നമ്മുടെ ആര്യാട് - Aryad Alappuzha

നമ്മുടെ ആര്യാട് - Aryad Alappuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നമ്മുടെ ആര്യാട് - Aryad Alappuzha, News & Media Website, Aryad Alappuzha, Alappuzha.

17/05/2022
03/05/2022
🌠ലൂമിനസ് ആര്യാട്  ആലപ്പുഴ -🌠സൗത്ത് ഇന്ത്യൻ  പ്രോ- കബഡിസീസൺ-2🌠പഞ്ചായത്ത് കളിസ്ഥലം -🌠 May 14 & 15 2022https://www.facebook...
26/04/2022

🌠ലൂമിനസ് ആര്യാട് ആലപ്പുഴ -
🌠സൗത്ത് ഇന്ത്യൻ പ്രോ- കബഡി
സീസൺ-2
🌠പഞ്ചായത്ത് കളിസ്ഥലം -
🌠 May 14 & 15 2022

https://www.facebook.com/Luminousaryad

08/04/2022

ലൂമിനസ്

സൗത്ത്ഇന്ത്യൻ പ്രോ കബഡി - സീസൺ -2

റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാംആലപ്പുഴ: 2000 ജനുവരി ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 31 (രജിസ്‌ട്രേഷന്‍ കാര്‍ഡ...
13/03/2022

റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
ആലപ്പുഴ: 2000 ജനുവരി ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 31 (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ ഒക്ടോബര്‍ 1999 മുതല്‍ ജൂണ്‍ 2021) വരെയുളള കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കാതെ റദ്ദായവര്‍ക്കും റദ്ദായി റീ രജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്കും തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാം. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലിയില്‍ നിന്നും പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതുകൊണ്ട് സീനിയോറിറ്റി നഷ്ടപ്പെട്ട് റീരജിസ്റ്റര്‍ ചെയ്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും അതത് ഓഫീസുകളില്‍ നേരിട്ടെത്തിയും ഏപ്രില്‍ 30 വരെ രജിസ്ട്രേഷന്‍ പുതുക്കാം. തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് റദ്ദായ കാലയളവില്‍ വേതനത്തിനു അര്‍ഹത ഉണ്ടായിരിക്കില്ലെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

എംപ്ലോയ്മെന്റ് വകുപ്പിന്റെ വിവിധ സേവനങ്ങളെ കുറിച്ച് അറിയുന്നതിനായി www.employment.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

03/02/2022
03/02/2022

ആലപ്പുഴയിൽ 5 ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ
ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ആലപ്പുഴ മണ്ഡലത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ എ. പറഞ്ഞു.
ആലപ്പുഴ നഗര ചത്വരം, കളപ്പുര റസ്റ്റ് ഹൗസ്, മണ്ണഞ്ചേരി സ്‌കൂൾ ജംങ്ഷൻ, കലവൂർ, മാരാരിക്കുളം കളിത്തട്ട് എന്നിവിടങ്ങളിലാണ് ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുക.
ഈ ചാർജ്ജിംഗ് സ്റ്റേഷനുകളോടെ ചേർന്ന് തന്നെ വാഹനങ്ങൾക്കും വാഹന ഉപയോക്താക്കൾക്കും ആവശ്യമായ അനുബന്ധ സൗകര്യങ്ങളും ഒരുക്കും. ഇതിലൂടെ ദീർഘദൂര യാത്രകൾ ചെയ്യുന്ന ഇലക്ട്രിക്ക് വാഹന യാത്രക്കാരും ആലപ്പുഴയിലെ ഇലക്ട്രിക്ക് വാഹന ഉടമകളും ഒരുപോലെ ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുകയും അവർ നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നത്തിന് പരിഹാരമാവുകയും ചെയ്യും. പരിസ്ഥിതി മലിനീകരണവും ഇന്ധന ചിലവും ഇതിലൂടെ കുറയ്ക്കുവാനും കൂടുതൽ ആളുകളെ ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എൽ.എ. പറഞ്ഞു.

03/12/2021

ഒമിക്രോണ്‍; ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍
ആലപ്പുഴ: കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഒമിക്രോണുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിദേശത്തുനിന്ന് എത്തുന്നവരുടെ നിരീക്ഷണം ഉറപ്പാക്കുന്നതിനുമായി ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം തുറന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും രോഗപ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ വിമാനത്താവളങ്ങളില്‍ നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും ഏഴു ദിവസത്തെ ക്വാറന്‍റൈന്‍ കര്‍ശനമായി ‍ പാലിക്കണം. വീട്ടിലുള്ള മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. എട്ടാമത്തെ ദിവസം വീണ്ടും പരിശോധനയ്ക്ക് വിധേയമായി നെഗറ്റീവ് ആണെങ്കില്‍ ഏഴു ദിവസം കൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണം.
നിരീക്ഷണ കാലയളവില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ പ്രകടമായാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിച്ച് നിര്‍ദ്ദേശാനുസരണം പരിശോധനയ്ക്ക് വിധേയമാകണം. വാക്സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം എടുക്കണം.
മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജമുനാ വര്‍ഗീസ് അറിയിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമിലേക്ക് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ വിളിക്കാം. ഫോണ്‍- 7593830447
യോഗത്തിൽ ജില്ലാ വികസന കമ്മീഷണർ കെ.എസ് അഞ്ചു, ഡോ. ദീപ്തി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവർ പങ്കെടുത്തു.

Address

Aryad Alappuzha
Alappuzha
688006

Website

Alerts

Be the first to know and let us send you an email when നമ്മുടെ ആര്യാട് - Aryad Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share