KanaviloruNirakkoottu

KanaviloruNirakkoottu കനവിലൊരു നിറക്കൂട്ട്
​വലിയ ലോകത്തിൽ നിറങ്ങളും രുചിയും വരികളും ചേർന്നൊരു കൊച്ചു ലോകം �

07/12/2025

ഭൂതകാലത്തിലെ ഓർമകളെ ചുംബിച്ചുറങ്ങുന്ന ഈ വേളയിൽ ഓർമയിലെ ഒരു നാട്ടിപുറത്തെ കുട്ടിക്കാലത്തെ ഓർത്തു പോകുന്നു... പ്രൗഡിയുടെ ത...
06/12/2025

ഭൂതകാലത്തിലെ ഓർമകളെ ചുംബിച്ചുറങ്ങുന്ന ഈ വേളയിൽ ഓർമയിലെ ഒരു നാട്ടിപുറത്തെ കുട്ടിക്കാലത്തെ ഓർത്തു പോകുന്നു... പ്രൗഡിയുടെ തിലക കുറിയും ,കുരുന്നുകളിൽ കൗതുകവും,ആവേശവും , കൊതിയും നിറച്ച ഉന്തുവണ്ടിയെ ഓർത്തു പോകുന്നു. ചുറ്റുമുളള്ളതും, കൂടെയുള്ള വരെയും കാണാതെ നിഴലിനെ ചവിട്ടിച്ച് ഓടുന്ന ഇന്നത്തെ ലോകത്തിന്റെ അറിവിൽ പോലുമില്ലാത്ത ഒരു കളിവണ്ടിയുടെ ചരിത്രമാണിത്. ഈ കുറിപ്പിൽ ഭൂതകാലത്തിന്റെ മധുര സ്മരണകൾ ഉണ്ടാവാം, വലിയവന്റെ ഗമയും ചെറിയവന്റെ ആകാംക്ഷയും ഉണ്ടാവാം. ചിലർക്ക് അടിച്ചമർത്തപെട്ട സമൂഹത്തിന്റെ വേദനയായി തോന്നാം. നിങ്ങളിൽ ചിലർ കരുതും ഇതിൽ എന്താണ് ഇത്രയുള്ളത് എന്ന്. നമുക്ക് അതറിയാൻ പഴമയുടെ ചിതലരിച്ച സ്വപ്നങ്ങൾ തട്ടി കുടഞ്ഞു എടുത്തു നോക്കാം.
😁😁😁വലിച്ചു വാരി തിന്നുന്നതും, വലിച്ചുവാരി എഴുതുന്നതും അരോചകമായത് കൊണ്ട് നീട്ടി വലിക്കുന്നില്ല.
1995 കാലഹട്ടത്തിന് മുൻപ് കരിപിടിച്ച നിരത്തുകൾ വരുന്നതിന് മുൻപ് മൺപാതയിലൂടെ ഉരുണ്ട ചക്രങ്ങളുടെ ഇടയിലെ കുട്ടി പ്രമുഖനാണ് നമ്മുടെ ഉന്തുവണ്ടി. വലിയ കുടുബങ്ങളിൽ ജനിച്ച കുട്ടി തമ്പുരാക്കൻമാരുടെ കുത്തകയായിരുന്നു തടികൊണ്ടുള്ള ഉന്തുവണ്ടി. ഒരു വഷളൻ ചിരിയോടെ ആരേയും കൊതിപ്പിച്ചു കൊണ്ട് അവന്റെ കൈകളിൽ പറ്റി ചേർന്ന് ഉരുണ്ട് മൺപാതയിലൂടെ പൊടിപാറ്റി കടന്നു വരുമായിരുന്നു. അവന്റെ ഗമയിലും നടത്തത്തിലും അസൂയ പൂണ്ടെങ്കിലും കൊതിയോടെ മിഴികൾ ആ ശടകത്തിൽ ആയിരിക്കും. വലിയ വീടോ, സംമ്പാധ്യമൊ ഒന്നുമല്ല ആ സമയത്ത് ചിന്തിക്കുന്നത് ആ ശടകം നിരത്തിലൂടെ ചീറി പായിക്കാനാണ്.
ഒരുനേരത്തെ അന്നത്തിന് ഓടുന്ന
പാവങ്ങൾക്ക് അതൊക്കെ ഒരു കിട്ടാകനിയാണ്. പിന്നെ ചൈനക്കാരുടെ ഡ്യൂപ്ളികേറ്റ് പോലെ ഉണ്ടായിരുന്നു ചില ഉന്തുവണ്ടികൾ. ചിറകുകൾ അറ്റുവീഴുന്ന വാഴ കുട്ടൻമാരെ വെട്ടി ഒരുക്കി പിണ്ടിയിൽ തീർത്ത ശടകം(ഉന്ത് വണ്ടി), മച്ചിങ്ങയിൽ(കുരുന്ന് കരിക്ക്) തീർത്തത്, മുരിക്കിൻ തടിയിൽ ചെത്തിയെടുത്ത വണ്ടികൾ. ആ വണ്ടികൾ ഗമയിൽ ഓടിച്ചു പോവുമ്പോൾ ഉള്ളിൽ വലിയ സന്തോഷമാണ്, എന്നിരുന്നാലും അതിനൊക്കെ ആയുസ്സ് കുറവായിയുന്നു എന്ന വലിയ പലപ്പോഴും മറന്നിരുന്നു. സൂര്യന്റെ താലോടൽ ഏറ്റു ഉണങ്ങി കരിയുന്ന
വണ്ടികൾ, ചില വണ്ടികൾ അടുപ്പിൽ കഞ്ഞിക്ക് കൂട്ടായി എരിഞ്ഞടങ്ങുന്നു, അത് അമ്മമാരുടെ വലിയ മനസ്സിന്റെ ഗുണമാണ്.

സ്വർണ്ണമാല അണിഞ്ഞ, എണ്ണ വച്ച് തല കോതി മിനുക്കിയ, പുത്തനുടുപ്പിട്ട ആ സുന്ദര കുട്ടൻ തന്റെ ഉന്തു വണ്ടിയിമായി പോവുമ്പോൾ നോക്കി നിൽക്കാനെ കഴിയു,ആസമയത്ത് ചെറുപുഞ്ചിരികൾ നൽകി കളി കൂട്ടുകാരിക്ക് നേരെ അവന്റെ കണ്ണെറിയുമ്പോൾ ശത്രു സൈന്യത്തിനെ എതിരിടാൻ നിൽക്കുന്ന സൈന്യകന്റെ മനസ്സാണ് അപ്പോൾ, പക്ഷെ അവന്റെ കൈയ്യിലെ ഉന്ത് വണ്ടിയിൽ കണ്ണുകൾ ഉടക്കുമ്പോൾ ഇലകൾ ഇലകൾകൊഴിഞ്ഞ മരം പോലെയാകും മനസ്സ്. ഓർമ്മകളിലേക്ക് ഒരുപാട് മുങ്ങാം കുഴിയിട്ട് പോണം എന്നുണ്ട് എങ്കിലും വായനക്കാരിൽ കലിപ്പ് ഉളവാക്കാൻ ആഗ്രമില്ലാത്തതിനാൽ സ്ഥലം കാലിയാക്കുന്നു.
സ്നേഹപൂർവ്വം
ടീം കനവിലൊരു നിറക്കൂട്ട്.📝
NB- കൂട്ടുകാരെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, വിമർശ്ശനങ്ങും കമന്റ് ബോക്സ്റ്റിൽ അറിയിക്കുമല്ലോ❤️

എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ തികച്ചും വിനോദത്തിന് മാത്രമായി രൂപീകരിച്ച ഒരു പേജ് ആണ്. അതി വേഗത്തിൽ ഓടുന്ന ഈ ലോകത്ത് ഇത്ത...
06/12/2025

എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ തികച്ചും വിനോദത്തിന് മാത്രമായി രൂപീകരിച്ച ഒരു പേജ് ആണ്. അതി വേഗത്തിൽ ഓടുന്ന ഈ ലോകത്ത് ഇത്തിരി എന്തെങ്കിലും ചെയ്യാൻ കഴിയും എങ്കിൽ ഞങ്ങൾക്ക് സന്തോഷമേ ഉള്ളു.ഇവിടെ നല്ല ചിത്രങ്ങൾ, കവിതകൾ, ലേഖനങ്ങൾക്ക് ഒക്കെയാണ് മുൻഗണന കൊടുക്കുന്നത്..

1- വ്യക്തിപരമായ പരാമർശങ്ങളോ അധിക്ഷേപങ്ങളോ അനുവദനീയമല്ല

2-ജാതി, രാഷ്ട്രീയ, സാമൂഹിക അധിക്ഷേപങ്ങൾ, അല്ലെങ്കിൽ തീവ്രവാദപരമായ എന്തെങ്കിലും എന്നിവയെ പിന്തുണയ്ക്കില്ല

3-പേജോ അഡ്മിനോ തമ്മിലുള്ള ഒരു ചർച്ചയും ഒരു കാരണവശാലും പ്രേക്ഷകരുമായി പൂർണ്ണമായും ബന്ധമില്ലാത്തതായിരിക്കും.

4-രാജ്യത്തെ നിയമങ്ങൾ പൂർണ്ണമായും പാലിക്കുകയും നിയമങ്ങൾക്കനുസൃതമായി മാത്രം മുന്നോട്ട് പോകുകയും ചെയ്യുക

5-പേജിലെ അഭിപ്രായങ്ങളിൽ തീവ്രവാദമോ അധിക്ഷേപമോ കണ്ടെത്തിയാൽ അവ നീക്കം ചെയ്യുന്നതാണ്.1-No personal remarks or insults are allowed
2-No support for caste, political, social insults, or anything that is extremist
3-No discussion between the page or the admin will be completely unrelated to the audience for any reason.
4-Completely follow the laws of the country and proceed only according to the laws
5-If extremist or insults are found in the comments on the page, they will be removed.

സ്നേഹപൂർവ്വം
❤️കനവിലൊരു നിറക്കൂട്ട് ടീം ❤️

കനവിലൊരു നിറക്കൂട്ട്
​വലിയ ലോകത്തിൽ നിറങ്ങളും രുചിയും വരികളും ചേർന്നൊരു കൊച്ചു ലോകം �

Address

Dublin

Website

Alerts

Be the first to know and let us send you an email when KanaviloruNirakkoottu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share