Adoor News

Adoor News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adoor News, Media/News Company, Adoor.

ഓർത്തഡോക്സ് ക്രൈസ്തവ യുജനപ്രസ്ഥനത്തിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ലഹരി വിമുക്ത സന്ദേശ യാത്ര അടൂർ - കടമ്പനാട് ദദ്രാസന ...
11/07/2025

ഓർത്തഡോക്സ് ക്രൈസ്തവ യുജനപ്രസ്ഥനത്തിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ലഹരി വിമുക്ത സന്ദേശ യാത്ര അടൂർ - കടമ്പനാട് ദദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ അടൂർ സെൻട്രൽ ടൗണിൽ വെച്ചു സ്വീകരിച്ചു,തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അടൂർ കരുവാറ്റ സെൻ്റ് മേരീസ് ഓർത്തഡോക്സ് ദൈവാലയത്തിൻ്റെ സെൻ്റ് ജോർജ്ജസ് യുവജനപ്രസ്ഥാന അംഗങ്ങൾ ഫ്ലാഷ് മോബ് നടത്തുകയും ചെയ്തു.

🙏പ്രണാമം
10/07/2025

🙏പ്രണാമം

MC റോഡിൽ ഏനാത്ത് മിസ്പാ ദന്താശുപത്രിയ്ക്കു സമീപം നടന്നുവന്ന പെൺകുട്ടി കാർ ഇടിച്ചു മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ബന്ധുവാ...
10/07/2025

MC റോഡിൽ ഏനാത്ത് മിസ്പാ ദന്താശുപത്രിയ്ക്കു സമീപം നടന്നുവന്ന പെൺകുട്ടി കാർ ഇടിച്ചു മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ബന്ധുവായ യുവതിയും കൈകുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടു. ദേശക്കല്ലുംമുട് കൈമളഴികത്ത് കിഴക്കേതിൽ അശോകൻ മേശിരിയുടെ മകൾ ഐശ്വശ്യ (23) മരണപ്പെട്ടത്. ഉടൻ തന്നെ #അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആലപ്പാട് ക്ഷേത്രത്തിൽ സപ്താഹം കഴിഞ്ഞ് റോഡിൻ്റെ അരികിലൂടെ നടന്നു വരികയാണ് അപകടം ഉണ്ടായത്. എതിർ ദിശയിൽ വന്ന മാരുതി ആൾട്ടോകാർ നിയന്ത്രണ വിട്ട് ഇടിക്കുകയായിരുന്നു.

മികച്ച തൊഴിൽ സാധ്യതയുമായി ഗവണ്മെന്റ് അംഗീകൃത ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ ഇപ്പോൾ  #അടൂരിലും For Admission. ☎️.  +...
10/07/2025

മികച്ച തൊഴിൽ സാധ്യതയുമായി ഗവണ്മെന്റ് അംഗീകൃത ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ ഇപ്പോൾ #അടൂരിലും
For Admission.
☎️. +918330843305 / 083308 43305

Regional Extension Training Centre
5 th Floor, Revenue Tower
Adoor
Global Adoor Adoor News

 #മേപ്പള്ളിൽകുറ്റിആശുപത്രിയിലെ (സെന്റ് തോമസ് മിഷൻ ഹോസ്പിറ്റൽ) ഡോക്ടറുടെ ചികിത്സാ പിഴവ് അഞ്ച് വയസ്സുകാരന് കാഴ്ച നഷ്ടപ്പെട...
10/07/2025

#മേപ്പള്ളിൽകുറ്റിആശുപത്രിയിലെ (സെന്റ് തോമസ് മിഷൻ ഹോസ്പിറ്റൽ) ഡോക്ടറുടെ ചികിത്സാ പിഴവ് അഞ്ച് വയസ്സുകാരന് കാഴ്ച നഷ്ടപ്പെടാതിരുന്നത് ദൈവ ഭാഗ്യത്താൽ കരിമുളയ്ക്കൽ സ്വദേശിയായ അഞ്ചുവയസ്സുകാരൻ മെയ് 28നാണ് സൈക്കിളിൽ നിന്നും മറിഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയത്. തുടർന്ന് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടർ സർജൻ ഡോ.ജോൺ ഗബ്രിയേലിനെ കാണിക്കുകയും അദ്ദേഹം മുറിവ് പരിശോധിക്കുകയും മുറിവിൽ മരുന്ന് വെച്ച് തുന്നി കിട്ടുകയും ചെയ്തു തുടർന്ന് ചെക്കപ്പനു മറ്റ് ഡ്രസ് ചെയ്യുന്നതിനുമായി രണ്ടു ദിവസം കൂടുമ്പോൾ ഹോസ്പിറ്റലിൽ കൊണ്ടു പോകുകയും ചെയ്തിരുന്നു.

മുറിവ് പഴുക്കുന്നുണ്ട് എന്ന സംശയം പറഞ്ഞപ്പോൾ വിശദമായ പരിശോധന നടത്താതെ കുഴപ്പമില്ല മുറിവ് ഉണങ്ങിക്കോളും എന്ന് പറയുകയും ചെയ്തു. തുന്നൽ എടുക്കുന്ന ദിവസം ഹോസ്പിറ്റലിലെത്തുകയും മുറുവ് പഴുക്കുന്നുണ്ടെന്ന് പറയുകയും ചെയ്തിരുന്നെങ്കിലും അത് ഗവനിക്കാതെ അദ്ദേഹം സ്റ്റിച്ച് എടുക്കുകയായിരുന്നു.തുടർന്ന് കുറച്ച് ആന്റി ബയോട്ടിക്‌ മരുന്നുകൾ നൽകുകയും ചെയ്തു. മുറിവ് ഉണങ്ങി വന്നപ്പോളും മുറിവുണ്ടായ ഭാഗം കുമിള പോലെ വീർത്തു വരുകയും ചെയ്തപ്പോൾ
തുന്നി കെട്ടിയത് വെളിയിലോട്ട് തള്ളി നിൽക്കുകയും ഭീകരമായ അവസ്ഥ തുടരുകയും ചെയ്ത സാഹചര്യത്തിൽ പ്ലാസ്റ്റിക് സർജറി ചെയ്യുന്നതിന് വേണ്ടി #അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ കാണിക്കുകയും ചെയ്തപ്പോൾ അവിടുത്തെ ഡോക്ടർ ആണ് ഇന്ന് നടത്തിയ ശാസ്ത്രക്രിയ യിലൂടെ മുറിവിൽ നിന്നും ഇലയുടെയും കരിയിലയുടെയും മണ്ണിന്റെയും അംശം മുറുവിൽ നിന്നും വെളിയിലെടുത്തത് അതിനു ശേഷമാണ് കുട്ടിക്ക് സാധാരണ നിലയിലേക്ക് കാര്യങ്ങൾ എത്താൻ കഴിഞ്ഞത് ശസ്ത്രക്രിയ പൂർത്തിയാക്കി ഇപ്പോൾ കുട്ടി ഒബ്സർവേഷനിൽ ആണ്.

കുറച്ചു ദിവസം കൂടി വൈകിയിരുന്നെങ്കിൽ കുട്ടിയുടെ കാഴ്ച നഷ്ടപ്പെടുകയും അല്ലെങ്കിൽ തലച്ചോറിൽ അണുബാധ ഉണ്ടാകാനുള്ള അവസ്ഥയും ഉണ്ടാകുമായിരിന്നു ഗുരുതരമായ അവസ്ഥയിൽ കാര്യങ്ങൾ എത്തിയിരിക്കുകയും ചെയ്തേനെ. ഇങ്ങനെ നിരുത്തരവാദപരമായി മുറിവ് കൈകാര്യം ചെയ്ത ഹോസ്പിറ്റലുമായും ഡോക്ടർ ഡോ ജോൺ ഗബ്രിയലുമായി സംസാരിക്കുകയും ചെയ്തപ്പോൾ ഡോക്ടറടെ അഭിപ്രായത്തിൽ കുട്ടിയെ ആ ഹോസ്പിറ്റലിൽ കൊണ്ടുവന്നതാണ് കുറ്റം എന്നുള്ള രീതിയിലാണ് ഡോക്ടർ സംസാരിക്കുന്നത്.

ഒരു 5 വയസ്സുകാരന് അനസ്തേഷ്യ കൊടുക്കാൻ പറ്റാത്ത അവസ്ഥയിൽ മുറിവ് തുന്നികെട്ടുക ആയിരുന്നു എന്നാണ്.

10/07/2025
ഇത്  #അടൂർ നഗരസഭയിലെ പന്നിവിഴയിൽ 18, 19 വാർഡുകളുടെ അതിരാണ്. വൈദ്യരൂപടി അഥവാ സൊസൈറ്റി പടിയിൽ നിന്നും കിഴക്കോട്ടുവരുമ്പോൾ ...
10/07/2025

ഇത് #അടൂർ നഗരസഭയിലെ പന്നിവിഴയിൽ 18, 19 വാർഡുകളുടെ അതിരാണ്. വൈദ്യരൂപടി അഥവാ സൊസൈറ്റി പടിയിൽ നിന്നും കിഴക്കോട്ടുവരുമ്പോൾ വീരപ്പള്ളി വില്ലയിലേക്കും ടി.ബി ജംഗ്ഷനിലേക്കും പോകുന്നയിടത്തെ മൂന്നു മുക്കാണ്.

അവിടെ വരുമ്പോൾ മൂക്കുപൊത്താതെ പോകുക അസാദ്ധ്യമാണ്. എന്തുകൊണ്ടെന്നാൽ നഗരസഭയുടെ NCF കൂടിൻ്റെ പരിസരത്തു കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യമാണ് കാരണം '

ഹരിതകർമ്മ സേന വീടുകളിൽ നിന്നും ശേഖരിക്കുന്ന വേസ്റ്റുകൾ സംഭരിക്കാനാണെന്നാണ് ഈ NCF കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് മനസിലാക്കുന്നത്.

പക്ഷേ ആളുകൾ തങ്ങളുടെ വീട്ടിലുള്ള ജൈവ മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നു. മദ്യക്കുപ്പികളും ധാരാളമായി കാണുന്നു.
എന്തു ചെയ്യാൻ ! മാലിന്യം നിക്ഷേപിക്കുന്നവരെ പിടി കൂടുന്നതിനോ അത് നീക്കം ചെയ്യുന്നതിനോ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായി കാണുന്നില്ല.

നഗരസഭയുടെ അനാസ്ഥക്കെതിരേ പ്രതിഷേധിക്കുന്നതിനോടൊപ്പം അവിടെ മാലിന്യം നിക്ഷേപിക്കുന്നവരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള നടപടികളുമുണ്ടാകണം!

ജോൺസൺ.ജെ. അടൂർ.
( പ്രസിഡൻ്റ്, അനുഗ്രഹനഗർ റസിഡൻ്റ്സ് അസോസിയേഷൻ, പന്നിവിഴ , അടൂർ. )

അമേരിക്കയിൽ നിന്നും നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ മലയാളി ദുബൈയിൽ വച്ച് മരണമടഞ്ഞു.ദുബായ് : അമേരിക്കയിലെ അറ്റ്ലാന്റയിൽ നി...
09/07/2025

അമേരിക്കയിൽ നിന്നും നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ മലയാളി ദുബൈയിൽ വച്ച് മരണമടഞ്ഞു.

ദുബായ് : അമേരിക്കയിലെ അറ്റ്ലാന്റയിൽ നിന്നും നാട്ടിലേക്ക്‌ എമിരേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്ത അടൂർ ഏഴംകുളം ചായലോട് സ്വദേശിയും സി പി ഐ മുൻ ജില്ലാ സെക്രട്ടറിയായ ശ്രീ വൈ തോമസിന്റെ മകൻ ശ്രീ സതീഷ് തോമസ് പെട്ടന്നുണ്ടായ ശാരീരിക പ്രയാസത്തെ തുടർന്ന് ദുബായിൽ വച്ച് മരണമടഞ്ഞു.

കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

09/07/2025

#പത്തനംതിട്ടക്കാരൻ ഡാ 😎💥

ഹെൽമെറ്റ്‌ ധരിച്ചു ksrtc ഡ്രൈവർ
#പത്തനംതിട്ടയിൽ നിന്നും #കൊല്ലത്തിനു സർവീസ് പോയ ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് ഹെൽമെറ്റ്‌ ധരിച്ചു വണ്ടി ഓടിച്ചത്.

ഈ ബസ്സ് സമരക്കാർ #അടൂരിൽ രാവിലെ തടഞ്ഞിരുന്നു
🎥 media city

Address

Adoor

Website

Alerts

Be the first to know and let us send you an email when Adoor News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share