27/07/2025
അമ്മമാര് അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍
പെണ്‍കുട്ടികളുള്ള അമ്മമാര്‍ ഭാഗ്യവതികളെന്നാണ് പറയാറുള്ളത് 😍 കാരണം ഒരു മകള്‍ എന്നതിലുപരി ഒരു ബെസ്റ്റ് ഫ്രെണ്ടിനെക്കൂടെ ആണ് അവർക്ക് കിട്ടിയിരിക്കുന്നത്. തങ്ങളുടെ മകളുടെ അടുത്ത കൂട്ടുകാരി ആയിരിക്കുക എന്നത് അത്ര എളുപ്പ പണിയൊന്നുമല്ല 😍 വളരെ ചെറുപ്പം മുതല്‍ തന്നെ അതിനായി ശ്രമിക്കണമെന്നുമാത്രം. അമ്മമാര്‍ തന്നെയാവണം അവരുടെ ആദ്യത്തേയും ഏറ്റവും അടുത്തതുമായ കൂട്ടുകാരി.
അതിനായി അവളെ ഒരുക്കിയെടുക്കേണ്ടതും അമ്മമാര്‍തന്നെയാണ്😍
പെണ്മക്കളോട് അമ്മമാര് ചില കാര്യങ്ങള്‍ പറയുക / പറഞ്ഞു കൊടുക്കുക തന്നെ വേണം. അത് എന്തൊക്കെ ആണന്നു നോക്കാം.
🌵ചതിക്കുഴികൾ
ചുറ്റും പതിയിരിക്കുന്ന കെണികളെക്കുറിച്ച് അവരെ ബോധവതികളാക്കാൻ ഏറ്റവും ഉചിതമായ വ്യക്തി അമ്മതന്നെയാണ്😍 ഒരു വയസ്സുള്ള കുഞ്ഞിനെവരെ ശാരീരികമായി ആക്രമിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകുന്ന പുതിയ പശ്ചാത്തലത്തിൽ കുട്ടിയുടെ ഏത് പ്രായത്തിലും അമ്മയുടെ സജീവ ശ്രദ്ധ ഉണ്ടായേ മതിയാകൂ. ഇൻറർനെറ്റ്- മൊബൈൽ ഫോൺ കരുക്കുകളിൽ വീഴുന്നതും ബാല്യ-കൗമാരത്തിൽപ്പെടുന്ന കുട്ടികളാണ്😒ഇൻറർനെറ്റിന്റെ സാധ്യതകളെ ആരോഗ്യകരമായി ഉപയോഗപ്പെടുത്താനും അതിലെ ചതിക്കുഴികളെ തിരിച്ചറിഞ്ഞ് ഒഴിവാക്കാനും അമ്മ ജാഗ്രത കാട്ടേണ്ടതുണ്ട്.
😍നീ സുന്ദരിയാണ്
ഓരോ അമ്മമാരും തന്റെ മകളോട് പറയേണ്ട ആദ്യത്തെ കാര്യമാണിത്😍 സൗന്ദര്യമെന്നാല്‍ അത് ബാഹ്യമായത് മാത്രമല്ലെന്നും അവളുടെ കഴിവുകളും നേട്ടങ്ങളും എന്തിന് ഒരു നല്ല പ്രവര്‍ത്തി പോലും സൗന്ദര്യമാണെന്ന് അവളെ പറഞ്ഞ് മനസിലാക്കാം.
🥰സത്യസന്ധയായിരിക്കുക
ജീവിതം എങ്ങനെയൊക്കെ ആണെങ്കിലും തന്നോടും മറ്റുള്ളവരോടും എപ്പോഴും സത്യസന്ധയായിരിക്കുക.
😎നോ പറയേണ്ടിടത്ത് പറയുക
മറ്റുള്ളവരെ വിഷമിപ്പിക്കാനുള്ള മടി മൂലം പെണ്‍കുട്ടികള്‍ പൊതുവെ പല കാര്യങ്ങളും എതിര്‍ത്ത് പറയാന്‍ മടികാണിക്കാറുണ്ട്. എന്നാല്‍ നോ പറയേണ്ടിടത്ത് അത് പറയുക തന്നെ വേണമെന്ന് പറഞ്ഞു കൊടുക്കുക 😍
📕വായന അത്യാവശ്യം
അവര്‍ക്കിഷ്ടമുള്ള നോവലോ കഥകളോ മാത്രമല്ല, അറിവ് തരുന്നതെന്തും വായിക്കാന്‍ അവരോട് പറയാം. കാരണം വായന ആരെയും തളര്‍ത്തില്ല വളര്‍ത്തുക മാത്രമേ ചെയ്യൂ.
👩🏻💼കരുണയുള്ളവളാകാം
നമ്മുടെ ഒരു ചെറിയതാണെങ്കിലും നല്ല പ്രവര്‍ത്തി ചിലപ്പോള്‍ ഒരാളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം.
🥰പാചകം നന്നായി ചെയ്യാം
നന്നായി പാചകം ചെയ്യുക എന്നത് ഒരു കലയാണ്. ആ കല സ്വായത്തമാക്കുക ഉത്തമം തന്നെയാണ്.
😊മറ്റുള്ളവരെ സഹായിക്കാൻ മടിക്കേണ്ട
നമ്മുടെ സമൂഹത്തിൽ ശരീരികമായോ മാനസികമായോ സഹായം ആവശ്യം ആയ ആളുകൾ ഒരുപാട് ഉണ്ട്. നമ്മളെ കഴിയും വിധം അവരെ സഹായിക്കാൻ പഠിപ്പിക്കുക😍 സാമൂഹിക ജീവിയായ മനുഷ്യന് മറ്റുള്ളവരുടെ സഹായം ആവശ്യമാണെന്നും അവളെ പഠിപ്പിക്കാം.
😒ഏത് പ്രതിസന്ധികൾ വന്നാലും നേരിടാൻ പഠിപ്പിക്കുക
സങ്കടങ്ങളും പ്രശ്‌നങ്ങളും അവളെ കരയിച്ചേക്കാം, എന്നാല്‍ അവളെ കരയാന്‍ അനുവദിക്കുക. കാരണം അത്തരം വികാരങ്ങള്‍ പ്രകടിപ്പിച്ച് തീര്‍ക്കുക തന്നെ വേണം.
👩🏻🦰ആത്മവിശ്വാസം
നിന്നെ ഒന്നിനും കൊള്ളില്ല, നിന്നെക്കൊണ്ടത് ചെയ്യാന്‍ പറ്റില്ല എന്നൊന്നും ഒരിക്കലും അവളോട് പറയാതിരിക്കുക. അവളുടെ ആത്മവിശ്വാസം കൂട്ടാൻ ശ്രെമിക്കുക
👩🏻സന്തോഷം കണ്ടെത്താം
ചെറിയകാര്യങ്ങളില്‍പ്പോലും സന്തോഷം കണ്ടെത്താം. അവളുടെ ഓരോ ആഘോഷങ്ങള്‍ക്കും നിങ്ങളുടെ പൂര്‍ണ പിന്‍തുണയുണ്ടാകണം.
😍കാര്യങ്ങള്‍ മാറിമറിയാം
ജീവിതം ഓരോ നിമിഷവും മാറിമറിയാം, കൂട്ടുകാരില്‍ നിന്നും ചിലപ്പോള്‍ അകലാം, സാഹചര്യങ്ങള്‍ മാറാം, അതാണ് ജീവിതം എന്നവളെ പറഞ്ഞ് പഠിപ്പിക്കാം.
🙏എല്ലാ കാര്യത്തിനും നന്ദിപ്രകടിപ്പിക്കുക
അവള്‍ക്ക് നല്ലൊരു ഉടുപ്പ് അല്ലെങ്കിൽ ചെറിയ ഒരു പേന എന്തുമായിക്കൊള്ളേട്ടേ വാങ്ങാന്‍ നിങ്ങള്‍ എത്ര കഷ്ടപ്പെട്ടുവെന്ന് അവള്‍ അറിഞ്ഞിരിക്കണം. ലഭിക്കുന്ന ഓരോ നന്മയ്ക്കും നന്ദിയുള്ളവളായി അവള്‍ വളരട്ടെ.