15/10/2026
മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനും ആയ ജോസഫ് അന്നംകുട്ടി ജോസ് ഒക്ടോബർ 16 ന് കണ്ണൂർ സിറ്റി സെന്ററിൽ ഉള്ള മാതൃഭൂമി ബുക്സ്റ്റോറിൽ എത്തുന്നു. 5 മാസത്തിനുള്ളിൽ അൻപതിനായിരം കോപ്പികൾ പിന്നിട്ട അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ആരും കാണാത്ത യുദ്ധങ്ങളുടെ ബുക് സൈനിങ് സെഷൻ വൈകീട്ട് 5 മണി മുതൽ 6 മണി വരെ നടക്കും. പ്രത്യേക വിലക്കിഴിവിൽ എഴുത്തുകാരന്റെ കൈയൊപ്പോടുകൂടി പുസ്തകം വാങ്ങാനുള്ള സൗകര്യം ബുക്സ്റ്റോറിൽ ഉണ്ടായിരിക്കുന്നതാണ്.