Maloor News Pathanamthitta

Maloor News Pathanamthitta Positive News In Pathanamthitta

25/02/2024

കത്തോലിക്കാ സഭ ലോകത്ത് മത സൗഹാർദ്ദ നീക്കങ്ങൾ കുട്ടനാട്ടിലെ പുളിങ്കുന്നിൽ നിന്നും ആരംഭിക്കണം എന്നും ക്രിസ്ത്യൻ പള്ളികളിൽ വിശുദ്ധ കർമ്മങ്ങൾ ഇല്ലാത്ത സമയത്ത് ആരാധന സൗകര്യങ്ങൾ ഇല്ലാത്ത ഹിന്ദു മത വിശ്വസികൾക്ക് ഇലക്ട്രിസിറ്റി ഉൾപ്പടെ ചിലവുകൾ മേടിച്ചു വിട്ടുകൊടുക്കുവാൻ തയ്യാറാകണം എന്ന് പൊതു പ്രവർത്തകൻ കുര്യൻ ജെ മാലൂർ ആവശ്യപ്പെട്ടു.

25/02/2024

ആറ്റുകാൽ പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി കുർബ്ബാനയുടെ സമയം മാറ്റിവയ്ക്കുവാൻ തിരുമാനം എടുത്ത പാളയം സെൻ്റ് ജോസഫ് കത്തീഡ്രൽ വികാരി റവ മോൺ വിൽഡ് അച്ചൻ്റെയും പള്ളി കമ്മറ്റിയുടെയും തീരുമാനം മതേത്വരകേരളത്തിനു വളരെ യോജിച്ചതും അഭിനന്ദനീയമാണെന്നും കുട്ടനാട്ടിലെ പ്രമുഖ പൊതു പ്രവർത്തകൻ കുര്യൻ ജെ മാലൂർ അഭിപ്രായപ്പെട്ടു

18/02/2024

കൊടിക്കുന്നിൽ സുരേഷ് MP യ്ക്ക് കുട്ടനാട്ടിൽ നിന്നും വൻ തിരിച്ചടി.കുട്ടനാട് നേറ്റീവ്സ് FB യിൽ നടത്തിയ ഓൺലൈൻ പോളിൽ 71% പേരും MP യുടെ കഴിഞ്ഞ കാലത്തേ പ്രകടനം മോശമാണെന്നും അതിനാൽ ഇലക്ഷനിൽ നിന്നും മാറി നിൽകണമെന്നും 25 % പേർ മാത്രമാണ് MP യ്ക്ക് അനുകൂലമായി പ്രകടനം നല്ലത് എന്ന് അഭിപ്രായപ്പെട്ടത് :: മാലൂർ ന്യൂസ് കേരള

07/02/2024

*കുട്ടനാട്ടിലെ കോൺഗ്രസ് കുടുബാംഗവും പൊതു പ്രവർത്തകനുമായ കുര്യൻ ജെ മാലൂർ കോട്ടയം ,പത്തനംതിട്ട ,ആലപ്പുഴ എന്നീ സീറ്റുകളിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കാൻ ടിക്കറ്റ് തരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം AlCC പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗയ്ക്കും മറ്റു പ്രമുഖ നേതാക്കൾക്കും അയച്ച കത്ത് മാലൂർ ന്യൂസ് കുട്ടനാട് പുറത്തുവിടുന്നു.*

To
*ശ്രീ മല്ലികാർജുൻ ഖാർഗേ*
AICC പ്രസിഡൻ്റ്
അക്ബർ റോഡ്
ന്യൂഡൽഹി

ബഹുമാനപ്പെട്ട സർ,

വിഷയം - വരുന്ന ലോക്സഭാ ഇലക്ഷനിൽ കേരളത്തിലെ കോട്ടയം , പത്തനംതിട്ട , ആലപ്പുഴ എന്നീ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒരു സീറ്റ് എനിക്ക് മത്സരിക്കുന്നതിനു കോൺഗ്രസ് പാർട്ടി ടിക്കറ്റ് തരണം എന്ന ന്യായമായ ആവശ്യം.

ഞാൻ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ പ്രമുഖവും പ്രശസ്‌തവുമായ വാച്ചാപറമ്പിൽ, മാളേയ്ക്കൽ പാട്ടത്തിൽ മുഖകുടുംബത്തിലെ ഏറ്റവും ഉന്നതകുടുംബത്തിൽ പെട്ട മാലൂർ കുടുംബത്തിലെ അംഗമാണ്. എൻ്റെ വല്യപ്പൻ്റെ പിതാവ് എഴുപുന്ന അയ്യനാട് പാറായിൽ നിന്നാണ് വിവാഹം കഴിച്ചത് കൂട്ടനാടിനുവേണ്ടി നിരവധി കാര്യങ്ങൾ ചെയ്‌ത, തിരുവിതാംകൂർ പ്രജാസഭാ മെമ്പർ മാത്തപ്പി പാട്ടത്തിലും CMI സഭയുടെ ആദ്യകാലത്ത് നിർണ്ണായ സാമ്പത്തിക സഹായങ്ങൾ ചെയ്ത ഫാ കുര്യാക്കോസ് പാട്ടത്തിലും അദ്ദേഹത്തിന്റെ സഹോദരങ്ങളാണ്. എൻ്റെ പിതാവ് പരേതനായ കൊച്ചൗസേപ്പ് മാലൂരിനായിരുന്നു കുട്ടനാട്ടിൽ ഏറ്റവും കൂടുതൽ ഭൂമി 6 പഞ്ചായത്തുകളിലായി ഉണ്ടായിരുന്നത് ഭൂപരിഷ്കരണ നിയമം വന്നപ്പോൾ തൊഴിലാളികൾക്ക് ഭൂമി വിട്ടുകൊടുക്കേണ്ടി വന്നു.

എന്റെ സ്‌കൂൾ പഠനകാലത്ത് തുടർച്ചയായി 10-ാം ക്ലാസ്സ് വരെ എല്ലാവർഷവും ഇലക്ഷനിലൂടെ ക്ലാസ്സ് ലീഡറായിരുന്നു.കോളേജ് പഠനകാലത്ത് ഹോസ്റ്റൽ ലീഡറായും, മാഗസിൻ എഡിറ്ററായും പൂർവ്വ വിദ്യാർത്ഥി സംഗമം കോ-ഓർഡിനേറ്ററായും കഴിവ് തെളിയിച്ചിട്ടുണ്ട്

യുവാക്കളെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച മുൻ രാഷ്ട്രപതി ശ്രീ APJ അബ്ദുൾ കലാമിനെ നേരിട്ടുകണ്ട് സംസാരിക്കാൻ അവസരം കിട്ടിയതിലും 2009ൽ കുട്ടനാട് പാക്കേജ് അനുവദിച്ചതിന് നന്ദിസൂചകമായി UPA അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് നേരിട്ട് ഉപഹാരം നൽകുവാൻ സാധിച്ചതിലും ഞാൻ വളരെ അഭിമാനിക്കുന്നു

2015 ൽ മസ്ക്കറ്റിൽ വച്ചു നടന്ന ഇൻ്റർനാഷണൽ ഡ്രാഗൺ വള്ളംകളിയിൽ എന്റെ നേതൃത്വത്തിൽ തുഴഞ്ഞ വാച്ചാസ് വള്ളത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയും ഒമാൻ മന്ത്രിയും, അന്നത്തെ കേരള ആഭ്യന്തരമന്ത്രി ശ്രീ. രമേഷ് ചെന്നിത്തലയും ചേർന്ന് ഞങ്ങളുടെ ടീമിന് സമ്മാനങ്ങൾ തരികയും ചെയ്തു.

2002 ൽ കോൺഗ്രസ് ഗ്രൂപ്പ് യുദ്ധം നടക്കുന്നതിനിടെ കൊല്ലം ശ്രീനാരായണ
കോളേജിൽ M Aയ്ക്ക് പഠിക്കുന്ന ഞാൻ കേരളകോൺഗ്രസ് (ബി) നേതാവ് ആർ ബാലകൃഷ്ണപിള്ള സാറുമായി പരിചയപ്പെട്ട് മെമ്പർഷിപ്പ് എടുത്ത് കുട്ടനാട്ടിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു‌. 2003 ൽ പുളിങ്കുന്ന് വടക്കേ അങ്ങാടി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ കോൺഗ്രസിന് 2 പാനലുകൾ ഉണ്ടായിരുന്നു. അതിൽ ഞാൻ മത്സരിച്ച പാനലിന് മികച്ച വിജയം ലഭിച്ചപ്പോൾ നല്ലൊരു അംഗീകാരം എനിക്കു കിട്ടിയിരുന്നു.

2004 ൽ മുഞ്ഞ ബാധിച്ച കൃഷിസ്ഥലം കാണുവാൻ അന്നത്തേ മുഖ്യമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗവുമായ ശ്രീ എ.കെ. ആന്റണി കുട്ടനാട് സന്ദർശിക്കാൻ വന്നപ്പോൾ കർഷക പ്രതിനിധിയായി എനിക്ക് സംസാരിക്കുവാൻ അവസരം ലഭിച്ചിരുന്നു. എന്റെ പ്രസംഗത്തിനുശേഷം മുഖ്യമന്ത്രി ശ്രീ.എ കെ. ആൻ്റണി സർ പരസ്യമായി എന്നെ അഭിനന്ദിക്കുകയും തുടർന്ന് മറുപടി പ്രസംഗത്തിൽ ഞാൻ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് ഉറപ്പുനൽകുകയും ചെയ്‌തു. മേൽപ്പറഞ്ഞ കാര്യം മാധ്യമങ്ങളിൽ എന്റെ ഫോട്ടോയും പേരും ഉൾപ്പടെ വന്നത് എൻ്റെ ജീവിതത്തിൽ ഒരു വലിയ സംഭവമായി ഞാൻ ഇപ്പോഴും ഓർക്കുന്നു.

സഹകരണബാങ്ക്, ബോർഡ് മെമ്പറായ ഞാൻ കുട്ടനാട്ടിലെ അഴിമതിയും മറ്റും ഉന്നയിച്ച് പരാതി നൽകിയപ്പോൾ നിരവധി ശത്രുക്കൾ എനിക്കുണ്ടായി.ഇതിനെ തുടർന്ന് കുട്ടനാട്ടിലെ അഴിമതി നിറഞ്ഞ നെല്ലുസംഭരണം പൂർണ്ണമായും സിവിൽ സപ്ലൈസ് ഏറ്റെടുക്കാൻ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ നിർദ്ദേശിച്ചു. സിവിൽ സപ്ലൈസിന്റെ കർഷകരുടെ വിവരങ്ങൾ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതും എൻ്റെ നേത്യത്വത്തിലാണ്. 2004 ൽ ലോകസഭ ഇലക്ഷനിൽ കേരള കോൺഗ്രസ് (ബി) കുട്ടനാട് നിയോജക മണ്‌ഡലം പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് എല്ലായിടത്തും സംസ്ഥാനനേതാക്കളോടൊപ്പം പ്രസംഗിക്കാൻ അവസരം ലഭിച്ചു. ഇത് കുട്ടനാട്ടിലെ അഴിമതിക്കാർക്കും വർഗ്ഗീയവിഭാഗീയ സങ്കുചിത ചിന്താഗതിയുള്ള രാഷ്ട്രീയക്കാർക്കും എൻ്റെ പെട്ടെന്നുള്ള രാഷ്ട്രീയ ഉയർച്ച വളരെ ബുദ്ധിമുട്ട് ഉണ്ടാക്കി.

കുട്ടനാട്ടിലെ മുൻ ജനപ്രതിനിധിയുടെ അനുഭാവികളും എൻ്റെ ചില കുടുംബക്കാർ എന്നിവരുടെ ഗൂഡാലോചനയുടെ ഭാഗമായി എൻ്റെ വീട്ടിൽ അമ്മയെക്കൊണ്ട് പ്രശ്നം ഉണ്ടാക്കിയതിനുശേഷം എന്നെ 2004 യിൽ തൊടുപുഴ പൈങ്കുളം മാനസികാശുപത്രിയിൽ അഡ്മിറ്റാക്കി. മേൽപറഞ്ഞവരുടെ ലക്ഷ്യം എൻ്റെ രാഷ്ട്രീയ ഉന്നമനം തടയുകയും വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കി സ്വത്ത് തട്ടിയെടുക്കുകയും എന്റെ വിവാഹം മുടക്കുകയുമായിരുന്നു. കഴിഞ്ഞ 20 വർഷങ്ങളായി ഒൻപതോളം തവണ പല ആശുപത്രികളിൽ അഡ്മിറ്റാക്കിയിട്ടുണ്ട്. എനിക്ക് ബൈപോളാൽ മൂഡ് ഡിസോർഡർ എന്ന പ്രശ്ന‌ം ഉള്ളതായി ഞാൻ സമ്മതിക്കുന്നു. മേൽപ്പറഞ്ഞ മാനസിക പ്രശ്‌നം എൻ്റെ നിയന്ത്രണത്തിലാണ് പോകുന്നത്. ഞാൻ ആരേയും ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. എൻ്റെ പേരിൽ കഴിഞ്ഞ 23 വർഷമായി ഒരു ക്രിമിനൽ കേസുപോലുമില്ല. കുട്ടനാട്ടിലെ അഴിമതിക്കെതിരെ പോരാടിയതാണ് കുട്ടനാട് മുൻ ജനപ്രതിനിധിക്കും അദ്ദേഹത്തിന്റെ അനുയായികളായ എൻ്റെ ചില കുടുംബക്കാർക്കും പ്രകോപനപരമായത്. കഴിഞ്ഞ 20 വർഷമായി 9 തവണകളായി 3.5 വർഷക്കാലം ഹോസ്‌പിറ്റലിൽ അഡ്‌മിറ്റായതിനെതിരെ കോടതി വിധി എനിക്ക് അനുകൂലം വന്നിട്ട് ഉണ്ട്

ലോകത്ത് പ്രമുഖരായ വിൻസ്റ്റൺ ചർച്ചിൽ, എബ്രഹാം ലിങ്കൺ. ഇൻഡ്യയിലെ മുൻ രാഷ്ട്രപതി Dr A P J അബ്ദുൾ കലാം , മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി , ഇപ്പോൾ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ സംസ്ഥാന മുഖ്യമന്ത്രിമാർ, ലോകം മുഴുവൻ അറിയപ്പെടുന്ന സിനിമാനടൻ ശ്രീ രജനികാന്ത് , കേരളത്തിലെ വിവിധ പാർട്ടികളിലുള്ള രാഷ്ട്രീയ നേതാക്കൾ, സിനിമാ, കായികം തുടങ്ങിയ മേഖലകളിൽ ഉള്ളവരിൽ പലർക്കും മേൽപ്പറഞ്ഞ മാനസിക പ്രശ്നം വിവിധ രീതികളിൽ ഉള്ളതായി എനിക്കറിയാം. മേൽപ്പറഞ്ഞ വ്യക്തികൾ എന്നേപ്പോലെ വർഷങ്ങളോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നതായി അറിവില്ല. എനിക്കുള്ള പ്രശ്‌നം പാരമ്പര്യമായി എനിക്ക് കിട്ടിയതാണ്. അഞ്ച് തലമുറയ്ക്ക് മുമ്പ് മുതൽ ഈ പ്രശ്‌നം ഉള്ളതായിട്ടാണ് എൻ്റെ പിതാവും ചരിത്രം അറിയാവുന്നവരും എന്നോട് പറഞ്ഞിട്ടുള്ളത്.

2011 യിൽ കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം കാരണം കോൺഗ്രസ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് എൻ്റെ പേരിൽ ക്രിമിനൽ കേസ് 107 കേസ്, സിവിൽ കേസ് എന്നിവ എടുത്തതിനാൽ മസ്കറ്റിലുള്ള ഭാര്യയുടെ അടുത്ത് പോകാൻ സാധിക്കാതെ ഡിവോഴ്സ് ആവുകയും ചെയ്തു. 2023 യിൽ കുട്ടനാട്ടിൽ നെല്ലുവില സമയത്ത് കിട്ടാതെ വരുകയും രാഷ്ട്രീയക്കാർ ആരും സമരത്തില്ലാത്തതിനാൽ എൻ്റെ നേതൃത്വത്തിലുള്ള കുട്ടനാട് നേറ്റീവ്സ് സംഘടനയുടെ പേരിൽ കുട്ടനാട് താലൂക്ക് ഓഫീസിനു മുമ്പിൽ സമരം ഇരിക്കുകയും തുടർന്ന് ഡെപ്യൂട്ടി കളക്ടർ യുടെ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ എന്നെ അറസ്റ്റ് ചെയ്തു കോടതി റിമാൻ്റ് ൽ ആയി 50 ദിവസം ജയിലിൽ കിടക്കേണ്ട ഒരു സാഹചര്യവും എനിക്ക് ഉണ്ടായി.

സത്യസന്ധമായും ആത്മാർത്ഥമായി പൊതുരംഗത്ത് ഉണ്ടായിരുന്ന എനിക്ക് ഇപ്പോൾ 43 വയസ്സായി കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പിസം കാരണമാണ് എനിക്ക് മതിയായ സ്ഥാനമാനങ്ങളും നിയമസഭയിലും ലോകസഭയിലും മത്സരിക്കുന്നതിനു കോൺഗ്രസ് ടിക്കറ്റ് കിട്ടാതിരുന്നത്. കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട കേരള കോൺഗ്രസ് പ്രബല വിഭാഗം എൽഡിഎഫ് വിഭാഗത്തിൽ പോയതിനാൽ കോട്ടയം സീറ്റ് കോൺഗ്രസ് പാർട്ടിക്ക് അവകാശപ്പെട്ടതാണ് . കേരളത്തിലെ എല്ലാ പ്രമുഖ കത്തോലിക്ക കർഷക കുടുംബമായി ബന്ധമുള്ള എനിക്ക് കോൺഗ്രസ് പാർട്ടി സീറ്റ് തന്നാൽ കേരളത്തിലെ 3 ജില്ലകളിലും 4 ലോക സഭാ മണ്ഡലങ്ങളിലും 64 പഞ്ചായത്തുകളിലും വ്യാപിച്ചു കിടക്കുന്ന വിശാല കുട്ടനാട് പ്രദേശത്തു വ്യക്തമായ മുന്നേറ്റം ഉണ്ടാകും. എനിക്ക് പാർലമെൻറ്റ് സീറ്റ് തന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറോ മലബാർ കത്തോലിക്കർക്ക് (RC SC) വ്യക്തമായ സ്വാധീനമുള്ള കുട്ടനാട് പദ്ധതി പ്രദേശത്തുള്ള പാർലമെൻ്റ് മണ്ഡലങ്ങളായ ആലപ്പുഴ,പത്തനംതിട്ട,മാവേലിക്കര, കോട്ടയം ത്തിനു പുറമേ എറണാകുളം ,ഇടുക്കി , ചാലക്കുടി, തൃശൂർ , പാലക്കാട് , കണ്ണൂർ , തിരുവനന്തപുരം എന്നീ 11 മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വ്യക്തമായ നേട്ടമുണ്ടാകുവാൻ സാധിക്കും എന്ന് എനിക്ക് ഉറച്ചു വിശ്വാസം ഉണ്ട്.

കുട്ടനാട്ടിൽ നിന്നുമുള്ള ഒരു കർഷക ശബ്ദം വരുന്ന (2024) ഇലക്ഷന് കോട്ടയം , പത്തനംതിട്ട , ആലപ്പുഴ പാർലമെന്റ് യിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് ഉണ്ടാവേണ്ടത് അത്യാവശ്യം ആണ്.
കേരളത്തിലെ ഏറ്റവും പിന്നോക്ക പ്രദേശമായ 3 ജില്ലാ, 4 ലോകസഭാ മണ്ഡലം, 12 നിയമസഭാ മണ്ഡലം 64 പഞ്ചായത്ത് എന്നിങ്ങനെ വ്യാപിച്ചു കിടക്കുന്ന വിശാല കുട്ടനാടിനെ രക്ഷിക്കാൻ അടുത്ത പാർലമെൻ്റ് (2024) കോട്ടയം, പത്തനംതിട്ട , ആലപ്പുഴ എന്നീ സീറ്റുകളിൽ ഏതെങ്കിലും ഒന്നിൽ കുട്ടനാട്ടിലെ കർഷക കുടുബത്തിൽ പെട്ടവരെ സ്ഥാനാർത്ഥി ആക്കുവാൻ കോൺഗ്രസ് പാർട്ടി തയ്യാറാകണം എന്നതാണ് വിശാല കുട്ടനാട്ടുകാരുടെ ന്യായമായ ആവശ്യം.

കുട്ടനാട്ടിൽ നിന്നും എന്നേപ്പോലെ ഒരു പാർലമെൻ്റ് അംഗം ഉണ്ടായാൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി 10000 കോടിയുടെ ഒരു പാക്കേജ് അനുവദിപ്പിക്കുകയും അഴിമതി കൂടാതെ നാട്ടിൽ നല്ല രീതിയിൽ വിനിയോഗിക്കുകയും ചെയ്താൽ കേരളത്തിലെ ഒരു മിനി ഗൾഫ് ആയി കുട്ടനാട് മാറി ആലപ്പുഴ, കോട്ടയം , പത്തനംതിട്ട ജില്ലയിലെ എല്ലാവർക്കും തൊഴിവസരം ഉണ്ടാവുകയും ചെയ്യും എന്ന് അറിയിക്കുന്നു . അതിനാൽ അനുകൂലമായ നടപടി അടിയന്തിരമായി AICC യുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രതീക്ഷയോടെ

കുര്യൻ ജെ മാലൂർ MBA
മാലൂർ ഫാം ഹൗസ്
പുളിങ്കുന്ന് , കുട്ടനാട് -688504
Mob-7594904988.
Email [email protected]

(പ്രസിഡന്റ് കുട്ടനാട് നേറ്റീവ്സ് കൂട്ടായ്മ്മ, മുൻ ബോർഡ് മെമ്പർ വടക്കേയങ്ങാടി സഹകരണ ബാങ്ക് പുളിങ്കുന്ന്, ചെയർമാൻ മാലൂർ ഗ്രൂപ്പ് കുട്ടനാട് , മുൻ HDFC ബാങ്ക് മാനേജർ ആലപ്പുഴ)

29/12/2023

Copy To,
1, Smt Sonia Gandhi
2,Shri Rahul Gandhi
3,Smt Priyanka Gandhi
4,Shri K C Venugopal (AICC General Secretary)
5,Shri A K Antony ( Congress Working Committee Member)
6,Shri Shashi Tharoor ( Congress Working Member)
7,Shri K Sudhakaran ( KPCC President)
8,Shri V D Satheeshan ( Opposition Leader )
9,Adv Babu Prasad ( Alappuzha DCC President)
10,Shri Nattakam Suresh ( Kottayam DCC President)
11,Other Congress & UDF Leaders .

NB - എൻ്റെ ബയോഡേറ്റ ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു

*RESUME*

*A Socially Committed Person With Positive Outlook And Broad Mind*

Name - Kurian J Maloor
(Maliakel Vachaparambil Paattathil Family)
Age -43, 27/07/1980
Religion - Christian (Catholic
Educational Qualification - MBA (Marketing Management)
Hobbies - Reading, Writing , Teaching & Swimming
Address - Maloor Farm House Pulinkunnu PO Kuttanad Alappuzha Kerala -688504
Mobile -7594904988.
Email - [email protected]

*POSITIONS*

1,President KUTTANAD NATIVES FB & WhaattsApp Community & Chief Admin

2,Agriculturist & Committe Member - Ayyanad Padasheharam Pulinkunnu Kuttanad

3,Chairman MALOOR GROUP Pulinkunnu Kuttanad

4,Former Manager HDFC Bank Alappuzha

5,Former Editor SB College Changanacherry

6,Class Representative SB College Changanacherry

7,Former Elected Board Member Vadakke Angadi Service Cooperative Bank Pulinkunnu Kuttanad

8, President Newman Hostel SB College Old Inmate Association Changanacherry

9,Former Elected Parish Council Member St Mary's Church Pulinkunnu Kuttanad Alappuzha

10,School Monitor St Josephs HSS Pulinkunnu Kuttanad Alappuzha.

*WORK EXPERIENCES*

1,Chairman - MALOOR GROUP
2022 June To Present

2, Project Control Coordinator - Hussain Fadhil & Partners LLC Muscut Oman.
2014 May To 2016 May

3, Manager - HDFC Bank Alappuzha & Cherthala
2010 October To 2014 May

4, Consultant - Geojith Financial Alappuzha
2009 October To 2010 September

5,Officer - UAE Exchange Alappuzha & Thiruvalla
2005 June To 2009 July

6,Board Member - Vadakke Angady Service Cooperative Bank Pulinkunnu Kuttanad
2003 December To 2008 November (Part Time)

*EDUCATION*

1,MBA (Marketing Management) Annamalai University (2008 To 2010)

2,BA (Economics) SB College Changanacherry (MG University) 1998-2001.

3,PDC - SB College Changanacherry (MG University) 1996 -1998.

4,10 th Class - Kerala School Board (Pass Out Year -1996)

*REFERENCES*

1, Shri P T Scaria Neelamperoor (General Secretary Alappuzha District Congress Committee) -9847035387.

2, Shri Georgekutty Kariyanapally ( President Midtown Rotary Club Ernakulam & MD Lifeway Solar Devices Pvt Ltd Ernakulam) -9846034493

30/01/2024

പോലീസ് സുരക്ഷ ആവശ്യപ്പെട്ട് കുര്യൻ ജെ മാലൂർ മുഖ്യമന്ത്രി ,DGP ,ആലപ്പുഴ SP എന്നിവർക്ക് നിവേദനം നൽകി. കോടതി വിധി കാരണം ബലമായി പഴയതുപോലെ മാനസിക ആശുപത്രിയിൽ അഡ്മിറ്റ് ആക്കുവാൻ സാധിക്കാത്തതിനാൽ ഗുണ്ടകളെ ഉപയോഗിച്ചു കുടുബയോഗ സെക്രട്ടറി മംഗലപ്പള്ളി വക്കച്ചൻ ഉൾപ്പെടെയുള്ള കുടുബക്കാർ കൊലപ്പെടുത്താൻ ശ്രമിക്കും എന്ന് പരാതിയിൽ.

22/01/2024

അയോദ്ധ്യ പ്രതിഷ്ഠാദിനത്തിൽ വീട്ടിൽ നില വിളക്ക് കത്തിച്ച് വരുന്ന നാളുകളിൽ മതസൗഹാർദ്ദം ആഹ്വാനം ചെയ്തു കുട്ടനാട്ടിലെ പൊതുപ്രവർത്തകൻ കുര്യൻ ജെ മാലൂർ.

31/12/2023

KPCC നേതൃത്വം പൂർണ്ണ പരാജയം . ഗ്രൂപ്പുകളുടെ എണ്ണം 5 അഞ്ചായി . നേതൃത്വത്തിനു എതിരെ ആഞ്ഞടിച്ച് വി എം സുധീരൻ:: മാലൂർ ന്യൂസ് കുട്ടനാട്

27/12/2023

മാർപ്പാപ്പ കേരളത്തിൽ അടുത്ത വർഷം സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി മോദിജി ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു :: മാലൂർ ന്യൂസ് കുട്ടനാട്

22/10/2023

സഹകരണ സംഘങ്ങളെ നെല്ല് സംഭരണം ഏൽപ്പിക്കുന്നതിലും ഭേദം നെല്ല് കടലിൽ ഒഴുക്കുന്നതാണ് എന്ന് പ്രശസ്ത സിനിമാ നടനും കൃഷിക്കാരനുമായ ശ്രീ കൃഷ്ണപ്രസാദ് പറഞ്ഞു :: മാലൂർ ന്യൂസ് കുട്ടനാട്

21/10/2023

നെല്ല് സംഭരണം തകർക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം :: ശ്രീ പി ടി സക്റിയ നീലംപേരൂർ ( ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി , മുൻ വെളിയനാട് പഞ്ചായത്ത് ബ്ലോക്ക് മെമ്പർ & മുൻ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് )::: മാലൂർ ന്യൂസ് കുട്ടനാട്

29/09/2023

ഗൂഗിൽ മാപ്പ് വഴി തെറ്റിച്ചു കുട്ടനാട് കാണുവാൻ വന്ന ആന്ദ്ര സ്വദേശികളുടെ കാർ പുളിങ്കുന്ന് മംഗലപ്പള്ളി കരിശടിയ്ക്ക് സമീപം വെള്ളത്തിലേയ്ക്ക് വീണു അപകടത്തിൽ പെട്ടു.നാട്ടുകാരായ കുര്യൻ ജെ മാലൂർ , പ്രദോഷ് പരുത്തിക്കൽ, ജോഷി ചെട്ടിയാട, അനിൽ അനുരുദ്ധൻ വാഴെച്ചിറ എന്നിവരുടെ നേതൃത്വത്തിൽ രാത്രിയിൽ തന്നെ കാർ കരയ്ക്ക് കയറ്റുകയും താമസ സ്ഥലം ഒരുക്കി കൊടുക്കുകയും ചെയ്തു .

27/09/2023

കുട്ടനാട് MLA തോമസ് K തോമസ് NCP വിട്ടു വന്നാൽ സ്വീകരിക്കില്ല എന്ന് പാല MLA മാണി C കാപ്പൻ. അങ്ങനെ തോമാച്ചായൻ പെരുവഴിയിൽ :: മാലൂർ ന്യൂസ് കുട്ടനാട്

Address

Maliakel Vachaparambil Paattathil Maloor Farm House Building Pulinkunnu Kuttanad
Alappuzha
688504

Alerts

Be the first to know and let us send you an email when Maloor News Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Maloor News Pathanamthitta:

Share