്യബസും, കാറും കൂട്ടിയിടിച്ച്‌ 20 പേര്‍ക്കു പരിക്ക്.കൊല്ലങ്കോട്: നെണ്ടൻകിഴായയില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച്...
30/08/2024

സ്വകാര്യബസും, കാറും കൂട്ടിയിടിച്ച്‌ 20 പേര്‍ക്കു പരിക്ക്.

കൊല്ലങ്കോട്: നെണ്ടൻകിഴായയില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച്‌ ഇരുപതോളംപേർക്കു നിസാര പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലിന് കുളത്തുമേടിനു സമീപത്തായിരുന്നു അപകടം. ബസിന്‍റെ കാബിൻഭാഗവും, കാറിന്‍റെ എൻജിൻഭാഗവും തകർന്നു.

തൃശൂർ-ഗോവിന്ദാപുരം റൂട്ടില്‍ സർവീസ് നടത്തുന്ന ബസിലുണ്ടായിരുന്നവർക്കാണുനിസാര പരിക്കേറ്റത്. കാർഡ്രൈവർ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു.

അപകടസമയത്ത് ചാറ്റല്‍മഴയുണ്ടായിരുന്നതായി സംഭസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. കൊല്ലങ്കോട് പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. സ്ഥലത്ത് അരമണിക്കൂറോളം തടസപ്പെട്ട ഗതാഗതം പോലീസ് പുനഃസ്ഥാപിച്ചു.

𝐖𝐡𝐚𝐭𝐬𝐀𝐩𝐩ലൂടെ നിങ്ങളുടെ നാട്ടിലെ വാർത്തകളും പരസ്യങ്ങളും അയക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻https://chat.whatsapp.com/Gd8GF9ZY6BF1qWlcxHtvLb

27/08/2024

പോത്തംതോട്ടില്‍ വീണ്ടുമെത്തി അക്രമം അഴിച്ചുവിട്ട് കാട്ടാന

മംഗലംഡാം : കടപ്പാറക്കടുത്ത് പോത്തംതോട്ടില്‍ അക്രമകാരിയായ കാട്ടാന വീണ്ടുമെത്തി. കടമപ്പുഴ, ചെമ്ബൻകുന്ന് പ്രദേശത്ത് വിലസിയിരുന്ന കാട്ടുകൊമ്പനെ കാട്ടിലേക്കു കയറ്റിവിട്ടതിനു പിന്നാലെയാണ് മറ്റൊരു കൊമ്പൻ പ്രദേശത്തു വിളയാടുന്നത്.ഇന്നലെ പകല്‍സമയം വീടുകളുള്ള പോത്തംതോട് ഭാഗത്തു ആനയെ കൃഷിയിടത്തില്‍ കണ്ടതായി കർഷകർ പറഞ്ഞു. കൃഷിയിടങ്ങളിലൂടെ ആന നടക്കുന്ന വീഡിയോയും കർഷകർ മൊബൈലില്‍ പകർത്തിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണു ഇതിനടുത്തു ചെമ്പംകുന്ന്, കടമപ്പുഴ ഭാഗത്ത് അക്രമകാരിയായി ഓടിനടന്നിരുന്ന മറ്റൊരു കാട്ടുകൊമ്പനെ വനപാലകർ നെല്ലിയാമ്പതി കാട്ടിലേക്കു കയറ്റിവിട്ടത്.
ഇനി ആനകള്‍ പ്രദേശത്ത് വരില്ലെന്നായിരുന്നു വനംവകുപ്പിന്‍റെ ഉറപ്പ്. എന്നാല്‍ കാട്ടിലേക്കു കയറ്റിവിട്ട ആനക്കു പകരം മറ്റൊരു അക്രമകാരിയായ ആനയാണു സ്ഥലത്തെത്തിയത്.
രണ്ടാഴ്ചമുമ്പ് ഈ ആന പ്രദേശത്തെ രണ്ടുവീടുകള്‍ തകർത്തിരുന്നു. നിരവധി കർഷകരുടെ വിളകളും നശിപ്പിച്ചു മടങ്ങിയ ആനയാണു വീണ്ടും എത്തിയിട്ടുള്ളത്.
ആളുകളുടെ മണംപിടിച്ച്‌ ആന ഓടിയെത്തുകയാണത്രെ. ഒരാഴ്ചമുമ്ബ് കാടുകയറ്റിയ ആനയും വൈകാതെ പ്രദേശത്ത് എത്തുമെന്ന ഭീതിയിലാണു കർഷകരിപ്പോള്‍.
ആനകളെ കാട്ടിലേക്കു തുരത്തുമ്പോള്‍ അവിടങ്ങളില്‍ വലിയ ആനക്കൂട്ടങ്ങളുണ്ടാകും. പുറത്തുനിന്നും പുതിയ ആന പ്രദേശത്ത് എത്തിയാല്‍ ആ ആനയെ അവിടെനിന്നും കുത്തിഓടിക്കുമെന്നാണു കാലങ്ങളായുള്ള തങ്ങളുടെ അനുഭവത്തില്‍ കർഷകർ പറയുന്നത്. ആനകള്‍ കാടിറങ്ങാതിരിക്കാൻ വനാതിർത്തിയില്‍ പൂർണമായും വൈദ്യുതവേലി സ്ഥാപിക്കണമെന്നാണു മലയോര കർഷകർ ആവശ്യപ്പെടുന്നത്. അതല്ലെങ്കില്‍ ആനകള്‍ കൃഷിയിടങ്ങളിലെത്തുന്നതു തുടരും.
പ്രദേശത്തു വേലി സ്ഥാപിക്കുന്നതിനു ഇടക്കിടെ സർവേ മാത്രമാണു നടക്കുന്നത്. വേലി സ്ഥാപിക്കല്‍ പൂർത്തിയാകുന്നില്ല. പ്രതിഷേധങ്ങളുയരുമ്ബോള്‍ നടത്തുന്ന താത്കാലിക കാട്ടിക്കൂട്ടലുകളല്ലാതെ ശാശ്വതപരിഹാരമുണ്ടാക്കുന്നില്ലെന്നാണു പരാതി.

𝐖𝐡𝐚𝐭𝐬𝐀𝐩𝐩ലൂടെ നിങ്ങളുടെ നാട്ടിലെ വാർത്തകളും പരസ്യങ്ങളും അയക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻

26/08/2024

ആനയെ കാട്ടിലേക്കു കയറ്റിവിടാൻ നടപടിയെടുക്കാതെ വനംവകുപ്പ്.

വടക്കഞ്ചേരി: പനംകുറ്റി, കണച്ചിപരുത ഭാഗങ്ങളില്‍ കൃഷിനശിപ്പിച്ചു കറങ്ങുന്ന കാട്ടാനയെ വനത്തിലേക്കു തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കാത്തതിനെതിരെ കർഷകരുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ രാത്രിയിലും പനംകുറ്റി കരടിയള അജീഷിന്‍റെ വീട്ടുവളപ്പിലെത്തി തെങ്ങുകളും വാഴകളും നശിപ്പിച്ചു. രാത്രികാലങ്ങളില്‍ ഉറക്കംകളഞ്ഞു വിളകള്‍ക്കു കാവലിരിക്കുകയാണ് പ്രദേശത്തെ കർഷക കുടുംബങ്ങളെല്ലാം.

പാട്ടകൊട്ടിയും ബഹളംവച്ചുമാണ് ആനകളെ അകറ്റുന്നത്. അക്രമാസക്തമായ ആനകള്‍ രാത്രി ആളുകള്‍പുറത്തിറങ്ങിയാല്‍ ആളുകള്‍ക്കുനേരെയും പാഞ്ഞടുക്കും. ജീവൻ അപകടത്തിലാകുന്ന സ്ഥിതിയാണുള്ളതെന്നു കർഷകർ പറയുന്നു.

പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തിനു കീഴിലുള്ള ഒളകര ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണു ആനശല്യം തുടരുന്നത്. കരടിയള അജീഷിന്‍റെ തോട്ടത്തില്‍തന്നെ പലതവണയായി ആന വരുന്നു. ചൊട്ട ഇടാറായ തെങ്ങുകളും കുല വന്ന നിരവധി വാഴകളുമാണു നശിപ്പിക്കുന്നത്.

തെങ്ങിന്‍റെ കൂമ്ബുകള്‍വരെ പിഴുതെറിയും. സമീപത്തെ എടയാടി എസ്റ്റേറ്റില്‍നിന്നാണ് ആനകള്‍ എത്തുന്നത്. ഒരാഴ്ചമുമ്ബ് ഇവിടെ ആനയിറങ്ങി ആണ്ടവൻ, സുരേഷ് എന്നിവരുടെ തോട്ടങ്ങളിലെ വിളകള്‍ നശിപ്പിച്ചിരുന്നു.

പകല്‍സമയം കാടുമുടി കിടക്കുന്ന തോട്ടങ്ങളില്‍ തങ്ങുന്ന ആനകള്‍ വൈകുന്നേരമാകുന്പോള്‍ കൃഷിയിടങ്ങളിലേക്കിറങ്ങും. ആനകളെ കാട്ടിലേക്കു കയറ്റിവിടാൻ നടപടി സ്വീകരിക്കണമെന്നു നിരവധിതവണ വനംവകുപ്പിനോടു ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല എന്നാണ് പരാതി.

പുറത്ത് ജോലിക്കുപോയി രാത്രി വീട്ടിലേക്ക് തിരിച്ചു വരാൻ കഴിയാത്ത സ്ഥിതിയിലാണ് ഇപ്പോള്‍ വഴികളിലും പറമ്ബുകളിലും ആനകളുള്ളത്. കുട്ടികള്‍ക്ക് സ്കൂളില്‍ പോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്.

𝐖𝐡𝐚𝐭𝐬𝐀𝐩𝐩ലൂടെ നിങ്ങളുടെ നാട്ടിലെ വാർത്തകളും പരസ്യങ്ങളും അയക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻

നെല്ലിയാമ്പതിയിലേക്കുള്ള യാത്രാനിയന്ത്രണം ഒഴിവാക്കിനെല്ലിയാമ്പതി : ഉരുൾപൊട്ടി തകർന്ന ചുരംപാതയിലെ തടസ്സങ്ങൾ നീക്കിയതോടെ ന...
24/08/2024

നെല്ലിയാമ്പതിയിലേക്കുള്ള യാത്രാനിയന്ത്രണം ഒഴിവാക്കി

നെല്ലിയാമ്പതി : ഉരുൾപൊട്ടി തകർന്ന ചുരംപാതയിലെ തടസ്സങ്ങൾ നീക്കിയതോടെ നെല്ലിയാമ്പതിയിലേക്കുള്ള വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ജൂലായ് 29നുണ്ടായ ശക്തമായ മഴയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടിയും 26 ഇടങ്ങളിൽ മണ്ണും മരങ്ങളും വീണും ഗതാഗതം പൂർണമായും മുടങ്ങിയിരുന്നു. പൊതുമരാമത്ത്, റവന്യൂ, വനം, ജിയോളജി വകുപ്പുകളുടെ നേതൃത്വത്തിൽ ഉരുൾപൊട്ടിയ ഭാഗങ്ങളിലെ പാറക്കല്ലുകൾ പൊട്ടിച്ചുനീക്കി. അഞ്ചുദിവസങ്ങൾക്ക് ശേഷമാണ് ചെറുവാഹനങ്ങൾക്കായി ഒറ്റവരിഗതാഗതം പുനഃസ്ഥാപിക്കാനായത്. പിന്നീട് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചെങ്കിലും വിനോദസഞ്ചാരികൾക്ക് ഉൾപ്പെടെ പ്രവേശനം നിയന്ത്രിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചമുതൽ പാതയിലേക്ക് തള്ളിനിൽക്കുന്ന വലിയ പാറക്കൂട്ടങ്ങൾ പൊട്ടിച്ചും പാതയിലുള്ള മണ്ണുനീക്കിയും വലിയവാഹനങ്ങൾ കടന്നുപോകുന്നതിന് സൗകര്യമൊരുക്കിയതോടെയാണ് നെല്ലിയാമ്പതിയിലേക്കുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. ഇതോടെ 29 ദിവസമായി മുടങ്ങിയ നെല്ലിയാമ്പതിയിലെ ടൂറിസംമേഖല വീണ്ടും സജീവമാകും.

𝐖𝐡𝐚𝐭𝐬𝐀𝐩𝐩ലൂടെ നിങ്ങളുടെ നാട്ടിലെ വാർത്തകളും പരസ്യങ്ങളും അയക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻https://chat.whatsapp.com/Gd8GF9ZY6BF1qWlcxHtvLb

പനംകുറ്റിയില്‍ ആനയും പുലിയുമിറങ്ങി; പ്രദേശവാസികള്‍ ഭീതിയില്‍വടക്കഞ്ചേരി : മലയോരപാതയായ വാല്‍കുളമ്പിനടുത്ത് പനംകുറ്റി താമര...
23/08/2024

പനംകുറ്റിയില്‍ ആനയും പുലിയുമിറങ്ങി; പ്രദേശവാസികള്‍ ഭീതിയില്‍

വടക്കഞ്ചേരി : മലയോരപാതയായ വാല്‍കുളമ്പിനടുത്ത് പനംകുറ്റി താമരപ്പിള്ളി കയറ്റത്തില്‍ ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കു മുന്നിലേക്കു പുലി ചാടി. പേടിച്ച ദമ്പതികള്‍ പ്രാണനടക്കിപ്പിടിച്ച്‌ ബൈക്കില്‍തന്നെ ഇരുന്നു.

ബൈക്കിനുനേരെ കുറച്ചുസമയം നോക്കിനിന്ന പുലി പിന്നീട് താഴെ കാടുപിടിച്ച ക്രഷർ പ്രദേശത്തേക്കു ഇറങ്ങിപ്പോയി. പനംകുറ്റി പള്ളിക്കടുത്ത് ചിറ്റേത്ത് കരീം, ഭാര്യ ബീവി എന്നിവരാണു പുലിയുടെ മുന്നില്‍പ്പെട്ടത്.

ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. വീട്ടില്‍നിന്നും പനംകുറ്റി മലയോരപാതവഴി കുതിരാൻ ചുവന്നമണ്ണിലേക്കു റബർടാപ്പിംഗിനു ബൈക്കില്‍ പോവുകയായിരുന്നു ഇവർ.
ആളൊഴിഞ്ഞ പൊന്തക്കാടായി കിടക്കുന്ന പനംകുറ്റിയിലെ താമരപ്പിള്ളി കയറ്റത്തു എത്തിയപ്പോഴാണ് ഇടതുഭാഗത്തെ തോട്ടത്തില്‍നിന്നും പുലി റോഡിലേക്കു ചാടിയത്. വലിയ പുള്ളിപ്പുലിയാണു ചാടിവന്നതെന്നു കരിം പറഞ്ഞു. ഇവിടെ രണ്ടുകിലോമീറ്റർദൂരം കാടുമുടിയ പ്രദേശമാണ്. സോളാർ വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും തെളിയാറില്ല. മൊബൈലിനും റേഞ്ചില്ലാത്ത പ്രദേശമാണ്. ഇടയ്ക്ക് ആനയും റോഡിലിറങ്ങും. വാഹനം പെട്ടെന്ന് ഓടിച്ചുപോകാം എന്നുകരുതിയാല്‍ അതിനുമാകില്ല.

തൃശൂർഭാഗത്തുനിന്നും വാല്‍ക്കുളമ്പ്, കണിച്ചിപരുത, പാലക്കുഴി തുടങ്ങിയ മലയോര മേഖലയിലേക്കുള്ള ഏറ്റവും എളുപ്പമായ റോഡാണിത്.

പനംകുറ്റിയില്‍ കരടിയള അജീഷിന്‍റെ വീടിനടുത്തെ തോട്ടത്തിലാണ് ആനയിറങ്ങി ചൊട്ടയിടാറായ തെങ്ങുകളും കുലവന്ന നിരവധി വാഴകളും നശിപ്പിച്ചത്. തെങ്ങിന്‍റെ കൂമ്പുകള്‍വരെ പിഴുതെറിഞ്ഞിരിക്കുകയാണ്. സമീപത്തെ എടയാടി എസ്റ്റേറ്റില്‍ നിന്നാണ് ആനകള്‍ എത്തുന്നത്. നാലുദിവസം മുൻപ് ഇവിടെ ആനയിറങ്ങി ആണ്ടവൻ, സുരേഷ് എന്നിവരുടെ തോട്ടങ്ങളിലെ വിളകള്‍ നശിപ്പിച്ചിരുന്നു.

പകല്‍സമയം കാടുമുടിക്കിടക്കുന്ന തോട്ടങ്ങളില്‍തങ്ങുന്ന ആനകള്‍ വൈകുന്നേരത്തോടെ കൃഷിയിടങ്ങളിലേക്കിറങ്ങും. ആനകളെ കാട്ടിലേക്കു കയറ്റിവിടാൻ നടപടി സ്വീകരിക്കണമെന്നു നിരവധിതവണ വനംവകുപ്പിനോടു ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല എന്നാണു സമീപവീട്ടുകാരുടെ പരാതി.

പുറത്ത് ജോലിക്കുപോയി രാത്രി വീട്ടിലേക്കു തിരിച്ചുവരാൻ കഴിയാത്ത സ്ഥിതിയിലാണു വഴികളിലും പറമ്പുകളിലും ആനകള്‍ അക്രമാസക്തമായ നിലയില്‍ നില്‍ക്കുന്നത്. കുട്ടികള്‍ക്കു സ്കൂളില്‍ പോകാൻ പോലും കഴിയാത്ത സ്ഥിതിയായി. ആന ഇറങ്ങാത്ത പ്രദേശമായിരുന്നു ഇവിടെ. എന്നാല്‍ വനാതിർത്തികളിലെ വേലി തകർത്തെത്തുന്ന ആനകള്‍ പിന്നീട് പരിചരണമില്ലാതെ കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങളില്‍ തങ്ങുകയാണ്.

𝐖𝐡𝐚𝐭𝐬𝐀𝐩𝐩ലൂടെ നിങ്ങളുടെ നാട്ടിലെ വാർത്തകളും പരസ്യങ്ങളും അയക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻https://chat.whatsapp.com/Gd8GF9ZY6BF1qWlcxHtvLb

*കുളികടവ് അമ്പലത്തിൽ ഭണ്ഡാരം പൊളിച്ചു പണം മോഷണം*മംഗലംഡാം : കുളികടവ് ശ്രീഅന്നപൂർണ ശാസ്‌താ ക്ഷേത്രത്തിൻ്റെ പൂട്ടുപൊളിച്ചു ...
22/08/2024

*കുളികടവ് അമ്പലത്തിൽ ഭണ്ഡാരം പൊളിച്ചു പണം മോഷണം*

മംഗലംഡാം : കുളികടവ് ശ്രീഅന്നപൂർണ ശാസ്‌താ ക്ഷേത്രത്തിൻ്റെ പൂട്ടുപൊളിച്ചു മോഷണം. അമ്പലത്തിന് അകത്തും പുറത്തുമായുള്ള രണ്ടു പ്രധാന ഭണ്ഡാരങ്ങളിലെ പൈസയാണു നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണു തിടപ്പിള്ളയുടെ പൂട്ടും ഭണ്ഡാരങ്ങളും പൊട്ടിച്ചതു നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. സിസിടിവി ഹാർഡ് ഡിസ്ക്കും നശിപ്പിച്ച നിലയിലാണ്. ശനിയാഴ്ച മാത്രമാണ് ഇവിടെ പൂജ നടക്കാറുള്ളത്. രണ്ടു ഭണ്ഡാരങ്ങളിലുമായി പതിനായിരം രൂപയോളം ഉണ്ടാകുമെന്നാണു ക്ഷേത്രം സെക്രട്ടറി എസ്.ദിലീപ് കുമാർ പറഞ്ഞത്. ഇൻസ്പെക്ടർ എസ്.അനീഷിന്റെ നേതൃത്വത്തിൽ മംഗലംഡാം പൊലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.

*കുളികടവ് അമ്പലത്തിൽ ഭണ്ഡാരം പൊളിച്ചു പണം മോഷണം*

മംഗലംഡാം : കുളികടവ് ശ്രീഅന്നപൂർണ ശാസ്‌താ ക്ഷേത്രത്തിൻ്റെ പൂട്ടുപൊളിച്ചു മോഷണം. അമ്പലത്തിന് അകത്തും പുറത്തുമായുള്ള രണ്ടു പ്രധാന ഭണ്ഡാരങ്ങളിലെ പൈസയാണു നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണു തിടപ്പിള്ളയുടെ പൂട്ടും ഭണ്ഡാരങ്ങളും പൊട്ടിച്ചതു നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. സിസിടിവി ഹാർഡ് ഡിസ്ക്കും നശിപ്പിച്ച നിലയിലാണ്. ശനിയാഴ്ച മാത്രമാണ് ഇവിടെ പൂജ നടക്കാറുള്ളത്. രണ്ടു ഭണ്ഡാരങ്ങളിലുമായി പതിനായിരം രൂപയോളം ഉണ്ടാകുമെന്നാണു ക്ഷേത്രം സെക്രട്ടറി എസ്.ദിലീപ് കുമാർ പറഞ്ഞത്. ഇൻസ്പെക്ടർ എസ്.അനീഷിന്റെ നേതൃത്വത്തിൽ മംഗലംഡാം പൊലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.

𝐖𝐡𝐚𝐭𝐬𝐀𝐩𝐩ലൂടെ നിങ്ങളുടെ നാട്ടിലെ വാർത്തകളും പരസ്യങ്ങളും അയക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻https://chat.whatsapp.com/Gd8GF9ZY6BF1qWlcxHtvLb

മംഗലംഡാം മേഖലയിലെ അക്രമകാരിയായ ആനയെ കാട്ടില്‍ കയറ്റിയെന്നു വനംവകുപ്പ്.മംഗലംഡാം: കടപ്പാറക്കടുത്ത് കടമപ്പുഴ, ചെമ്പൻകുന്ന് ...
21/08/2024

മംഗലംഡാം മേഖലയിലെ അക്രമകാരിയായ ആനയെ കാട്ടില്‍ കയറ്റിയെന്നു വനംവകുപ്പ്.

മംഗലംഡാം: കടപ്പാറക്കടുത്ത് കടമപ്പുഴ, ചെമ്പൻകുന്ന് പ്രദേശങ്ങളില്‍ അക്രമകാരിയായി മലയോരവാസികളെ വിറപ്പിച്ചിരുന്ന കാട്ടുകൊമ്പനെ കാട്ടിലേക്കു കയറ്റിവിട്ടെന്ന് വനംവകുപ്പ്. ചെമ്പംകുന്നുവഴി നെല്ലിയാമ്പതി കാട്ടിലേക്കു തുരത്തിയെന്നാണു പറയുന്നത്.

ഇന്നലെ പകല്‍സമയം പ്രദേശത്ത് ആനയെ കണ്ടിട്ടില്ല. അതേസമയം, ആനകള്‍ കാടിറങ്ങാതിരിക്കാൻ വനാതിർത്തിയില്‍ പൂർണമായും വൈദ്യുത വേലി സ്ഥാപിക്കണമെന്നാണു മലയോരകർഷകർ ആവശ്യപ്പെടുന്നത്. അതല്ലെങ്കില്‍ ആനകള്‍ വീണ്ടും കൃഷിയിടങ്ങളിലെത്തും.

പ്രദേശത്ത് വേലി സ്ഥാപിക്കുന്നതിനു ഒരുവർഷംമുമ്പ് സർവെ നടത്തിയതാണ്. ഇപ്പോഴും നടപടികള്‍ക്കു വേഗതയില്ലാത്തതാണ് വനംവകുപ്പിനെ അവിശ്വസിക്കേണ്ടി വരുന്നതെന്നു കർഷകർ പറയുന്നു. പൂതംകുഴി, രണ്ടാംപുഴ, കടമപ്പുഴ, ചെമ്മ്പംക്കുന്ന്, മേമല ,പോത്തംതോട്, തിളകക്കല്ല്, കുഞ്ചിയാർ പതി തുടങ്ങിയ പ്രദേശങ്ങളെല്ലാം കാട്ടാനകളുടെ വിഹാരഭൂമിയായി മാറിയിരിക്കുകയാണ്.

അധ്വാനിച്ചുണ്ടാക്കുന്ന വിളകളെല്ലാം ആനകളിറങ്ങി നശിപ്പിക്കുന്ന സ്ഥിതിയുണ്ട്.
ആനയെ പേടിച്ച്‌ മലയോരത്തെ നിരവധി വീട്ടുകാർ താഴെയിറങ്ങി വാടക വീടുകളിലും ബന്ധുവീടുകളിലുമാണ് കഴിയുന്നത്.

𝐖𝐡𝐚𝐭𝐬𝐀𝐩𝐩ലൂടെ നിങ്ങളുടെ നാട്ടിലെ വാർത്തകളും പരസ്യങ്ങളും അയക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻https://chat.whatsapp.com/Gd8GF9ZY6BF1qWlcxHtvLb

മംഗലംഡാം വടക്കേകളത്ത് വാഹനാപകടം ; അപകടത്തിന് കാരണം റോഡിന്റെ ശോചനീയാവസ്ഥ എന്ന് നാട്ടുകാർ.മംഗലംഡാം : വടക്കേകളത്ത് വീണ്ടും ...
19/08/2024

മംഗലംഡാം വടക്കേകളത്ത് വാഹനാപകടം ; അപകടത്തിന് കാരണം റോഡിന്റെ ശോചനീയാവസ്ഥ എന്ന് നാട്ടുകാർ.

മംഗലംഡാം : വടക്കേകളത്ത് വീണ്ടും അപകടം. വടക്കേകളം ക്വാറിക്ക് സമീപം ഉള്ള വളവിൽ ടോറസിൽ കാറിടിച്ചാണ് അപകടമുണ്ടായത്. മുടപ്പല്ലൂർ ഭാഗത്ത് നിന്നും ക്വാറിയിലേക്ക് വരുന്ന ടോറസിന്റെ ടയറിൽ മംഗലംഡാം ഭാഗത്തു നിന്നും ചിറ്റടി പള്ളിയിലേക്ക് പോവുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. അപകടത്തിൽ കാറിന്റെ മുൻ ഭാഗത്തെ ടയർ തകർന്നു. കഴിഞ്ഞ മാസം 15 ആം തിയതി ഈ സ്ഥലത്ത് മണൽ കയറ്റി പോവുകയായിരുന്ന ടോറസ് മറിഞ്ഞ് അപകടം ഉണ്ടായി. അപകടത്തിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു പോയതിനെ തുടർന്ന് വീപ്പയിൽ റിബൺ കെട്ടി ഈ സ്ഥലത്തു ഗതാഗതം നിയന്ത്രിച്ചിരുന്നു. ഇതു മൂലം ഈ ഭാഗത്ത്‌ രണ്ട് വാഹനങ്ങൾ ഒരുമിച്ചു പോവാൻ ഉള്ള വീതി കുറവായതാണ് ഈ ഭാഗത്ത്‌ അപകടങ്ങൾ ഉണ്ടാവുന്നത് എന്ന് നാട്ടുകാർ പറഞ്ഞു. മംഗലംഡാം - മുടപ്പല്ലൂർ റോഡ് മുഴുവൻ തകർന്നു കിടക്കുകന്നതിനാൽ അപകടങ്ങൾ വർധിച്ചു വരുകയാണെന്നും നാട്ടുകാർ പറഞ്ഞു ഇനിയും അപകടങ്ങൾ ഉണ്ടാവുന്നതിന് മുൻപ് മംഗലംഡാം - മുടപ്പല്ലൂർ റോഡും ഇടിഞ്ഞ ഭാഗവും നേരെയാക്കി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

𝐖𝐡𝐚𝐭𝐬𝐀𝐩𝐩ലൂടെ നിങ്ങളുടെ നാട്ടിലെ വാർത്തകളും പരസ്യങ്ങളും അയക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻https://chat.whatsapp.com/Gd8GF9ZY6BF1qWlcxHtvLb

ബി.ഒ.ടി. ടോൾബൂത്തുകൾക്ക് ദൂരപരിധി ബാധകമാകില്ല.*വടക്കഞ്ചേരി*: ദേശീയപാതകളിൽ 60 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ഒന്നിൽക്കൂടുതൽ...
19/08/2024

ബി.ഒ.ടി. ടോൾബൂത്തുകൾക്ക് ദൂരപരിധി ബാധകമാകില്ല.

*വടക്കഞ്ചേരി*: ദേശീയപാതകളിൽ 60 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ഒന്നിൽക്കൂടുതൽ ടോൾബൂത്തുകൾ പാടില്ലെന്ന വ്യവസ്ഥ കേന്ദ്രസർക്കാർ കർശനമാക്കാനൊരുങ്ങുമ്പോഴും ബി.ഒ.ടി. (ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫ‌ർ) ടോൾബൂത്തുകൾക്ക് ഇത് ബാധകമാകില്ല.

ദേശീയപാതാ 544ന്റെ ഭാഗമായ വാളയാർ-ഇടപ്പള്ളി പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രം മറ്റുരണ്ട് ടോൾകേന്ദ്രങ്ങളായ വാളയാറിൽനിന്നും പാലയേക്കരയിൽനിന്നും 60 കിലോമീറ്ററിൽ താഴെയായതിനാൽ പൂട്ടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മൂന്ന് ടോൾ ബൂത്തുകളും ബി.ഒ.ടി. വ്യവസ്ഥയിലാണെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞു.

ബി.ഒ.ടി. വ്യവസ്ഥയിൽ ദേശീയപാതാവികസനം കരാർകമ്പനി ഏറ്റെടുക്കുമ്പോൾ നിർമാണത്തിന് ചെലവിട്ടതുക കരാർകമ്പനിക്ക് നേരിട്ട് ടോളിലൂടെ പിരിച്ചെടുക്കാം. നിശ്ചിതവർഷത്തിനുശേഷം ദേശീയപാതാ അതോറിറ്റിക്ക് ടോൾകേന്ദ്രം കൈമാറും. ബി.ഒ.ടി. വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ടോൾബൂത്തുകൾ ഒഴിവാക്കണമെങ്കിൽ റോഡ് നിർമാണത്തിന് കരാർകമ്പനി ചെലവിട്ട തുക ദേശീയപാതാ അതോറിറ്റി നൽകേണ്ടി വരും. ഇത്തരത്തിൽ പണംനൽകി ടോൾകേന്ദ്രം ഏറ്റെടുക്കാൻ വ്യവസ്ഥയില്ലെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞു.

ദേശീയപാതാ അതോറിറ്റി നേരിട്ട് ടോൾ പിരിക്കുന്ന കേന്ദ്രങ്ങൾക്കാണ് 60 കിലോമീറ്ററെന്ന ദൂരപരിധി ബാധകമാവുകയെന്നും ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞു.

ദേശീയപാതാ അതോറിറ്റി ടോൾ പിരിക്കുന്ന പദ്ധതിയിൽ നിർമാണകരാർകമ്പനിക്ക് വർഷത്തിൽ രണ്ടുതവണയായി നിശ്ചിതതുക നൽകുകയാണ് ചെയ്യുക.

ദേശീയപാത 66-ൽ കാസർകോട് മുതൽ തിരുവനന്തപുരംവരെ നടക്കുന്ന വികസനത്തിൽ ദേശീയപാതാ അതോറിറ്റിയാണ് ടോൾ പിരിക്കുക. ഇതിൽ 60 കിലോമീറ്റർ ദൂരപരിധി ബാധകമാകും.

𝐖𝐡𝐚𝐭𝐬𝐀𝐩𝐩ലൂടെ നിങ്ങളുടെ നാട്ടിലെ വാർത്തകളും പരസ്യങ്ങളും അയക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻https://chat.whatsapp.com/Gd8GF9ZY6BF1qWlcxHtvLb

Adresse

Democratic Republic Of The
678706

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque Kerala Crow News live publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Contacter L'entreprise

Envoyer un message à Kerala Crow News live:

Partager