Adurnews

Adurnews ADURNEWS

 #ഉമ്മൻ_ചാണ്ടിയുടെ_രണ്ടാം_ചരമവാർഷികം:  #അടൂർ_ജനറൽ_ആശുപത്രിയിൽ_പ്രഭാതഭക്ഷണം_വിതരണം_ചെയ്തു #അടൂർ:  അടൂർ. മുൻ മുഖ്യ മന്ത്രി...
18/07/2025

#ഉമ്മൻ_ചാണ്ടിയുടെ_രണ്ടാം_ചരമവാർഷികം: #അടൂർ_ജനറൽ_ആശുപത്രിയിൽ_പ്രഭാതഭക്ഷണം_വിതരണം_ചെയ്തു

#അടൂർ: അടൂർ. മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ത്തോടനു ബന്ധിച്ച് കോൺഗ്രസ്‌ (ഐ )മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവണ്മെന്റ് ആശുപത്രിയിൽരോഗികൾക്കും, കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഷിബു ചിറക്കരോട്ടിന്റെ അധ്യക്ഷതയിൽ
കോട്ടമുകൾ ജുമാ മസ്ജിദ് ഇമാം മുഹമ്മദ്‌ മുഹ്സിൻ അൽ ഖാസിമി,അനുസ്മരണപ്രഭാഷണം നടത്തി. റവ. അജി ചെറിയാൻ, ഏഴംകുളം അജു, ബിജു വർഗീസ്, ഉമ്മൻ തോമസ്, ബാബു ദിവാകരൻ,കുഞ്ഞുഞ്ഞമ്മ ജോസഫ്,നിസ്സാർ കാവിളയിൽ, സി റ്റി കോശി, കെ പി ആനന്ദൻ, ഗോപു കരുവാറ്റ,സുനിൽ കുമാർ,ബേബി ജോൺ,തൗഫീഖ് രാജൻ, മാത്യു തോണ്ടലിൽ,ജേക്കബ് കൊട്ടക്കാട്ട്,സലാവുദ്ധീൻ,വി വി വർഗീസ്,ബിനു പി രാജൻ,നിഖിൽ ഫ്രാൻസിസ്,റഹീം പള്ളിതെക്കേതിൽ, എം സി ചാക്കോ എന്നിവർ സംസാരിച്ചു.

#ചിത്രം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് അടൂർ ജനറൽ ആശുപത്രിയിൽ കോൺഗ്രസ്‌ (ഐ) മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ പ്രഭാത ഭക്ഷണം കോട്ടമുകൾ ജുമാ മസ്ജിദ് ഇമാം മുഹമ്മദ്‌ മുഹ്സിൻ അൽ ഖാസിമി, റവ. അജി ചെറിയാൻ എന്നിവർ വിതരണം ചെയ്യുന്നു.

 #സ്കൂട്ടർ_മോഷണം :  #രണ്ടുപേർ_പിടിയിൽ         #പത്തനംതിട്ട: ഓമല്ലൂർ അഞ്ജലി ഓഡിറ്റൊറിയത്തിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ ...
17/07/2025

#സ്കൂട്ടർ_മോഷണം : #രണ്ടുപേർ_പിടിയിൽ

#പത്തനംതിട്ട: ഓമല്ലൂർ അഞ്ജലി ഓഡിറ്റൊറിയത്തിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ചു കൊണ്ടുപോയ കേസിൽ രണ്ടുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാംപ്രതി ആലപ്പുഴ കാർത്തികപ്പള്ളി ചിങ്ങോലി ചേപ്പാട് കാഞ്ഞാർ ദുർഗ്ഗാദേവി ക്ഷേത്രത്തിന് സമീപം വളയിക്കകത്ത് വീട്ടിൽ നിന്നും ഓമല്ലൂർ ആറ്റരികം തയ്യിൽ പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസം വിഷ്ണു (33), രണ്ടാംപ്രതി ഓമല്ലൂർ ആറ്റരികം പടിഞ്ഞാറേ കടുംപള്ളിൽ വീട്ടിൽ ശശിക്കുട്ടൻ (64) എന്നിവരാണ് പിടിയിലായത്. വിഷ്ണു മോഷ്ടിച്ച് കടത്തിയ സ്കൂട്ടർ ശശികുട്ടന് കൈമാറുകയായിരുന്നു. മോഷണ മുതലാണ് എന്ന് അറിഞ്ഞു കൊണ്ടാണ് ഇയാൾ വിഷ്ണുവിൽ നിന്നും സ്കൂട്ടർ വാങ്ങിയത് എന്ന് അന്വേഷണത്തിൽ വെളിവായി.
13 ന് വൈകിട്ട് 6. 30 നാണ് ഓമല്ലൂർ പുത്തൻപീടിക പാറപ്പാട്ട് തെക്കേ മുറിയിൽ ലിജോയുടെ സ്കൂട്ടർ വിഷ്ണു മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയത്. 16 ന് സ്റ്റേഷനിലെത്തി ലിജോ പരാതി നൽകിയത് പ്രകാരം പത്തനംതിട്ട പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും, വർക്ഷോപ്പുകൾ കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന്, മോഷ്ടിച്ചയാളെന്ന് കണ്ടെത്തി വിഷ്ണുവിനെ വീടിന് സമീപത്തുനിന്നും ഉടൻതന്നെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടാം പ്രതിയെയും കസ്റ്റഡിയിൽ എടുക്കുകയും, വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തതുപ്രകാരം സ്കൂട്ടർ പിന്നീട് കണ്ടെത്തി. പ്രതികളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി, ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ കെ സുനുമോന്റെ മേൽനോട്ടത്തിൽ എസ് ഐ പി പി ദീപക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പോലീസ് സംഘത്തിൽ എസ് ഐ രാജേഷ്, എസ് സിപിഓമാരായ പ്രശാന്ത്, വിജേഷ്, ബൈജു, രാജേഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

 #സിപിഎം_നേതാക്കളുടെ_കുടിയൊഴിപ്പിക്കൽ_ഭീഷണി_കുടുംബം_പരാതി_നൽകി #ചാരുംമൂട്: സിപിഎം നേതാക്കളുടെ കുടി ഒഴിപ്പിക്കൽ ഭീഷണി സംബ...
17/07/2025

#സിപിഎം_നേതാക്കളുടെ_കുടിയൊഴിപ്പിക്കൽ_ഭീഷണി_കുടുംബം_പരാതി_നൽകി

#ചാരുംമൂട്: സിപിഎം നേതാക്കളുടെ കുടി ഒഴിപ്പിക്കൽ ഭീഷണി സംബന്ധിച്ച് കുടുംബം പരാതി നൽകി. പാലമേൽ ആദിക്കാട്ട്കുളങ്ങര കളത്തിൽ വീട്ടിൽ അർഷാദിൻ്റെ ഭാര്യ റജബ് മക്കളായ ആയിഷ ,3 വയസുള്ള അഹന എന്നിവരെയാണ് സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇറക്കി വിട്ട ശേഷം വീട് പൂട്ടി വീടിന് മുന്നിൽ ഇന്നലെ വൈകിട്ട് കൊടികുത്തിയത്. ആദിക്കാട് കുളങ്ങര കാനൽ പുറം പോക്ക് സ്ഥലത്ത്. പന്തളം സ്വദേശിനി ഷംല എന്ന ബന്ധുവാണ് ഇവർക്ക് താമസിക്കാൻ വീട് നൽകിയത് . അവർ മുൻപ് താമസിച്ചു കൊണ്ടിരുന്ന വീടാണ് ഇവർക്ക് താമസിക്കാൻ വിട്ടുകൊടുത്ത്. എന്നാൽ തങ്ങൾ ഇടപെട്ട് വാങ്ങി നൽകിയ വീട് മറിച്ച് വിൽക്കാൻ ശ്രമിച്ചത് അറിഞ്ഞാണ് വീട്ടിൽ ഇവരെ കയറ്റാതിരുന്നതെന്ന് സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി നൗഷാദ് പറഞ്ഞു. രാത്രിയായിട്ടും കൈക്കുഞ്ഞുമായി വീട്ടിൽ കയറാനാകാതെ കനാൽ വശത്ത് മണിക്കൂറോളം പൊലിസിന്റെ സാന്നിധ്യത്തിൽ കുടുംബത്തിന് നിൽക്കേണ്ടി വന്നത് സ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാർ ചോദ്യം ചെയ്തതോടെയാണ് ഇവർക്ക് പിന്നീട് വീട് തുറന്ന് നൽകി രാത്രിയിൽ മാത്രം കഴിയാൽ നേതാക്കൾ തയ്യാറായത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ടായിട്ടും കൈക്കുഞ്ഞുമായി മണിക്കൂറോളം വീട്ടിൽ കയറ്റാതെ പുറത്ത് നിർത്തിയത് അപലപനീയമായ നടപടിയായിപ്പോയന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജീവ് പൈനുംമൂട്ടിലും മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അൻസാരിയും പറഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥയും ഉടലെടുത്തിരുന്നു.

#ചിത്രം: വീടിന് മുന്നിൽ പൊലീസുമായി നാട്ടുകാരുടെ പ്രതിഷേധം.

 #ട്രാഫിക്നിയമലംഘനത്തിന്റെ_ചിത്രം_പകർത്തിയ_പോലീസ്_ഉദ്യോഗസ്ഥനെതിരെ_ഭീഷണിയും_അസഭ്യവർഷവും;  #ടിപ്പർ_ഡ്രൈവർ_അറസ്റ്റിൽ  #പത്ത...
17/07/2025

#ട്രാഫിക്നിയമലംഘനത്തിന്റെ_ചിത്രം_പകർത്തിയ_പോലീസ്_ഉദ്യോഗസ്ഥനെതിരെ_ഭീഷണിയും_അസഭ്യവർഷവും; #ടിപ്പർ_ഡ്രൈവർ_അറസ്റ്റിൽ

#പത്തനംതിട്ട : യൂണിഫോം ഇടാതെയും സിഗ്നൽ തെറ്റിച്ചും ടിപ്പർ ഓടിച്ചതിന്റെ ചിത്രം പകർത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ഭീഷണിയും അസഭ്യവർഷവും നടത്തിയ ഡ്രൈവർ അറസ്റ്റിൽ. തിരുവല്ല നെടുംപുറം അമിച്ചകരി വളക്കോട്ട് വീട്ടിൽ കെ ടി രാജേഷാ (48)ണ് പിടിയിലായത്. അസഭ്യം വിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും ഇയാൾക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തിരുന്നു. ട്രാഫിക് എസ് ഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷ് ആണ് കേസെടുത്തത്.
മുത്തൂർ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണഡ്യൂട്ടി ചെയ്ത ട്രാഫിക് യൂണിറ്റിലെ എസ് സി പി ഓ ബി ശ്രീജിത്തിനാണ് ഇയാളിൽ നിന്നും ഭീഷണിയും അസഭ്യവർഷവുമുണ്ടായത്. 12 നും 14നും ഇതാവർത്തിച്ച ഡ്രൈവർ, പോലീസ് ഉദ്യോഗസ്ഥനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നത് വീഡിയോയിൽ പകർത്തുകയും, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. രണ്ടു ദിവസവും യൂണിഫോം ധരിക്കാതെയും ട്രാഫിക് സിഗ്നൽ തെറ്റിച്ചുമാണ്‌ ഇയാൾ ടിപ്പർ ഓടിച്ചത്. ഇതിന്റെ ഫോട്ടോ മൊബൈലിൽ എടുത്തതാണ് ഇയാളെ ചൊടിപ്പിച്ചത്. വാഹനത്തിന്റെ ആർ സി വിവരങ്ങൾ പരിശോധിച്ചാണ് ഡ്രൈവറെകുറിച്ചു പോലീസ് മനസ്സിലാക്കിയത്. നടപടികൾക്ക് ശേഷം ഇയാളെ സ്റ്റേഷനിൽ നിന്നും ജാമ്യത്തിൽ വിട്ടയച്ചു.

 #വെച്ചൂച്ചിറയിൽ_ഭാര്യാമാതാവിനെ_തലയക്കടിച്ചുകൊന്ന_യുവാവ്_റിമാൻഡിൽ  #പത്തനംതിട്ട : ഭാര്യാമാതാവിനെ വീട്ടിൽ കയറി മൺവെട്ടി ക...
17/07/2025

#വെച്ചൂച്ചിറയിൽ_ഭാര്യാമാതാവിനെ_തലയക്കടിച്ചുകൊന്ന_യുവാവ്_റിമാൻഡിൽ

#പത്തനംതിട്ട : ഭാര്യാമാതാവിനെ വീട്ടിൽ കയറി മൺവെട്ടി കൊണ്ട് തലയ്ക്കടിച്ചുകൊന്ന യുവാവിനെ റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി, തുടർന്ന് 14 ദിവസത്തേക്ക് കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. എരുമേലി തുമരംപാറ കണ്ണിമല പുളിക്കരയിൽ കണ്ണനെന്ന എൻ എസ് സുനിൽ (39) ആണ് റിമാൻഡിലായത്.ഇയാളുടെ ഭാര്യാമാതാവ് വെച്ചൂച്ചിറ ചാത്തൻ തറ അഴുത കോളനിയിൽ കിടാരത്തിൽ വീട്ടിൽ ഉഷാമണി( 54)യാണ് മൺവെട്ടി ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഇന്നലെ കൊല്ലപ്പെട്ടത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ വെച്ചൂച്ചിറ പോലീസ് ഉഷയുടെ വീടിന്റെ സമീപം റോഡിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലപ്പെട്ട ഉഷയുടെ മകളായ നിഷയുടെ ഭർത്താവാണ് സുനിൽ.
ഉച്ചക്ക് 2.30 ഓടെ ഉഷയുടെ വീട്ടിലെത്തിയ ഇയാൾ, ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും,സിറ്റൗട്ടിൽ വച്ച് കൈകൊണ്ട് പലതവണ മുഖത്തും തലയ്ക്കും അടിക്കുകയും ചെയ്തു. മുറ്റത്തേക്ക് ഇറങ്ങി ഓടിയ ഉഷയെ പിന്നാലെ എത്തി മുറ്റത്തുകിടന്ന മൺവെട്ടി എടുത്ത് പലപ്രാവശ്യം തലയിൽ ശക്തിയായി അടിച്ചു, തലയോട് പൊട്ടി തലച്ചോറ് പുറത്തുവന്നു ഇവർ തൽക്ഷണം മരണപ്പെട്ടു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും, അവിടെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി ശാസ്ത്രീയതെളിവുകൾ ശേഖരിച്ചിരുന്നു.
ഉഷയുടെ മകൾ ഐശ്വര്യയുടെ മൊഴിപ്രകാരമാണ് കേസെടുത്തത്. റാന്നി ഡിവൈഎസ്പി ആർ ജയരാജിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. വീടിനു സമീപത്തെ പറമ്പിൽ നിന്നും ആക്രമിക്കാൻ ഉപയോഗിച്ച മൺവെട്ടി പോലീസ് കണ്ടെടുത്തു. പ്രതിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി, തുടർന്ന് 16 ന് രാത്രി 10 ന് അറസ്റ്റ് ചെയ്തു. റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി, ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ
എം ആർ സുരേഷിനൊപ്പം എസ് ഐ റോയ് ജോൺ, എസ് സി പി ഓമാരായ പി ജി ബിജു, പി കെ ലാൽ, സി പി ഓമാരായ ജോൺസി, സ്മിത എന്നിവരാണ് ഉള്ളത്.

 #എട്ടാം_ക്ലാസ്_വിദ്യാർത്ഥി_ഷോക്കേറ്റ്_മരിച്ച_സംഭവത്തിൽ_കെ_എസ്_യു_പ്രതിഷേധം_ശക്തമാക്കുന്നു:  #നാളെ_സംസ്ഥാനവ്യാപകമായി_പഠി...
17/07/2025

#എട്ടാം_ക്ലാസ്_വിദ്യാർത്ഥി_ഷോക്കേറ്റ്_മരിച്ച_സംഭവത്തിൽ_കെ_എസ്_യു_പ്രതിഷേധം_ശക്തമാക്കുന്നു: #നാളെ_സംസ്ഥാനവ്യാപകമായി_പഠിപ്പുമുടക്ക്

#കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.യു പ്രതിഷേധം ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ കെ.എസ്.യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകൾക്ക് ആവശ്യമായ പരിഗണന സർക്കാർ നൽകുന്നില്ല എന്നതിന്റെ ഉദാഹരണമായി ഇത്തരം സംഭവങ്ങൾ മാറുകയാണെന്നും, കൊച്ചു കുട്ടികളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന നവകേരള നിർമ്മിതിക്കാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തിൽ സ്‌കൂൾ അധികൃതരും, വിദ്യാഭ്യാസ വകുപ്പും, കെഎസ്ഇബിയും ഒരേ പോലെ കുറ്റക്കാരാണ്.പരസ്പരം പഴിചാരി രക്ഷപ്പെടാൻ ആർക്കും അവസ്സരം നൽകരുതെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. വർഷങ്ങളായി ഈ വൈദ്യുതി ലൈൻ സ്‌കൂൾ കെട്ടിടത്തോട് ചേർന്നാണ് കിടക്കുന്നതെന്നും ലൈൻകമ്പി മാറ്റുന്നതിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും പൂർവ്വ വിദ്യാർത്ഥികൾ തന്നെവ്യക്തമാക്കിയിട്ടുണ്ട്.

സ്കൂൾ മാനേജ്മെന്റ് അപേക്ഷ നൽകിയിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. നേരത്തെ, കെഎസ്‌ഇബിക്ക് വിവരം നൽകിയിരുന്നുവെന്നാണ് സ്‌കൂൾ മാനേജ്മെൻറും പറയുന്നുണ്ട്. പരസ്പ‌രം പഴിചാരി രക്ഷപ്പെടാൻ ആർക്കും അവസ്സരം നൽകാൻ പാടില്ല. ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. സംസ്ഥാനത്തുടനീളം നിശ്ചിത ഇടവേളകളിൽ സുരക്ഷാ പരിശോധന സ്കൂളുകളിൽ കർക്കശമാക്കണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

 #അഞ്ച്_ജില്ലകളിലെ_വിദ്യാഭ്യാസ_സ്ഥാപനങ്ങൾക്ക്_നാളെ_അവധി #അടൂർ: കാലവർഷം ശക്തമായ സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ...
16/07/2025

#അഞ്ച്_ജില്ലകളിലെ_വിദ്യാഭ്യാസ_സ്ഥാപനങ്ങൾക്ക്_നാളെ_അവധി

#അടൂർ: കാലവർഷം ശക്തമായ സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്‌ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.

കോഴിക്കോട്: കാലവർഷം ശക്തമായ സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന്‌ പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.

പ്രധാന നദികൾ കരകവിഞ്ഞൊഴുകുന്നുണ്ട്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.

 #ആദരാഞ്ജലികൾ #സി_വി_പത്മരാജൻ #കൊല്ലം: മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ  സി.വി. പത്മരാജൻ (93) അന്തരിച്ചു. വാർധക...
16/07/2025

#ആദരാഞ്ജലികൾ
#സി_വി_പത്മരാജൻ
#കൊല്ലം: മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സി.വി. പത്മരാജൻ (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.കരുണാകരൻ, എ.കെ. ആന്റണി മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. 1982ൽ ചാത്തന്നൂരിൽനിന്ന് വിജയിച്ച് കെ. കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമവികസന ഫിഷറീസ് മന്ത്രിയായി. പിന്നീട് മന്ത്രിപദം രാജിവച്ചു കെപിസിസി പ്രസിഡന്റായി. 87ൽ തോറ്റെങ്കിലും 91ൽ വീണ്ടും വിജയം. വൈദ്യുതി-കയർ മന്ത്രിയും പിന്നീട് വൈദ്യുതി മന്ത്രിയുമായി. ഇക്കാലത്താണ്, 20 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയത്. കെ.കരുണാകരൻ അപകടത്തിൽപ്പെട്ട് അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോൾ ആക്ടിങ് മുഖ്യമന്ത്രിയായി. 1994 ൽ എ.കെ ആന്റണി മന്ത്രിസഭയിൽ ധനം-കയർ - ദേവസ്വം മന്ത്രി. കെ.കരുണാകരൻ അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോൾ ആക്ടിങ് മുഖ്യമന്ത്രിയായി. 1994 ൽ എ.കെ ആന്റണി മന്ത്രിസഭയിൽ ധനം-കയർ - ദേവസ്വം മന്ത്രി. പ്ലാനിങ് ബോർഡ് വൈസ് ചെയർമാനുമായിട്ടുണ്ട്. സംസ്‌ഥാനം കണ്ട ഏറ്റവും മികച്ച സഹകാരികളിൽ ഒരാളായിരുന്നു സി.വി.പത്മരാജൻ. കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ ആക്ടിങ് പ്രസിഡന്റായിരുന്നു.
പരവൂർ കുന്നത്തു വേലു വൈദ്യർ- കെ.എം. തങ്കമ്മ ദമ്പതികളുടെ മകനായി 1931 ജൂലൈ 22 നാണ് ജനനം.
കോട്ടപ്പുറം പ്രൈമറി സ്‌കൂൾ,
എസ്.എൻ.വി സ്കൂ‌ൾ, കോട്ടപ്പുറം
ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ
സ്കൂൾ വിദ്യാഭ്യാസം.
ചങ്ങനാശേരി സെന്റ്
ബെർക്മാൻസ് കോളജിൽ നിന്ന്
ഇന്റർമീഡിയറ്റ്. തിരുവനന്തപുരം
എം.ജി. കോളജിലെ ആദ്യബാച്ചിൽ
ബിഎ പാസ്സായി. കോട്ടപ്പുറം
സ്കൂളിൽത്തന്നെ 3 വർഷം
അധ്യാപകനായി. എറണാകുളം
ലോ കോളജിലും തിരുവനന്തപുരം
ലോ കോളജിലുമായിട്ടായിരുന്നു
നിയമപഠനം. ഭാര്യ:
അഭിഭാഷകയായ വസന്തകുമാരി.
മക്കൾ: അജി (മുൻ പ്രൊജക്ട്
മാനേജർ, ഇൻഫോസിസ്). അനി
(വൈസ് പ്രസിഡന്റ്, വോഡോഫോൺ-ഐഡിയ,
മുംബൈ). മരുമകൾ: സ്മിത.

 #പതിനാലുകാരിയെ_ലൈംഗികമായി_ഉപദ്രവിച്ച_കേസിൽ_45കാരൻ_അറസ്റ്റിൽ  #പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത...
16/07/2025

#പതിനാലുകാരിയെ_ലൈംഗികമായി_ഉപദ്രവിച്ച_കേസിൽ_45കാരൻ_അറസ്റ്റിൽ

#പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 45 കാരനെ കോയിപ്രം പോലീസ് പിടികൂടി. തോട്ടപ്പുഴശ്ശേരി കോളഭാഗം പെരുമ്പാറ വീട്ടിൽ സുരേഷ് (45) ആണ് അറസ്റ്റിലായത്. ഈവർഷം മേയ് 23 ന് ശേഷമുള്ള ഒരു ദിവസം രാത്രി ഉറക്കത്തിലായിരുന്ന കുട്ടിയുടെ ദേഹത്ത് കയറിപ്പിടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി അച്ഛനോടും ബന്ധുവായ സ്ത്രീയോടും പറഞ്ഞുവെങ്കിലും, ഇവർ പോലീസിൽ അറിയിക്കാതെ മറച്ചുവച്ചതിനാൽ ഇരുവരെയും കൂട്ടുപ്രതികളായി കേസിൽ ഉൾപ്പെടുത്തി.
പിന്നീട് കുട്ടിയെ പാലയിലെ ഒരു സ്ഥാപനത്തിലേക്ക് മാറ്റിയിരുന്നു. വിവരമറിഞ്ഞ കോയിപ്രം പോലീസ് കുട്ടിയുടെ വിശദമായ മൊഴി അവിടെയെത്തി രേഖപ്പെടുത്തി. വനിതാ സെൽ എസ് ഐ ഐ വി ആഷയാണ് മൊഴിയെടുത്തത്. ഇതനുസരിച്ച് പോലീസ് ഇൻസ്‌പെക്ടർ പി എം ലിബി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഒന്നാം പ്രതി സുരേഷിനെ ഉടനടി പിടികൂടി. മറ്റു പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.


 #ആദരാഞ്ജലികൾ #ഡെയ്‌സി_പാപ്പച്ചൻ #അടൂർ - ലൈഫ് ലൈൻ ഹോസ്പിറ്റൽ ചെയർമാനും എംഡിയുമായ ഡോ. എസ് . പാപ്പച്ചന്റെ സഹധർമ്മിണിയും ലൈ...
16/07/2025

#ആദരാഞ്ജലികൾ
#ഡെയ്‌സി_പാപ്പച്ചൻ

#അടൂർ - ലൈഫ് ലൈൻ ഹോസ്പിറ്റൽ ചെയർമാനും എംഡിയുമായ ഡോ. എസ് . പാപ്പച്ചന്റെ സഹധർമ്മിണിയും ലൈഫ് ലൈൻ ഡയറക്ടറുമായ ഡെയ്‌സി പാപ്പച്ചൻ (66) അന്തരിച്ചു. സംസ്കാരം പിന്നീട്.

 #കോന്നി_മെഡിക്കൽ_കോളേജ്_ബസ്റ്റാൻഡ്_നിർമ്മാണ_ഉദ്ഘാടനം_വ്യാഴാഴ്ച #കോന്നി : എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മിക്ക...
16/07/2025

#കോന്നി_മെഡിക്കൽ_കോളേജ്_ബസ്റ്റാൻഡ്_നിർമ്മാണ_ഉദ്ഘാടനം_വ്യാഴാഴ്ച

#കോന്നി :
എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മിക്കുന്ന കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം 2025 ജൂലൈ 17 വ്യാഴം വൈകിട്ട് 3 മണിക്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിക്കും.
കോന്നി മെഡിക്കൽ കോളജിന് മുൻവശത്തുള്ള 50 സെന്റ് റവന്യൂ ഭൂമിയിലാണ് ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമിക്കുന്നത്. കോന്നി മെഡിക്കൽ കോളേജിൽ തിരക്കേറിയതോടെ ധാരാളം കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം മെഡിക്കൽ കോളജിനുള്ളിൽ പ്രവേശിച്ച് കാഷ്വാലിറ്റിയുടെ മുന്നിലാണ് പാർക്ക് ചെയ്യുന്നത്. മെഡിക്കൽ കോളജിലെ പ്രവേശന കവാടവും മതിലും പൂർത്തിയാകുന്നതോടെ സർവീസ് ബസുകൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുന്നത് വലിയ ബുദ്ധിമുട്ടും തിരക്കും സൃഷ്ടിക്കും.
ഇതിന് പരിഹാരമായിട്ടാണ് മെഡിക്കൽ കോളേജിന്റെ മുന്നിലുള്ള 50 സെന്റ് റവന്യൂ ഭൂമിയിൽ എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ മുടക്കി ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമ്മിക്കുന്നതിന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ തുക അനുവദിച്ചത്.
പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല.
പ്രവർത്തി പൂർത്തീകരിക്കുന്നതോടെ മെഡിക്കൽ കോളേജിലെക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾക്കും പ്രൈവറ്റ് ബസ്സുകൾക്കും പുതിയ ബസ്റ്റാൻഡിൽ എത്തിയ ആളുകളെ കയറ്റുന്നതിനും പാർക്ക് ചെയ്യുന്നതിനും സുഗമമായ സൗകര്യം ഉണ്ടാകും.

🚌

15/07/2025

#പരിക്കേറ്റ_ആളുമായി_പോയ_ആംബുലൻസ്_നിയന്ത്രണം_വിട്ടുമറിഞ്ഞു; #അഞ്ചുപേർക്ക്_പരിക്ക്

#അടൂർ: പരിക്കേറ്റ ആളുമായി ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്.
പന്തളം മുളംപുഴ മലേത്ത് വീട്ടിൽ ശ്രീകാന്ത് സോമൻ(40), സഹോദരി ശ്രീലക്ഷ്മി(37) സഹോദരി ഭർത്താവ് ദിലീപ്(45) ആംബുലൻസ് ഡ്രൈവർ ബിനു തങ്കച്ചൻ(40), സഹായി മനു(25) എന്നിവർക്കാണ് പരിക്ക്. ആംബുലൻസ് ഡ്രൈവർ ബിനു തങ്കച്ചൻ സഹായി ദീലീപ് എന്നിവരുടെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച രാത്രി 8.45-ന് ശ്രീകാന്ത് സോമൻ പന്തളത്തെ വീട്ടിൽ വച്ച് വയറിൽ സ്വയം കുത്തി പരിക്കേൽപ്പിച്ചതിനെ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിലേക്ക് വരുമ്പോൾ 9.20-ന് എംസി റോഡിൽ അടൂർ ഹൈസ്കൂൾ ജങ്ഷനു സമീപം വച്ചായിരുന്നു അപകടം. മൂന്ന് കുത്തുകളാണ് ഇദ്ദേഹത്തിൻ്റെ ശരീരത്തിലുള്ളത്. അപകടത്തിൽ ശ്രീകാന്തിൻ്റെ തലയ്ക്ക് പരിക്കേറ്റു.
അടൂർ കരുവാറ്റ കൊല്ലീരേത്ത് പുത്തൻവീട്ടിൽ
കെ.എം. തങ്കച്ചൻ്റെ വീടിന് മുകളിലേക്കാണ് ആംബുലൻസ് മറിഞ്ഞത്. വീടിന് ഭാഗികമായ നാശനഷ്ടമുണ്ടായി.

Address

Adoor

Telephone

+916235708326

Website

Alerts

Be the first to know and let us send you an email when Adurnews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adurnews:

Share