
12/03/2025
Mr Beast എന്നറിയപ്പെടുന്ന കണ്ടന്റ് ക്രീയേറ്റർ ഏതാണ്ട് 455 വിഡിയോ അഞ്ചു വർഷം കൊണ്ട് ചെയ്തതിന് ശേഷമാണ് അറിയപ്പെടാൻ തുടങ്ങിയത്.
വിശ്വപ്രസിദ്ധനായ പിക്കാസോയെ ആളുകൾ മഹാനായി കാണാൻ തുടങ്ങിയത് അദ്ദേഹം ഏകദേശം 20000 ആർട്ട് ചെയ്തതിന് ശേഷമായിരുന്നു.
വാൾട്ട് ഡിസ്‌നി ഏകദേശം 300 നോ കേട്ടതിനു ശേഷമാണ് സ്വീകാര്യത നേടിയതും ഇന്നും ചരിത്രത്തിന്റെ ഭാഗമായി നിലനിൽക്കുന്നതും.
ഗാരി വീ എന്ന വൈൻ മേക്കർ ഏതാണ്ട് ആയിരം വിഡിയോകൾ ചെയ്തതിന് ശേഷമാണ് ആളുകൾ അദ്ദേഹത്തെ തിരിച്ചറിയാൻ തുടങ്ങിയത്.
KFC എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ, എന്നാൽ അതിന്റെ സ്ഥാപകനായ കോളോണൽ സാൻഡേഴ്‌സ് ഏകദേശം 1009 തവണ പിച്ച് ചെയ്ത് പരാജയപ്പെട്ടതിന് ശേഷമാണ് ഒരു ഇൻവെസ്റ്ററെ ലഭിച്ചത്.
JK റോളിങ്, ഹാരി പോട്ടർ എന്ന ഒറ്റ സീരീസ് കൊണ്ട് ലോകത്തിലെ ഏറ്റവും സമ്പന്നരായ എഴുത്തുകാരിൽ ഒരാളാണ്, ഹാരി പോട്ടർ എഴുതാൻ തുടങ്ങുമ്പോൾ അവർ ജീവിക്കാൻ കഷ്ടപ്പെടുന്ന ഒരു വിധവയായിരുന്നു, ഏതാണ്ട് പന്ത്രണ്ടു പ്രാവശ്യം പരാജയം അറിഞ്ഞതിനു ശേഷമാണ് ഹാരി പോട്ടറിന് ജീവൻ വച്ചത്.
മൂന്ന് തവണ ഫിലിം സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് സാക്ഷാൽ സ്റ്റീവ്ൻ സ്പിൽബർഗ്
നാല് സ്പോൺസർമാർ തഴഞ്ഞ ബാൻഡ് ആയിരുന്നു ദി ബീറ്റൽസ്.
ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഇല്ലാത്ത മനുഷ്യരില്ലെന്ന് പറയാം. അതിനൊക്കെ വേണ്ടി പരിശ്രമിക്കുമ്പോൾ വിജയത്തിന് പകരം പരാജയം സംഭവിക്കുമ്പോൾ നമ്മൾ വിധിയേയും ഈശ്വരനേയും ചുറ്റുമുള്ളവരേയും പഴിച്ചു കൊണ്ടിരിക്കും. എന്നാൽ പരാജയത്തിന്റെ കാരണമെന്തെന്ന് കണ്ടെത്തി അതു നികത്തി വിജയം കൈവരിക്കാൻ അധികമാരും ശ്രമിക്കാറില്ല.
ചരിത്രത്തിൽ വിജയിച്ചവരെ കുറിച്ച് പഠിക്കുമ്പോൾ നമ്മളൊക്കെ മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട് , വിജയിച്ചവർ എല്ലാം സൂപ്പർമാൻമാരായിരുന്നില്ല. പക്ഷേ, അവർക്ക് ഒറ്റ സൂപ്പർപവർ ഉണ്ടായിരുന്നു: ഒരിക്കലും തളരില്ല എന്ന വിശ്വാസം.
പലപ്പോഴും വിജയികളെ കാണുമ്പോൾ നമുക്കൊക്കെ ഒരു വിചാരമുണ്ടാവാം , അവരൊക്കെ എത്ര ഭാഗ്യവാന്മാരാണ്,എത്ര നിസാരമായാണ് അവർ വിജയം നേടിയത് എന്നൊക്കെ. എന്നാൽ ഇതിന്റെ യാഥാർത്ഥ്യമെന്തെന്നാൽ , അവസാനം കൈവന്ന വിജയത്തെക്കുറിച്ച് അവർക്കൊക്കെ സംസാരിക്കാൻ വലിയ ഇഷ്ടമായിരിക്കും . എന്നാൽ അതിലേക്ക് നയിച്ച എല്ലാ പൊട്ടിത്തെറിയും തലകീഴായ അവസരങ്ങളും അവരാരും പറയാറില്ലെന്ന് മാത്രം. ചുരുക്കത്തിൽ വിജയത്തിന്റെ തന്ത്രം ഒന്നുമാത്രം , 'സ്ഥിരോത്സാഹം'.
വിജയത്തിന്റെ ചരിത്രത്തിൽ നാം കാണുന്ന ഏറ്റവും മികച്ച ഉദാഹരണം തോമസ് എഡിസണാണ്. ലൈറ്റ് ബൾബ് കണ്ടുപിടിക്കുന്നതിന് മുമ്പ്, 1,000 തവണ അദ്ദേഹം പരാജയപ്പെട്ടു. എങ്കിലും, ഓരോ പരാജയത്തെയും ഒരു പഠനാനുഭവമായി കാണുകയായിരുന്നു എഡിസൺ. അദ്ദേഹം തന്റെ പ്രയത്‌നങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നു:
"ഞാൻ പരാജയപ്പെട്ടിട്ടില്ല. പ്രവർത്തിക്കാത്ത 1,000 വഴികൾ ഞാൻ കണ്ടെത്തി."
അദ്ദേഹത്തിന്റെ മനോഭാവം തന്നെയായിരുന്നു അദ്ദേഹത്തെ വിജയിക്കാൻ സഹായിച്ചത്.
വിജയത്തിന് ശ്രമം ആവശ്യമാണെങ്കിൽ, ഉപേക്ഷിക്കൽ തന്നെ പരാജയമാണ്
നമ്മുടെ ജീവിതത്തിലും ഇത്തരം സന്ദർഭങ്ങൾ പതിവായിരിക്കും. ലക്ഷ്യത്തിലേക്കുള്ള വഴിയിൽ നിരവധി തിരിച്ചടികൾ നേരിടേണ്ടി വരും. എന്നാൽ, ഓരോ തോൽവിയും വിജയത്തിലേക്കുള്ള ഒരു പടിയാണ്. ചരിത്രത്തിലെ ഏറ്റവും വിജയകരമായ വ്യക്തികൾ കഴിവിൽ മാത്രം മികവുറ്റവരായിരുന്നില്ല പകരം, അവർ പിന്നോട്ടു പോകാതിരിക്കാൻ ദൃഢനിശ്ചയം പുലർത്തിയവരായിരുന്നു.
നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സ്ഥിരതയും ആത്മവിശ്വാസവുമുള്ള ശ്രമം അനിവാര്യമാണ്. പതറാതെ മുന്നോട്ട് പോകുന്നവർക്ക് മാത്രമേ വിജയം സ്വന്തമാക്കാനാകൂ. അതുകൊണ്ടു, അടുത്ത തവണ നമ്മൾ ഒരു വെല്ലുവിളി നേരിടുമ്പോൾ, ഇത് ഓർമ്മിക്കേണ്ടതുണ്ട്.
ഏറ്റവും വലിയ നേട്ടങ്ങൾ പലപ്പോഴും ഏറ്റവും കഠിനമായ തടസ്സങ്ങൾക്ക് ശേഷമാണ് വരുന്നത്. ശ്രദ്ധ കേന്ദ്രീകരിക്കുക, മുന്നോട്ട് നീങ്ങുക, നമ്മളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രയത്‌നിച്ചാൽ വിജയം നമ്മളെ തേടിയെത്തും.
ഇനി മറ്റൊരു അംഗിളിൽ പറഞ്ഞാൽ, നമ്മൾ ഇന്ന് വിജയിച്ചു കാണുന്ന പലരുടെയും പിന്നിൽ നമ്മൾ അറിയാത്ത ഒരുപാട് പരാജയങ്ങളുടെയും കഷ്ടപ്പാടിന്റെയും കൂടി കഥയുണ്ട്, നമ്മൾ കണ്ടിട്ടില്ല എന്ന് മാത്രം.
Cr@anubjose