TEN STAR News - ആലപ്പുഴ വാർത്തകൾ

TEN STAR News - ആലപ്പുഴ വാർത്തകൾ ആലപ്പുഴ വാർത്തകൾ

M🅰️RCO Storms into 1️⃣0️⃣0️⃣CR Club Worldwide🌍
08/01/2025

M🅰️RCO Storms into 1️⃣0️⃣0️⃣CR Club Worldwide🌍

*വടക്കാഞ്ചേരി  ഓട്ടുപാറയില്‍ കെ എസ്‌ ആര്‍ ടി സി സ്വിഫ്റ്റ് ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ നാലു വയസുകാരി മരി...
08/01/2025

*വടക്കാഞ്ചേരി ഓട്ടുപാറയില്‍ കെ എസ്‌ ആര്‍ ടി സി സ്വിഫ്റ്റ് ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ നാലു വയസുകാരി മരിച്ചു.*

പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. പെട്ടി ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന മുള്ളൂര്‍ക്കര സ്വദേശിനി നൂറാ ഫാത്തിമയാണ് മരിച്ചത്.

നൂറാ ഫാത്തിമയുടെ പിതാവ് ഉനൈസ്, മാതാവ് റൈഹാനത്ത് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവര്‍ ആശുപത്രിയിലേക്ക് അടിയന്തിരമായി പോവുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

*എച്ച് എം പി വി വൈറസ് പുതിയതും മാരകവുമല്ല: അനാവശ്യഭീതി പരത്തരുത്: ഐ.എം.എ.*എച്ച് എം പി വി ഒരു പുതിയ വൈറസോ ഇത് മറ്റൊരു മഹാ...
08/01/2025

*എച്ച് എം പി വി വൈറസ് പുതിയതും മാരകവുമല്ല: അനാവശ്യഭീതി പരത്തരുത്: ഐ.എം.എ.*

എച്ച് എം പി വി ഒരു പുതിയ വൈറസോ ഇത് മറ്റൊരു മഹാമാരിയോ അല്ലെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യമില്ലെന്നും ഐ എം എ കൊച്ചി ഭാരവാഹികൾ പറഞ്ഞു.

എച്ച് എം പി വി വൈറസ് കൊവിഡ് 19 ന് സമാനമാണെന്ന രീതിയിലുള്ള പ്രചാരണം അനാവശ്യമാണ്. കൊവിഡിനു മുന്നേ ഈ വൈറസുള്ളതാണ്. ഇത് ചൈനയില്‍ നിന്നു വന്നതോ പുതിയ വൈറസോ അല്ല. ഇത്തരത്തില്‍ അനാവശ്യമായി ഭീതി പരത്തുന്നത് അവസാനിപ്പിക്കണം.

എച്ച് എം പി വി വൈറസ് പതിറ്റാണ്ടുകളായി ഈ ഭൂമുഖത്തുള്ളതും പലപ്പോഴായി എല്ലാവരെയും തന്നെ ബാധിച്ചിട്ടുള്ളതുമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജലദോഷം പരത്തുന്ന വൈറസുകളുടെ സ്ഥിരം പട്ടികയില്‍ വരുന്നതാണ് എച്ച് എം പി വി വൈറസ്. ഇതിനെ പുതിയ വൈറസ് രോഗമായ കൊവിഡുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. രണ്ടും രണ്ടാണ്.

കഴിഞ്ഞ വർഷങ്ങളിലും ഇന്ത്യയിൽ പലയിടത്തായി എച്ച് എം പി വി വൈറസ് ബാധിച്ചു സുഖംപ്രാപിച്ച അനവധി കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പല ഡോക്ടര്‍മാരും പറഞ്ഞു. ഇന്‍ഫുളുവന്‍സ,എച്ച് വണ്‍ എന്‍ വണ്‍, അടക്കമുള്ള വൈറസുകളെ പരിശോധനയില്‍ കണ്ടെത്തുന്നതിനൊപ്പം എച്ച് എം പി വി വൈറസും കണ്ടെത്തിയിട്ടുള്ളതാണ്.

പുതിയതായി കണ്ടെത്തിയത് എന്നു പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. ജലദോഷം ബാധിച്ച എല്ലാവർക്കും ഇത്തരം ചിലവേറിയ പരിശോധനകളുടെ ആവശ്യവുമില്ല.

ആസ്മ, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ക്കു മാത്രമായിരിക്കും എച്ച് എം പി വി വൈറസ് അല്‍പ്പം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചിലപ്പോൾ ആശുപത്രി വാസം വേണ്ടിവരികയും ചെയ്യുക. അല്ലാത്തവരില്‍ ഇത് വന്നു പോകുന്നത് പോലും പലപ്പോഴും അറിയില്ല. മുതിർന്നവരിലും കുട്ടികളിലും പലരിലും ഇത് നേരത്തേ വന്നു പോയിട്ടുമുണ്ടാകും.

എച്ച് എം പി വി വൈറസിനെതിരെ നിലവില്‍ പ്രത്യേക ആന്റിവൈറൽ മരുന്നുകളോ, വാക്‌സിനുകളോ നിർദ്ദേശിക്കപ്പെട്ടിട്ടില്ല. അത്രയും ഗുരുതരമല്ലാത്തതിനാലാണ് വാക്‌സിനിലേക്കൊന്നും പോകാത്തത്.

എങ്ങിനെ ചെറുക്കാം? പനിയും ജലദോഷവും ചുമയും ഉള്ളവര്‍ പരമാവധി ആള്‍ക്കുട്ടങ്ങളില്‍ പോകാതിരിക്കുക. വായുസഞ്ചാരമില്ലാത്ത തിരക്കുള്ള ഇടുങ്ങിയ അകത്തളങ്ങളിൽ മാസ്‌ക്ക് ധരിക്കുക, അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക, പുറത്തു പോയി വന്നാൽ കൈകള്‍ കഴുകുക എന്നിവ ഇത്തരം വൈറസുകൾ വരാതിരിക്കാനുള്ള സാർവത്രിക മുൻകരുതലുകളാണ്.

ശൈത്യകാലത്താണ് എച്ച് എം പി വി വൈറസ് ബാധ വര്‍ധിക്കുന്നത്. ചൈനയില്‍ ഇപ്പോള്‍ ശൈത്യകാലമാണ്. ജലദോഷം വന്നാല്‍ പോലും അവിടുള്ളവര്‍ വലിയ ആശുപത്രികളിലാണ് ചികില്‍സ തേടുന്നത്. ഒപ്പം നിസ്സാരപ്രശ്നങ്ങൾക്കു പോലും ഐ വി ഡ്രിപ്പ് ഇടുന്നതും ശീലമാണ്. അതിനാൽ ശൈത്യകാലത്ത് വടക്കൻ ചൈനയില്‍ ആശുപത്രികളില്‍ വലിയ തിരക്കു പതിവാണ്. ഇതിന്റെയെല്ലാം ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ വീണ്ടും മഹാമാരി വരുന്നുവെന്ന തലക്കെട്ടോടു കൂടി അനാവശ്യ ഭീതി പരത്തി പ്രചരിപ്പിക്കുന്നതെന്നും ഇത് കണ്ട് ആരും ഭയചകിതരാകേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

*നൂറ് ഗ്രാം എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ.*എറണാകുളം ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലുവ...
08/01/2025

*നൂറ് ഗ്രാം എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ.*

എറണാകുളം ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ ആഞ്ജല (22) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും, നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബംഗലൂരുവിൽ നിന്ന് വന്ന ബസിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

പിടികൂടിയ രാസലഹരിക്ക് ഒമ്പതുലക്ഷത്തിലേറെ രൂപ വിലവരും. യുവതിയുടെ പാൻസിൻ്റെ ഉള്ളിലെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്.

ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവതിയെ ആസിഫ് അലി പരിജയപ്പെട്ടത്. തുടർന്ന് ലിവിംഗ് ടുഗതറായി കഴിഞ്ഞ് വരികയായിരുന്നു. മുമ്പ് പല പ്രാവശ്യങ്ങളിലായി യുവാവ് രാസലഹരി കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. തുടർന്ന് കടത്തിനായി ആഞ്ജലയേയും കൂട്ടുകയായിരുന്നു.

ഇരുവരും ചേർന്ന് രണ്ടു പ്രാവശ്യം രാസലഹരി കേരളത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ടെന്ന് പോലീസിനോടു പറഞ്ഞു. മയക്കുമരുന്ന് കടത്തുകാരനാണെന്ന് അറിയാതെയാണ് ഇയാളോടൊപ്പം കൂടിയതെന്നാണ് യുവതി പറയുന്നത്.

വീട്ടിലിരുന്ന് ഒൺലൈൻ ട്രേഡിംഗായിരുന്നു ആഞ്ജലചെയ്ത് കൊണ്ടിരുന്നത്.
ബംഗലുരുവിൽ രാസലഹരിക്കുള്ള പണം സി ഡി എം ലൂടെ മാഫിയാ സംഘത്തിന് അയച്ച് കൊടുക്കും. അവർ മയക്കുമരുന്ന് ആളൊഴിഞ്ഞ ഭാഗത്തെ പ്രത്യേക സ്ഥലത്ത് കൊണ്ടുവയ്ക്കും. തുടർന്ന് ലൊക്കേഷൻ അയച്ചുകൊടുക്കും. അവിടെ നിന്ന് ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

ഇവിടെ കൊണ്ടുവന്ന് 5,10 ഗ്രാം പായ്ക്കറ്റുകളിലാക്കി വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്.

*പ്രമുഖ ശാസ്ത്രജ്ഞൻ വി നാരായണനെ ഐ എസ് ആർ ഒയുടെ ചെയർമാനായി നിയമിച്ചു.*മലയാളിയായ സോമനാഥ് ആണ് നിലവില്‍ ഐ എസ് ആർ ഒ ചെയർമാൻ. ...
08/01/2025

*പ്രമുഖ ശാസ്ത്രജ്ഞൻ വി നാരായണനെ ഐ എസ് ആർ ഒയുടെ ചെയർമാനായി നിയമിച്ചു.*

മലയാളിയായ സോമനാഥ് ആണ് നിലവില്‍ ഐ എസ് ആർ ഒ ചെയർമാൻ. അദ്ദേഹത്തിന്റെ കാലാവധി ഈ മാസം 15ന് അവസാനിക്കാനിരിക്കെയാണ് നിയമനം.

നിലവില്‍ എല്‍ പി എസ് സി മേധാവിയാണ് കന്യാകുമാരി സ്വദേശിയായ നാരായണൻ.
തിരുവനന്തപുരത്ത് വലിയമല ആസ്ഥാനവും ബെംഗളൂരുവില്‍ ഒരു യൂണിറ്റുമുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ എസ് ആർ ഒ) പ്രധാന കേന്ദ്രങ്ങളിലൊന്നായ ലിക്വിഡ് പ്രൊപ്പല്‍ഷൻ സിസ്റ്റംസ് സെന്ററിന്റെ (എല്‍ പി എസ് സി) ഡയറക്ടറാണ് വിഖ്യാത ശാസ്ത്രജ്ഞനായ ഡോ. വി നാരായണൻ. റോക്കറ്റ് ആൻഡ് സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷൻ വിദഗ്ധനായ ഡോ. വി നാരായണൻ 1984-ല്‍ ഐ എസ് ആർ ഒയില്‍ ചേർന്നു. കേന്ദ്രത്തിന്റെ ഡയറക്ടറാകുന്നതിന് മുമ്പ് വിവിധ പദവികള്‍ വഹിച്ചിരുന്നു. നാരായണൻ ഈമാസം 14ന് ചുമതലയേല്‍ക്കും.

ജില്ലയിലെ കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, പൊതുജനങ്ങൾക്ക് പരിശോധിക്കാൻ അവസരംആലപ്പുഴ: ജില...
07/01/2025

ജില്ലയിലെ കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, പൊതുജനങ്ങൾക്ക് പരിശോധിക്കാൻ അവസരം

ആലപ്പുഴ: ജില്ലയിലെ 2025 ലെ കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ പരിഷ്കരിച്ച അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ ആകെ 17,54,164 വോട്ടർമാരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുളളത്. ഇതിൽ 8,38,664 പുരുഷൻമാരും 9,15,485 സ്ത്രീകളും 15 ട്രാൻസ് ജെൻഡേഴ്സും ഉൾപ്പടുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 56330 പേർ പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ട്. അന്തിമ വോട്ടർ പട്ടിക ജില്ലാ തലത്തിലും എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ വഴി വില്ലേജുകളിലും ceckerala.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുളളതാണ്. പരിശോധിക്കാവുന്നതാണ്. പൊതുജനങ്ങൾക്ക് ഈ സംവിധാനങ്ങളിലൂടെ പരിശോധിക്കാവുന്നതാണ്.

*തിരുവനന്തപുരം ലൈറ്റ് മെട്രോയെ കുറിച്ച് നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി.*വികസനത്തിന്റെ സ്വാദ് എല്ലാവരും അനുഭവിക്കണമ...
07/01/2025

*തിരുവനന്തപുരം ലൈറ്റ് മെട്രോയെ കുറിച്ച് നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി.*

വികസനത്തിന്റെ സ്വാദ് എല്ലാവരും അനുഭവിക്കണമെന്നും എല്ലാവരുമതിന്റെ രുചിയറിയണമെങ്കിൽ സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ വികസനമായിരിക്കണം നടപ്പിലാകേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം ശ്രീകാര്യത്ത് മേൽപ്പാലത്തിന്‍റെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശ്രീകാര്യത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട് ആഗ്രഹിക്കുന്നത്. അതോടൊപ്പം തലസ്ഥാന നഗരിയുടെ വികസനവുമായി ബന്ധപ്പെട്ട് ചർച്ചചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് ലൈറ്റ് മെട്രോ പദ്ധതി. അത്തരമൊരു പദ്ധതി നടപ്പിലാകുമ്പോൾ അതിൽ ശ്രീകാര്യത്തിന് പ്രധാന പങ്കുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന ഏത് പദ്ധതിയായാലും അത് വരാനിരിക്കുന്ന ലൈറ്റ് മെട്രോയെക്കൂടി കണ്ടുകൊണ്ടുള്ളതാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ റോഡുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുമ്പോൾ നാടിന്റെ എല്ലാ ഭാഗത്തും ജനങ്ങൾക്കിടയിൽ വലിയ സന്തോഷമുണ്ടാകുന്നത് കാണാം. ഇത്തരം പദ്ധതികൾ നാടിന്റെ വികസനത്തിന് ആവശ്യമാണെന്നും ഇങ്ങനെയുള്ള പദ്ധതികളിലൂടെയാണ് നാട് കാലത്തിന് യോജിച്ച രീതിയിൽ വളരുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

*കേരള സ്കൂൾ കലോത്സവം: മുന്നേറ്റം തുടർന്ന് കണ്ണൂർ.*713 പോയിന്റുമായാണ് കണ്ണൂർ മുന്നേറുന്നത്. തൃശ്ശൂരും, കോഴിക്കോടും 708 പോ...
07/01/2025

*കേരള സ്കൂൾ കലോത്സവം: മുന്നേറ്റം തുടർന്ന് കണ്ണൂർ.*

713 പോയിന്റുമായാണ് കണ്ണൂർ മുന്നേറുന്നത്.

തൃശ്ശൂരും, കോഴിക്കോടും 708 പോയിന്റുമായി തൊട്ട് പിന്നിലുണ്ട്.

249 ഇനങ്ങളിലെ 179 മത്സരങ്ങളാണ് പൂർത്തിയായിട്ടുള്ളത്.

മറ്റ് ജില്ലകളുടെ പോയിന്റ് നില ഇപ്രകാരമാണ്..

പാലക്കാട്‌ - 702
മലപ്പുറം - 681
കൊല്ലം - 674
എറണാകുളം - 671
ആലപ്പുഴ - 670
തിരുവനന്തപുരം -668
കാസറഗോഡ് - 642
കോട്ടയം - 639
വയനാട് - 637
പത്തനംതിട്ട - 596
ഇടുക്കി - 570.

30/01/2023

*എറണാകുളത്ത് ബസ് ഇടിച്ച് സ്ത്രീ മരിച്ചു*

എറണാകുളം ലിസി ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കുമ്പോൾ ബസ് ഇടിച്ച് സ്ത്രീ മരിച്ചു.

കളമശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം.

ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

സംഭവസ്ഥലത്ത് വച്ച് ഇവർ മരിച്ചെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മി ബസിനടിയിൽപെടുകയും ചെയ്തു.

ബസിൽ തട്ടി താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

30/01/2023

*ബസും പിക്കപ്പും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു.*

കാസർഗോഡ് അമ്പലത്തറയിൽബസും പിക്കപ്പും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു.

പിക്കപ്പ് ഡ്രൈവര്‍ ചെറുവനത്തടി സ്വദേശി പി.കെ.യൂസഫ് (33) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന കൊണ്ടോടി സ്വദേശി സിയാദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയാണ്.
കാഞ്ഞങ്ങാട്ടേയ്ക്ക് വരികയായിരുന്ന ശ്രിയ എന്ന ബസും പഴങ്ങളുമായി വന്ന പിക്കപ്പുമാണ് ഇന്ന് രാവിലെ അമ്പലത്തറ
പാറപള്ളിയില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടത്.

എതിര്‍ദിശയില്‍ നിന്ന് വന്ന ബസും പിക്കപ്പ് വാനും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

യൂസഫ് സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു.

30/01/2023

*മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ മോഹൻദാസ് അന്തരിച്ചു*

മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ മോഹൻദാസ് (73) അന്തരിച്ചു.

വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ്.

ജില്ലാ ജഡ്ജി , പൊലീസ് കംപ്ലൈന്റ് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു.

സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം സുൽത്താൻ ബത്തേരി ഇരുളം ഗീതാ ഗാർഡൻസ് വീട്ടുവളപ്പിൽ നടക്കും.

https://youtu.be/MmBlTCFZjwM
25/01/2023

https://youtu.be/MmBlTCFZjwM

കാഴ്ചക്കാർക്ക് കുഴി സെൽഫിയും ചെമ്പട്ടുടുത്ത് ചെഞ്ചീരപ്പാടം തീർത്ത് യുവകർഷകൻ സുജിത്ത്. കഴിഞ്ഞ കാലത്ത്സൂ ര്യക....

Address

Alappuzha

Telephone

+918089893232

Website

Alerts

Be the first to know and let us send you an email when TEN STAR News - ആലപ്പുഴ വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TEN STAR News - ആലപ്പുഴ വാർത്തകൾ:

Share