Vachanam TV

Vachanam TV Vachanam TV, where faith meets daily inspiration.

Dive deep into the timeless wisdom of the Bible as we explore passages, share uplifting messages, and embark on a journey of spiritual growth together.

18/09/2026

Day 19– September with Mother Mary

18/09/2026

Fr. Samson Christi PDM
എളുപ്പമുള്ള എല്ലാ വഴികളും നല്ല വഴികളല്ല !
ജീവിതത്തിൽ എളുപ്പവും ആകർഷകവുമായി തോന്നുന്ന എല്ലാ വഴികളും നമ്മെ നല്ല ലക്ഷ്യത്തിലേക്ക് എത്തിക്കണമെന്നില്ല. ദൈവഹിതത്തിൽ ജീവിക്കുമ്പോൾ ചിലപ്പോൾ ത്യാഗവും സഹനവും വേദനകളും നേരിടേണ്ടിവന്നേക്കാം.

📖 “പാപിയുടെ പാത കല്ലുപാകി നിരപ്പാക്കിയിരിക്കുന്നു; എന്നാൽ അതിന്റെ അവസാനം പാതാളമാണ്.” (പ്രഭാഷകൻ 21:10)

ഈശോയുടെ വഴി എല്ലായ്പ്പോഴും എളുപ്പമുള്ളതായിരിക്കണമെന്നില്ല. എന്നാൽ വിശ്വാസത്തിൽ ഉറച്ചുനിന്ന്, സ്നേഹിച്ചും ക്ഷമിച്ചും ദൈവവചനമനുസരിച്ചും മുന്നോട്ടുപോകാൻ കൃപ ചോദിക്കാം.

🙏 ഈശോയേ, എളുപ്പമുള്ള വഴി അന്വേഷിക്കുന്നതിനേക്കാൾ അങ്ങയുടെ വഴി തിരഞ്ഞെടുക്കാൻ എന്നെ സഹായിക്കണമേ. വേദനകളിലും പരീക്ഷണങ്ങളിലും അങ്ങയുടെ സ്നേഹത്തിൽ ഉറച്ചുനിൽക്കാനുള്ള കൃപ നൽകണമേ.

വഴിയുടെ ഭംഗി മാത്രം നോക്കരുത് — അത് നമ്മെ എവിടേക്കാണ് നയിക്കുന്നതെന്നും നോക്കണം. ✝️

17/09/2026

Day 18 – September with Mother Mary

16/09/2026

Day 17– September with Mother Mary

16/09/2026

Fr. Mathew Vayalamannil
അനുഗ്രഹം മാത്രം പോരാ; സംരക്ഷണവും ചോദിക്കണം !
നമ്മൾ പലപ്പോഴും ദൈവത്തോട് ചോദിക്കുന്നത് അനുഗ്രഹവും വളർച്ചയും വിജയവുമാണ്. എന്നാൽ അതോടൊപ്പം ദൈവത്തിന്റെ സംരക്ഷണത്തിനായും പ്രാർത്ഥിക്കണം.

വീട് ലഭിക്കാം, സമ്പത്ത് ലഭിക്കാം, കുടുംബവും ശുശ്രൂഷയും വളരാം. എന്നാൽ ലഭിച്ച നന്മകൾ സമാധാനത്തോടെ അനുഭവിക്കാനും ജീവിതത്തിലെ വിപത്തുകളിലും പ്രതിസന്ധികളിലും ദൈവത്തിന്റെ കാവൽ ഉണ്ടാകാനും പ്രാർത്ഥിക്കാം.

📖 യാബേസിന്റെ പ്രാർത്ഥന നമ്മെ മനോഹരമായി ഓർമ്മിപ്പിക്കുന്നു:

“അങ്ങ് എന്നെ അനുഗ്രഹിക്കുകയും എന്റെ അതിരുകൾ വിസ്തൃതമാക്കുകയും... അനർത്ഥത്തിൽനിന്ന് എന്നെ കാത്തുകൊള്ളുകയും ചെയ്തിരുന്നെങ്കിൽ!” (1 ദിനവൃത്താന്തം 4:10)

🙏 കർത്താവേ, എന്നെ അനുഗ്രഹിക്കണമേ. എന്റെ അതിരുകൾ വിസ്തൃതമാക്കണമേ. അങ്ങയുടെ കരം എന്നോടുകൂടെ ഉണ്ടായിരിക്കണമേ. എല്ലാ വിപത്തുകളിൽനിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ. ആമേൻ.

15/09/2026

Day 16 – September with Mother Mary

15/09/2026

Fr. Bijil Chakkiath
കുറച്ചു ദിവസം മാത്രം പ്രാർത്ഥിച്ചാൽ പോരാ !
നോമ്പുകാലത്ത് മാത്രം, പ്രശ്നങ്ങൾ വരുമ്പോൾ മാത്രം, അല്ലെങ്കിൽ ഏതാനും ദിവസങ്ങൾ മാത്രം പ്രാർത്ഥിക്കുന്നതല്ല സ്ഥിരതയുള്ള പ്രാർത്ഥനാജീവിതം.

ദൈവത്തോടുള്ള ബന്ധം നമ്മുടെ അനുദിന ജീവിതത്തിന്റെ ഭാഗമാകണം. 🙏

പ്രാർത്ഥനയിൽ താൽപര്യം തോന്നുന്ന ദിവസങ്ങളിലും ഒന്നും അനുഭവപ്പെടാത്ത ദിവസങ്ങളിലും ദൈവത്തോട് ചേർന്നുനിൽക്കാൻ പഠിക്കാം.

📖 “പ്രാർത്ഥനയിൽ സ്ഥിരത പുലർത്തുവിൻ.” (റോമാ 12:12)

🙏 പ്രാർത്ഥനയിൽ നിലനിൽക്കാം.
❤️ ദൈവസ്നേഹത്തിൽ വളരാം.
🕊️ ഉപവാസത്തിലും ആത്മീയജീവിതത്തിലും സ്ഥിരത പുലർത്താം.
✝️ കർത്താവുമായുള്ള ബന്ധം ഓരോ ദിവസവും ആഴപ്പെടുത്താം.

“കർത്താവേ, എനിക്ക് അങ്ങയെ അറിയണം; അങ്ങയെ അനുഭവിക്കണം; എല്ലാ ദിവസവും അങ്ങയോടൊപ്പം നടക്കണം.”

15/09/2026

🔴 LIVE | St. Antony | LIGHT A CANDLE • PRAYER LIVE | St. Anthony Prayer •

14/09/2026

Day 15 – September with Mother Mary

Today we celebrate the Feast of the Exaltation of the Holy Cross, remembering the Cross of Jesus Christ—the sign of our ...
14/09/2026

Today we celebrate the Feast of the Exaltation of the Holy Cross, remembering the Cross of Jesus Christ—the sign of our salvation, hope, sacrifice, and victory over death.

✝️ “We adore You, O Christ, and we bless You, because by Your Holy Cross You have redeemed the world.”

May the Holy Cross protect our families, strengthen us in times of suffering, and lead us closer to Jesus Christ.

🙏 Holy Cross of Jesus, be our hope and salvation.

📅 Feast Day: 14 September 2026

Address

London
E125AH

Alerts

Be the first to know and let us send you an email when Vachanam TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share