03/01/2016
നിരഞ്ജൻ....
120 കോടിയിലധികം ഇന്ത്യക്കാരുടെ സുരക്ഷ നിങ്ങളെപ്പോലുള്ള ധീരപോരാളികളുടെ കൈകകളിൽ ഭദ്രമായിരുന്നെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു...
പേമാരികൾ കണക്കെ പെയ്തൊഴിയുന്ന ഐസ് മഴകളിൾ അസ്ഥികൾ നുറുങ്ങുന്ന വേദനകൾ സമ്മാനിച്ച് ശൈത്യം അതിന്റെ മൂർധന്യത്തിൽ കടന്നുപോകുമ്പോൾ അതിർത്തികളിലെ ഐസ് കട്ടകൾക്ക് മുകളിൽ ശരീരം തണുത്ത് മരവിക്കുമ്പോഴും അചഞ്ചലമായ മനസ്സുമായി സ്വജീവിതം കൊണ്ട് വേലി തീർത്ത ധീരയോദ്ധാക്കളായിന്നില്ലെ നിങ്ങൾ....
ആയിരത്തിലധികം കിലോ മീറ്ററുകൾക്കിപ്പുറം നീ താലോലിക്കാൻ കൊതിച്ച നിന്റെ കുഞ്ഞിന്റെ നിഷ്കളങ്കമായ കവിൾത്തടത്തിലൊരുമ്മ വെക്കാൻ നീ ആഗ്രഹിച്ചപ്പഴും, വാത്സല്യത്തിന്റെ നിറകുടമായ നിന്റെ അമ്മയുടെ മടിത്തട്ടിലൊന്ന് കിടക്കാൻ നീ കൊതിച്ചപ്പഴും, കിടപ്പറയിൽ ഒറ്റപ്പെട്ടുപോയ നിന്റെ പ്രിയതമയ്ക്കൊരു ചുടുചുംബനം നൽകാൻ നീ ആഗ്രഹിച്ചപ്പഴും പരകോടി ജീവിതങ്ങളുടെ നിശാനിദ്രയ്ക്ക് ഒരു ഭംഗവും വരരുതെന്ന് നിന്റെ മനസ്സ് പറയുന്നുണ്ടായിരുന്നില്ലേ....
ധീരയോദ്ധാവേ.... ഗ്രനേഡ് ചീളുകളാൽ വേദനകൊണ്ട് പുളയുമ്പഴും, അവസാനം മരണം നിന്റെ കൂട്ടുകാരനായപ്പഴും, നിലവിളികളിലഭയം തേടാതെ നീ കാണിച്ച ധീരത വിസ്മരിക്കാനാവാത്തതാണ്...
ഭാരതമണ്ണിൽ ചിതറിത്തെറിച്ച നിന്റെ ഒരു തുള്ളി രക്തവും വൃഥാവിലായിപ്പോകില്ലെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു...
ധീര രക്തസാക്ഷി നിരഞ്ജൻ കുമാറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി....
ദേശാഭിമാനത്തിന്റെ ജ്വലിക്കുന്ന ഓർമയായി സന്ദീപ് ഉണ്ണികൃഷ്ണന് പിന്നാലെ നിരഞ്ജൻ കുമാറും!! രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻ നിരഞ്ജൻ കുമാറിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ... ജയ് ഹിന്ദ് !!