Medianet

Medianet വാർത്തയുടെ നേര്‌

11/08/2026

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഇറങ്ങി ചക്കക്കൊമ്പന്‍ എന്ന കാട്ടാന. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ആനയിറങ്കലിന് സമീപം ദേശീയപാതയില്‍ ചക്കക്കൊമ്പന്‍ എത്തിയത്. മൂന്നാറില്‍ നിന്നും തമിഴ്നാട്ടിലേക്ക് സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞു. 15 മിനിറ്റോളം ദേശീയപാതയില്‍ നിലയുറപ്പിച്ച ചക്കക്കൊമ്പന്‍ പിന്മാറിയതിന് ശേഷമാണ് ബസ് സര്‍വീസ് പുനരാരംഭിച്ചത്.

10/08/2026

കട്ടപ്പന നഗരസഭ 28-ാം വാര്‍ഡ് തൊവരയാര്‍ വാര്‍ഡ് സഭായോഗവും പ്രതിഭാ സംഗമവും നടന്നു.

10/08/2026

കട്ടപ്പന നഗരസഭ വാര്‍ഡ് 29 ഐടിഐ കുന്ന് വാര്‍ഡ് സഭായോഗം നടന്നു.

10/08/2026

സ്ത്രീ സുരക്ഷാ പദ്ധതികള്‍ നിര്‍ത്തലാക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മൂന്നാറില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രതിഷേധം.

10/08/2026

യൂത്ത് കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനാഘോഷം നടത്തി.

10/08/2026

പരിസ്ഥിതിലോല മേഖല നിര്‍ണയത്തിന്റെ മറവില്‍ കര്‍ഷകരെ കുടിയൊഴിപ്പിക്കാനുള്ള മനുഷ്യത്വരഹിതമായ നീക്കം മലയോരങ്ങളെ കര്‍ഷകരുടെ ശവപ്പറമ്പുകളാക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോര്‍ജ് കോയിക്കല്

10/08/2026

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗികള്‍; ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഡി.വൈ.എഫ്.ഐ പ്രതിഷേധം. പനി ബാധിച്ചെത്തിയ കുട്ടിക്ക് മണിക്കൂറുകളോളം ചികിത്സ കിട്ടിയില്ല; അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയത്തേക്ക് മാറ്റി. മറുപടി പറയാതെ മടങ്ങി ആരോഗ്യമന്ത്രി; സൂപ്രണ്ടിനെയും ഡി.എം.ഒയെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

10/08/2026

ഗ്രീന്‍സ് മൂന്നാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാലാമത് 'റെയ്ന്‍ 40' ഫുട്‌ബോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരത്തില്‍ കൊച്ചിന്‍ ബീച്ച് ക്ലബ് ചാമ്പ്യന്മാരായി.

10/08/2026

കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ദേശീയ വ്യാപാരി ദിനം ആചരിച്ചു.

10/08/2026

പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്ന് കാര്‍ഷിക രംഗത്ത് ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് അടിമാലി മാച്ചിപ്ലാവ് കാര്‍മല്‍ ജോതി സ്‌പെഷ്യല്‍ സ്‌കൂള്‍. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പ്രഖ്യാപിച്ച 2025-ലെ മികച്ച സ്‌പെഷ്യല്‍ സ്‌കൂളിനുള്ള സംസ്ഥാനതല പുരസ്‌കാരമാണ് ഈ വിദ്യാലയം സ്വന്തമാക്കിയത്.

Address

St George Church Building
Adimali
685561

Website

Alerts

Be the first to know and let us send you an email when Medianet posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Medianet:

Shortcuts

Share