18/09/2025
#ആദരാഞ്ജലികൾ
തൃശ്ശൂർ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പായിരുന്ന #മാർ_ജേക്കബ്_തൂങ്കുഴി പിതാവ് കാലം ചെയ്തു.
ജനനം: 1930 ഡിസംബർ 13-ന് #പാലാ #രൂപത യിലെ #വിളക്കുമാടം എന്ന സ്ഥലത്ത് കുരിയപ്പൻ-റോസ ദമ്പതികളുടെ മകനായി ജനിച്ചു.
വൈദിക വിദ്യാഭ്യാസം: #ആലുവ യിലെ സെൻ്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലും റോമിലെ അർബൻ കോളേജിലുമായി പഠനം പൂർത്തിയാക്കി.
നിയമ ബിരുദം: റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സഭാ നിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
പദവികൾ:
#തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന #മാർ_സെബാസ്റ്റ്യൻ_വള്ളോപ്പിള്ളി യുടെ സെക്രട്ടറിയായി പ്രവർത്തിച്ചു.
#മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി 1973-ൽ നിയമിതനായി.
1995-ൽ താമരശ്ശേരി രൂപതാധ്യക്ഷനായി.
1996 ഡിസംബർ 18-ന് #തൃശ്ശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പായി നിയമിതനാകുകയും 1997 ഫെബ്രുവരി 15-ന് സ്ഥാനമേറ്റെടുക്കുകയും ചെയ്തു.
2007 മാർച്ചിൽ തൃശ്ശൂർ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് വിരമിച്ചു.
പ്രധാന സംഭാവനകൾ: #ജൂബിലി_മിഷൻ മെഡിക്കൽ കോളേജ്, #ജീവൻ_ടിവി., ജ്യോതി എൻജിനീയറിങ് കോളേജ്, മേരിമാതാ മേജർ സെമിനാരി തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
നിലവിൽ, തൃശ്ശൂരിലെ മഡോണ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. പിതാവിന് സത്യനായകാ കുടുംബത്തിൻ്റെ ആദരാഞ്ജലികൾ