Tour UK Travel , explore new destinations, taste local cuisine, enjoy the nature reflect yourself .

27/03/2022

YORKSHIRE സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ വളരെ പുരാതനമായ ഒരു സിറ്റി . നൂറ്റാണ്ടുകൾ പഴക്കം ഉള്ള ചോക്ലേറ്റ് നഗരം എന്നും അറിയപ്പെടുന്നു.AD 5ആം നൂറ്റാണ്ടിൽ റോമൻ സാമ്പ്രാജ്യം തകർന്നുപോയപ്പോൾ ഉണ്ടായിരുന്ന കോട്ട . ഇംഗ്ളഡിലെ വലിയ റെയിൽവേ മ്യൂസിയം, YORKSHIRE കത്തീഡ്രൽ , തുടങ്ങി അനവധി ആകർഷകങ്ങളായ കാഴ്ചകൾ . യോർക്ക് ട്രിപ്പ് 3 എപ്പിസോഡുകൾ . TOUR UK എന്ന യൂട്യൂബ് ചാനലിൽ 4K ക്ലാരിറ്റിയിൽ കാണാം . ഇഷ്ടപെട്ടാൽ ഷെയർ ചൈയ്യാൻ മറക്കല്ലേ .

26/12/2021

Merry Christmas ❤️🌲🌲🌲

23/12/2021

Night Drive # Amazing Vibe #

വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു Night DrivE കൂടി, എന്നോടൊപ്പം Selvin പട്ടത്ത് & Litto Burnley. പണ്ട് കോളജിൽ പഠിക്കുന്ന സമയം weekend നട്ടപതിരക്ക് ഓരോരോ തോന്നൽ ഒരു ചയകുടിക്കണം.. റൂം മേറ്റ് നേ വിളിക്കും ഡാ ഒരു ചായ കുടിക്കാൻ വിട്ടാലോ? oh Redy... അവൻ ചോദിക്കും ന്ന അടുത്ത വീട്ടിൽ താമസിക്കുന്ന കുട്ടുകാരെ ഒന്ന് വിളിച്ചാലോ? പിന്നെ എന്താ വിളി.. നേരെ ഫോൺ എടുക്കുന്നു , ഫോണിൻ്റെ അങ്ങേ തലക്കൽ എന്താടാ കൊപ്പെ ഈ പാതിരായ്കക് വിളിക്കാൻ? ഒന്നുല്ലട ഇവന് ഒരു ചായ കുടിക്കണം ന്നു.. നീ വരുന്നോ? പിന്നെന്താ റെഡി.. അവൻ്റെ വലേൽ വേരോരുത്തനും .. ഇട്ടിരിക്കുന്ന ഉടുപ്പിൻ്റെ മുകളിൽ ഒരു ജാക്കറ്റും, ഹെൽമറ്റും ഗ്ലൗസും. Bike സ്റ്റാർട്ട് ചെയ്യുന്നു , പിന്നെ ഒരു പറക്കൽ ആണ്.. മിക്കവാറും ഡെസ്റ്റിനേഷൻ Hill Top ആയിരിക്കും.. Yerkad.. സേലത്ത് നിന്ന് 30Km അകലെ കുന്നിൻ മുകളിൽ ഉള്ള പഴയ സയിപ്പൻ മരുടെ Summer Homes... മുഴുവൻ കാറ്റാടി മരങ്ങളും , കപ്പിതോട്ടവും , മലയെ ചുറ്റി പിണഞ്ഞു കിടക്കുന്ന 18 ഹെയർപിൻ വളവുകളും.. ചിലപ്പോ ബൈക്കുകളുടെ എണ്ണവും കൂടും.. പ്രത്യേകിച്ച് summer മാസങ്ങൾ ആണെങ്കിൽ. തമിഴനാട്ടിൽ ചുടുകാലം ആയാൽ രാത്രി വിയർപ്പ് കാരണം ഉറക്കം നടക്കില്ല. അങ്ങനെ ഉള്ള രാത്രികളിൽ നടത്തിയിട്ടുള്ള എത്രയോ ട്രിപ്പുകൾ.. മലമുകളിൽ കയറി കോടമഞ്ഞും കൊണ്ട് പത്തിരത്രിക്ക് മാത്രം തുറന്നിരിക്കുന്ന ഒരേയൊരു അണ്ണാ ച്ചിയുടെ പെട്ടികടയും, ചൂട് ചയക്കൊപ്പം നല്ല മസാല പുരട്ടി വറുത്ത് കൊറിയ ചൂടൻ മുളക് ബാജ്ജിയും.. ഒക്കെ കുറെ ഓർമ്മകൾ നൽകിയിട്ടുണ്ട്... പലപ്പോഴും വെളുപ്പിന് 4 നും 5 നൂം ഒക്കെ ആയിരിക്കും തിരികെ മല ഇറക്കം , വിരളമായി പോലീസ് ചെക്ക് പോസ്റ്റിലും പോസ്റ്റ് ആയിട്ടുണ്ട്... ടയർ പഞ്ചർ ആയ കഥ, ഹൈ വെയിൽ പെട്രോൾ തീർന്നു Bike കിലോമീറ്ററുകൾ തള്ളിയ രാത്രികൾ. ചരക്ക് ലോറിക്ക് ചീറി പായുന്ന വോൾവോ ബസുകൾക്കും ഇടയിലൂടെ കിട്ടുന്ന നേരിയ വിടവിലൂടെ ജീവൻ കയ്യിൽ പിടിച്ചു നടത്തിയ സാഹസിക over taking , എല്ലാം കഴിഞ്ഞ് തിരികെ എത്തുമ്പോൾ ഒരു സാഹസിക യാത്ര നടത്തിയ ഫീൽ.. ഉറക്കം മിഴികളെ തഴുകുമ്പോഴേക്കും നേരം വെളുത്തു അഞ്ചു മണി കഴിഞ്ഞിട്ടുണ്ടവും.. അങ്ങനെ പ്രന്ത് മൂത്ത ചില സമയങ്ങളിൽ ആരോടും പറയാതെ ബാംഗ്ലൂർ വരെ ഒക്കെ ഒരു ചായ കുടിക്കാൻ പോയിട്ടുണ്ട് .. 😀... വർഷങ്ങൾക്കു ഇപ്പുറം ഞാൻ ABs ഉo EBD യും , പിന്നെ പറഞ്ഞാല് മനസ്സിലാവാത്ത ആയിരം safety feature ഉള്ള കാറു നോക്കി വാങ്ങി കുടുംബമായി അതിൽ യാത്ര നടത്തുമ്പോൾ അറിയാതെ ഓർത്തു പോയി , വെറും 150 CC യുണ്ടയിരുന്ന Bike 90 KM സ്പീഡിൽ Salem Bangalore ഹൈവേയിൽ പറപ്പിച്ചിരുന്ന ഞാൻ ബൈക്കിൻ്റെ ഹൻഡിലിൽ നിന്നും ഒരു നാരു വണ്ണം ഉള്ള കേബിൾ വഴി കടിപ്പിച്ചിരുന്ന വെറും ഡ്രും ബ്രേക്ക് മാത്രം വിശ്വസിച്ചു എന്ത് ധൈര്യത്തിൽ ആണ് പോയിരുന്നത് ? ആവോ? പ്രായം! ഇന്ന് ഒരു അവസരം വന്നപ്പോ പഴയ ചങ്കുകളെ എൻ്റെ ഇടത്തും വലത്തും ഒന്ന് അറിയാതെ മിസ്സ് ആയപോലെ തോന്നി പോയി... Midnight Madness.ഇതിനെ അങ്ങനെ വിളിക്കാൻ ആണ് എനിക്ക് ആഗ്രഹം

20/12/2021

https://youtu.be/6vpUC_NYNUk

വളരെ കാലം കൂടി ഒരു Night Drive അങ്ങ് enjoy ചെയ്തു...

Address

Greater Manchester

Website

Alerts

Be the first to know and let us send you an email when Tour UK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category